Wednesday, June 23

Tag: MALAYALAM POEM

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട
Featured News, കവിത, കേരളം, വാര്‍ത്ത

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട

ആധുനികകവികളിൽ ശ്രദ്ധേയനായ  വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു മരണം. സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. ദീർഘകാലം അസുഖബാധിതനായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ദീർഘകാലം കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ച കവി റിട്ടയർമെൻറിനുശേഷം ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലി ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു. പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , വയലാര്‍ പുരസ്‌കാരം , വള്ളത്തോള്‍ പുരസ്‌കാരം , ഓടക്കുഴല്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക ക...
മോക്ഷം ; സുരേഷ് നാരായണൻ്റെ കവിത
കവിത, കേരളം, സാഹിത്യം

മോക്ഷം ; സുരേഷ് നാരായണൻ്റെ കവിത

മോക്ഷം എട്ടുമണിയായി എന്നറിയിച്ചുകൊണ്ട് വെയിൽ അക്ഷമ കാണിക്കുമ്പോഴും അയാളുടെ ബലിതർപ്പണം അവസാനിച്ചിരുന്നില്ല. മറ്റുള്ളവരെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു. തീരം ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു. കൈകൾ വിറക്കുന്നുണ്ട്. കടൽ അടുത്തേക്കു വരുന്നുണ്ട് . തിരത്തിരക്കുകൾക്കിടയിൽ ഒരു മുഖം തെളിഞ്ഞു. അതെന്തോ പറയാൻ ശ്രമിക്കവേ കേൾക്കാനായി അയാളടുത്തേക്കു ചെന്നു. 'ബലി പൂർണമായതുകൊണ്ടാവണം അശാന്തരായലയടിച്ചുകൊണ്ടിരുന്ന കുറേ തിരകളിന്നു മോക്ഷത്തിൻറെ പടവുകളിറങ്ങി- യൊഴുകിപ്പോയിരിക്കുന്നു. പകരം ഒരു തിരയായ് എന്നിലേക്കു വരുന്നുവോ?' ഒരു തിര അയാളെ സ്പർശിച്ചു. അമ്മത്തിര! ആ ഗർഭപാത്രത്തിലേക്ക് അയാൾ ഇറങ്ങിച്ചെന്നു. സുരേഷ് നാരായണൻ 8848195823...
‘ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്’ വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.
കവണി, സാഹിത്യം

‘ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്’ വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.

കവണി ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്. വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്. കെ രാജേഷ് കുമാർ വള്ളംകളി എന്നു കേട്ടാൽ പ്രാന്തു പിടിക്കുന്ന കുറേപ്പേരെങ്കിലും കുട്ടനാട്ടിലും ആറന്മുളയിലും കാണും. വള്ളം എന്നു കേട്ടാൽ മതി അവർക്ക് ആവേശമാകും. ചങ്കിൽ തുഴയുടെ താളം മിടിക്കും. വഞ്ചിപ്പാട്ട് തലമണ്ടയിൽ പതഞ്ഞു പൊങ്ങും. അങ്ങനത്തെ ഒരു വള്ളംകളി പ്രാന്തനാണ് ഇതെഴുതുന്നത്. വള്ളംകളിഭ്രമം വളരെ ചെറുപ്പത്തിലേ തുടങ്ങുന്നതാണ്. ശിശുവായിരിക്കുമ്പോൾ തൊട്ട്. വഞ്ചിപ്പാട്ടുകേൾക്കുമ്പോൾ കൈകാലിട്ടടിക്കുന്ന കുഞ്ഞ്. പിന്നെ വളർന്നു വളർന്നു വരുമ്പോൾ മഴയത്ത് ഇറയത്തു നിന്ന് വള്ളം ഇറക്കി കളിക്കും. കടലാസുതോണികൾ .ഓരോരോ പേരിട്ട്. പേരുകേട്ട വള്ളങ്ങളായി ആ കടലാസ് തോണികൾ മാറും. വിപിതയുടെ കവിത വായിച്ചു തുടങ്ങവേ ഈ ബാല്യകാല അനുഭവങ്ങളെല്ലാം ഇരച്ചു വന്നു. പക്ഷേ പോകെ പോ കെ സങ്കടം വന്...
സുരേഷ് നാരായണന്റെ രണ്ടു  കവിതകൾ
കവിത, സാഹിത്യം

