Saturday, August 8

Tag: N S MADHAVAN

വെറുപ്പിന്റെ രാഷ്ട്രീയത്തിനുനേരെ  ഉയർന്ന സ്വാഭിമാന സാഹിത്യചിന്തകള്‍ ; വി കെ അജിത്കുമാറിന്റെ  നിരീക്ഷണം
Featured News, ഖലം, ദേശീയം, രാഷ്ട്രീയം, സാഹിത്യം

വെറുപ്പിന്റെ രാഷ്ട്രീയത്തിനുനേരെ ഉയർന്ന സ്വാഭിമാന സാഹിത്യചിന്തകള്‍ ; വി കെ അജിത്കുമാറിന്റെ നിരീക്ഷണം

ഓഷ് വിച്ച് കൂട്ടക്കുരുതിക്ക് ശേഷം കവിതയെഴുതിയവർ നികൃഷ്ട മനസുള്ളവരാണെന്നുള്ള വിലയിരുത്തൽ നടത്തിയവരിൽ ജർമ്മൻ തത്വചിന്തകനായ തിയഡോർ അഡോണയുമുണ്ടായിരുന്നു.എന്നാൽ സർഗാത്മക പ്രതികരണങ്ങൾ ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴുമുണ്ടായിട്ടുണ്ടെന്നുള്ള ചരിത്രപരമായ രേഖപ്പെടുത്തലുകൾ നിരവധിയുണ്ടെന്നുള്ളതും വിസ്മരിക്കാൻ കഴിയില്ല. പാലസ്തീൻ ആഫ്രോ- അമേരിക്കൻ സാഹിത്യങ്ങൾ ഇവയിലെല്ലാം അത്തരത്തിലുള്ള പ്രതികരണങ്ങൾ നിറയാറുണ്ട്. ആധുനിക അറബ് കവിത സഞ്ചരിച്ചു തുടങ്ങിയത് ഖലിൽ ഹവി യെന്ന എഴുത്തുകാരനൊപ്പമായിരുന്നു. ഏറെ സ്നേഹിച്ചിരുന്ന ലെബനൻ ദേശത്തേക്ക് ഇസ്രയേൽ കടന്നു കയറിയപ്പോൾ , സർഗ്ഗ ജീവിതത്തിലെ നിസഹായതയോ നിസംഗതയോ ഹവിയെ സ്വയംമരണമെന്ന മിസ്റ്റിക്ക് യാഥാർത്ഥ്യത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു. ഖലിൽ ഹവി                               തിയഡോർ അഡോണ               മൊഹ്മൊദ് ഡാർവിഷ് എഴുതിയ കവിതകളിലധികവും നിറഞ്ഞു നിന്ന...
മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ
Featured News, കവണി, സാഹിത്യം

മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ

മലയാളത്തിലെ ആധുനികതയുടെ അപരാഹ്നത്തിൽ ഏതാനും ശ്രദ്ധേയമായ കഥകൾ എഴുതിയിട്ട് മൂകതയിലേക്കു പോയ എൻ.എസ്.മാധവൻ 'ഹിഗ്വിറ്റ' എന്ന കഥയിലൂടെ തിരിച്ചു വന്നപ്പോൾ ഇവിടെ ഉത്തരാധുനികതയായി. 'ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്ക് മലയാള ചെറുകഥയെ നിറയൊഴിച്ച റെഡ് സോണായിരുന്നു ഹിഗ്വിറ്റ' എന്ന് പി.കെ.രാജശേഖരൻ എൻ.എസ്.മാധവന്റെ കഥകൾ സമ്പൂർണ്ണത്തിന്റെ അവതാരികയിൽ എഴുതിയിട്ടുണ്ട്. ഹിഗ്വിറ്റ പല പല രീതിയിൽ നിരൂപണത്തിന് വിധേയമായിട്ടുണ്ട്. പ്ലസ് ടു മലയാളം പാoപുസ്തകത്തിൽ ഈ കഥ പഠിക്കാൻ ഇട്ടതോടെ കേരളത്തിലെ സകല ഹയർസെക്കണ്ടറി മലയാളം അധ്യാപകരും ഹിഗ്വിറ്റയെ പലതരത്തിൽ വായിച്ചെടുത്തു. അങ്ങനെ ചെയ്യാനുതകും വിധമുള്ള കഥാ ഘടനയുള്ളതുകൊണ്ടാണ് ഹിഗ്വിറ്റ ഉത്തരാധുനികമായത്. കോർട്ടിൽ നിന്ന് വെളിയിലേക്കു തെറിച്ചു പോയ പന്ത് റോഡിലൂടെ പോയ ചരക്കു ലോറിയിൽ വീണ് മറുനാട്ടിലേക്കു പോയതുപോലെ കഥയിൽ നിന്ന് കാതങ്ങളകന്ന വ്യാഖ്യാനങ്ങളുണ്ടായി. ലൂസിയെ പീഡ...
ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ.എസ്. മാധവൻ; ധാർമ്മികത എന്നൊന്നുണ്ടെന്ന് ഓർമ്മപ്പെടുത്തൽ
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ.എസ്. മാധവൻ; ധാർമ്മികത എന്നൊന്നുണ്ടെന്ന് ഓർമ്മപ്പെടുത്തൽ

