Saturday, August 8

Tag: Nasa

കക്കൂസ് ഉണ്ടാക്കൂ, 26 ലക്ഷം നേടൂ ; നാസയുടെ ലൂണാർ ലൂ ചലഞ്ച്
അന്തര്‍ദേശീയം, വാര്‍ത്ത

കക്കൂസ് ഉണ്ടാക്കൂ, 26 ലക്ഷം നേടൂ ; നാസയുടെ ലൂണാർ ലൂ ചലഞ്ച്

; ബുദ്ധിമാന്മാരും ധൈര്യശാലികളുമാണെങ്കിലും ബഹിരാകാശയാത്രികർ അതിമാനുഷരൊന്നുമല്ല. അവരും മനുഷ്യർ തന്നെയാണ്. ശാരീരികാവശ്യം എന്ന നിലയില് അവർക്കും മലമൂത്രവിസർജ്ജനം ആവശ്യമാണ്. അതിന് അവർക്ക് ഉചിതമായ സൌകര്യങ്ങള് ആവശ്യമാണ്. 1975 ലെ അപ്പോളോ മിഷന് അവസാനിച്ചപ്പോള് തന്നെ ബഹിരാകാശയാത്രയിലെ ഗൌരവതരമായ വിസർജ്ജനപ്രശ്നം എഞ്ചിനീയർമാർ മനസ്സിലാക്കിയതാണ്. ബഹിരാകശയാത്രികർക്ക് ചില വിസർജ്ജനോപകരണങ്ങള് നല്കുന്നുണ്ടെങ്കിലും അത് ഇതുവരെയും പ്രശ്നപരിഹാരത്തിന് പൂർണ്ണമായും സജ്ജമായിട്ടില്ല. അതിനാല് ഇക്കാര്യത്തില് നാസ ഗൗരവമായ അന്വേഷണത്തിലാണ്. മറ്റു രാജ്യങ്ങളിലുള്ളവരുടെയും സഹകരണം ആവശ്യപ്പെട്ടുകൊണ്ട് നാസ അന്താരാഷ്ട്രപൌരരെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിക്കുകയാണ് . ലൂണാർ ലൂ ചലഞ്ച് എന്നാണ് മത്സരത്തിന്റെ പേര്. മത്സരവിജയിക്ക് ഇരുപത്തിയാറ് ലക്ഷം രൂപ സമ്മാനം ലഭിക്കും. ഒരു കക്കൂസ് രൂപകല്പന ചെയ്യുകയാണ് മത്സരാർത്ഥികള് ചെയ്യേണ്ട...
ചന്ദ്രയാൻ 2 ; വിക്രം ലാൻഡറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ
അന്തര്‍ദേശീയം, വാര്‍ത്ത, സാങ്കേതികം

ചന്ദ്രയാൻ 2 ; വിക്രം ലാൻഡറിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ

ആഴ്ചകളായി അന്വേഷണം തുടരുന്ന വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ സ്ഥിരീകരിച്ചു. ചന്ദ്രന്‍റെ ഭ്രമണപഥത്തിലുള്ള നാസയുടെ ഉപഗ്രഹമാണ് സെപ്തംബറിൽ ചന്ദ്രോപരിതലത്തിൽ വേർപെട്ടു പോയ ഇന്ത്യയുടെ വിക്രം ലാൻഡർ കണ്ടെത്തിയത്. വിക്രം ലാൻഡറിൻ്റെ അവശിഷ്ടം കണ്ടെത്താൻ ഇന്ത്യ യു എസ് ബഹിരാകാശഗവേഷണകേന്ദ്രമായ നാസയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണു ഇതു സംബന്ധിച്ച വിവരം നാസ പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണു ഇക്കാര്യം നാസ അറിയിച്ചത്. ചിത്രം ഉൾപ്പെടെയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. നാസയുടെ ലൂണാർ ഓർബിറ്റർ ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. ചന്ദ്രോപരിതലത്തിൽ രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2019 സെപ്റ്റംബര്‍ 7ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡിങ് നടത്തുമ്പോഴ...
‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്’ ; പൊട്ടിക്കരഞ്ഞ ഐ എസ് ആർ ഒ ചെയർമാനെ ആലിംഗനം ചെയ്തു പ്രധാനമന്ത്രി
ദേശീയം, വാര്‍ത്ത

‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്’ ; പൊട്ടിക്കരഞ്ഞ ഐ എസ് ആർ ഒ ചെയർമാനെ ആലിംഗനം ചെയ്തു പ്രധാനമന്ത്രി

ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായശേഷം പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു. ദൗത്യം സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷമാണു നരേന്ദ്രമോദി മടങ്ങിയത്. ചന്ദ്രയാൻ 2 ദൗത്യം അനിശ്ചിതത്വത്തിലായെങ്കിലും വിക്രം ലാൻഡറിൻ്റെ ശില്പികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി പ്രധാനമന്ത്രി. രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന്...
കേവലം രണ്ട് കിലോമീറ്റർ ; ചന്ദ്രയാൻ സ്വപ്നത്തിനു നിരാശ, സിഗ്നൽ അപ്രത്യക്ഷമായി
Featured News, ദേശീയം, വാര്‍ത്ത

കേവലം രണ്ട് കിലോമീറ്റർ ; ചന്ദ്രയാൻ സ്വപ്നത്തിനു നിരാശ, സിഗ്നൽ അപ്രത്യക്ഷമായി

കേവലം രണ്ട് കിലോമീറ്ററിന്റെ അകലം. തലനാരിഴയ്ക്ക് ചന്ദ്രയാൻ സ്വപ്നത്തിന്മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ശാസ്ത്രലോകത്തെ നിരാശപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു . ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള സന്ദേശങ്ങൾ ലഭ്യമായിരുന്നെങ്കിലും വിക്രമിൽ നിന്നും ഐഎസ്ആർഒ കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങൾ ലഭ്യമാകാതെയായതോടെയാണ് ആശങ്ക സജീവമായത്. ലാൻഡിങിന് തൊട്ടുമുമ്പാണ് വിക്രമിന്റെ ദിശ മാറിയത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ തുടരുകയാണ്. പുലർച്ചെ എല്ലാവരും തയ്യാറായിരുന്നു. ശാസ്ത്രജ്ഞന്മാർക്കൊപ്പം ലാൻഡിങ് കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ 300ഓളം മാധ്യമ പ്രവർത്തകരും ബാംഗ്ലൂരിലെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തിയിരുന്നു. പുലർച്ചെ 5.45 ഓടെ വിക്രമിൽ നിന്നും ചിത്രങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് കരുതുമെ...
ചന്ദ്രനിൽ മനുഷ്യനിറങ്ങിയത് കളവാണെന്ന വാദം വീണ്ടും ;  ആ ചരിത്രയാത്ര(?)ക്ക്  അമ്പതു വയസുതികയുന്നു
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം, സാങ്കേതികം

ചന്ദ്രനിൽ മനുഷ്യനിറങ്ങിയത് കളവാണെന്ന വാദം വീണ്ടും ; ആ ചരിത്രയാത്ര(?)ക്ക് അമ്പതു വയസുതികയുന്നു

  പുള്ളിമാനെ നെഞ്ചിലേറ്റുന്ന ചന്ദ്രബിംബം എന്ന ഭ്രമാത്മക ഭാവനയെ തിരുത്തിയെഴുതിയതിന്റെ അമ്പതു വർഷങ്ങൾ ഇന്ന് തികയുകയാണ്. പക്ഷെ അമേരിക്കൻ ഐക്യ നാടുകൾ മാത്രം ഇതിനെ ആവേശമായി കാണുന്ന ഒരു അവസ്ഥയാണിന്നുള്ളത്. ചന്ദ്രോപരിതലത്തിൽ അമ്പതുവർഷം മുൻപ് ആരും ചെന്നെത്തിയിട്ടില്ല എന്ന വാദം ഇപ്പോൾ കൂടുതൽ ശക്തമാകുകയും ചെയ്യുന്നു. അതിനു കാരണമായി പറയുന്ന നിരവധി സംഗതികളിൽ അതിപ്രധാനമായത് സാങ്കേതികയുടെ വളർച്ചതന്നെയാണ്. അമ്പതുവർഷം മുൻപ് ചന്ദ്രമണ്ഡലത്തിൽ എത്താൻ തക്ക സാങ്കേതിക മികവൊന്നും ഒരു രാജ്യവും നേടിയിരുന്നില്ല എന്ന് തന്നെയാണ് പലരും വിശ്വസിക്കുന്നതും. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ മധുരമായ ഒരു പ്രതികാരത്തിന്റെ കഥകൂടി അവരുടെ ലൂണാർ മിഷനുണ്ടായിരുന്നു. യു എസ് എസ് ആർ ബഹിരാകാശ ചരിത്രം രചിച്ചപ്പോൾ എന്തുകൊണ്ട് ചന്ദ്രനിലേക്ക് നമുക്ക് പൊയ്ക്കൂടാ എന്ന ചിന്തയായിരുന്നു അത് . പക്ഷെ കെന്നഡിയ്ക് ഈ ചാന്ദ്ര...
ഭൂമിയുടെ ഉപഗ്രഹമല്ല; ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണ്: ട്രംപ്
അന്തര്‍ദേശീയം, വാര്‍ത്ത

