Tuesday, September 22

Tag: P K C PAVITHRAN

തിരുനാവിനെതിരെ ഒരു ഡിഗ്രി പോലും ചരിയാതെ ഈ ‘പനീർസെൽവം’ ദൗത്യം നിറവേറ്റും ; പി കെ സി പവിത്രൻ എഴുതുന്നു
Featured News, രാഷ്ട്രീയം, വീക്ഷണം

തിരുനാവിനെതിരെ ഒരു ഡിഗ്രി പോലും ചരിയാതെ ഈ ‘പനീർസെൽവം’ ദൗത്യം നിറവേറ്റും ; പി കെ സി പവിത്രൻ എഴുതുന്നു

ഒരു ഫാസിസ്റ്റിനു മാത്രമേ സമാനമായ മാനസികഘടനയും അതിസമ്പന്നമായ ക്രോധ/ക്രൗര്യ/മോഹ/കുടില തന്ത്രങ്ങളടങ്ങിയ മറ്റൊരു സമാനഹൃദയനെ കണ്ടെത്താനാവൂ. അവിടെ പിന്നെ മൂന്നാമതൊരു ഫാസിസ്റ്റിനു സ്ഥാനമില്ല. ഹനുമാന്റെ ദൗത്യവുമായി വരുന്നവരെല്ലാം വാനരസേനയ്ക്കനുഗുണമാകണമെന്നില്ല, അതാണ് സൂചിപ്പിച്ചതു മൂന്നാമതൊരുവന് ഈ കളിക്കളത്തിൽ യാതൊരു പങ്കുമില്ല. അതാണ് ഗീബൽസ് കമിഴ്ന്നു നിലംപറ്റികിടന്നു ഹിറ്റ്ലർക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം. ഈ മാതൃകയാണ് നമ്മുടെ രാജ്യത്തും നടക്കാനിരിക്കുന്നത്. കാവി ഭീകരതയിൽ ഒരു വിഭാഗത്തെ മുൾമുനയിൽ നിർത്തി നിരക്ഷര ഭൂരിപക്ഷത്തിന്റെ ആരവങ്ങൾ ചൂഷണം ചെയ്യുകയെന്ന അടിസ്ഥാനദൗത്യത്തിൽ അടിയുറച്ച പാർട്ടിയാണ് ഇന്ത്യ ഭരിക്കുന്നത്. അവിടെ സമന്വയത്തിനോ സമാധാനത്തിനോ ഒരു സ്ഥാനവുമില്ല. അങ്ങനെയൊരു സാഹചര്യത്തിൽ കുടില ബുദ്ധികൂർമ്മതയില്ലാതെ ഒരാളെ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരിക അസാധ്യം. അതാണ് ഈ അപ്പാവിയെ പുതിയ പദവിയ...
സജീവ് പിളള പുറത്തായതും ഷെയ്ൻ നിഗം അകത്താവുന്നതിൻ്റെയും രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു
കേരളം, വാര്‍ത്ത, സിനിമ

സജീവ് പിളള പുറത്തായതും ഷെയ്ൻ നിഗം അകത്താവുന്നതിൻ്റെയും രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

