Wednesday, April 21

Tag: P Jayarajan

പാനൂർ കൊലയെ ന്യായീകരിച്ച് മകൻ ; യോജിപ്പില്ലെന്ന് പി ജയരാജൻ
കേരളം, വാര്‍ത്ത

പാനൂർ കൊലയെ ന്യായീകരിച്ച് മകൻ ; യോജിപ്പില്ലെന്ന് പി ജയരാജൻ

പാനൂർ പുല്ലൂക്കരയിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകത്തെ ന്യായീകരിക്കും വിധം  സി.പി.ഐ.എം നേതാവ് പി. ജയരാജൻ്റെ മകന്‍ ജയിന്‍ രാജൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’ എന്നായിരുന്നു  ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പി ജയരാജൻ പ്രതികരണവുമായി രംഗത്തുവന്നത്. മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്ന് ജയരാജൻ പറഞ്ഞു. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഇത് പാനൂരിലെ കൊലപാ...
‘വീട്ടിലെ പൂച്ചയും അട്ടപ്പാടിയിൽ മണം പിടിച്ചുവന്നു’ ; സി പി ഐ ക്കെതിരെ പി ജയരാജൻ്റെ ഒളിയമ്പ്
കേരളം, വാര്‍ത്ത

‘വീട്ടിലെ പൂച്ചയും അട്ടപ്പാടിയിൽ മണം പിടിച്ചുവന്നു’ ; സി പി ഐ ക്കെതിരെ പി ജയരാജൻ്റെ ഒളിയമ്പ്

അട്ടപ്പാടിയിൽ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് വെടിവെയ്പ് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് ആരോപണമുന്നയിച്ച സി പി ഐ ക്കെതിരെ ഒളിയമ്പുമായി സി പി എം നേതാവ് പി ജയരാജൻ. സി പി ഐ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ച് പോലീസിനെതിരെ ആരോപണമുന്നയിച്ചത് വിവാദമായതിനെത്തുടർന്നാണു ജയരാജൻ ഫെയ്സ് ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. സി പി എം ഭരിക്കുന്ന സംസ്ഥാനം നോക്കി അവർ വന്നത് ബംഗാളിൽ പാർട്ടിയെ തകർത്തതുപോലെ ഇവിടെയും തകർക്കാനാണെന്നാണു ജയരാജൻ പറയുന്നത്. ഇത് മനസ്സിലാക്കാതെ ഘടകകക്ഷിയായ സി പി ഐ തന്നെ പ്രതിപക്ഷത്തോടൊപ്പം ചേരുന്നതിനെ പരിഹസിച്ചാണു ജയരാജൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് പി ജയരാജൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സെക്റ്റേറിയനിസം വളർന്നു വന്നത് എഴുപതുകളോടെയാണ്.എന്നാൽ ഇത് ഇന്ത്യയിൽ മാത്രം സംഭവിച്ചതല്ല.ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും ഈ അരാജക പ്രവണത ഉണ്ടായിട്ടുണ്ട്.ലെന...
‘യു എ പി എ ചുമത്തൽ’ പോലീസിനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ ;  നടപടി പുന:പരിശോധിക്കാൻ ഡി ജി പിയുടെ നിർദ്ദേശം
കേരളം, വാര്‍ത്ത

‘യു എ പി എ ചുമത്തൽ’ പോലീസിനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ ;  നടപടി പുന:പരിശോധിക്കാൻ ഡി ജി പിയുടെ നിർദ്ദേശം

കോഴിക്കോട് സി പി എം പ്രവർത്തകരായ് രണ്ടു വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെ രൂക്ഷമായി ആക്രമിച്ച് പി ജയരാജൻ.  പൊലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എ പി എ ചുമത്തലിനെ ശക്തമായ ഭാഷയിൽ അപലപിച്ച് സി പി എം നേതാക്കൾ തന്നെ രംഗത്തുവന്നതിനെത്തുടർന്ന് പോലീസ് നടപടി പുന:പരിശോധിക്കുമെന്നറിയുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നടപടി പുന:പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യു എ പി എ ചുമത്തിയ നടപടി തെറ്റാണെന്ന് ജയരാജൻ പറഞ്ഞു . സര്‍ക്കാര്‍ നയം മനസ്സിലാക്കാത്ത പൊലീസിനെ തിരുത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കും. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ നിയമത്തോടുള്ള എതിര്‍പ്പല്ല, ഇടതുപക്ഷ സര്‍ക്കാരിന...
കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കേരളം, വാര്‍ത്ത

കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുൻ സിപിഐഎം നേതാവുമായ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന് ശത്രു പക്ഷത്ത് നിർത്താൻ മാത്രം നസീർ ആരാണെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. അക്രമപാതയിൽ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നാണ് സിപിഐഎമ്മിന്‍റെ നിലാപാട് നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. തലശേരി പുതിയ സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത് ഇന്നലെ വൈകിട്ടോടെയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ നസീർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സിപിഐഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീ...
`കൊലയാളി` പരാമർശത്തിൽ കെ കെ രമയ് ക്കെതിരെ കേസെടുത്തു
കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

`കൊലയാളി` പരാമർശത്തിൽ കെ കെ രമയ് ക്കെതിരെ കേസെടുത്തു

പി ജയരാജനെ കൊലയാളിയെന്നു വിളിച്ചാക്ഷേപിച്ച ആര്‍ എം പി നേതാവ് കെ.കെ. രമയ്‌ക്കെതിരെ കേസെടുക്കാന്‍ വടകര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പി. ജയരാജനെതിരായ 'കൊലയാളി' പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. രമയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാനതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണു പരാതി. ഗൂഢാലോചന ആരോപിച്ചു രണ്ടു കേസുകളില്‍ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി ഇതുവരെ കണ്ടെത്തിയിട്ടില്...
വടകരയിൽ കെ കെ രമ മത്സരിക്കില്ല ; ജയരാജനെ തോൽപ്പിക്കാൻ യു ഡി എഫിനെ പിന്തുണയ്ക്കും
ദേശീയം, വാര്‍ത്ത

വടകരയിൽ കെ കെ രമ മത്സരിക്കില്ല ; ജയരാജനെ തോൽപ്പിക്കാൻ യു ഡി എഫിനെ പിന്തുണയ്ക്കും

ആർ എം പി വടകരയിൽ സംസ്ഥാന സെക്രട്ടറി കെ കെ രമയെ മത്സരിപ്പിക്കുന്നതിൽ നിന്നും പിന്മാറുന്നു. പകരം പി ജയരാജനെ തോൽപ്പിക്കുക എന്ന തന്ത്രമായിരിക്കും സ്വീകരിക്കുക. ഇതിനായി വടകരയിൽ യു ഡി എഫ് സ്ഥാനാർത്തിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് ആർ എം പി ഒഞ്ചിയം ഏരിയ സെക്രട്ടറി വേണു അറിയിച്ചു. ഒഞ്ചിയത്തെ രാഷ്ട്രീയക്കൊലപാതകത്തിന്റെ ഇരയായ ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ മത്സരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ജയരാജനെ തോൽപ്പിക്കുക എന്ന പൊതുമിനിമം പരിപാടിയുടെ പശ്ചാത്തലത്തിൽ വടകരയിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. പാർട്ടി പ്രവർത്തകർ വടകരയിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് വേണു വെളിപ്പെടുത്തി. മറ്റ് മണ്ഡലങ്ങളിലെ പിന്തുണയുടെ കാര്യം പിന്നീട് തീരുമാനിക്കും. ജയരാജനെ തോൽപ്പിക്കാൻ പാർട്ടി സജീവമായി രംഗത്തിറങ്ങുമെന്നു വേണു കൂട്ടിച്ചേർത്തു...
വടകര സീറ്റിനെച്ചൊല്ലി എൽഡിഎഫിൽ തർക്കം; സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി എൽ.ജെ.ഡി.
കേരളം, രാഷ്ട്രീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

വടകര സീറ്റിനെച്ചൊല്ലി എൽഡിഎഫിൽ തർക്കം; സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി എൽ.ജെ.ഡി.

വടകര തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സിപിഐഎം ആരംഭിച്ചെങ്കിലും സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇത് വരെ അവസാനിച്ചട്ടില്ല. സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിയായി വടകരയിൽ പി. ജയരാജ്‌നാണ് മത്സരിക്കുക. എന്നാൽ എൽഡിഎഫിലെ സഖ്യകക്ഷിയായ എൽജെഡി എതിർപ്പുമായി രംഗത്ത് വന്നു. വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന പരസ്യ വിമര്‍ശനം ഇതിനോടകം എൽജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉന്നയിച്ചു കഴിഞ്ഞു. അതേസമയം എൽജെഡി നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച മനയത്ത് ചന്ദ്രനോട് പാർട്ടി വിശദീകരണം ചോദിക്കുമെന്നാണ് അറിയുന്നത്. ചന്ദ്രനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് പാർട്ടി മുതിരില്ലെന്നാണ് അറിയുന്നത്. ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് പാർട്ടി തയ്യാറാവുകയാണെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തങ്ങളുടെ ശക്തി തെളിയിക്കാൻ മാന്യത്തും കൂട്ടരും ...
വടകരയിൽ കെ. കെ. രമ മത്സരിക്കുകയാണെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കും
കേരളം, രാഷ്ട്രീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും

