Wednesday, September 23

Tag: MEMORIES

‘പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്’   ഇ ഹരികുമാറിനെ അനുസ്മരിക്കുന്നു : കെ രാജേഷ്‌കുമാർ
Featured News, കവണി, സാഹിത്യം

‘പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്’ ഇ ഹരികുമാറിനെ അനുസ്മരിക്കുന്നു : കെ രാജേഷ്‌കുമാർ

കവണി പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത് ഇ.ഹരികുമാറിൻ്റെ കഥകളിലെ കേരളീയതയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പൊതുവേ ഈ കഥാകൃത്തിൻ്റെ രചനകൾ ആഴത്തിൽ പഠിക്കപ്പെട്ടിട്ടില്ല. അതിനുള്ള കാലമാകാത്തതുകൊണ്ടാകാം. അങ്ങനെ അവഗണിക്കപ്പെടാനുള്ളതല്ല ആ കഥകൾ. മലയാളത്തിൽ ആധുനികത തിളച്ചുരുകിയ കാലത്ത് നിലാവു പോലെ വെളിച്ചമുള്ള കഥകൾ എഴുതിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇ.ഹരികുമാർ. സ്നേഹം നിലാവെളിച്ചം പോലെ ആ കഥകളിൽ പരന്നു കിടന്നു. സാഹിത്യ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവർക്കറിയാം അതാതു കാലത്തെ സാഹിത്യത്തിലെ പൊതു പ്രവണതയിൽ നിന്ന് തെറ്റി നിൽക്കുന്നവർക്ക് പ്രഭ കുറയുമെന്ന്. ഈ വിധി ഇ.ഹരികുമാറിനെ കണ്ടമാനം ബാധിച്ചിരുന്നു. ആധുനികതയുടെ തീവെട്ടം മങ്ങിയപ്പോഴാണ് അദ്ദേഹത്തിൻ്റെ ചില കഥകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ, ദിനോസറിൻ്റെ കുട്ടി തുടങ്ങിയ മികവാർന്ന കഥകൾ കഥയെ ഇഷ്ടപ്പെടുന്ന വാ...
പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ
Featured News, കവണി, കേരളം

പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ

മലയാളത്തിലെ പുരോഗമന സാഹിത്യകാരൻമാരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്ന പുതുശ്ശേരിക്കു വിട. വിപ്ലവാഭിവാദ്യങ്ങൾ. വയലാർ , ഒ.എൻ.വി , പി.ഭാസ്കരൻ, തിരുനല്ലൂർ എന്നീ ഇടതുപക്ഷ അനുഭാവമുള്ള കവികളുടെ നിരയിലാണ് പുതുശ്ശേരിയെ മലയാളം ആദരിച്ചിരുത്തിയിരിക്കുന്നത്. കമ്യൂണിസത്തിൻ്റെ രക്തച്ചുവപ്പ് പടർന്ന വള്ളികുന്നത്ത് വിപ്ലവക്കനലുകളുടെ ഇടയിലൂടെ നടന്നു കയറിയ പുതുശ്ശേരി തീക്ഷ്ണമായ ഒരു കാലത്തെ ജീവിതത്തിലേറ്റു വാങ്ങിയ വിപ്ലവകാരിയായിരുന്നു. ചുവന്ന കവിതകൾ എഴുതാൻ പുതുശ്ശേരിയെ പ്രേരിപ്പിച്ചതും തിളയ്ക്കുന്ന ജീവിതാനുഭവങ്ങളായിരുന്നു. കവി എന്ന നിലയിൽ മലയാളിക്ക് ഏറെ പരിചിതനായിരുന്ന പുതുശ്ശേരി മികച്ച മലയാള അധ്യാപകനുമായിരുന്നു, ഒ.എൻ.വിയെയും തിരുനല്ലൂരിനെയും പോലെ. എസ്.എൻ. കോളേജുകളിൽ കുറച്ചു കാലവും കേരളാ യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ദീർഘകാലവും അദ്ദേഹം മലയാളം പഠിപ്പിച്ചു. യൂനിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ ഗവേഷണ രംഗത്തും അദ്ദേഹം...
കെ. വി. തമ്പി ഓർമ്മ
Featured News, സാഹിത്യം

കെ. വി. തമ്പി ഓർമ്മ

കവി, പരിഭാഷകൻ , അധ്യാപകൻ, പത്രപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങി പല പകർന്നാട്ടങ്ങൾ നടത്തിയ കെ.വി.തമ്പി ഓർമ്മയായിട്ട് ആറു വർഷം തികഞ്ഞു. മേൽപ്പറഞ്ഞ പകർന്നാട്ടങ്ങളെല്ലാം അസാധാരണങ്ങളാക്കി എന്നിടത്താണ് കെ.വി.തമ്പി വേറിട്ടു നിൽക്കുന്നത്. വേഷഭൂഷാദികളിൽ പ്പോലും ആ വേറിട്ടു നിൽപ്പുണ്ടായിരുന്നു. കെ.വി.തമ്പിയുടെ ഓർമ്മയ്ക്കു മുമ്പിൽ കെ.വി.തമ്പി സ്മാരക സമിതി സമർപ്പിച്ച പരിഹാര ബലിയാണ് 'കെ വി തമ്പി ഓർമ്മ ' എന്ന പുസ്തകം .ബാബു ജോൺ ഏകോപനം നിർവ്വഹിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ തമ്പി മാഷിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യരും എഴുതിയ മുപ്പത്തിനാലു ലേഖനങ്ങളുണ്ട്.കൂടാതെ നെല്ലിക്കൽ മുരളീധരനും പി.ആർ. രാധാകൃഷ്ണനും കെ.വി.തമ്പിയെക്കുറിച്ചെഴുതിയ രണ്ടു കവിതകളും ആറ് അനുബന്ധങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. കെ.വി.തമ്പി കൂടി നേതൃത്വം നൽകിയ 'ലയം' എന്ന സമാന്തര മാസികയിൽ അദ്ദേഹം എഴുതിയ ഒരു പത്രാധിപക്കുറി...
ജനുവരി ഇരുപത്തിയൊന്നും ഒരു  ഗസൽ സന്ധ്യയും
Featured News, കല, കേരളം

ജനുവരി ഇരുപത്തിയൊന്നും ഒരു ഗസൽ സന്ധ്യയും

ജമാൽ കൊച്ചങ്ങാടി    ജനുവരി ഇരുപത്തൊന്ന് ......,...,...,....,,...,..,.....,,..,,...,..,... ജനുവരി ഇരുപത്തൊന്ന് നിങ്ങളെ സംബന്ധിച്ചിടത്തോളം അപ്രധാനമായിരിക്കാം.പക്ഷെ എന്റെ ജീവിതത്തിൽ അതിന്‌ വളരെ പ്രാധാന്യമുണ്ട്. ഇതേ പോലെ ഈ ദിവസത്തിന്ന് പ്രാധാന്യം കൽപ്പിച്ചിരുന്ന മറ്റൊരാൾ ഗസൽ ഗായകനായിരുന്ന ഉമ്പായിയാണ്. ദിനം നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർക്കാ...    അതായത് 1979 ജനുവരി 21ന് ആയിരുന്നു എന്റെ വിവാഹദിനം. കൊച്ചി കപ്പലണ്ടി മുക്കിലുള്ള ഷാദി മഹലിൽ അതോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് ഉമ്പായി ആദ്യമായി ഗസൽ ആലപിക്കുന്നത്. അതെ,ഗുലാം അലിയുടെ പ്രശസ്തമായ ഗസൽ: രഫ്ത രസ്താ ഹൊ ഗയി... കൊച്ചിക്കാരനായ എനിക്ക് കോഴിക്കോട് നിന്ന് ജീവിതസഖിയെ കണ്ടെത്തിയത് നാടകരംഗത്തെ അടുത്ത സുഹൃത്തുക്കളായ ഇബ്രാഹിം വെങ്ങരയും വിക്രമൻ നായരും. കൊച്ചിയിൽ വരുമ്പോഴൊക്കെ അവർ ചോദിക്കും: കോഴിക്കോട്ട് ന്ന് ഒരു പെൺകുട്ട്യെനോക്ക...
ലെനിൻ രാജേന്ദ്രൻ : കാഴ്ചയുടെ  വേനലും മകരമഞ്ഞുമായിരുന്നു ഈ പ്രോലിറ്റേറിയൻ ; വി കെ അജിത് കുമാർ എഴുതുന്നു
Featured News, കല, കേരളം, സിനിമ

ലെനിൻ രാജേന്ദ്രൻ : കാഴ്ചയുടെ വേനലും മകരമഞ്ഞുമായിരുന്നു ഈ പ്രോലിറ്റേറിയൻ ; വി കെ അജിത് കുമാർ എഴുതുന്നു

ജയനും നസീറുമൊക്കെ സ്ക്രീനിൽ തെളിഞ്ഞു നിന്ന ഒരു കാലം. ബ്ലാക്ക്‌ ആൻഡ് വൈറ്റ് ലോകത്തുനിന്നും കളറിലേക്ക്  മലയാള സിനിമ ഏതാണ്ട് മാറിക്കൊണ്ടിരിക്കുന്ന കാലത്താണ്, നാട്ടിലെ ഓലകൊട്ടകയിലിരുന്നു 'മീനമാസത്തിലെ സൂര്യൻ' കാണുന്നത്. സ്‌കൂൾ കാലമാണ്, സിനിമയെ കുറിച്ച് വലിയ ധാരണകളൊന്നുമില്ല എന്നാലും അതെന്നെ വല്ലാതെ ആകർഷിച്ചു.ലെനിൻ രാജേന്ദ്രൻ എന്ന സിനിമാക്കാരനെ അടയാളപ്പെടുത്തേണ്ടത്  ഇത്തരത്തിൽ തന്നെയാണ്.  കയ്യൂർ സമരത്തെ ആസ്പദമാക്കിയുണ്ടായ 'ചിരസ്മരണ' എന്ന കന്നട എഴുത്തുകാരൻ നിരഞ്ജനയുടെ പുസ്തകം വായിക്കുന്നത് ശരിക്കും വർഷങ്ങൾക്കുശേഷമാണ്. അപ്പോഴും മനസിൽ ചിരുകണ്ഠനും അപ്പുവും അബുബേക്കറും ഒക്കെയായി വേണു നാഗവള്ളിയും മുരളിയും വിജയ്‌ മേനോനുമൊക്കെയായിരുന്നു. ഒപ്പം അച്ചൻകുഞ്ഞെന്ന നടനും. അത്രയ്ക്ക് പരിചയമൊന്നുമില്ലാതിരുന്ന ഈ നടന്മാരെയൊക്കെ കണ്ടപ്പോഴാണ് സിനിമയിൽ സംവിധായകനാണ് വലുതെന്നു തോന്നിയത്. താരബിംബങ്ങളെ തകർത്ത ആ സംവിധായക...