പി കെ സി പവിത്രൻ മുടി മുറിച്ചാല്‍ പോലും അത് വാര്‍ത്തയും വിവാദവുമാകുന്ന മലയാളസിനിമയിലെ, അല്ലെങ്കില്‍ സിനിമാ സംഘടനകള്‍ സ്വീകരിക്കുന്ന ചില ഇരട്ടത്താപ്പുകളെപ്പറ്റി പറയാതെ വയ്യ. കുറച്ചു നാള്‍ മുന്‍പാണ് പ്രതിപക്ഷം. ഇന്‍ സംവിധായകന്‍ സജീവ്‌ പിള്ളയുമായി സംസാരിച്ചത്. മലയാള സിനിമയിലെ ഏറ്റവും വഞ്ചിക്കപ്പെട്ട സംവിധായകന്‍ അല്ലെങ്കില്‍ തിരക്കഥാകൃത്ത് എന്നൊക്കെ വേണമെങ്കില്‍ അദ്ദേഹത്തെ വിളിക്കാം. സജീവ്‌ പിള്ള പറഞ്ഞതനുസരിച്ച്, നീണ്ട പന്ത്രണ്ടു വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഗവേഷണമാണ് മാമാങ്കം എന്ന ചിത്രം. തികച്ചും വ്യത്യസ്തമായ തലത്തില്‍ നിന്നുകൊണ്ട് ഒരു ചരിത്ര സംഭവത്തെ നോക്കി കാണുകയായിരുന്നു ആ സിനിമയിലൂടെ എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവായ മമ്മൂട്ടിയെ അത്ഭുതപ്പെടുത്തിയ തിരക്കഥ. അധികം താമസിയാതെ നിര്‍മ്മാതാവും എത്തി. മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ഇന്ത...
പാലാ കൊട്ടിക്കലാശത്തിന്റെ രഹസ്യങ്ങൾ ; എന്തുകൊണ്ട് വെള്ളിയാഴ്ച തെരഞ്ഞെടുത്തു ?
കേരളം, വാര്‍ത്ത, വിനോദം

പാലാ കൊട്ടിക്കലാശത്തിന്റെ രഹസ്യങ്ങൾ ; എന്തുകൊണ്ട് വെള്ളിയാഴ്ച തെരഞ്ഞെടുത്തു ?

പി കെ സി പവിത്രൻ പാലായിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞു. പ്രതീക്ഷിച്ചപോലെതന്നെ മുന്നണികളെല്ലാം ഉത്സവലഹരിയിൽ തന്നെയാണു കലാശക്കൊട്ടിൽ നിറഞ്ഞാടിയത്. എന്തായാലും ഇത്തവണ മൂന്നു മുന്നണികളും അവകാശവാദം ഉന്നയിച്ചാൽ ജനം ചിരിച്ചുതള്ളും. മറിച്ച് രണ്ടുമുന്നണികളാണു വിജയം അവകാശപ്പെടുന്നതെങ്കിൽ അതിൽ പിശകില്ലെന്ന് ജനത്തിനറിയാം. . തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പതിവ് രീതിയനുസരിച്ച് കലാശക്കൊട്ട് ശനിയാഴ്ചയാണു. എന്നാൽ ഇത്തവണ കൊട്ടിക്കലാശത്തിൻ്റെ തീയതി നിശ്ചയിച്ചത് മൂന്ന് മുന്നണികളും കൂടിയാണു. അതിൻ്റെ രഹസ്യം പരസ്യമാണു. ശനിയാഴ്ച ഗുരുസമാധിയാണു. സാക്ഷാൽ ശ്രീനാരായണഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണു സമാധിദിനം ബിവറേജിനു അവധി നൽകിയിരിക്കുന്നത്. ഈ ദിനം കലാശം കൊട്ടിയാൽ ഒരു മനുഷ്യനും തെരുവിൽ നിറഞ്ഞാടാനുണ്ടാവില്ലായെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കുമറിയാം പാലാക്കാർക്ക് എല്ലാ ആഘോഷത്തിലും ഒരു പ്രത്യേകതയുണ്ട്. അത് ക്രിസ...
അയ്യങ്കാളിയും ഫൂലെയും കെവിൻ്റെ കൊലപാതകവും ; ശിക്ഷ വർണവ്യവസ്ഥയ്ക്ക് ആഘാതമേല്പിക്കുമോ : പി  കെ സി പവിത്രൻ എഴുതുന്നു
Featured News, കേരളം, ദേശീയം, വാര്‍ത്ത, വീക്ഷണം

