Saturday, August 8

Tag: Marxism

ചരിത്രം നമുക്ക്  ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം
Featured News, കേരളം, രാഷ്ട്രീയം

ചരിത്രം നമുക്ക് ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഗാന്ധിജിയും മാർക്‌സും സംവാദ സാദ്ധ്യതകൾ എന്ന വിഷയത്തിൽ  സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം ഗാന്ധിജിയ്ക്കും മാർക്‌സിനും ഇടയിൽ ഉള്ള സംവാദ സാദ്ധ്യതകൾ ഇവർക്കിടയിൽ പൊതുവായി എന്തെങ്കിലും ഉണ്ടോ? ഇന്ത്യയിലെ പ്രധാന സാമൂഹ്യശാസ്ത്ര ജേര്ണലുകളിൽ ഒന്നായ സോഷ്യൽ സയന്റിസ്റ്റിൽ കഴിഞ്ഞ മൂന്നു ലക്കങ്ങളായി ഗാന്ധിജിയുടെ നൂറ്റിയന്പതാം ജയന്തിയും മാർക്സിന്റെ 200 ജന്മദിനവും പ്രമാണിച്ചു പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിൽ മത വർഗ്ഗീയതയ്ക് വന്ന വലിയ അക്രമോത്സുകതയുടെ സ്വാധീനത്തിൽ ഗാന്ധിജി മതവുമായി നടത്തിയ സംവാദങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇങ്ങനെ പലരൂപത്തിലുള്ള സംവാദങ്ങൾ നടന്നു വരുന്ന സന്ദർഭത്തിലാണ് നമ്മൾ ഇവിടെ ചിലത് ചർച്ച ചെയ്യുന്നത്. ഗാന്ധിജിയു...
പുതിയ വെളിപ്പെടുത്തലുകൾക്കായി എപ്പോഴും പോരാടേണ്ട ഒരു വിപ്ലവലോകമാണ് മാർക്സിസം: റോസ ലക്സംബർഗ്
Featured News, അന്തര്‍ദേശീയം, പുനർ വായന, രാഷ്ട്രീയം

പുതിയ വെളിപ്പെടുത്തലുകൾക്കായി എപ്പോഴും പോരാടേണ്ട ഒരു വിപ്ലവലോകമാണ് മാർക്സിസം: റോസ ലക്സംബർഗ്

ജർമ്മൻ ഫാസിസ്റ്റു ഭരണകൂടത്തിൻ്റെ  മനസ്സിൽ പ്രതിരോധത്തിൻ്റെ കനൽവാരി വിതറിയ ഇരുപതാം നൂറ്റാണ്ടു കണ്ട അതിശക്തയായ വനിതാ വിപ്ലവകാരി റോസ ലക്സംബർഗിന്റെ രക്തസാക്ഷിത്വത്തിന് 100 വയസ്സ്. 1919 ജനുവരി 15ന് ആണ് റോസ രക്തസാക്ഷിയായത്. പെൺപോരാട്ടത്തിൻ്റെ പര്യായമാണ് റോസ. ലെനിനോടൊപ്പം നിൽക്കുകയും അതേ സമയം അദ്ദേഹത്തിന്റെ പല ആശയങ്ങളോടും ശക്തമായി തന്നെ റോസ വിയോജിക്കുകയും ചെയ്ത പോരാളി. ലെനിൻ്റെ കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയത്തോട് ഒട്ടും യോജിച്ചുപോകാൻ കഴിയാതെ സോഷ്യൽ ഡെമോക്രസി എന്ന രാഷ്ട്രീയ പാതയിലൂടെയാണ് അവർ സഞ്ചരിച്ചത്. സ്റ്റാലിനിസ്റ്റുകൾക്ക് അനഭിമതയാകുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചപ്പോഴും അടിയുറച്ച കമ്യൂണിസ്റ്റ് വിപ്ളവ ആവേശം ഒട്ടും റോസയിൽ നിന്നും ചോർന്നു പോയിരുന്നില്ല. റോസ ലക്സംബർഗിനെ കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളിലെ പരുന്ത് എന്നായിരുന്നു ലെനിൻ വിശേഷിപ്പിച്ചത്. 1871 മാർച്ച് 5 ന് റഷ്യൻ നിയന്ത്രണത്തിലുള്ള ...