Tuesday, September 22

Tag: malayalam literature

ഒരു കാക്കമാത്രം അപ്പോൾ ആർത്തു ചിരിച്ചു കൊണ്ടു പറന്നുപോയി  ; ബി. രവികുമാറിൻ്റെ ഓർമ്മയിലെ പച്ച …ചോപ്പ് എന്ന പുസ്തകത്തെക്കുറിച്ച്
Featured News, കവണി

ഒരു കാക്കമാത്രം അപ്പോൾ ആർത്തു ചിരിച്ചു കൊണ്ടു പറന്നുപോയി ; ബി. രവികുമാറിൻ്റെ ഓർമ്മയിലെ പച്ച …ചോപ്പ് എന്ന പുസ്തകത്തെക്കുറിച്ച്

കവണി ജീവിതത്തിൻ്റെ ഛായാപടങ്ങൾ എന്നാണ് ഈ ഓർമ്മ പുസ്തകത്തിൻ്റെ ഉപതലക്കെട്ട്. അപാരമായ ദൃശ്യപരതയാണ് ബി.രവികുമാറിൻ്റെ ഈ ഓർമ്മയെഴുത്തിനെ സവിശേഷമാക്കുന്നത്. പുസ്തകത്തിന് പുറന്താൾക്കുറിപ്പ് എഴുതിയ ലക്ഷ്മി പി അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'ഒരു മികച്ച സിനിമയിൽ പ്രേക്ഷകരും കഥയിൽ വായനക്കാരും കഥാപാത്രങ്ങളായി പങ്കെടുക്കുന്നതുപോലെയാണ് ഈ അനുഭവങ്ങൾ ' ഏതാനും വർഷങ്ങൾക്കു മുമ്പ് ഫേസ് ബുക്കിൽ ഈ അനുഭവ സ്മരണകൾ രവി മാഷ് കുറിച്ചിട്ടിരുന്നു. അക്കാലത്ത് ഞാൻ ഏഴെട്ടു കോളേജ് അധ്യാപകരോടൊപ്പം ( മലയാളം മാഷമ്മാരായ ) താമസിച്ചു പോരികയായിരുന്നു. അവരിൽ ചിലർ സ്വാഭാവികമായും സാഹിത്യതൽപ്പരരായിരുന്നു. സമകാലിക സാഹിത്യവുമായി ചേർന്നൊഴുകുക എന്നത് സാഹിത്യ അധ്യാപകരുടെ തൊഴിൽപരമായ ആവശ്യമായതുകൊണ്ടു കൂടി ഏറ്റവും പുതിയ കവിതയും കഥയും നോവലുമൊക്കെ സൂക്ഷ്മമായും വിശദമായും ചർച്ച ചെയ്യുമായിരുന്നു. ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിച്ചു കൊണ്ടുള്ള സം...
‘പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്’   ഇ ഹരികുമാറിനെ അനുസ്മരിക്കുന്നു : കെ രാജേഷ്‌കുമാർ
Featured News, കവണി, സാഹിത്യം

‘പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്’ ഇ ഹരികുമാറിനെ അനുസ്മരിക്കുന്നു : കെ രാജേഷ്‌കുമാർ

കവണി പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത് ഇ.ഹരികുമാറിൻ്റെ കഥകളിലെ കേരളീയതയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പൊതുവേ ഈ കഥാകൃത്തിൻ്റെ രചനകൾ ആഴത്തിൽ പഠിക്കപ്പെട്ടിട്ടില്ല. അതിനുള്ള കാലമാകാത്തതുകൊണ്ടാകാം. അങ്ങനെ അവഗണിക്കപ്പെടാനുള്ളതല്ല ആ കഥകൾ. മലയാളത്തിൽ ആധുനികത തിളച്ചുരുകിയ കാലത്ത് നിലാവു പോലെ വെളിച്ചമുള്ള കഥകൾ എഴുതിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇ.ഹരികുമാർ. സ്നേഹം നിലാവെളിച്ചം പോലെ ആ കഥകളിൽ പരന്നു കിടന്നു. സാഹിത്യ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവർക്കറിയാം അതാതു കാലത്തെ സാഹിത്യത്തിലെ പൊതു പ്രവണതയിൽ നിന്ന് തെറ്റി നിൽക്കുന്നവർക്ക് പ്രഭ കുറയുമെന്ന്. ഈ വിധി ഇ.ഹരികുമാറിനെ കണ്ടമാനം ബാധിച്ചിരുന്നു. ആധുനികതയുടെ തീവെട്ടം മങ്ങിയപ്പോഴാണ് അദ്ദേഹത്തിൻ്റെ ചില കഥകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ, ദിനോസറിൻ്റെ കുട്ടി തുടങ്ങിയ മികവാർന്ന കഥകൾ കഥയെ ഇഷ്ടപ്പെടുന്ന വാ...
നിലാസ്സാധകം എന്ന കലാനിരൂപണഗ്രന്ഥം
Featured News, കവണി, പുസ്തകം, സാഹിത്യം

