Sunday, May 31

Tag: Murali Kannampilly

‘ചീഫ് സെക്രട്ടറി ടോം ജോസ് നിയമലംഘനം നടത്തി, മുഖ്യമന്ത്രി നടപടിയെടുക്കണം ‘ ; മുരളി കണ്ണമ്പിള്ളി പ്രതിപക്ഷത്തോട് സംസാരിക്കുന്നു
Editors Pic, Featured News, കേരളം, പ്രതിപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

‘ചീഫ് സെക്രട്ടറി ടോം ജോസ് നിയമലംഘനം നടത്തി, മുഖ്യമന്ത്രി നടപടിയെടുക്കണം ‘ ; മുരളി കണ്ണമ്പിള്ളി പ്രതിപക്ഷത്തോട് സംസാരിക്കുന്നു

മാവോയിസ്റ്റ് ചിന്തകനായ കെ മുരളി പ്രതിപക്ഷം ന്യൂസിനോട് സംസാരിക്കുന്നു മഞ്ചുക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ചെയ്തതു ഭരണഘടനാവിരുദ്ധമാണെന്ന് മാവോയിസ്റ്റ് ചിന്തകനായ കെ. മുരളി. പ്രതിപക്ഷം ന്യൂസുമായി സംസാരിക്കുകയായിരുന്നു മുരളി. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാർക്കും മനുഷാവകാശത്തിനു അർഹതയുണ്ട്. ഭരണകൂടം ഏതു പക്ഷത്താണോ നിൽക്കുന്നത് അങ്ങനെ പക്ഷപാതപരമായി നിന്നുകൊണ്ടാണു ടോം ജോസ് ലേഖനമെഴുതിയിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിയമലംഘനം നടത്തി എന്നാരോപിക്കുന്നവർ തന്നെ സ്വയം ഭരണഘടനയ്ക്ക് വിരുദ്ധമായി ലേഖനമെഴുതുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തത് കുറ്റകരമാണ്. ഇതിൽപരം വലിയ നിയമലംഘനം വേറെയില്ല. ചീഫ് സെക്രട്ടറിയുടെ നിയമലംഘനത്തിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം. ഇത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മൗനം പാലിക്കുന്നതാണൊ എന്നറിയില്...
മലയാളി എന്തിനാണു ഉറുദു പഠിക്കുന്നത്, ജയിലാധികാരികൾക്ക് ഉറുദുവിനോട് വർഗ്ഗീയഭാവമായിരുന്നുവെന്ന് മുരളി കണ്ണമ്പള്ളി
കേരളം, വാര്‍ത്ത, വീക്ഷണം

മലയാളി എന്തിനാണു ഉറുദു പഠിക്കുന്നത്, ജയിലാധികാരികൾക്ക് ഉറുദുവിനോട് വർഗ്ഗീയഭാവമായിരുന്നുവെന്ന് മുരളി കണ്ണമ്പള്ളി

മുരളി കണ്ണമ്പള്ളി തൻ്റെ ജയിൽ അനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടെ പുസ്തകങ്ങളോടും അക്ഷരങ്ങളോടുമുള്ള ജയിലധികാരികളുടെവെറുപ്പിനെക്കുറിച്ച് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ വിവരിക്കുന്നു. നീണ്ട നാല്പതുവർഷം ഒളിവുജീവിതം നയിച്ച ഈ മനുഷ്യൻ നാലു വർഷം നീണ്ട ജയിൽ വാസത്തെ ക്കുറിച്ച് വിവരിക്കുന്നു. മുരളി കണ്ണമ്പിള്ളിയുടെ അച്ഛന്‍, എറണാകുളത്തെ കണ്ണമ്പള്ളി കുടുംബാംഗമായിരുന്നു. പേര് കരുണാകരമേനോന്‍ കണ്ണമ്പള്ളി. കോണ്‍സുലേറ്റര്‍, ഹൈക്കമ്മിഷണര്‍, അംബാസഡര്‍ എന്നീ പദവികളില്‍ വിവിധ രാജ്യങ്ങളില്‍ മുരളിയുടെ പിതാവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒളിവുജീവിതകാലത്ത് തന്നെ ഒരിക്കലും തിരിച്ചറിയാതിരിക്കാന്‍ എസ്.എസ്.എല്‍.സി. പുസ്തകം ഉള്‍പ്പെടെ എല്ലാ രേഖകളും മുരളി നശിപ്പിച്ചിരുന്നു. ഒപ്പം ഫോട്ടോകളും. മകന്‍ നചികേതസിന്റെ ഫോട്ടോയാണ് അറസ്റ്റിലാവുമ്പോള്‍ അന്വേഷണസംഘ...
മുരളി കണ്ണമ്പള്ളി ജയിൽ മോചിതനാകുന്നു.
കേരളം, ദേശീയം, രാഷ്ട്രീയം

മുരളി കണ്ണമ്പള്ളി ജയിൽ മോചിതനാകുന്നു.