ഭൂമിയുടെ ഉപഗ്രഹമല്ല; ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണ്: ട്രംപ്

ഭൂമിയുടെ ഉപഗ്രഹമെന്നറിയപ്പെടുന്ന ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്. ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയയ്‌ക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. 'ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയയ്‌ക്കാന്‍ വളരെയധികം പണമാണ്‌ അമേരിക്ക ചെലവഴിക്കുന്നത്‌. ചന്ദ്രനിലേക്ക്‌ പോകുന്ന കാര്യം നാസ ഇനി ചര്‍ച്ച ചെയ്യരുത്‌. അതൊക്കെ നമ്മള്‍ 50 വര്‍ഷം മുമ്പേ ചെയ്‌തതാണ്‌. ചൊവ്വ (അതിന്റെ ഭാഗമാണ്‌ ചന്ദ്രന്‍), പ്രതിരോധം, ശാസ്‌ത്രം തുടങ്ങി കൂടുതല്‍ വലിയ കാര്യങ്ങളിലേക്കാണ്‌ ഇനി ശ്രദ്ധ പതിപ്പിക്കേണ്ടത്‌!' -ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു. 2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്‌ ഫണ്ട്‌ അനുവദിച്ച ട്രംപില്‍ നിന്നാണ് ഇത്തരമൊരു അഭിപ്രായം വന്നിരിക്കുന്നത്. ട്രംപിന്റെ അഭിപ്രായത്തെക്കുറിച്ച്‌ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ ചന്ദ്രൻ ചൊവ്വ...
നാമജപപ്രതിരോധം നാസയ്ക്ക് മുന്നിലേക്കും വ്യാപിക്കുമായിരിക്കും
അന്തര്‍ദേശീയം, വാര്‍ത്ത

നാമജപപ്രതിരോധം നാസയ്ക്ക് മുന്നിലേക്കും വ്യാപിക്കുമായിരിക്കും

മാരകമായ റേഡിയേഷന്‍, കാഴ്ചശക്തി നഷ്ടപ്പെടല്‍, എല്ലുകളിലെ പേശീ തേയ്മാനം മുതലായവയാണ് ചൊവ്വയിലെത്തിക്കുന്ന മനുഷ്യരെ ബാധിക്കുക എന്നതിനാല്‍ അതിനെ മറി കടക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളികള്‍. സാങ്കേതികവും ആരോഗ്യപരവുമായ കടമ്പകള്‍ ഏറെയാണെങ്കിലും 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുമെന്നാണ് നാസ പ്രഖ്യാപിക്കുന്നത്. പ്രതിബന്ധങ്ങള്‍ ഇപ്പോഴത്തെ ബഡ്ജറ്റിലോ പുതുക്കുന്ന ബഡ്ജറ്റിലോ പരിഹരിക്കാന്‍ കഴിയും. അതിന് 25 വര്‍ഷത്തോളം വേണ്ടി വരുമെന്ന് മാത്രം. 2001ല്‍ വിരമിക്കുന്നതിന് മുമ്പ് നാല് ബഹിരാകാശയാത്ര നടത്തിയ നാസയുടെ ബഹിരാകാശയാത്രികന്‍ ടോം ജോണ്‍സിന്‍റെ വാക്കുകളാണ് ഇവ. നമുക്ക് ചില പ്രധാന സാങ്കേതികതകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു എന്നാണ് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ റോക്കറ്റ് ടെക്നോളജി പ്രകാരം മനുഷ്യന് ചൊവ്വയിലെത്താന്‍ ഒമ്പത് മാസം വേണ്ടി വരും. ഇക്...
ദയവായി മറ്റുള്ളവര്‍ക്ക് അയയ്ക്കരുതേ, ചിത്രം വ്യാജം
അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

