Saturday, July 31

Tag: Muslim

ഹരിയാനയിൽനിന്നും ഒരു റിവേഴ്‌സ് ലവ് ജിഹാദ്
Culture, Featured News, ദേശീയം, രാഷ്ട്രീയം

ഹരിയാനയിൽനിന്നും ഒരു റിവേഴ്‌സ് ലവ് ജിഹാദ്

  ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനായി ഹിന്ദുമതത്തിലേക്ക് മാറിയ മുസ്ലീം യുവാവും പെൺകുട്ടിയും പഞ്ചാബ് ഹരിയാന ഹൈക്കോടതികളുടെ ഇടപെടലിനെത്തുടർന്ന് പോലീസ് സംരക്ഷണയിൽ പ്രവേശിച്ചിരിക്കുന്നതായി ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പേര് മാറ്റിയ 21 കാരൻ ഹിന്ദു ആചാരപ്രകാരം നവംബർ 9 ന് 19 കാരിയെ വിവാഹം കഴിച്ചുവെന്ന് യമുനാനഗർ പോലീസ് സൂപ്രണ്ട് കമൽദീപ് ഗോയൽ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നു തങ്ങളുടെ ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് ഭയന്ന് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവാഹത്തിനെതിരായ എതിർപ്പ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നൽകിയിട്ടുള്ള അവരുടെ അവകാശങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും അഭിപ്രായപ്പെടുന്നു. ഒടുവിൽ ഭീഷണി ദൃശ്യങ്ങൾ വിലയിരുത്തി അവർക്ക് സുരക്ഷ നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസ് പിന്നീട് ഇരുവരെയും സംരക്ഷണത്തിൽ പാർപ്പി...
എൻ ആർ സി യെയും സി എ ബി യെയും ന്യായീകരിക്കുമ്പോൾ അടുത്തുള്ള മുസ്ലിം സുഹൃത്തിൻ്റെ മുഖത്തേക്ക് കൂടി ഒന്ന് നോക്കുക.
Featured News, ദേശീയം, രാഷ്ട്രീയം

എൻ ആർ സി യെയും സി എ ബി യെയും ന്യായീകരിക്കുമ്പോൾ അടുത്തുള്ള മുസ്ലിം സുഹൃത്തിൻ്റെ മുഖത്തേക്ക് കൂടി ഒന്ന് നോക്കുക.

ജനനം കൊണ്ട് മാത്രം മുസ്ലിമായ സുഹൃത്ത് കഴിഞ്ഞദിവസം ഫോൺ വിളിക്കിടയിൽ പറയുന്നു എന്തോ ഈ നാട് എന്റേതുകൂടിയല്ലെന്ന തോന്നൽ ഉണ്ടാകുന്നതായി. ദയവായി എന്റെ ആർ എസ് എസ് സുഹൃത്തുക്കൾ ക്ഷമിക്കുക കഴിഞ്ഞ അമ്പതുകൊല്ലങ്ങളിലേറെയായി ഇവിടെ താമസിക്കുന്ന ഒരാൾക്ക് ഇപ്പോൾ അങ്ങനെ ഒരു തോന്നലുണ്ടായെങ്കിൽ എൻ ആർ സി യെയും സി എ ബി എയും ന്യായികരിക്കുമ്പോൾ നിങ്ങൾ അടുത്തുള്ള മുസ്ലിം സുഹൃത്തിന്റെ മുഖത്തേക്ക് കൂടി ഒന്ന് നോക്കുക. അയാളിൽ ഒരു ഭയം നിഴലിക്കുന്നത് തീർച്ചയായും കാണാം. കാരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ കേന്ദ്ര സർക്കാരിൽ നിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ്. .മറ്റൊരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഹ്വാനത്തിനും നിയമത്തിനുംമേൽ സർക്കാർ നിയമങ്ങൾ പാസാക്കുന്നുവെന്നും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ കുലുക്കാൻ ശ്രമിക്കുകയാണെന്നും ഉള്ള വാദം പലപ്പോഴും...
പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
ഇന്ത്യ ഇപ്പോഴും ഒരു ഹിന്ദു രാജ്യമല്ല, എല്ലാ മതവിശ്വാസികൾക്കും തുല്യമാണെന്ന വിശ്വാസത്തിലാണ് ഗാന്ധിജി ജീവിച്ചിരുന്നതും മരിച്ചതും
Featured News, ദേശീയം, രാഷ്ട്രീയം