സുരേഷ് നാരായണന്റെ രണ്ടു കവിതകൾ

ചെമ്പരത്തിയുടെ പരിണാമം . ----------------------------പ്രണയപൂർവ്വകാലത്തിൽ ചെമ്പരത്തികൾക്കെല്ലാം വെളുപ്പുനിറമായിരുന്നു. തരുണിയായൊരുവൾ ഉദ്യാനത്തിലിരുന്നന്നു മുറുക്കുമ്പോളാണ് കുതിരപ്പുറത്തൊരുവൻ അമ്പേ പ്രണയപരവശനായി വന്നിറങ്ങിയത്!   അവൻ നീട്ടിയ പ്രണയലേഖനം വായിച്ചു നെടുവീർപ്പിട്ടപ്പോൾ, വായിലെ മുറുക്കാനെ ഓർമ്മിച്ച നമ്മുടെ തരുണി, ഉദ്യാനത്തിൽ തന്നെ തലയാട്ടി സേവിച്ചു നിന്നിരുന്ന ചെമ്പരത്തികൾക്കിടയിലേക്കതു നീട്ടിത്തുപ്പി! നിമിഷാർദ്ധത്തിനുള്ളിൽ ചെമ്പരത്തികളെല്ലാം ചുവപ്പുനിറമാർന്നതുകണ്ട് അവളുടെ മുഖം വ്രീളയാൽ വിളറി ! അവനാകട്ടെ, തുടുത്ത മുഖത്തോടെ കുതിരയെ നോക്കി. മൃദുവായ് ചിനച്ചുകൊണ്ടതു മുന്നോട്ടുവന്നു തലകുലുക്കി, കഴുത്തുനീട്ടി. 2   സെമിത്തേരിയും പൂച്ചക്കണ്ണുള്ളവരുടെ സമരവും ------------------------------------- ഓർമ്മ വരുമ്പോൾ ഞാൻ ശവകുടീരത്തിനു മു...
തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍ ; ഗിരീഷ് പുലിയൂരിന്‍റെ ‘ഒറ്റക്കിനാവ്’എന്ന കവിതയെക്കുറിച്ച്
Featured News, കാഴ്ചപ്പാട്, വിനോദം, വീക്ഷണം

തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍ ; ഗിരീഷ് പുലിയൂരിന്‍റെ ‘ഒറ്റക്കിനാവ്’എന്ന കവിതയെക്കുറിച്ച്

