Saturday, July 31

Tag: Mass Movements

ഇറാഖിൽ ജനം തെരുവിൽ; 100-ൽ അധികം പേരെ സൈന്യം കൊലപ്പെടുത്തി
അന്തര്‍ദേശീയം, വാര്‍ത്ത

ഇറാഖിൽ ജനം തെരുവിൽ; 100-ൽ അധികം പേരെ സൈന്യം കൊലപ്പെടുത്തി

ഇറാഖില്‍ പ്രധാനമന്ത്രി അദില്‍ അബ്ദുൽ മഹദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേനയും സമരക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ 100-ൽ അധികം പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നാണ് വിവരം. പലയിടങ്ങളിലും സൈന്യം സമരക്കാർക്ക് നേരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിൽ 3000ത്തോളം പേർക്ക് പരിക്കേറ്റു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാറിന് കര്‍ഫ്യൂ പിന്‍വലിക്കേണ്ടിവന്നു. സര്‍ക്കാര്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്. ഇറാഖില്‍ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു. രാജ്യത്ത് വര്‍ധിച്ചു...
ആദിവാസി ജനത അമ്പും വില്ലുമെടുത്ത് പോരാടിയ സാന്താൾ വിപ്ലവം
Editors Pic, Featured News, നവപക്ഷം, പരിസ്ഥിതി, പ്രതിപക്ഷം, രാഷ്ട്രീയം

ആദിവാസി ജനത അമ്പും വില്ലുമെടുത്ത് പോരാടിയ സാന്താൾ വിപ്ലവം

ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857-ലെ സമരത്തിന് മുൻപ് തദ്ദേശീയമായ നൂറുകണക്കിന് ചെറുത്തുനിൽപ്പുകൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നാട്ടുരാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഇന്ത്യയുടെ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. അംഗീകൃത ചരിത്ര ആഖ്യാതാക്കൾ വേണ്ടത്ര പ്രാധാന്യം നൽകാതെ തിരസ്ക്കരിച്ച ധാരാളം സമരങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നുൾപ്പെടെ വിസ്മരിക്കപ്പെട്ട അത്തരം ചരിത്ര സമരങ്ങളിലൊന്നാണ് 1855 ജൂൺ 30-നു ആരംഭിച്ച ആദിവാസി ജനതയുടെ ചെറുത്തുനിൽപ്പായ സാന്താൾ വിപ്ലവം. 164മത് സാന്താൾ വിപ്ലവത്തിന്റെ വാർഷികത്തിലൂടെയാണ് നാമിപ്പോൾ കടന്നു പോകുന്നത്. ആദിവാസി ജനതയെ സംരക്ഷിക്കാനെന്ന പേരിൽ ഇറങ്ങിയിരിക്കുന്നവർ ആദ്യം ഇന്ത്യൻ ആദിവാസി സമൂഹത്തെയും അവരുടെ ചെറുത്തു നിൽപ്പുകളെയും പഠിക്കുക എന്നതാണ് ചെയ്യേണ്ടത്. മറ്റാരുടെയും സംരക്ഷണം അവർക്ക് ആവശ്യമില്ലെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യൻ ആദിവാ...
സമരത്തിന് ആളെക്കൂട്ടാൻ പോൺ സൈറ്ററുകൾ അടച്ചു പൂട്ടി; ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിച്ചു
അന്തര്‍ദേശീയം, വാര്‍ത്ത

സമരത്തിന് ആളെക്കൂട്ടാൻ പോൺ സൈറ്ററുകൾ അടച്ചു പൂട്ടി; ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിച്ചു

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ അവതരിപ്പിച്ചതില്‍ ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിച്ചു. വിവാദ ബില്ലിനെതിരെ പ്രതിഷേധം കടുത്തതോടെയാണ് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം മാപ്പുചോദിച്ചത്. വിഷയത്തില്‍ രാജ്യത്ത് സമവായം ഉണ്ടാകുന്നതുവരെ ബില്ലുമായി ഇനി മുന്നോട്ടുപോകില്ലെന്നും കാരി ലാം പറഞ്ഞു. വിവാദ ബില്ലിനെതിരെ 10 ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാനായി ഹോങ്കോങ്ങിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ജോലിക്കാര്‍ക്ക് അവധി അനുവദിക്കുകയും ചെയ്തിരുന്നു. അതിനിടെ കൂടുതല്‍ ആളുകളെ തെരുവിലിറക്കാനായി ഹോങ്കോങ്ങിലെ പ്രശസ്തമായ പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിയത് ഏറെ ചർച്ച ചെയ്യപ്പെട്ടു. സമരം വിജയിക്കണമെങ്കില്‍ നിങ്ങള്‍ തെരുവിലിറങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹോങ്കോങ്ങിലെ ഏറ്റവും പ്രശസ്തമായ എവി01, ദിസ്എവി എന്നീ പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിയത്. നിങ്ങള്‍ ഒരു പൊല...
പോരാളി ഷാജിക്ക് `വീരമൃത്യു` ; ആദരാഞ്ജലി അർപ്പിച്ച് എതിരാളികൾ
കേരളം, വാര്‍ത്ത