ഇന്ത്യ ഇപ്പോഴും ഒരു ഹിന്ദു രാജ്യമല്ല, എല്ലാ മതവിശ്വാസികൾക്കും തുല്യമാണെന്ന വിശ്വാസത്തിലാണ് ഗാന്ധിജി ജീവിച്ചിരുന്നതും മരിച്ചതും

                                                      രാമചന്ദ്ര ഗുഹ                                                                                                 അവലംബം ദി ടെലഗ്രാഫ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ സമയമാണിത്. രാഷ്ട്ര സ്വയംസേവക സംഘത്തിന്റെ മുൻ പ്രചാരകൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുകയും , ആർ‌എസ്‌എസ് നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്മേൽ ആധിപത്യം പുലർത്തുകയും ചെയുന്ന സമയം. തീർച്ചയായും  ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയും ആർ‌എസ്‌എസുമായി ബന്ധമുള്ള മറ്റ് ആളുകളും വളരെയേറെ നല്ല കാര്യങ്ങൾ പറയും. അതിനാൽ മഹാത്മാ ജീവിച്ചിരിക്കുമ്പോൾ ആർ‌എസ്‌എസും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വസ്തുതകൾ രേഖപ്പെടുത്തുന്നതിൽ ചരിത്രപരമായ പ്രത്യേകതകളുണ്ട് മഹാത്മാഗാന്ധിയുടെ ശേഖരിക്കപ്പെട്ട സമ്പൂർണ്ണ കൃതികളിൽ ആർ‌എസ്‌എസിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം ആ പരമ്പരയിലെ 87 ആം...
കശ്മീരിലെ മുസ്ലിം പള്ളികളുടെ കണക്കുകൾ ശേഖരിച്ച് ആഭ്യന്തരമന്ത്രാലയം
ദേശീയം, വാര്‍ത്ത

കശ്മീരിലെ മുസ്ലിം പള്ളികളുടെ കണക്കുകൾ ശേഖരിച്ച് ആഭ്യന്തരമന്ത്രാലയം

ശ്രീനഗറിലെയും ജമ്മു ആന്റ് കശ്മീര്‍ മേഖലയിലേയും മുസ്‌ലിം പള്ളികളുടെ വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേഖലയിലെ മുഴുവന്‍ മുസ്‌ലിം പള്ളികളെയും സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അടിയന്തിരമായി സമര്‍പ്പിക്കാനാണ് ശ്രീനഗറിലെ ജില്ലാ പോലിസ് സൂപ്രണ്ട് സോണല്‍ എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പള്ളികളുടെ പേര്, ലൊക്കേഷന്‍, ഇമാമിനെക്കുറിച്ചും മാനേജ്‌മെന്റിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തുടങ്ങിയവ ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ പള്ളി ഏത് വിശ്വാസ ധാരയ്ക്കു കീഴിലാണ് വരുന്നതെന്ന വിവരങ്ങളും തേടിയിട്ടുണ്ട്. എന്നാല്‍, ഇത് ഒരു സാധാരണ നടപടിയാണെന്നും പള്ളികളെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ നേരത്തേയും ശേഖരിച്ചിട്ടുണ്ടെന്ന് ശ്രീനഗര്‍ സീനിയര്‍ സൂപ്രണ്ട് ഹസീബ് മുഗള്‍ പറയുന്നു. സീനിയര്‍ സൂപ്രണ്ടിന് സമര്‍പ്പിക്കുന്ന വിവരങ്ങള്‍ അമിത്...
മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കൾ ലവ് ജിഹാദിൽപ്പെട്ടത്; പശുക്കളെ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്
ദേശീയം, വാര്‍ത്ത

മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കൾ ലവ് ജിഹാദിൽപ്പെട്ടത്; പശുക്കളെ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്

മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീടുകളിലെ പശുക്കളെ തിരിച്ചുപിടിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്. പശുവിന്റെ ജാതി കണ്ടെത്തിയ നേതാവായിരുന്നു ശ്രീവാസ്തവ. പശുക്കൾ ഹിന്ദുക്കളാണെന്നും മരിച്ചാൽ കുഴിച്ചിടരുതെന്നും കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നും ഹിന്ദു ആചാരപ്രകാരം പശുക്കളെ കത്തിക്കുകയാണ് വേണ്ടതെന്നും ഇയാൾ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുപെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നാണ് ശ്രിവാസ്തവയുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'മുസ്‍ലിംകളുടെ വീട്ടിലെ പശുക്...
ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലിം ബാലനെ തീ കൊളുത്തി
ദേശീയം, വാര്‍ത്ത

ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലിം ബാലനെ തീ കൊളുത്തി

ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ച മുസ്ലിം ബാലനെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ജയ് ശ്രീ റാം വിളിക്കാത്തതിന് നാലു പേര്‍ ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് കുട്ടി പറയുന്ന ദൃശ്യം ആശുപത്രി കാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടിയ്ക്ക് ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേര് ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ കെട്ടുകയും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തുവെന്നും -ആശുപത്രിയില്‍ വെച്ച് കുട്ടി പറഞ്ഞതായി ആജ് തക് ടി.വി റിപ്പോർട്ട് ചെയ്യുന്നു. 45 ശതമാനം പൊള്ളലോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുട്ടി പലരോടും വ്യത്യസ്ത രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നുമാണ് പോലീസ് ഭാഷ്യം. അതിനര്‍ത്ഥം കുട...
മുസ്ലിമായതിനാൽ ജെഎൻയുവിൽ അധ്യാപികയ്ക്ക് പീഡനമേൽക്കേണ്ടി വരുന്നുവെന്ന് പരാതി
ദേശീയം, വാര്‍ത്ത

മുസ്ലിമായതിനാൽ ജെഎൻയുവിൽ അധ്യാപികയ്ക്ക് പീഡനമേൽക്കേണ്ടി വരുന്നുവെന്ന് പരാതി

മുസ്ലിമായതിനാൽ ജെഎൻയുവിൽ അധ്യാപികയ്ക്ക് പീഡനമേൽക്കേണ്ടി വരുന്നുവെന്ന് പരാതി. സര്‍വകലാശാലയിലെ സെന്റര്‍ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസിവ് പോളിസിയിലെ അസിസ്റ്റന്റ് പ്രഫസര്‍ റോസിന നസീറാണ് പരാതിക്കാരി. വൈസ് ചാന്‍സലർ മാമിദാല ജഗദീഷ് കുമാര്‍, സെന്റര്‍ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസിവ് പോളിസി ചെയര്‍പേഴ്‌സണ്‍ യാഗതി ചിന്നറാവു എന്നിവര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. അധ്യാപികയുടെ പരാതിയില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നോട്ടിസയച്ചു. തന്നെ മാനസികമായി പീഡിപ്പിച്ച് ജോലി രാജിവയ്പ്പിക്കാന്‍ ഇരുവരും ശ്രമിക്കുകയാണെന്നും കുട്ടികളുടെ ഭാവിയെക്കുറിച്ച് തനിക്ക് പേടിയുണ്ടെന്നും പീഡനം കാരണം ആത്മഹത്യയുടെ വക്കിലാണന്നും അദ്ധ്യാപിക പരാതിയിൽ പറയുന്നു. കാണാതായ നജീബിന്റെ അവസ്ഥ തന്റെ മക്കള്‍ക്കും വരാമെന്നും ഭര്‍ത്താവിനൊപ്പം ക്യാമ്പസ്സിൽ ത...
ബലിപെരുന്നാൾ പ്രമാണിച്ച് ആദ്യദിനംമാത്രം അബുദാബിയിൽ അറക്കുന്നത് എണ്ണായിരത്തിലധികം മൃഗങ്ങളെ
പ്രവാസി, വാര്‍ത്ത

