Wednesday, July 8

Tag: orthodox

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി
കേരളം, വാര്‍ത്ത

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്. കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്...
പിറവം പള്ളി കളക്ടർ ഏറ്റെടുത്തു ; പ്രതിഷേധിച്ച മെത്രാന്മാരെയും പുരോഹിതരെയും അറസ്റ്റ് ചെയ്തു
കേരളം, വാര്‍ത്ത

പിറവം പള്ളി കളക്ടർ ഏറ്റെടുത്തു ; പ്രതിഷേധിച്ച മെത്രാന്മാരെയും പുരോഹിതരെയും അറസ്റ്റ് ചെയ്തു

പിറവം പള്ളിയില്‍ തുടരുന്ന സംഘർഷത്തിനു അയവു വരുത്തനായി പോലീസിൻ്റെ ഇടപെടൽ. മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ധാരണയായത്. സുപ്രീം കോടതി വിധി അനുസരിച്ച് ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ പക്ഷം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുടലെടുത്ത പിറവം സെന്റ് മേരീസ് പള്ളി എറണാകുളം ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. പ്രതിഷേധമുയര്‍ത്തിയ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഓര്‍ത്തോഡക്‌സ് വിഭാഗം പ്രവേശിക്കുന്നതിനെതിരെ പള്ളിയില്‍ തമ്പടിച്ച് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ രാവിലെ ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് യാക്കോബായക്കാരുടെ എതിര്‍പ്പു മറികടന്ന് പള്ളി...
ഒടുവിൽ കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി; വിധി നടപ്പിലാക്കാൻ ഇനിയും നൂറിലേറെ പള്ളികൾ ബാക്കി
കേരളം, വാര്‍ത്ത

ഒടുവിൽ കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി; വിധി നടപ്പിലാക്കാൻ ഇനിയും നൂറിലേറെ പള്ളികൾ ബാക്കി

യാക്കോബായ ഓർത്തഡോക്സ് സഭാ സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പോലീസ് സുരക്ഷയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായെങ്കിലും ശക്തമായ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. പോലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. പോലീസ് ഇവരെ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. വിധി നടപ്പാക്കിയ സാഹചര്യത്തിൽ പള്ളിയിൽ ആരാധനാകർമ്മങ്ങൾ ആരംഭിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. ഞായറാഴ്ച മുതൽ കുർബാന നടത്തുമെന്നും വികാരിയും സഹായിയും പള്ളിയിൽ തന്നെ താമസി...
സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ
കേരളം, വാര്‍ത്ത

സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാന്‍ വ്യക്തിയോ പ്രസ്ഥാനമോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ ശ്രമിച്ചാല്‍ അവ സ്വയം തകരുമെന്ന കാഴ്ചയാണു നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വടക്കന്‍മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ തർക്കം നിലനിൽക്കുന്ന ഓർത്തഡോക്സ് യാക്കോബായ പള്ളികളിൽ സർക്കാർ യാക്കോബായ വിഭാഗത്തിന് അനുകൂലമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ഓർത്തഡോക്സ് സഭയ്ക്ക് തുടക്കം മുതൽ തന്നെയുണ്ട്. ഇതാണ് സഭയെ തകർക്കാൻ ആര് ശ്രമിച്ചാലും അവർ സ്വയം തകർന്നടിയുമെന്ന് പിണറായി സർക്കാരിനെ ഉദ്ദേശിച്ചു ബാവ പറഞ്ഞത്. യാക്കോബായ ഓർത്തഡോക്സ് സഭകൾ ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ടയിൽ ഓർത്തഡ...
പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം
കേരളം, വാര്‍ത്ത

പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം

യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭയ്ക്കകത്ത് ഉണ്ടായിക്കൊണ്ടിരുന്ന വിമർശനങ്ങളും അഴിമതികളും ഇപ്പോൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സഭയുടെ ഭരണ ചുമതലകളിൽ നിന്ന് രാജിവെച്ചത്. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്‌ക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ വര്‍ക്കിങ് കമ്മറ്റി രംഗത്തെത്തി. കമ്മിറ്റിയിലെ ഒരു വിഭാഗം ട്രസ്റ്റിമാര്‍ക്കെതിരെ സഭാ സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ് ഉള്‍പ്പെടെയുള്ളവർ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ഒൻപത് പേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. സഭാ തലവനായ കതോലിക്കാ ബാവയെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രസ്റ്റിമാര്‍ക്കെതിരെ ഇവ...
എല്ലാം നഷ്ടമായപ്പോൾ രാജിയുമായി തോമസ് പ്രഥമൻ; ബാക്കിയാവുന്നത് അഴിമതിയും വിഭാഗീയതയും
കേരളം, വാര്‍ത്ത

എല്ലാം നഷ്ടമായപ്പോൾ രാജിയുമായി തോമസ് പ്രഥമൻ; ബാക്കിയാവുന്നത് അഴിമതിയും വിഭാഗീയതയും

യാക്കോബായ സഭ എന്നത് അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ ഇല്ലാതായതിന് ശേഷം സഭയുടെ ഇന്ത്യൻ തലവനായ തോമസ് പ്രഥമൻ ബാവാ സഭയുടെ ഔദ്യോഗിക ഭരണ പദവി ഒഴിഞ്ഞു. സഭയുടെ കീഴിലുണ്ടായിരുന്ന സകല പള്ളികളും ഓർത്തഡോക്സ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിരുന്നു. തോമസ് പ്രഥമനെതിരെ സഭയ്ക്കുള്ളിൽ നിന്ന് തന്നെ അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉയർന്നിരുന്നു. കൂടാതെ തോമസ് പ്രഥമന്റെ പിടിപ്പുകേടുകൊണ്ടാണ് കേസ് സുപ്രീം കോടതിയിൽ സഭ തോറ്റതെന്നും പള്ളികൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ഒരു വിഭാഗം കാലങ്ങളായി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള തോമസ് പ്രഥമന്റെ രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം, തോമസ് പ്രഥമൻ ബാവാ കാതോലിക്കാ പദവിയിൽ തുടരും. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്ര...
യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്
കേരളം, വാര്‍ത്ത

യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്

യാക്കോബായ സഭയ്ക്കു വൻ തിരിച്ചടി നൽകി വീണ്ടും സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. വീണ്ടും വീണ്ടും ഹർജികൾ വരുന്നത് അംഗീകരിക്കാനാവില്ലെന്നും 1934-ലെ മലങ്കര സഭ ഭരണഘടനയിലെ വിധി അന്തമമെന്നും സുപ്രീം കോടതി പറഞ്ഞു. 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധി പ്രകാരം മലങ്കരയിലെ പള്ളികൾ ഭരിക്കേണ്ടത് ഓർത്തഡോക്സ് വിഭാഗമാണ്. എന്നാൽ ഓർത്തഡോക്സ് വൈദീകരെ പള്ളികളിൽ കയറ്റാതെ കോടതി വിധിയെ തുടരെ തുടരെ ധിക്കരിക്കുന്ന സമീപനമായിരുന്നു സമീപ കാലങ്ങളിൽ കണ്ടത്. ഓർത്തഡോക്സ് വൈദീകരെ പള്ളിയിൽ കയറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് കീഴ്‌ക്കോടതികളിൽ യാക്കോബായ വിഭാഗം ഹർജിയുമായി പോവുകയും താൽക്കാലിക സ്റ്റേ മേടിക്കുകയുമായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും പള്ളിയുടെ യഥാർത്ഥ ഉടമസ്ഥവകാശങ്ങൾ തങ്ങളുടെ പേരിലാണെന്നും ചൂണ്ടിക്കാണിച്ച് ഓർത്തഡോക്സ് വിഭാഗം കോട...
യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ
Featured News, കേരളം, വാര്‍ത്ത

യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ

"മെത്രാൻ കക്ഷി ചെറ്റകളെ, ചെറ്റകളെ പോൽ നാറികളെ, ഒന്നേ ഞങ്ങൾ പറഞ്ഞോളാം, കയ്യും വെട്ടും കാലും വെട്ടും, കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും" യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ അധികാര തർക്കം നിലനിൽക്കുന്ന പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ നിന്നുള്ള കൊലവിളിയാണ് മുകളിൽ നൽകിയത്. സമാധാനത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് നാടുനീളെ ബൈബിളും ചുമന്ന് വെള്ള വസ്ത്രവും കറുത്ത തൊപ്പിയും ധരിച്ച് നടക്കുന്ന വൈദീകരുടെ സാന്നിധ്യത്തിലാണ് ഈ കൊലവിളി നടക്കുന്നത്. ഇവരാണ് നാളെ കുർബാനയിൽ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നും ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കണം എന്നുമുള്ള യേശുവിന്റെ വചനം അണികൾക്ക് പറഞ്ഞു കൊടുക്കുന്നതും അണികൾ ആമേൻ പറഞ്ഞു സ്വീകരിക്കുന്നതും എന്നുള്ളത് എന്ത് മാത്രം വിരോധാഭാസമാണ്. പോലീസുകാർ കാഴ്ചക്കാരായി ഈ ഭീഷണിയ്ക്ക് മുന്നിൽ നോക്കി നിൽക്കുന്നുവെന്നത...
പിറവം പള്ളിക്കേസ്‌ നടപ്പിലാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി
കേരളം, വാര്‍ത്ത

പിറവം പള്ളിക്കേസ്‌ നടപ്പിലാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി

പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. പിറവത്ത് ഒത്തുതീർപ്പ് ചർച്ച നടത്തുന്ന സർക്കാർ ശബരിമലയിൽ അങ്ങിനെ ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശബരിമലയിൽ വലിയ പൊലീസ് സന്നാഹങ്ങളാണ്. പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതെ സർക്കാർ വിചിത്ര ന്യായങ്ങളാണ് പറയുന്നതെന്നും കോടതി വിമർശിച്ചു. സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചുവെങ്കിലും സർക്കാർ അത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് ഹൈകോടതിയെ സമീപിച്ചത്. ശബരിമലയില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിന് സംരക്ഷണം നൽകാതെ സർക്കാർ വിചിത്ര ന്യായങ്ങൾ പറയുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ...
കോതമംഗലത്ത് സഭാതർക്കത്തിന്റെ പേരിൽ സംഘർഷാവസ്ഥ; നാളെ ഹര്‍ത്താല്‍
കേരളം, വാര്‍ത്ത

കോതമംഗലത്ത് സഭാതർക്കത്തിന്റെ പേരിൽ സംഘർഷാവസ്ഥ; നാളെ ഹര്‍ത്താല്‍

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ പേരിൽ കോതമംഗലത്ത് സംഘർഷാവസ്ഥ. കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സഭാ പ്രശ്നം. 2017 ജൂലായ് മൂന്നിന് ഇന്ത്യയിൽ യാക്കോബായ സഭ നിലനിൽക്കുന്നതല്ലെന്നും ഓർത്തഡോക്സ് സഭ മാത്രമാണുള്ളതെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭ എപ്പിസ്‌കോപ്പൽ സ്വഭാവമുള്ളതാണെന്നും 1934ലെ സഭയുടെ ഭരണഘടനയിൽ ഇത് പ്രഖ്യാപിച്ചട്ടുണ്ടെന്നും ആ ഭരണഘടനപ്രകാരമാണ് ഭരണം നടത്തേണ്ടത് എന്നും കോടതി വിധിച്ചിരുന്നു. ഇതേ തുടർന്ന് വരിക്കോലി പള്ളി ഉൾപ്പടെയുള്ള ഏതാനും പള്ളികൾ ഓർത്തഡോക്സ് വിഭാഗം യാക്കോബായ സഭയിൽ നിന്നും കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്തു. സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ട് കൂടി പിറവം പള്ളിയിൽ ഉൾപ്പടെ ഇപ്പോഴും തുടരുന്ന സംഘർഷാവസ്ഥ തുടരുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ ഇന്ത്യയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ...