Wednesday, July 8

Tag: Muslim League

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി
കേരളം, വാര്‍ത്ത

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്. കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്...
പാറയ്ക്കൽ അബ്ദുള്ള എം എൽ എയുടെ സന്ദേശം വിഭാഗീയതയുടെതെന്ന് സി പി എം
Uncategorized

പാറയ്ക്കൽ അബ്ദുള്ള എം എൽ എയുടെ സന്ദേശം വിഭാഗീയതയുടെതെന്ന് സി പി എം

വിവിധ മഹല്ലുകമ്മറ്റികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയുടെ ഒരു ശബ്ദസന്ദേശം അങ്ങേയറ്റം വിഭാഗീയത പടര്‍ത്തുന്നതും അപലപനീയവുമാണെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എം.എല്‍. എക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ മഹല്ലടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണമെന്നും ഡാറ്റയുണ്ടാക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്. എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും പെട്ട പ്രവാസികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സങ്കുചിതമായരീതിയില്‍ കണക്കെടുക്കണമെന്ന നിര്‍ദ്ദേശം. അങ്ങേയറ്റം കുറ്റകരമായ വിഭാഗീയ പ്രവര്‍ത്തനമാണിത്. എം.എല്‍.എ എന്ന നി...
പിണറായി വിജയൻ ധീരനായ നേതാവെന്ന് മനുഷ്യ ശൃംഖലയിൽ പങ്കു ചേർന്ന ലീഗ് നേതാവ് കെ എം ബഷീർ
കേരളം, വാര്‍ത്ത

പിണറായി വിജയൻ ധീരനായ നേതാവെന്ന് മനുഷ്യ ശൃംഖലയിൽ പങ്കു ചേർന്ന ലീഗ് നേതാവ് കെ എം ബഷീർ

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുസ്ലിം ലീഗ് നേതാവ് കെ എം ബഷീർ. പിണറായി ധീരനായ നേതാവാണ്. യു ഡി എഫിനെയോ മുസ്ലിം ലീഗിനെയോ എതിരെ നിലപാടെടുത്തിട്ടില്ലാത്ത തനിക്കെതിരെ നടപടി സ്വീകരിച്ചതെന്തിനാണെന്നാണ് മനസ്സിലായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. പറഞ്ഞ കാര്യത്തിൽ ഉറച്ച എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്തതിന് ബേപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായ കെ.എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇടതുമുന്നണി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വഴി അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്പെന്‍ഷന്‍. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്‍ക്കുന്നു എന്ന ആരോപണവുമുണ്ട്. സി....
‘ബാബറി മസ്ജിദ് വിധി സ്വാഗതം ചെയ്തത് തെറ്റായിപ്പോയി’ ; നിലപാട് മാറ്റി മുസ്ലിം ലീഗ്
കേരളം, ദേശീയം, വാര്‍ത്ത

‘ബാബറി മസ്ജിദ് വിധി സ്വാഗതം ചെയ്തത് തെറ്റായിപ്പോയി’ ; നിലപാട് മാറ്റി മുസ്ലിം ലീഗ്

ബാബരി മസ്ജിദ് വിധിയിൽ നിലപാട് മാറ്റവുമായി മുസ്ലിം ലീഗ്. കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെ അത് സ്വാഗതം ചെയ്ത നിലപാട് തെറ്റിപ്പോയെന്ന് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ചതുകൊണ്ടാണ് അപ്പോള്‍ സ്വാഗതം ചെയ്യേണ്ടി വന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ലീഗിനു ഇക്കാര്യത്തിൽ പിഴവ് പറ്റിയെന്ന് നേതൃത്വം അംഗീകരിക്കുകയായിരുന്നു. സമസ്ത അടക്കമുള്ള മുഴുവന്‍ മുസ്ലീംസംഘടനകളും വിധിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടും, അനുകൂല നിലപാട് എടുത്തതിനോടുള്ള എതിര്‍പ്പ് മുതിര്‍ന്ന നേതാക്കളടക്കം ഹൈദരലി തങ്ങളേ ധരിപ്പിച്ചിരുന്നു. ഹൈദരലി ശിഹാബ് തങ്ങളേയും, കെ.പി.എ മജീദിനേയും ഒപ്പം നിര്‍ത്തിയാണ് പാര്‍ട്ടി നിലപാട് പറഞ്ഞതെങ്കിലും ഇതിനോട് എതിര്‍പ്പുള്ളവരായിരുന്നു ഭൂരിഭാഗം നേതാക്കളും. ജനപ്രതിനിധികളടക്കമുള്ളവര്‍ ഹൈദരലി തങ്ങളോട് പാര്‍ട...
ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്
കേരളം, വാര്‍ത്ത

ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്

മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച യൂത്ത് ലീഗ് പ്രവർത്തകൻ ഇസ് ഹാഖിൻ്റെ കൊലപാതകത്തിനുപിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേ താവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് സി പി എം നേതാവ് പി ജയരാജൻ സംഭവസ്ഥലം സന്ദർശിച്ചെന്നും അതിനുശേഷം ചില സൂചനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നതെന്നും ഫിറോസ് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി പി കെ ഫിറോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്...
താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
കേരളം, വാര്‍ത്ത

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

മലപ്പുറം ജില്ലയിലെ താനൂരിൽ മുസ്​ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി കുപ്പന്‍റെപുരക്കൽ ഇസഹാഖ് (36) ആണ് കൊല്ലപ്പെട്ടത്. വൈകീട്ട് 7.50 നായിരുന്നു സംഭവം നടന്നത്. അഞ്ചുടി ജുമാ മസ്ജിദിന് സമീപത്തു വെച്ചാണു ഇസഹാഖിനു വെട്ടേറ്റത്. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്​ലിം ലീഗ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ വെള്ളിയാഴ്ച മുസ്​ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. രാത്രി വൈദ്യുതി നിലച്ച സമയത്താണ് യുവാവിനെ ആക്രമിച്ചത് . നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടെത്തിയത്. ഉടൻ തന്നെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. ഏതാനും ദിവസങ്ങളായി സി.പി.എം-ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തെ സി.പി.എം പ്രവര്‍...
മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥിയുടെ പേരു അംഗീകരിച്ചു ; മുസ്ലിം ലീഗു ജില്ലാ പ്രസിഡൻ്റ് എം സി കമറുദ്ദീൻ മത്സരിക്കും
കേരളം, വാര്‍ത്ത

മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥിയുടെ പേരു അംഗീകരിച്ചു ; മുസ്ലിം ലീഗു ജില്ലാ പ്രസിഡൻ്റ് എം സി കമറുദ്ദീൻ മത്സരിക്കും

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ എം.സി കമറുദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കമറുദ്ദീൻ മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടാണ്. നേരത്തെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി യൂത്ത് ലീഗില്‍ ഭിന്നഭിപ്രായമായിരുന്നു എങ്കിലും ഒടുവിൽ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു. സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ അംഗീകാരത്തിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.എച്ച് കുഞ്ഞമ്പുവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കുഞ്ഞമ്പു തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി ജെ പിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. കുഞ്ഞമ്പൂ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചതിനെ തുടർന്നാണു ഇവിടെ ത...
മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിറുത്താമെന്നു നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല: ഇ. ടി. മുഹമ്മദ് ബഷീർ
കേരളം, ദേശീയം, വാര്‍ത്ത

മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിറുത്താമെന്നു നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല: ഇ. ടി. മുഹമ്മദ് ബഷീർ

മുത്വലാഖ് ക്രിമിനല്‍കുറ്റമാക്കുന്ന മുത്വലാഖ് നിരോധന ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുസ്‌ലിംലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ പ്രത്യേകിച്ചും മുസ്‌ലിംകളെ ലക്ഷ്യംവച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ ഒട്ടും തന്നെ ഫലവത്താവുകയില്ലെന്നും പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്തുന്ന വിദ്യ നടക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീയുടെ സങ്കടത്തില്‍ മാത്രം കണ്ണിര്‍ പൊഴിക്കുന്നവര്‍ മുസ്‌ലിംകളല്ലാത്ത സ്ത്രീകളുടെ കാര്യത്തില്‍ ദു:ഖം പങ്കിടാത്തത് എന്തുകൊണ്ടാണ്.? ഇത്തരം കേന്ദ്രങ്ങള്‍ വിവാഹ മോചിതയ്ക്ക് ചെലവുകൊടുക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണ്?. അവരുടെ രക്ഷയും സുരക്ഷയും നിങ്ങള്‍ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ്?. അത്തരം വിവാഹമോചനങ്ങള്‍ നടത്തുന്ന ...
യുഎപിഎ ഭേദഗതി ബില്ലിനെ എതിർത്ത് ഇ. ടി. മുഹമ്മദ് ബഷീർ പാർലമെന്റിൽ നടത്തിയ പ്രസംഗം
കേരളം, ദേശീയം, വാര്‍ത്ത

