ട്രംപിന്റെ ഭീകരപ്രവർത്തനം നൽകുന്ന പാഠങ്ങൾ ; എം വി ബിജുലാൽ എഴുതുന്നു
ഭരണകൂടത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം ഗൗരവമായ വിഷയമായി നാസി ജർമ്മനിയുടെ അധികാരകേന്ദ്രീകരണത്തിലേക്കും അതുവഴിയുണ്ടായ സമഗ്രമായ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലങ്ങളിലുമാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ന് ജർമ്മനിയടക്കമുള്ള പല പാശ്ചാത്യരാജ്യങ്ങളിലും അതുപോലെ മറ്റു ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ വിവിധവർഗ്ഗസ്വത്വങ്ങളിൽ നിന്നും എന്ന തത്വം അനുസരിച്ചാണ് പലപ്പോഴും ജനാധിപത്യ പ്രക്രിയ പുരോഗമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് വ്യക്തമായ ജനസമ്മതി ഉണ്ട് എന്നത് വോട്ടിങ് ശതമാനത്തിന്റെ കണക്കുവഴിയാണ് തീരുമാനിക്കപ്പെടുന്നത്. ഈ പുത്തൻ പരീക്ഷണത്തിന് കാര്യമായ ദൗര്ബല്യങ്ങളുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ദേശരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ എങ്ങനെയാണ് ചില പ്രത്യേക താല്പര്യങ്ങളെയോ ആശയങ്ങളെയോ വിഭാഗങ്ങളെയോ മാത്രം പ്ര...