Tuesday, September 22

Tag: ONION THIEVES

ഉള്ളി വില 110 -120,  മോഷണം വ്യാപകമാകുന്നു ; പാടങ്ങൾക്ക് ഉറക്കമിളച്ച് കാവലിരുന്ന് കർഷകർ
ദേശീയം, വാര്‍ത്ത

ഉള്ളി വില 110 -120, മോഷണം വ്യാപകമാകുന്നു ; പാടങ്ങൾക്ക് ഉറക്കമിളച്ച് കാവലിരുന്ന് കർഷകർ

ഉള്ളി വിലക്കയറ്റം അതിവേഗത്തിലായതോടെ ഉള്ളിപ്പാടങ്ങളുടെ സംരക്ഷണവും പൊല്ലാപ്പാകുന്നു. മോഷണശല്യം വർദ്ധിച്ചതോടെ കർഷകരെല്ലാം ഉള്ളി സംരക്ഷിക്കാനായി ഉറക്കമിളച്ച് കാത്തിരിക്കുകയാണു. ഉള്ളിക്ക് പൊന്നുംവിലയായതോടെ മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി പരാതി. വടക്കൻ കർണാടകത്തിലെ ഗദക്, റായ്ച്ചൂർ, ധാർവാഡ് എന്നിവിടങ്ങളിലെ കർഷകർ പരാതിയുമായി പോലീസ് സ്റ്റേഷനുകളിലെത്തിയിരിക്കുകയാണു. ഉള്ളിപ്പാടങ്ങളിൽനിന്ന് ഉള്ളി വൻ തോതിൽ മോഷണംപോയതോടെ കവർച്ചക്കാരെ പിടികൂടാനായി കർഷകർ രാത്രിയിലും കാവലിരിക്കാൻ തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു ചെറിയ ഉള്ളിക്ക് കേരളത്തിലെ കഴിഞ്ഞ ദിവസത്തെ വില 150 - 160 രൂപയും സവാളവില 110 -120 രൂപയുമാണു. വില വർദ്ധിച്ചതോടെ മോഷണവും വ്യാപകമായി. കർണാടകയിലാണു മോഷണശല്യം വർദ്ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് വടക്കൻ കർണാടകത്തിലെ ധാർവാഡ്, ഗദഗ്, ഹാവേരി, ചിത്രദുർഗ, ബാഗൽകോട്ട്,...