ആരാധകരും ബന്ധുക്കളും എതിർത്തു, 24 മണിക്കൂർ കഴിഞ്ഞു ബി ജെ പി വിട്ടു മുൻ ഫുട്ബാൾ താരം
വളരെ ചെറിയ ആയുസ്സ് ഈ ഫുട്ബാൾ താരത്തിന് ബി ജെ പിയിൽ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ താരവും മുന്‍ ഇന്ത്യന്‍ താരവുമായ മെഹ്താബ് ഹുസൈന് വിശദീകരണക്കുറിപ്പിറക്കി. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ആരാധകരേയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഹുസൈന് പറഞ്ഞു
ഇന്ത്യൻ ടീമിന്റെ മധ്യനിരയിലെ മികച്ച പെർഫോമൻസ് കാഴ്ചവെച്ച താരമായിരുന്നു. ബംഗാളിൽ മാത്രമല്ല എല്ലായിടത്തും ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന് കൂടിയായ മെഹ്താബിനു ആരാധകരുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരവുമായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും ആരാധകരെയും ഏറെ വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം പൂർണമായി ഉപേക്ഷിക്കുകയാണെന്നു...