അസീം താന്നിമൂട്   എഴുതുന്നു    കണ്ടും കേട്ടും ശീലിച്ചും പോന്ന ഒരു സംസ്കാരം പകര്‍ന്നു തരുന്ന അനുഭവവും അതു പ്രദാനം  ചെയ്യുന്ന അനുഭൂതികളും പരുവപ്പെടുത്തുന്ന പരിസരവും  എക്കാലത്തും ഏതുലോകത്തും എഴുത്തുകാരനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്;പ്രത്യേകിച്ചും കവികളെ.ജൈവികമോ കാര്‍ഷികമോ ആയ പശ്ചാത്തലത്തിലുള്ളതാണ് ആ അനുഭവമെങ്കില്‍ അതിന് ആര്‍ദ്രമോ വികാരനിര്‍ഭരമോ ആയ ഒരു ലയംകൂടിയുണ്ടാകും. മണ്ണിനും വിണ്ണിനുമിടയില്‍ ഇടയ്ക്കിടെ വന്നുപോകുന്ന ഋതുക്കളുടെ ഓരോ അടരുകളിലും അതിന്‍റെ അടയാളങ്ങള്‍ കാണും.പ്രകൃതി തന്‍റെ എല്ലാ ആവര്‍ത്തനാഭിനിവേശങ്ങളിലും അതിന്‍റെയാ മിടിപ്പിന്‍റെ ഒരു വിഹിതം കരുതിവയ്ക്കും. രാപ്പകലുകള്‍ക്ക് ആയതിന്‍റെ സാന്നിധ്യവുമായല്ലാതെ തെളിഞ്ഞസ്തമിക്കാനുമാകില്ല....കാരണം ആരോ ഒരാള്‍ തന്നെ കാത്തിരിപ്പുണ്ടെന്ന പ്രതീതിയിലല്ലാതെ ഒന്നിനും അത്രമേല്‍ ആവേശത്തില്‍ വന്നു പോകാനാകില്ല എന്നതു തന്നെ. സര്‍വതിലും ആ ...
മഹാരാജാസ് കോളേജിനെക്കുറിച്ച് ഒരു ചിത്രകവിത
Featured News, കവണി, കവിത, സാഹിത്യം

മഹാരാജാസ് കോളേജിനെക്കുറിച്ച് ഒരു ചിത്രകവിത

മലയാള കവിതയിൽ ആധുനികതയുടെ സങ്കീർണ്ണ നടനം അടങ്ങിയതിനു ശേഷം വന്ന കവികളിൽ പ്രധാനപ്പെട്ടയാളാണ് എസ്.ജോസഫ്. കവിതയുടെ രൂപഭാവങ്ങളിൽ ആധുനികർ കടുത്ത പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. വൃത്തത്തിലും ചതുരത്തിലും പദ്യത്തിലും ഗദ്യത്തിലും കവിതകൾ ശിൽപ്പപ്പെട്ടു. ഈണത്തിൽ, താളത്തിൽ കൊഞ്ചിക്കുഴഞ്ഞാടാവുന്ന കവിതകൾ എഴുതിയവർ തന്നെ അലറി വിളിക്കുന്ന രീതിയിൽ കവിതകൾ ചൊല്ലി. നിലവിളി പോലെയും മോങ്ങൽ പോലെയുമുള്ള ചൊൽക്കവിതകൾ ഹരമായിക്കരുതിയവരുണ്ട്. സങ്കീർണ്ണബിംബങ്ങൾ നിറഞ്ഞ ഗദ്യകവിതകൾ ആകട്ടെ ആർക്കും മനസ്സിലായതുമില്ല. എഴുതിയ കവിക്കും മനസ്സിലായില്ല. വായനക്കാരനും മനസ്സിലായില്ല. വളരെ വില കുറച്ച് കിട്ടുന്ന പട്ടച്ചാരായമുണ്ടായിരുന്നതിനാൽ സങ്കീർണ്ണബിംബങ്ങൾ മനസ്സിലായ ചിലരും ഉണ്ടായിരുന്നു, ദോഷം പറയരുതല്ലോ. കവിതയിലെ ഈയൊരു സങ്കീർണ്ണവൃത്തത്തിൻ്റെ വെളിയിൽ നിന്നു കൊണ്ടാണ് ജോസഫ് എഴുതിത്തുടങ്ങിയത്. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ കവിത എന്ന കള്ള...
നിഘണ്ടു ; ഡോ. സുരേഷ് നൂറനാടിന്റെ കവിത
Featured News, കവിത, കേരളം, സാഹിത്യം

