Wednesday, July 15

Tag: NOBEL PRIZE WINNER

പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത് അമർത്യാ സെൻ ; ഭരണഘടനാ വിരുദ്ധമായ ബിൽ സുപ്രീം കോടതി റദ്ദാക്കണം
കേരളം, വാര്‍ത്ത

പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത് അമർത്യാ സെൻ ; ഭരണഘടനാ വിരുദ്ധമായ ബിൽ സുപ്രീം കോടതി റദ്ദാക്കണം

പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തു നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാസെൻ. കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയ നിയമത്തെ അംഗീകരിക്കാനാവില്ല. നിയമത്തിനു മതം മാനദണ്ഡമാകുന്നതിനോട് ശക്തമായ എതിർപ്പുണ്ട്. പൗരത്വ ഭേഗഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അമർത്യാസെൻ പറഞ്ഞു. കേരളത്തിലെ ഒരു പൊതുപരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അമർത്യാസെൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബിൽ സുപ്രീം കോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മതത്തെ മാത്രം ബില്ലിന് പുറത്തുനിർത്തുന്നത് അംഗീകരിക്കാനാവില്ല. നിയമത്തിനെതിരെ ജനരോഷം ഉയർന്നു വരുന്നതിനെ നൊബേൽ ജേതാവ് പിന്തുണച്ചു രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ബില്ലിനെതിരെയുള്ള ഇന്ത്യൻ വംശജനായ നൊബേൽ ജേതാവിന്റെ പ്രതികരണം പ്രക്ഷോഭർക്ക് ശക്തി പകരുന്നതായി വിലയിരുത്തപ്പെട...
ഇന്ത്യ തെറ്റായ വഴിയിലൂടെ നീങ്ങുന്നു ; ആശങ്കയോടെ നോബൽ സമ്മാന ജേതാവ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ
ദേശീയം, വാര്‍ത്ത

ഇന്ത്യ തെറ്റായ വഴിയിലൂടെ നീങ്ങുന്നു ; ആശങ്കയോടെ നോബൽ സമ്മാന ജേതാവ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ

ദേശീയ പൗരത്വബില്ലിനോട് അന്താരാഷ്ട്രതലത്തിൽ തന്നെ പ്രതിഷേധങ്ങളുയരുന്നതിനിടെ ബില്ലിനോട് കടുത്ത വിയോജിപ്പുമായി വെങ്കിട്ടരാമൻ രാമകൃഷ്ണൻ പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തിരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി വിഖ്യാത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ ഇന്ത്യൻ വംശജൻ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ഇന്ത്യയുടെ ആദർശം സഹിഷ്ണുതയില്‍ ഊന്നുന്നതാണു. അത് തുടരണമെന്നാണ് അഗ്രഹമെന്നും അദ്ദേഹം പറയുന്നു. യു എസ് -യുകെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ഞാന്‍ വിദേശത്താണ് കഴിയുന്നതെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുള്ള വ്യക്തിയാണ് താന്‍. ഇന്ത്യയിലെ യുവജനങ്ങള്‍ പ്രതികൂല സാഹചര്യങ്ങളിലും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണു വെങ്കിട്ടരാമൻ തൻ്റെ നിലപാട് വ്യക്തമാക്കിയത് ഇന്ത്യ രാജ്യപുനർ നിര്‍മ്മാണത്തില്‍ ഊന്നുന്നതിനു പകരം...
രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി
ദേശീയം, വാര്‍ത്ത

രാജ്യത്തെ ബാങ്കിംഗ് മേഖല വൻ പ്രതിസന്ധിയിൽ, വരാനിരിക്കുന്നത് അതിലും ഭീകരമെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലെ ബാങ്കിങ് മേഖല വൻ പ്രതിസന്ധിയിലെന്ന് ഇന്ത്യന്‍ വംശജനായ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അടിസ്ഥാനമുലയുന്ന പ്രതിസന്ധിയാണു രാജ്യത്തെ ബാങ്കിങ് മേഖല നേരിടുന്നതെന്നും സമഗ്രമായ രീതിയിൽ ഇടപെടല്‍ നടത്തിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ടെലിവിഷൻ ചാനലിനോടായിരുന്നു അഭിജിത്തിന്റെ പ്രതികരണം. രാജ്യത്തെ പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ വിറ്റൊഴിവാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നിലവില്‍ ബാങ്കിങ് മേഖല ഗുരുതര പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താറുമാറായിക്കൊണ്ടിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ അതിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം പണത്തിന്റെ ആവശ്യമുണ്ടാവുകയും സര്‍ക്കാരിന് അക്കൗണ്ടില്‍ പണമില്ലാത്തതുമ...