പോരാളി ഷാജിക്ക് `വീരമൃത്യു` ; ആദരാഞ്ജലി അർപ്പിച്ച് എതിരാളികൾ

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത സിപിഎമ്മിന്റെ നാവായ പോരാളി ഷാജി എന്ന ഫെയ്സ് ബുക്ക് പേജ് വീരമൃത്യു വരിച്ചു. എതിരാളികൾ ഈ പേജിനെതിരെ സംഘം ചേർന്ന് ഫെയ്സ് ബുക്ക് അധികൃതർക്ക് റിപ്പോർട്ട് ചെയ്തതോടെയാണു അക്കൗണ്ടിനു പൂട്ട് വീണത്. സി പി എമ്മിൻ്റെ നിലപാടുകളും ബൗദ്ധികമായ വിശദീകരണങ്ങളും എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്ന പോരാളി എന്ന സി പി എം സൈബർ ലോകത്തെ താരമാണു അസ്തമിച്ചത്. സൈബർ ആക്രമണത്തിൻ്റെ ഇരകളായ എതിരാളികൾ കൂട്ടമായി പേജിനെതിരെ ഗൂഡാലോചന നടത്തിയതാണു പേജ് പൂട്ടിയതിൻ്റെ കാരണമെന്നാണു പോരാളിയുടെ ആരാധകർ പറയുന്നത്. സൈബറിടങ്ങളിൽ പോരാളിയെ `കൊന്ന`തിനെതിരെ വൻ പ്രതിഷേധമാണു ഉയരുന്നത്.  ആറു ലക്ഷത്തിലധികം ലൈക്കുകൾ സമ്പാദിച്ച ഈ ഫെയ്സ് ബുക്ക് പേജിൽ ശക്തമായ സി പി എം രാഷ്ട്രീയം ഉന്നയിച്ച് എതിരാളികളെ നിലം പരിശാക്കുമായിരുന്നു. എന്നാൽ ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇത...
സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ
Featured News, അന്തര്‍ദേശീയം, വാര്‍ത്ത, സ്ത്രീപക്ഷം

സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ

മതമൗലീകവാദത്തിനെതിരെയുള്ള സുഡാനിലെ കലാപത്തെ നയിക്കുന്നത് സ്ത്രീകളാണ്. സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെന്നപോലെ സുഡാൻ സ്ത്രീകളും അക്രമാസക്തമായ എതിർപ്പിനെ നേരിടുന്നുണ്ട്. എന്നാൽ അവർക്ക് വിജയിച്ചേ മതിയാകൂ. 30 വർഷത്തെ മുസ്ളീം ഭരണത്തിന്റെ അടിച്ചമർത്തലിനും അപമാനത്തിനുമെതിരെയാണ് ഈ സ്ത്രീകൾ പോരാടുന്നത്. രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഡാൻ സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന ജീവിത സാഹചര്യം മോശമായതും സാധനങ്ങൾക്ക് അനിയന്ത്രിതമായി വില വർധിച്ചതും സാമ്പത്തികാവസ്ഥ താളം തെറ്റിയതും വൻ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഏകാധിപത്യ ഭരണത്തിനെതിരെ സംസാരിക്കുകയും തെരുവിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയുമായിരുന്നു. സമാധാനപരമായി തെരുവിൽ ഇറങ്ങിയ സ്ത്രീകൾ ഭരണകൂടത്തിനെതിരായി നിയമലംഘനം നടത്തി പ്രതിഷേധിക്കുകയും ഇത...
ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം
കേരളം, വാര്‍ത്ത

ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം

സർഫാസി നിയമത്തിനെതിരായ പ്രീത ഷാജിയുടെ സമരത്തിന് ഒടുവിൽ വിജയം. പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കിടപ്പാടം എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്യാതിരിക്കാൻ നടത്തിയ നീണ്ട സമരത്തിനാണ് ഇതോടെ അവസാനം വന്നിരിക്കുന്നത്. 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ വീടും സ്വത്തും പ്രീതാഷാജിക്ക് ലഭിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടും വസ്തുവും ലേലത്തില്‍ വാങ്ങിയ രതീഷിന് 1,89,000 രൂപ നല്‍കണം. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയ കോടതി പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ലോർഡ് കൃഷ്ണാ ബാങ്കിൽ നിന്നുമെടുത്ത വായ്പ തുകയുടെ 115 ഇരട്ടിയിലധികം വരുന്ന തുക തിരിച്ചടയ...
വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന പ്രചാരണത്തിന് പിന്നിൽ സിപിഐഎം: സുരേഷ് കീഴാറ്റൂർ
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന പ്രചാരണത്തിന് പിന്നിൽ സിപിഐഎം: സുരേഷ് കീഴാറ്റൂർ