ബലിപെരുന്നാൾ പ്രമാണിച്ച് ആദ്യദിനംമാത്രം അബുദാബിയിൽ അറക്കുന്നത് എണ്ണായിരത്തിലധികം മൃഗങ്ങളെ

ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ആദ്യ ദിനം അബുദാബിയിൽ ബലി അറുക്കുന്നത് എണ്ണായിരത്തിലധികം മൃഗങ്ങൾ. ഇതിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചതായി അബുദാബി മുൻസിപ്പാലിറ്റി വ്യക്തമാക്കി. അറവുശാലകളുടെ പ്രവർത്തനം നിരീക്ഷിക്കാനും കശാപ്പ് രീതികൾ വിലയിരുത്താനും മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരുമടങ്ങുന്ന സംഘം നേരിട്ടെത്തും. അശാസ്ത്രീയമായ രീതിയിൽ സ്വകാര്യ സ്ഥലങ്ങളിൽ നടക്കുന്ന മൃഗബലികൾ ആരോഗ്യ സുരക്ഷയെബാധിക്കുന്ന കാര്യമാണെന്നും ഇത് പരിസ്ഥിതി മലിനീകരണത്തിനു കാരണമാവുമെന്നും മുൻസിപ്പാലിറ്റി പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: സായിദ് ഖർവാഷ് അൽ റുമൈതി പറഞ്ഞു. മുതിർന്നവർക്കും നിശ്ചയദാർഢ്യക്കാർക്കുമാണ് അറവ് ശാലകളിൽ പ്രഥമ പരിഗണന നൽകുക. മാംസം കൃത്യതയോടെ വിതരണം ചെയ്യാൻ പ്രത്യേകം തയ്യാറാക്കിയ ഐസ് ബോക്സുകൾ അംഗീകൃത അറവ് ശാലകളിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. താമസകേന്ദ്രങ്ങളിൽ വച്ചോ, ഫാമുകളിൽ വച്ചോ അശാസ്ത്രീയമായി...
ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാവിനെ മർദ്ദിച്ചു
ദേശീയം, വാര്‍ത്ത

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാവിനെ മർദ്ദിച്ചു

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് വീണ്ടും മുസ്ലിം യുവാവിന് നേരെ മർദ്ദനം. ഹോട്ടല്‍ ജീവനക്കാരനായ ഇമ്രാന്‍ ഇസ്മായേലിനാണ് മർദ്ദനമേറ്റത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ടശേഷം ജയ് ശ്രീരാം വിളിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ആള്‍ക്കൂട്ടം ആവശ്യപ്പെട്ടത്. ബീഹാറിലെ ഔറംഗാബാദിലായിരുന്നു സംഭവം. എന്നാൽ യുവാവിന്റെ രക്ഷകരായത് ഹിന്ദു ദമ്പതിമാരാണ്. ബഹളം കേട്ട് ഓടിയെത്തിയ ദമ്പതിമാർ ഇയാളെ ഉപദ്രവിക്കരുതെന്ന് യാചിച്ചതോടെ അക്രമി സംഘം പിരിഞ്ഞു പോകുകയായിരുന്നു. അക്രമികളില്‍ നിന്ന് ബൈക്ക് തിരികെ വാങ്ങി നല്‍കിയ ദമ്പതിമാര്‍ ഇമ്രാന്‍ സുരക്ഷിതമായി വീട്ടിലെത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീഷണിയില്‍ ഭയന്ന് അക്രമികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദമ്പതിമാര്‍ തയ്യാറായിട്ടില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിപക്...