നിഘണ്ടു ; ഡോ. സുരേഷ് നൂറനാടിന്റെ കവിത

  വാക്ക് വീട്ടിൽ നിന്നിറങ്ങിനടന്നു. ഇടവഴിയുടെ ഇരുചുമരുകളിൽ നിന്നവർ അറിയാവുന്ന ഭാഷയിൽ പേര് വിളിച്ചു. വാക്ക് മിണ്ടിയില്ല. നദിക്കരയിലെ അലക്കുകാർ മിണ്ടാതുള്ള ആ വരവ് കണ്ട് കൂട്ടമായി ചിരിച്ചു. വാക്കിന് ചിരി വന്നില്ല. നഗരത്തിലേക്കുള്ള വണ്ടിയിലിരുന്ന് വാക്ക് ത്രാണി നഷ്ടപ്പെട്ടവനേപ്പോലെ തേങ്ങി. ജീവിതത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും ഒന്നും പിടികിട്ടുന്നില്ല. ജന്മം തന്നവനുതന്നെ ഭാഷ കൈവിട്ടു പോകുന്നു. നാടിന്റെ ചരിത്രം ഭാഷ കൊണ്ട് അട്ടിമറിക്കപ്പെടുന്നു. തൊഴിൽ മേഖലകളിൽ ഫാക്ടറികളിൽ ദ്വീപസമൂഹങ്ങളിൽ എവിടെയും ഭാഷ സ്വത്വം തകർന്ന നിലയിൽ. ദർശനങ്ങൾക്ക് ഭാഷയില്ല വിപ്ലവങ്ങൾക്ക് ഭാഷയില്ല സാഹിത്യത്തിന് ഭാഷയില്ല. ആകെയുള്ളത് താനുപേക്ഷിച്ചുപോന്ന ആ നിഘണ്ടു മാത്രം. ആ തടവറ മാത്രം. വാക്ക് നഗരത്തിൽ വണ്ടിയിറങ്ങി. ഇരച്ചു പൊങ്ങുന്ന ജനാവലിയിലേക്ക് ഒരു ശബ്ദവുമുണ്ടാക്കാതെ ഒരു ...
മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി ; എസ് ജോസഫിൻ്റെ കവിത
Featured News, കവിത, ഖലം, സാഹിത്യം

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി ; എസ് ജോസഫിൻ്റെ കവിത

മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി എസ്.ജോസഫ്                                                                                                       വര : ശാരിക അജിത്  മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി കിളിവാതിൽപ്പാളി തുറന്നുനീ പാടി അതുകേട്ടു കാട്ടുകിളികളും പാടി അതുകേട്ടു കാട്ടുപുഴകളും പാടി ഒരു മലമേലേയൊരുഗ്രാമം പെട്ടി- യടുക്കിവച്ചപോൽ ചെറുകുടിലുകൾ പകലവയെല്ലാം മിഴി തുറക്കുന്നു ഇരവിലോ കൂർക്കം വലിച്ചുറങ്ങുന്നു കുറുക്കന്മാരുടെ ഒരുകൂട്ടം നിന്നി- ട്ടിരവിലോരിയിട്ടുയർത്തുന്നു ശൌര്യം ഒരു ചിഹ്നംവിളിയതിനെ തൊട്ടുപോയ് കരിമ്പാറകളിലുരസിനിൽക്കയാം കറുത്തകാടിന്റെ മകൻതുറന്നിട്ട ജനൽപ്പാളിപോലെ ചിരിച്ചുനിൽക്കുന്നോൻ വിദൂരെ ഗ്രാമത്തിൻ വിശാലതവിട്ടു നഗരത്തിലെത്തി ഒരു കിനാവുപോൽ പഠിക്കുവാൻ മാത്രം, പഠിച്ചുയരുവാൻ വിദൂരഗ്രാമത്തിൻ വിളക്കാകാൻ മാത്രം “അറിഞ്ഞിട്ടില്ലേ ഈ നഗരത്തെ? അതിൻ വഴികൾ ചുറ്റിച്ചു...
രണ്ട് കവിതകൾ ; ജോണി ജെ പ്ലാത്തോട്ടം
Featured News, കവിത, സാഹിത്യം