ഒടുവിൽ മുരളി കണ്ണമ്പിള്ളിക്ക് മോചനം. നീണ്ട നിയമപോരാട്ടങ്ങൾക്കും മനുഷാവകാശപ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കുമൊടുവിലാണു മഹാരാഷ്ട്ര സർക്കാർ മുരളിയെ ജയിൽ മോചിതനാക്കിയിരിക്കുന്നത് നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം (uapa ) ദുരുപയോഗം ചെയ്യുന്നതിന്റെയും ഭരണകൂട ഭീകരതയുടെയും ഉദാഹരണമായിരുന്ന മുരളി കണ്ണമ്പള്ളിയുടെ തടവ് ജീവിതത്തിനു ഇതോടെ വിരാമമായി. ചികിത്സ നിഷേധിക്കുന്നതും എന്തിനു വായിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ നല്‍കാത്തതും പ്രാഥമിക ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണന്നും ഭരണഘടനയുടേയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും നിഷേധമാണിതെന്നും കാണിച്ചു കൊണ്ട് നിരവധി മനുഷ്യാവകാശ പ്രവർത്തകരും പൊതു പ്രവർത്തകരും രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അസുഖ ബാധിതനായി ഏതാണ്ട് നാലുകൊല്ലമായി ഏർവാദ ജയിലിൽ കഴിയുന്ന മുരളിയുടെ മോചനത്തെ മനുഷ്യാകാശത്തിന്റെ ആത്യന്തിക വിജയമെന്ന് പറയാം. മുരളി കണ്ണമ്പള്ളി...
മാവോയിസ്റ്റ് സൈദ്ധാന്തികൻ മുരളി കണ്ണമ്പിള്ളിക്ക് ജാമ്യം
Featured News, ദേശീയം, വാര്‍ത്ത

മാവോയിസ്റ്റ് സൈദ്ധാന്തികൻ മുരളി കണ്ണമ്പിള്ളിക്ക് ജാമ്യം

കഴിഞ്ഞ മൂന്നര വർഷക്കാലമായി പൂനെ യേർവാഡ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് സൈദ്ധാന്തികൻ  കെ. മുരളിക്ക് (അജിത്) ബോംബെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചു. 100000 രൂപ ജാമ്യ സംഖ്യ കെട്ടിവെക്കണം കൂടാതെ എല്ലാമാസവും ഒന്നാം തീയതിയും പതിനാറാം തീയതി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം എന്നിവയാണ് ജാമ്യ ഉപാധികൾ.. ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത പ്രോസിക്യൂഷൻ ഹൈക്കോടതി ഉത്തര വിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചതിനെത്തുടർന്ന് പ്രോസിക്യൂഷന് വേണ്ട സമയം കോടതി അനുവദി ച്ചിരിക്കുകയാണ്. അതിനാൽ തന്നെ അദ്ദേഹത്തിന് ഇപ്പോൾ പുറത്തിറങ്ങാനാവില്ല. എങ്കിലും ജാമ്യം അനുവദിച്ച ഉത്തരവ് വിചാരണയും ജാമ്യവും നിഷേധിക്കപ്പെട്ട് അസുഖ ബാധിതനായി മൂന്നര കൊല്ലമായി തടവിൽ കഴിയുന്ന മുരളിയുടെ മോചന ത്തിനുള്ള സാധ്യതകൾ തുറന്നിടുന്നുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. മുരളിയുടെ അന്യായമായി തുടരുന്ന തടവിനെതി...
‘അപ്രഖ്യാപിത അടിയന്തരാവസ്ഥയിലുടെ ചിന്തയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്’; ജസ്റ്റിസ് ഫോർ മുരളി കൂട്ടായ്മ
കേരളം, വാര്‍ത്ത

‘അപ്രഖ്യാപിത അടിയന്തരാവസ്ഥയിലുടെ ചിന്തയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്’; ജസ്റ്റിസ് ഫോർ മുരളി കൂട്ടായ്മ

പൂനയിലെ യെർവാദ സെൻട്രൽ ജയിലിൽ വിചാരണയില്ലാതെ തടവിൽ കഴിയുന്ന രാഷ്ട്രീയ പ്രവർത്തകനും ചിന്തകനുമായ മുരളി കണ്ണമ്പിള്ളിക് നീതി യുക്തമായ വിചാരണയും ജാമ്യവും ലഭിക്കുന്നതിന് കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാ സികളും ശബ്‌ദമുയർത്തണമെന്ന് മുരളി കണ്ണമ്പിള്ളിയുടെ നീതിക്കായി സംഘടിപ്പിച്ച ജസ്റ്റിസ് ഫോർ മുരളി കൂട്ടായ്മ ആവശ്യപ്പെട്ടു. വ്യത്യസ്തങ്ങളായ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരെ വിചാരണയില്ലാതെ തടവിലിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും മുരളിയുടെ മോചനത്തിന് വേണ്ടി കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുണ്ടാ വണമെന്നും മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസ് പറഞ്ഞു. എറണാ കുളം ഹൈക്കോടതി ജംഗ്‌ഷനിൽ ജസ്റ്റിസ് ഫോർ മുരളി കൂട്ടായ്മ സംഘടിപ്പിച്ച കൺവ ൻഷനും പൊതുയോഗവും ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം (uapa ) ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് മുരള...