ചാലക്കുടി എംപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനുള്ള സിപിഐഎം തീരുമാനത്തിനെതിരെ പ്രതിഷേധം കൂടതൽ ശക്തമാകുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇന്നസെന്റ് എടുത്ത നിലപാടുകളും മണ്ഡലത്തിൽ നിന്നുള്ള എതിർപ്പുകളുമാണ് ഇന്നസെന്റിന് തിരിച്ചടിയാകുന്നത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ പ്രതിയെന്നാരോപിക്കപെട്ട വ്യക്തിക്കെതിരെ നിലപാട് സ്വീകരിക്കാത്തത് വോട്ടുകളെ ബാധിക്കുമോ എന്നതിലുപരി ധാർമ്മികതയുടെ പ്രശ്നമാണെന്ന് എൻ.എസ്. മാധവൻ ചൂണ്ടികാണിക്കുന്നു. "ഇന്നസന്റ്‌ വീണ്ടും സ്ഥാനാർത്ഥി? നടിയെ ആക്രമിച്ചതിനു ശേഷം നടന്ന എ എം എം എ മീറ്റിങ്ങുകളിൽ അന്നത്തെ പ്രസിഡന്റായ അദ്ദേഹം പ്രതിക്കെതിരായി നിലപ്പാട്‌ എടുക്കാത്തത്‌ വോട്ടുകളെ ബാധിക്കുമോ ഇല്ലയോ എന്നതല്ല പ്രശ്നം, ധാർമ്മികത എന്നൊന്നു കൂടിയുണ്ടു." https://twitter.com/NSMlive/status/1103515285632385024 നടി ആക്രമിക്കപ്പെട്ട വിഷയം ദേശീയ ശ്...
ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യവും ശബരിമലയിൽ നടക്കുന്നുണ്ട് എൻ എസ് മാധവൻ
Uncategorized, കേരളം, നവപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യവും ശബരിമലയിൽ നടക്കുന്നുണ്ട് എൻ എസ് മാധവൻ

കേരളത്തിലെ ഒട്ടുമിക്ക ബുദ്ധിജീവികളും സാഹിത്യകാരന്മാരും നാവടക്കി നിൽക്കുമ്പോൾ സാഹിത്യകാരൻ എൻ എസ് മാധവൻ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി നവമാധ്യമത്തിൽ വലിയ ചർച്ചയ്ക്ക് വയ്ക്കുന്നു. ട്വിറ്റർ പേജിൽ അദ്ദേഹം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കുറിക്കുന്നതെല്ലാം ഇപ്പോഴത്തെ കോടതിവിധിയെ സംബന്ധിച്ചുണ്ടായിരിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾക്കുള്ള യുക്തമായ മറുപടികളാണ്..   ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ ആചാര അനുഷ്ഠാനങ്ങളുടെ  പേരിൽ എതിർക്കുന്നവർക്ക് മുൻപിൽ ചരിത്രം നിരത്തിവെച്ചു മറു ചോദ്യങ്ങൾ ഉന്നയിക്കുന്നതിനൊപ്പം തന്റെ അഭിപ്രായങ്ങളും ട്വിറ്ററിലൂടെ രേഖപെടുത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ.       വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്നാണ് എന്‍ എസ് മാധവന്‍ ചോദിക്കുന്നത്. 1972 ...