രണ്ട് കവിതകൾ ; ജോണി ജെ പ്ലാത്തോട്ടം

നടപ്പുജന്മം പോയ ജന്മത്തിൽ അവിടുന്ന് ഇരയായിരുന്നു അതിനും മുമ്പ് വേട്ടക്കാരൻ രണ്ടു ജന്മങ്ങളിലും ആയുസെത്താതെ പോയി നടപ്പുജന്മത്തിൽ ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം ഓടിക്കുകയും ചെയ്യുന്നു ആയതിനാൽ അവിടുന്ന് ആയുഷ്മാനും ഐശ്വര്യവാനുമായി ഭവിച്ചുകൊണ്ടേയിരിക്കുന്നു രണ്ട് യാത്രക്കാഴ്ചകൾ ഒന്ന് ചില്ലുരൂപക്കൂട്ടിലെ സുന്ദരിപ്പുണ്യാളത്തിയെപ്പോലെ ശിരസിൽ ഹെല്മറ്റണിഞ്ഞ സ്കൂട്ടർ യാത്രക്കാരി! രണ്ട് മുകളിലത്തെ കമ്പിയിൽ പിടിച്ചുതൂങ്ങി യാത്ര ചെയ്യുന്ന യുവതി അവളുടെ തൊണ്ണൂറിഞ്ച് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുനിന്ന് ഒരു കൊച്ചുബാലനും. അവിടേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു ഇരുവശത്തുമിരിക്കുന്നവർ cover courtesy canvas paintings   പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
ചില്ലകളിൽ ഓർമ്മ വീശുന്ന നേരം കെ രാജേഷ്‌ കുമാറിന്റെ കോളം കവണി
Featured News, കവണി, സാഹിത്യം

ചില്ലകളിൽ ഓർമ്മ വീശുന്ന നേരം കെ രാജേഷ്‌ കുമാറിന്റെ കോളം കവണി

  ഓണവും പോയി, വള്ളംകളിയും കഴിഞ്ഞു. നാട്ടുക്കൂട്ടപെരും ജലോത്സവം കഴിഞ്ഞ് ഞങ്ങൾ ആറന്മുളക്കാർ കരയ്ക്കു കയറി. ഇനി അതാതു വള്ളക്കരകളിലെ നാട്ടുകൂട്ടങ്ങൾ ഒന്നുകൂടി ഒത്തുകൂടും. ഈ നെടുങ്കൻ വള്ളങ്ങൾ വലിച്ചു കരയിൽ പുരകളിൽ കയറ്റിവെയ്ക്കാനായി. വള്ളംകളിച്ച് കിട്ടിയ കൂട്ടായ്മയുടെ ഊർജ്ജത്താൽ റീചാർജു ചെയ്യപ്പെട്ട്, നവോന്മേഷവാനായി കവിതകളുടെ കഥകളുടെ നോവലുകളുടെ നദിയിൽ ഇറങ്ങി മുങ്ങി നിവരാം. 'ചില്ലകളിൽ ഓർമ്മ വീശുന്ന നേരം' എന്ന കവിത ഹൃദയത്തെ വന്ന് തൊടുന്നു. സുബിൻ അമ്പിത്തറയിൽ എഴുതിയ കവിത. ഋജുവായ ആഖ്യാനം.തൃക്കാക്കര മുതൽ കൊച്ചി തുറമുഖം വരെയുള്ള നേർരേഖവഴി പോലെ എന്ന് അലങ്കരിച്ച് പറയാം. കാറ്റാണ് കവിതയിൽ പാറിക്കളിക്കുന്നത്. എല്ലാം തല്ലിത്തകർത്തു വീശിയടിക്കുന്ന പല വിധ പേരുകളിൽ അറിയപ്പെടുന്ന ക്രൂര കൊടുങ്കാറ്റോ ചുഴലിയോ അല്ല ഈ കവിതയിലെ കാറ്റ്. കുസുമചയസുരഭിയൊടു പവനനതി ഗൂഢമായ് കൂടെത്തടഞ്ഞു ഹനൂമാനെ അശോക വനിയിലേക്...