ദയവായി മറ്റുള്ളവര്‍ക്ക് അയയ്ക്കരുതേ, ചിത്രം വ്യാജം

ഇന്ത്യയൊട്ടാകെ വിളക്കുകളും മെഴുകുതിരികളും തെളിക്കുന്ന ദിവസമാണ് ദീപാവലി. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഈ വര്‍ഷവും നഗരങ്ങളില്‍ ദീപങ്ങള്‍ തെളിയിക്കുകയുണ്ടായി. എന്നാല്‍ നാസ പുറത്തുവിട്ടതെന്ന പേരില്‍ നിങ്ങളുടെ വാട്സ് ആപ്പില്‍ വരുന്ന ദീപാവലി ഫോട്ടോ വിശ്വസിക്കരുത്. അത് മറ്റാര്‍ക്കും മറിച്ച് അയച്ചു കൊടുക്കുകയും ചെയ്യരുത്. കാരണം ചിത്രം വ്യാജമാണെന്നതാണ്. ചിത്രം യു എസ് മെറ്റീരിയോളജിക്കല്‍ സാറ്റലൈറ്റ് പ്രോഗ്രാേം സൃഷ്ടിച്ചതാണ്. അതാകട്ടെ ഇന്ത്യയുടെ ജനസംഖ്യാ വര്‍ദ്ധനവിനെ കാണിക്കാന്‍ തയ്യാറാക്കിയതുമാണ്. 1992 മുതല്‍ 2003 വരെ വമ്പിച്ച വര്‍ദ്ധന വരുന്ന മേഖലകളെ കാണിക്കുന്നതിന് വിവിധ നിറങ്ങള്‍ ഉപയോഗിച്ചിരിക്കുകയാണ്. ...
കേരളത്തിൽ നിന്ന് സ്കൂൾ ടൂർ അമേരിക്കയിലേക്ക്
കേരളം, വാര്‍ത്ത

കേരളത്തിൽ നിന്ന് സ്കൂൾ ടൂർ അമേരിക്കയിലേക്ക്

തിരുവനന്തപുരം, കൊച്ചി, ആഗ്ര, ഷിംല, ബാംഗ്ലൂർ, മൈസൂർ, ഊട്ടി, കൂർഗ്, എന്നിങ്ങനെയൊക്കെയാണ് സാധാരണ സ്കൂൾ കോളേജ് ടൂറുകൾ കേരളത്തിൽ പോകുന്നത്. എന്നാൽ പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂളിൽ നിന്ന് ടൂർ പോകുന്നത് അമേരിക്കയിലേക്കാണ്. നാസ, നയാഗ്ര വെള്ള ചാട്ടം, അമേരിക്കയിലെ മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവ ആയിരിക്കും വിദ്യാർഥികൾ സന്ദർശിക്കുക. 14 ദിവസത്തെ ടൂർ ആണ് സ്കൂൾ അധികൃതർ പദ്ധതി ഇട്ടിരിക്കുന്നത്. ചിലവ് 3.52 ലക്ഷത്തോളം. ഇതിൽ 3,20,000 രൂപ ടൂറിന്റെ ചിലവും 30,000 രൂപ വിസ ചാർജാവും, 2,000 രൂപ പാലായിൽ നിന്ന് എയർ പോർട്ടിലേക്കുള്ള യാത്ര ചിലവും. ആറാം ക്ലാസ്സ് മുതൽ 11ാം ക്ലാ​സ്​ വ​രെ​യു​ള്ള​ വിദ്യാർത്ഥികൾക്കാണ് അവസരം. ആദ്യം കാശുമായി വരുന്ന 60 കുട്ടികൾക്കാണ് ഇത്തരമൊരു യാത്ര സാധ്യമാവുന്നത്. ജൂൺ 30ന് മുൻപാണ് വിദ്യാർഥികൾ പോകുന്നതിനുള്ള സന്നദ്ധത അറിയിക്കേണ്ടത്. അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിലാണ് ടൂർ പോകുക....