നിലാസ്സാധകം എന്ന കലാനിരൂപണഗ്രന്ഥം

  ഗഡാഗഡിയൻമാരായ സാഹിത്യ നിരൂപകർ മലയാളത്തിൽ ഒട്ടേറെയുണ്ടായിട്ടുണ്ട്. പല കാലങ്ങളിൽ പല നിലകളിൽ സാഹിത്യ കൃതികളെ വീക്ഷിച്ച് വിലയിരുത്തിയവർ. അസാമാന്യ പണ്ഡിതർ, കൃത്യമായ സൗന്ദര്യബോധം പുലർത്തിയവർ, സിദ്ധാന്ത പടുക്കൾ, നിരൂപണത്തെ സർഗ്ഗാത്മകമാക്കിയവർ. കേസരിയുടെയും കെ.ഭാസ്കരൻനായരുടെയും കാലം മുതൽ കെ.പി.അപ്പന്റെയും വി.സി.ശ്രീജന്റെയും കാലം വരെ എന്തെന്തു സാഹിത്യ നിരൂപകരെ മലയാളം കണ്ടു. ഒരു മാതിരിപ്പെട്ട നിരൂപകരെല്ലാം പടിഞ്ഞാട്ടു നോക്കി സാഹിത്യ കൃതികളെ നിരൂപിച്ചപ്പോഴും അവർക്കൊപ്പമോ അവരെക്കാളുമോ തലപ്പൊക്കത്തോടെ സാഹിത്യ വിചാരം നടത്തിയ കുട്ടിക്കൃഷ്ണമാരാരെപ്പോലെയുള്ള സഹ്യമാമലയുടെ സൗന്ദര്യ സന്ദോഹങ്ങൾ നമ്മുടെ നിരൂപണ ശാഖയിൽ പൊൻകോലമേറ്റി നിന്ന കാഴ്ച്ച ആർക്ക് വിസ്മരിക്കാനാകും. എന്നാൽ കലാനിരൂപണത്തിന്റെ കാര്യത്തിൽ മലയാളം കഷ്ടി പിഷ്ടിയാണ്. ക്ലാസ്സിക്കലും അനുഷ്ഠാനപരവും നാടോടിയുമായ കലകളുടെ കേദാരമാണ് കൊച്ചു കേരള...
കഥയിലെ കയ്യടക്കം
Featured News, സാഹിത്യം