കീഴാറ്റൂർ ബൈപ്പാസ് സമരത്തിനെതിരെ വയൽക്കിളികൾ നടത്തിവന്ന ഐതിഹാസിക സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും വാർത്തയ്ക്ക് പിന്നിൽ സിപിഐഎം ആണെന്നും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഇനി സമരം ചെയ്തിട്ട് കാര്യമില്ലെന്നും അവിടെ പോയി വെറുതെ നിലവിളിക്കാൻ മാത്രമാണ് സാധിക്കൂ എന്നും അദ്ദേഹം പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു. സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത പൂർണ്ണമായും കെട്ടി ചമച്ച് ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.  "കൃഷിക്കാരൻ കൃഷി ഭൂമി വിട്ടുകൊടുത്തുവെന്നാണ് ഇന്നലത്തെ വാർത്ത ഹൈലൈറ്റ് ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. സർവേ പ്രവർത്തനം പൂർത്തികരിക്കാൻ വന്ന ഉദ്യോഗസ്ഥരെ 49-ഓളം വരുന്ന കൃഷിക്കാരും ബഹുജനങ്ങളും തടഞ്ഞിരുന്നു. എന്നാൽ മുഴുവൻ കൃഷിക്കാരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെ...
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത

മിസോറാമിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേതഗതി ബില്ലിനെതിരെയുള്ള ജനരോഷം ഓരോ ദിവസവും തെരുവുകളിലേയ്ക്ക് വ്യാപിക്കുകയാണ്. ആയിരക്കണക്കിന് യുവതി യുവാക്കളാണ് ബുധനാഴ്ച്ച 'ഹായ് ചൈന ബൈ ബൈ ഇന്ത്യ' എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളുമായി തെരുവിലിറങ്ങിയത്. ഇന്ത്യൻ സർക്കാർ മിസോറാം ജനതയെ കേൾക്കാനോ ശ്രദ്ധിക്കാനോ ശ്രമിക്കുന്നില്ല. പകരം അനധികൃത കുടിയേറ്റക്കാരെ മിസോറാമിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംയുക്ത വിദ്യാർത്ഥി സംഘടനയായ നോർത്ത് ഈസ്റ്റ് സ്റ്റുഡൻസിന്റെ ഫിനാൻസ് സെക്രട്ടറി റിക്കി ലാൽബീഅഃമാവിയ പറഞ്ഞു. മിസോറാമിലെ ഏറ്റവും ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമായ മിസോ സിർലായി പൗളുമായി ചേർന്ന് കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് റാലി സംഘടിപ്പിച്ചിരുന്നു. ചൈനയുമായി സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചും അവരുമായി ചേർന്ന് കൂടതൽ മെച്ചപ്പെട്ട സഹകരണത്തിലേയ്ക്ക് നീങ്ങാൻ ചിന്തിക്...
ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം
Featured News, അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് സിംബാവെയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയതെങ്കിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ആഗോള കുത്തകകൾക്കെതിരെയായിരുന്നു ബംഗ്ളാദേശിലെ സ്ത്രീ തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ പതിനായിരക്കണക്കിന് അധ്യാപകർ തെരുവ് കയ്യടക്കിയത്. ഫ്രാൻസിൽ ഇമ്മാനുവേൽ മാക്രോണിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ഇപ്പോഴും മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കത്തുകയാണ്. എന്നാൽ സുഡാനിലെ ജനതയുടെ നിത്യഭക്ഷണമായ ബ്രഡിന് അമിതമായി വിലവർധിപ്പിച്ചതാണ് ഇപ്പോഴത്തെ സുഡാനി പ്രക്ഷോഭങ്ങളുടെ കാരണം. മുപ്പത് വർഷമായി തുടരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിർന്റെ ഏകാധിപത്യ ഭരണത്തിന് അവസാനം കുറിക്കാൻ കൂടിയാണ് സുഡാനിലെ ജനങ്ങൾ തെരുവിൽ പ്രക്ഷോഭം നയിക്കുന്നത്. സമരങ്ങൾ സുഡാൻ ജനതയ്ക്ക് പുത്തരി അല്ലെങ്കിലും എക്കാലത്തതിലും വിഭിന്നമായി വൻ തോതിലുള്ള സ്ത്രീ പങ്കാളിത്തവും ...
30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്
അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

2019 തുടക്കം മുതൽതന്നെ ലോകമെങ്ങും ശക്തമായ പ്രതിഷേധങ്ങളും അവകാശ പോരാട്ടങ്ങളുമാണ് നടക്കുന്നത്. മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് എല്ലായിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. പൊതുവിദ്യാഭാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 30,000ത്തോളം അധ്യാപകർ അമേരിക്കയിലെ ലോസ് ആഞ്ചലിസിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങി. അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം പുന:ക്രമീകരിക്കുക, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾവർധിപ്പിക്കുക,ശമ്പളവര്‍ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപക സമരം. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയാണ് ലോസ് ആഞ്ചലസ്. മുപ്പത് വർഷത്തിനിടയിൽ ആദ്യമായാണ് അമേരിക്കയിൽ ഇത്രയും വലിയ ഒരു അദ്ധ്യാപക സമരം നടക്കുന്നത്.  അമേരിക്കയിൽ മഴക്കാലമായതിനാൽ മഴക്കോട്ടുകൾ ധരിച്ചും കുടകൾ പി...