Saturday, September 19

Tag: nabaneetha dev sen

പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ
Featured News, കവിത, സാഹിത്യം

പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ

പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ മൊഴിമാറ്റം വി കെ അജിത്കുമർ പേരില്ലാത്ത പാതയ്കരികിൽ നിൽക്കവേ ഞാൻ കേട്ടത് മഴയുടെ ക്രൗര്യം നിറഞ്ഞ ശബ്ദമായിരുന്നു. പാളികൾ വലിഞ്ഞടയുന്നു ഇരുൾ മൂടുന്നു. യന്ത്രങ്ങൾ നിർത്തുമ്പോലെ ഓർമ്മകൾ നിർത്താൻ പറ്റില്ല പുഷ്പ ഘടികാര മിഴികൾ മഴയെ അതിജീവിക്കും എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്നും മാറ്റി നിർത്തപ്പെട്ട നിൻ്റെ നാവ് അദൃശ്യപെണ്ഡുലം മണ്ണിലടിയിൽ സമയം ചൊല്ലുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ബംഗാളി എഴുത്തുകാരി പദ്മശ്രീ നബനീത ദേവ് സെൻ എഴുതിയ കവിത...
നബനീത ദേവ് സെൻ അന്തരിച്ചു
ദേശീയം, സാഹിത്യം

നബനീത ദേവ് സെൻ അന്തരിച്ചു

സാഹിത്യകാരിയും അക്കാദമിഷ്യനുമായ പദ്മശ്രീ നബനിത ദേവ് സെൻ വ്യാഴാഴ്ച വൈകിട്ട് ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ അന്തരിച്ചു. 81 വയസായിരുന്നു ദീർഘകാലമായി കാൻസർ രോഗ ചികിത്സയിലായിരുന്നു നബനീതദേവ് സെൻ. - എഴുത്തുകാരിയായ അന്തര, അഭിനേതാവായ നന്ദന ഇവർ പുത്രിമാരാണ്. കവി, നോവലിസ്റ്റ്, കോളമിസ്റ്റ് ചെറുകഥകൃത്ത്, എന്നീ നിലകളിൽ ബംഗാളി സഹിത്യത്തിൽ നിറഞ്ഞുനിന്ന ദേവ് സെൻ രാമായണത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയും അറിയപ്പെട്ടിരുന്നു. 1938 ജനുവരി 13 ന് കൊൽക്കത്തയിൽ എഴുത്തുകാരായിരുന്ന നരേന്ദ്രനാഥ് ദേവ്, രാധാറാണി ദേവി എന്നിവരുടെ പുത്രിയായി ജനിച്ച അവർ ഇവിടത്തെ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി. ഓക്സ്ഫോർഡ് സർവകലാശാലയിലും യുഎസിലെ കൊളറാഡോ കോളേജിലും അദ്ധ്യാപികയായി ജോലി ചെയ്തു. ഇന്ത്യയിലെത്തിയ അവർ പിന്നീട് ജാദവ്പൂർ സർവകലാശാലയിൽ താരതമ്യ സാഹിത്യ ഫാക്കൽറ്റിയായിരുന്നു. 1958 ൽ നൊബേൽ സമ്മാന ജേതാവായ അമർത്യ സെന്നിനെ വിവാഹം കഴി...