കഥയിലെ കയ്യടക്കം

  'ദൂത് ' എന്ന ഒറ്റക്കഥ മതി സേതു എന്ന അതി പ്രതിഭാശാലിയായ കഥാകൃത്തിന് ചെറുകഥ എന്ന സാഹിത്യ രൂപത്തിനു മേലുള്ള അതുല്യമായ കയ്യടക്കത്തെക്കുറിച്ച് ബോധ്യമാകാൻ. മകന്റെ ദൂതനോട് വൃദ്ധനായ പിതാവു നടത്തുന്ന സംഭാഷണത്തിലൂടെ കേരളീയ ജീവിതത്തിന്റെ ഒരു നടുത്തുണ്ട് അടർത്തിയെടുത്ത് കാട്ടുകയാണ് ആ കഥയിൽ. ഒരു മനുഷ്യന്റെ വിങ്ങുന്ന മനസ്സിനെ അയാളുടെ മുന വെച്ച വർത്തമാനങ്ങളിലൂടെ ഒപ്പിയെടുക്കുന്ന ആ കഥയ്ക്ക് പകരം വെക്കാൻ മലയാളത്തിൽ മറ്റൊരു കഥയില്ല. 'പാണ്ഡവപുരം ' മലയാള നോവലിൽ എങ്ങനെ ഒറ്റതിരിഞ്ഞു പൊന്തി നിൽക്കുന്നുവോ അതുപോലെ ഉയർന്നു നിൽക്കുന്ന ചേതോഹരമായ ചെറുകഥയാണ് ദൂത്.മലയാള ചെറുകഥയിലെ രാജാക്കൻമാരിൽ ഒരാളായി സേതുവിനെ പ്രതിഷ്ഠിക്കുന്ന ആ കഥ സാഹിത്യ പ്രണയികൾ എത്രയാവർത്തി വായിച്ചു കാണണം. 'തിങ്കളാഴ്ച്ചയിലെ ആകാശവും ,മറ്റൊരു ഡോട് കോം സന്ധ്യയിലും പോലെ നവ ഭാവുകത്വം ഉൾക്കൊള്ളുന്ന ചെറുകഥകൾ രചിച്ച് കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ...
ഒറ്റയാൾ സാംസ്കാരിക പ്രവർത്തനം അഥവാ ഉണ്മ മോഹന്റെ ജീവിതം
Featured News, പ്രതിപക്ഷം, സാഹിത്യം

ഒറ്റയാൾ സാംസ്കാരിക പ്രവർത്തനം അഥവാ ഉണ്മ മോഹന്റെ ജീവിതം

ഏതാണ്ട് മൂന്നു പതിറ്റാണ്ടുകളായി മലയാള സാഹിത്യലോകത്ത് ഒറ്റയാൾ ചരിത്രം എഴുതുകയായിരുന്നു ഉണ്മയെന്ന ലിറ്റിൽ മാഗസിനിലൂടെ നൂറനാട് മോഹൻ. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും സജീവ സാന്നിധ്യം ഉണ്മയുടെ വളർച്ചയുടെ ഭാഗം കൂടിയായിരുന്നു. വെറും ഒരു ഇൻലന്റ് രൂപത്തിൽ തുടങ്ങിയ ഉണ്മ അതിന്റെ സാംസ്‌കാരിക തലം ഇപ്പോഴും നിലനിർത്തുന്നത് നൂറനാട് മോഹൻ എന്ന സാഹിത്യ പ്രേമിയുടെ അക്ഷരത്തോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ട് മാത്രമാണ്.  ധനലാഭം നോക്കാതെ ജീവിതത്തിൽ ഇത്രയേറെ അക്ഷരങ്ങളെ സ്നേഹിച്ച മനുഷ്യൻ ഉണ്ടാകില്ല. കേരളം അറിയണം, ഈ സാംസ്‌കാരിക പ്രവർത്തനം. അതൊരു വഴികാട്ടലും തിരിച്ചറിവുമാണ് പുതിയ തലമുറയ്ക്ക് നൽകുന്നത്.ഉണ്മ മോഹൻ എന്നറിയുന്ന നൂറനാട് മോഹനുമായി പ്രതിപക്ഷം .ഇൻ വേണ്ടി അനിൽ സി പള്ളിക്കൽ നടത്തിയ അഭിമുഖം. ഉണ്മയുടെ ചരിത്രം മലയാളസാഹിത്യത്തിൽ പുതുകാലചരിത്രം കൂടിയാണ്...    1986 ലാണ് ഉണ്മ മാഗസിൻ തുടങ്ങുന്നത് അന്ന് ചുരുക്കം...
കവിതയിൽ മലയാള ആധുനികതയെ പ്രതിനിധാനം ചെയ്ത ആചാര്യൻ   ; പി. എൻ. ഗോപീകൃഷ്ണൻ എഴുതുന്നു
Editors Pic, Featured News, കവിത, കേരളം, സാഹിത്യം