യുഎപിഎ ഭേദഗതി ബില്ലിനെ എതിർത്ത് ഇ. ടി. മുഹമ്മദ് ബഷീർ പാർലമെന്റിൽ നടത്തിയ പ്രസംഗം

യു.എ.പി.എ. ഭേദഗതി നിയമ ബില്‍ പിന്‍വലിക്കണമെന്നും ഇതു സംബന്ധിച്ച ആക്ട് തന്നെ ദുര്‍ബലപ്പെടുത്തണമെന്നും കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍ പാർലമെന്റിൽ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ യുഎപിഎ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു തത്വദീക്ഷയും കൂടാതെ ദുരൂപയോഗപ്പെടുത്തിയ നിയമമാണ് യു.എ..പി.എ. ടാട, പോട്ട, അഫ്‌സ്പ, എന്നീ നിയമങ്ങളേക്കാളും ആപല്‍കരമാണ് ഇത്. ഈ ഭേദഗതി ബില്‍ പാസായാല്‍ സര്‍ക്കാറിന് ഫാസിസ്റ്റ്, ഏകാധിപത്യ, ഏകപക്ഷീയ, പ്രാകൃത, അധികാരങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ കരുത്ത് ലഭിക്കും. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇപ്പോള്‍ ഒരു സംഘടനയെ ഭീകര സംഘടന എന്നു പ്രഖ്യാപിക്കുവാനുള്ള അധികാരം ഗവണ്‍മെന്റിന് ഉണ്ട്. അതിന്റെ കൂടെ ഏതൊരു വ്യക്തിയേയും തീവ്രവാദി എന്ന് മുദ്രകുത്താനുള്ള അധികാരം കൂടി ഈ ഭേദഗതി മുഖേന സർക്കാർ നേടിയെടുക്കുകയാണ്. എന്...
‘പച്ച നിറവും ചന്ദ്രക്കലയുമുള്ള പതാകകൾ അനിസ്ലാമികം’ ; സുപ്രിം കോടതി കേന്ദ്രഗവണ്മെന്റിനോട് വിശദീകരണം തേടി
ദേശീയം, രാഷ്ട്രീയം

‘പച്ച നിറവും ചന്ദ്രക്കലയുമുള്ള പതാകകൾ അനിസ്ലാമികം’ ; സുപ്രിം കോടതി കേന്ദ്രഗവണ്മെന്റിനോട് വിശദീകരണം തേടി

പച്ച നിറവും ചന്ദ്രക്കലയുമുള്ള പതാകകൾ അനിസ്ലാമികമാണെന്നും മുസ്ലിം പള്ളികളിൽ അതുയർത്തുന്നത് തെറ്റാണെന്നും കാണിച്ചുകൊണ്ട് യു.പി.യിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയുടെ ഹർജി പരിഗണിക്കവേ , ഈ വിഷയം സംബന്ധിച്ച് കൃത്യമായി മറുപടിനൽകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരി നോട് ആവശ്യപ്പെട്ടു. ഇതേ ഹർജിയിൽ കേന്ദ്രത്തിന് കഴിഞ്ഞവർഷംതന്നെ നോട്ടീസയച്ചിരുന്നു. ഇത്തരം പതാകകൾ ഉയർത്തുന്നത് അനിസ്‌ലാമികമാണെന്നാണ് റിസ്‌വിയുടെ വാദം. മുംബൈയിലും മറ്റും ഒട്ടേറെ കെട്ടിടങ്ങളിലും ആരാധനാലയങ്ങളിലും ഇത്തരം പതാകകൾ ഉയർത്തിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ഇതു കാരണമായേക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.മാത്രമല്ല പാകിസ്താനിലെ മുസ്‌ലിം ലീഗിന്റേതുപോലെ പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്ന പതാകകൾ ഉയർത്തുന്നത് ദേശീയ താത്‌പര്യങ്ങൾക്കെതിരാണെന്നും റി...