വടകരയിൽ കെ. കെ. രമ മത്സരിക്കുകയാണെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കും

വടകരയിൽ ആർഎംപിഐ നേതാവ് കെ.കെ. രമ മത്സരിക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെ സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം വടകരയാകുമെന്ന് ഉറപ്പാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലവിൽ എംപിയായ മണ്ഡലത്തിൽ രാമചന്ദ്രൻ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ആളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. സിപിഐഎമ്മിൽ നിന്ന് കോൺഗ്രെസ്സിലെത്തിയ എ. പി. അബ്ദുള്ള കുട്ടിയുടെ ഉൾപ്പടെയുള്ള പേരുകൾ കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചിരുന്നു. ടി. സിദ്ധീഖ്, കെ. സുധാകരൻ തുടങ്ങിയവരുടെ പേരും കോൺഗ്രസ് നേതൃത്വം വടകരയിലേയ്ക്ക് വേണ്ടി പരിഗണിച്ചിരുന്നു. ഇതിനിടെയിലാണ് പി. ജയരാജനെ സിപിഐഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. ഇതോടെ ആർഎംപി വടകരയിൽ മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ നിന്ന് ശക്തമായി ഉയരുകയായിരുന്നു. സിപിഐഎമ്മിനോട് മധുര പ്രതികാരം നൽകാൻ ...
പി. ജയരാജനെ തോൽപ്പിക്കാനുറപ്പിച്ച് ആർഎംപിഐ; കെ.കെ. രമ മത്സരിച്ചേക്കും
കേരളം, രാഷ്ട്രീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും

പി. ജയരാജനെ തോൽപ്പിക്കാനുറപ്പിച്ച് ആർഎംപിഐ; കെ.കെ. രമ മത്സരിച്ചേക്കും

ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തോട് കൂടി സിപിഐഎമ്മിന് നഷ്ടപെട്ട വടകര മണ്ഡലം തിരിച്ചു പിടിക്കാൻ ഇക്കുറി പാർട്ടി അതിന്റെ കേരളത്തിലെ സമുന്നത നേതാക്കളിൽ ഒരാളായ പി. ജയരാജനെയാണ് ഇറക്കിയിരിക്കുന്നത്. നിലവിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് മണ്ഡലത്തിലെ എംപി. എന്നാൽ ഇക്കുറി അദ്ദേഹം മത്സര രംഗത്ത്നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചെങ്കിലും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിന് കേരളത്തിലെ നേതൃത്വം കാത്തരിക്കുകയാണ്. നിലവിൽ കോൺഗ്രസിന് കേരളത്തിൽ പിന്തുണ നൽകാമെന്ന ആർഎംപിഐ തീരുമാനം പി. ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ പാർട്ടി മാറ്റിയതായാണ് വിവരം. പി. ജയരാജനെ വടകരയിൽ ഏത് വിധേയനെയും തോൽപ്പിക്കണമെന്ന നിലപാടാണ് ആർഎംപി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി പാർട്ടിയുടെ നേതൃത്വം കെ. കെ. രമയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കെ. കെ. രമ സിപിഐഎമ്മിന്റെ ജയരാജനെതിരെ മത്സരിച്ചാൽ അത് ഇരുവിഭാഗം പാർട്ടി അ...
പി. ജയരാജനെതിരെ കൊലക്കുറ്റം; സിബിഐ നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തും
കേരളം, വാര്‍ത്ത

പി. ജയരാജനെതിരെ കൊലക്കുറ്റം; സിബിഐ നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം പ്രതിഷേധ പ്രകടനം നടത്തും

എംഎസ്എഫ്‌-ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെ ടുത്തിയ കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശേരി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷ് എംഎൽഎയ്ക്ക് എതിരെയും ഗൂഢാലോചനകുറ്റം ചുമത്തി സിബിഐ കുറ്റം പത്രം സമര്‍പ്പിച്ചു. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊല പാതകം നടന്...