Monday, August 10

Tag: MERIN JOY

ജോലിഭാരം ഭാര്യക്ക്, വരുമാനം ഭർത്താവിന് ; മെറിൻ പുരുഷാധിപത്യസമൂഹത്തിൻ്റെ ഇര
കേരളം, വാര്‍ത്ത

ജോലിഭാരം ഭാര്യക്ക്, വരുമാനം ഭർത്താവിന് ; മെറിൻ പുരുഷാധിപത്യസമൂഹത്തിൻ്റെ ഇര

  ലിയോ ജോൺ പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ വേരുറപ്പിച്ചു നിൽക്കുന്ന പരമ്പരാഗതമായ കീഴ് വഴക്കങ്ങളാണ് അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച നഴ്സ് മോനിപ്പള്ളി മരങ്ങാട്ടിൽ മെറിൻ ജോയി എന്ന നഴ്സിന് തൻ്റെ ജീവൻ നഷ്ടമാകാൻ വഴിവെച്ചത്. രാപകലെന്യേ നഴ്സിംഗ് ജോലി ചെയ്ത് കുടുംബം നിലനിർത്താൻ ശ്രമിക്കുന്ന മെറിൻ്റെ 'ഫിനാൻസ് മാനേജർ' ഭർത്താവ് ഫിലിപ്പ് മാത്യുവായിരുന്നു. അയാൾ പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാൻ തയ്യാറായില്ല. എന്നിട്ടും മെറിൻ്റെ ശമ്പളത്തിൻ്റെ പൂർണമായ അവകാശി ഫിലിപ്പായിരുന്നു. ഇന്ന് നിലനിൽക്കുന്ന ആൺകോയ്മയുടെ ഇരയുടെ പ്രതീകമായി മെറിൻ മാറുകയാണ്. ഫിലിപ്പിൻ്റെ വിശ്വാസങ്ങളെയും വാദങ്ങളെയും അന്യായ വിശദീകരണങ്ങളെയും ന്യായീകരിക്കുന്ന ആൺകൂട്ടമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലും കാണുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ നടപടിയാവശ്യപ്പെടുന്നത്.  കൊല ചെയ്യപ്പെട്ട മെറിൻ ജോയിയെ സാമൂഹികമാധ്യമങ്ങ...