കവിതയിൽ മലയാള ആധുനികതയെ പ്രതിനിധാനം ചെയ്ത ആചാര്യൻ ; പി. എൻ. ഗോപീകൃഷ്ണൻ എഴുതുന്നു

ആറ്റൂർ രവിവർമ്മയുടെ വിയോഗം അപ്രതീക്ഷിതമല്ല. കുറെക്കാലമായി പലതരം രോഗങ്ങളുമായി മല്ലടിച്ചുകൊണ്ട് കഴിയുകയായിരുന്നു അദ്ദേഹം. എങ്കിൽപ്പോലും വളരെ വേദനയുളവാക്കുന്ന വിയോഗമാണു ആറ്റൂരിൻ്റേത്. മലയാളത്തിലെ ആധുനികതയുടെ അപ്പോസ്തലമാർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണു. നമ്മെയൊക്കെ കവിതയിലേക്ക് അടുപ്പിച്ച കവിതകൊണ്ടു ശമിപ്പിച്ച ഒരാളായിരുന്നു ആറ്റൂർ ആറ്റൂർ തുടക്കം കുറിച്ചത് ആധുനികതയിലാണല്ലോ. നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ ആധുനികത എന്നത് ഏകശിലാരൂപമല്ല. അതിനുള്ളിൽ പല ധാരകളും പല പ്രവണതകളും ഉണ്ടായിരുന്നു. അതിൽ ആറ്റൂർ പ്രതിനിധാനം ചെയ്യുന്നത് മലയാള ആധുനികത തന്നെയാണു. സാധാരണയായി വിദേശസ്വാധീനങ്ങളിൽ പെട്ടുണ്ടാകുന്ന ഒരാധുനികതയല്ലായിരുന്നു അത്. മലയാള ഭാഷാചരിത്രത്തിലും മലയാള സാംസ്കാരികചരിത്രത്തിലും നിന്നുകൊണ്ട് മലയാളത്തിൻ്റെ തന്നെ  കവിത രചിക്കുകയായിരുന്നു ആറ്റൂർ. അതുകൊണ്ടുതന്നെ ഈ കവിതകൾക്ക് പ്രധാനമായും രണ്ടോ മൂന്ന...
വീടൊരുക്കം  – എം.എസ്.ബനേഷിന്റെ കവിതയ്ക്ക് ഒരു ആസ്വാദനം.
Featured News, കവണി, സാഹിത്യം

വീടൊരുക്കം – എം.എസ്.ബനേഷിന്റെ കവിതയ്ക്ക് ഒരു ആസ്വാദനം.

അതിരാവിലെ ഒരു കവിത കാണുന്നു. കണ്ടപാടേ വായിക്കുന്നു. അർത്ഥതടസ്സം വരാതെ ഒറ്റ വായനയിൽ തന്നെ മനസ്സിലാകുന്നു. മനസ്സിലേക്കു കയറുന്നു. എം.എസ്.ബനേഷിന്റെ 'വീടൊരുക്കം ' എന്ന കവിത അത്രമാത്രം ലളിതമാണ്. പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല എന്ന ജീവിതം തുടിക്കുന്ന ഈരടികളിലെ ആശയം മറ്റൊരു തരത്തിൽ ആവിഷ്കരിക്കുകയാണ് വീടൊരുക്കത്തിൽ എന്നു പറഞ്ഞാൽ അത് ഏറെക്കുറെ ശരിയാണ്. അങ്ങനെ പറയുന്നത് അതിൽ നിന്ന് ആശയം ചോർത്തിയെടുത്തു എന്ന അർത്ഥത്തിലല്ല . ശാസ്ത്രീയ നേട്ടങ്ങൾ ഒക്കെ നേടി പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്കു കുതിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ നിസ്സഹായതയും നിരാലംബതയും വ്യക്തമാക്കുന്നു, അതേ അവസരത്തിൽ പ്രകൃതിയിലെ ഇതര ജീവജാലങ്ങൾ ഉല്ലാസത്തോടെ വാടകയും കടവും ഇല്ലാതെ പാർക്കുന്നു എന്ന നിരീക്ഷണത്തിന്റെ വാഗ്രൂപമാണ് ഈ കവിത.   കവിതയ്ക്ക് കെ.ഷെരീഫിന്റെ രേഖാചിത്രം                   ...