Wednesday, June 23

Tag: Mass Movements

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു
Featured News, അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

ലോകമെങ്ങും മുതലാളിത്തത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇന്ധന വില വർദ്ധനവിനെതിരെയും മോശം ജീവിത സാഹചര്യങ്ങൾക്കെതിരെയും ജനങ്ങൾ ഭരണകൂടങ്ങൾക്കെതിരെ തെരുവിൽ സമരം ചെയ്യുകയാണ്. ഇന്ത്യയിൽ അത്തരം സമരങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ലോകമെങ്ങും മുതലാളിത്ത ഭരണകൂടങ്ങൾക്കെതിരായ സമരം ശക്തി ആർജ്ജിക്കുന്നതിന്റെ കാഴ്ച്ചയാണ് കാണുന്നത്. മിനിമം വേതനം ആവശ്യപ്പെട്ട് ആഗോള കുത്തകകൾക്കെതിരെ ബംഗ്ളാദേശിലെ സ്ത്രീ തൊഴിലാളികളുടെ സമരവും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടിയും ഇന്ധന വില വർദ്ധനവിനെതിരെയും ഫ്രാൻസിലെ മഞ്ഞ കുപ്പായക്കാർ നടത്തുന്ന സമരത്തെയും സുഡാനിലെ ജനങ്ങൾ അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഭരണകൂടത്തോട് ഏറ്റുമുട്ടികൊണ്ടിരിക്കുന്നതും എല്ലാം മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കാനുള്ള ലോകസമരങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. ഒറ്റയടിയ്ക്ക് ഇന്ധന വിലവർദ്ധനവ് രണ്ടിരട്ടിയായി വർധിപ്പിച്ചത...
ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു
അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത, സ്ത്രീപക്ഷം

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

ലോകമെങ്ങും മുതലാളിത്ത ചൂഷണത്തിനെതിരെ സമരം നടക്കുന്ന കാലഘട്ടത്തിൽ അവികസിത രാജ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്നും മാന്യമായി ജീവിക്കാനാവശ്യമായ അവകാശത്തിന് വേണ്ടി സമരങ്ങൾ നടക്കുകയാണ്. ബംഗ്ളാദേശിൽ വസ്ത്ര നിർമ്മാണ തൊഴിലാളികൾ അടിസ്ഥാന വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് ധാക്കയിലും മറ്റും നടത്തിയത്. അക്രമത്തെ അടിച്ചമർത്താൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് നാല് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. പ്രധാന ദേശീയ പാതയായ സവർ ഹൈവേ പ്രക്ഷോഭകാരികൾ ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് നിരവധിതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും കൂടതൽ ശക്തമായ രീതിയിൽ സ്ത്രീ തൊഴിലാളികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഫാക്ടറികളിൽ നിന...
മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ
Featured News, അന്തര്‍ദേശീയം, ജനപക്ഷം, വാര്‍ത്ത

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫ്രാൻസിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി തെരുവുകളിൽ പ്രക്ഷോഭം നടത്തുകയാണ്. മഞ്ഞക്കുപ്പായക്കാരുടെ സമരം എന്നറിയപ്പെടുന്ന ഈ സമരം ജനങ്ങളുടെമേൽ അധിക നികുതിഭാരംഅടിച്ചേൽപ്പിക്കുന്നതിനെതിരെയാണ്. ജീവിത ചിലവ് താങ്ങാവുന്നതിലപ്പുറമായതോടെ ജനങ്ങൾ തെരുവുകളിലേയ്ക്ക് ഇറങ്ങുകയായിരുന്നു. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ രാജി ആവശ്യപ്പെട്ടാണ് കൂടതൽ പ്രക്ഷോഭകാരികൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും ദേശീയ ഗാനം ആലപിച്ചതും, ഇമ്മാനുവേൽ മാക്രോണിന്റെ രാജി ആവശ്യപ്പെട്ടും സമര രംഗത്ത് വന്നവരെ നേരിടാൻ പോലീസ് പലവട്ടം കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകാരികൾ പിരിഞ്ഞു പോകുവാൻ തയ്യാറല്ല. കൂടുതൽ കൂടുതൽ ആളുകൾ ഫ്രാൻസിലെ തെരുവുകളിലേയ്ക്ക് വന്ന് കൂടുന്ന കാഴ്ചയാണ് കഴിഞ്ഞ ഒൻപത് ആഴ്ചയിലധികമായി കാണുന്നത്. മഞ്ഞ...
നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും
Featured News, ജനപക്ഷം, നവപക്ഷം, പ്രതിപക്ഷം, രാഷ്ട്രീയം, വീക്ഷണം, സാങ്കേതികം

നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും

ജനകീയ സമരമുഖങ്ങളെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മാധ്യമങ്ങളാണ് ഫേസ്ബുക്കും ട്വിറ്ററും. എന്നാൽ യുവജനങ്ങൾ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പോലുള്ള ഇടങ്ങളെ ശല്യമായി കണ്ട് അവയ്ക്ക് പകരം ക്രീയേറ്റിവ്‌ ആയി കാര്യങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുള്ള നൂതന മാർഗ്ഗങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സേവ് ആലപ്പാട് സമരം. ഒരുപക്ഷെ ടിക് ടോക്ക് പോലെ ഏറെ വിമർശനം കേട്ട മാധ്യമങ്ങൾ വഴി. ഒരു ജനകീയ സമരത്തെ മുഖ്യധാരാ മാധ്യമങ്ങൾ വരെ അവഗണിച്ചപ്പോൾ ആ സമരത്തെ ഏറ്റെടുത്തത്തത് സ്കൂൾ കുട്ടികളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പുള്ളേര് കളി എന്ന് ഫേസ്‌ബുക്ക് വിപ്ലവകാരികളും ആക്ടിവിസ്റ്റുകളും തള്ളി കളഞ്ഞ ടിക് ടോക് ഉപയോഗിച്ച് ആയിരുന്നു. ഫേസ്‌ബുക്കിൽ 'ഇടം' ലഭിക്കണമെങ്കിലും ഓരോ കാര്യങ്ങളെ മുഖ്യധാരയിൽ എത്തിക്കണമെങ്കിലും ചില പ്രിവിലേജുകൾ ആവശ്യമുള്ള കാലഘട്ടത്തിലാണ് ടിക് ടോക് കടന്ന് വരുന്നത്. ചെ...