അയ്യങ്കാളിയും ഫൂലെയും കെവിൻ്റെ കൊലപാതകവും ; ശിക്ഷ വർണവ്യവസ്ഥയ്ക്ക് ആഘാതമേല്പിക്കുമോ : പി കെ സി പവിത്രൻ എഴുതുന്നു

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനുശേഷമാണു ഇന്ത്യയിൽ ജാതിവ്യവസ്ഥയിൽ കൂടുതൽ ഊന്നൽ കൊടുക്കാനായി മറുവിഭാഗം രംഗത്തിറങ്ങിയത്. 1979 ലായിരുന്നു ബി പി മണ്ഡലിൻ്റെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകൃതമായത്. ഒരു വർഷത്തിനുശേഷം അദ്ദേഹം റിപ്പോർട്ട് രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിനു നൽകി. റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവന്നതോടെയാണു ഇന്ത്യയിൽ സംഘപരിവാറിൻ്റെ വളർച്ചയുടെ ഗ്രാഫ് ഘട്ടം ഘട്ടമായി ഉയർന്നത്. അതുവരെ ജനസംഘം പ്രതിനിധികൾ പല രാഷ്ട്രീയപാർട്ടികളിലായി പ്രച്ഛന്നവേഷങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 1977 ൽ ജനതാ പാർട്ടി അധികാരത്തിലേറിയതോടെയാണു ഭരണത്തണലിൽ ജനസംഘത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ വളർച്ച പൂർണ്ണമാവുകയും പൊയ്മുഖത്തിൽ നിന്നും 1980 ൽ പരസ്യരാഷ്ട്രീയപ്രവേശനം നടക്കുന്നതും. ആദ്യത്തെ നെഹ് റു മന്ത്രി സഭയിൽനിന്നും ഭാരതീയ ജനസംഘം രൂപികരിക്കാനായി ശ്യാമപ്രസാദ് മുഖർജി പുറത്തുവന്നത് കാശ്മീർ സംബന്ധിച്ച അഭിപ്രായവ്യത്യാസമായിര...
ചാക്കിൽ കയറുന്ന കോൺഗ്രസ്സ് പിരിച്ചുവിടണം ; ചാക്കു ജനാധിപത്യത്തെക്കുറിച്ച് പി കെ സി പവിത്രൻ്റെ സറ്റയർ
Featured News, ട്രോൾ, രാഷ്ട്രീയം, വാര്‍ത്ത, വിനോദം

ചാക്കിൽ കയറുന്ന കോൺഗ്രസ്സ് പിരിച്ചുവിടണം ; ചാക്കു ജനാധിപത്യത്തെക്കുറിച്ച് പി കെ സി പവിത്രൻ്റെ സറ്റയർ

കർണാടകത്തിലെ രാഷ്ട്രീയം ഇപ്പോൾ ചാക്കുകളെ കേന്ദ്രീകരിച്ചാണല്ലോ മുന്നേറുന്നത്. ഭരണകൂടം എന്ന വാക്ക് ഇനി രൂപപ്പെടുന്നത് ചാക്കുകളെ യും ചണവ്യവസായത്തെയും ആധാരമാക്കിയായിരിക്കുമെന്നുറപ്പായിരിക്കുന്നു. അതായത് കർണാടകത്തിലെ മുഖ്യകഥാനായകനായി ചാക്ക് മാറി എന്നതിൻ്റെ ദൃശ്യശ്രാവ്യമധുരം നാം നുണഞ്ഞല്ലോ. കഥാനായകൻ എന്ന പുല്ലിംഗം തന്നെ പ്രയോഗിക്കണം. അല്ലെങ്കിൽ ഫെമിനിസ്റ്റുകൾ നമ്മെ തല്ലിക്കൊല്ലും. ആൺ കൂട്ടങ്ങളുടെ കുത്തക വ്യവസായമാണല്ലോ ഇത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒരു പറ്റം ചാക്കു മുതലാളിമാർ രംഗത്തിറങ്ങിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ക്രമസമാധാനപ്രശ്നത്തിലേക്ക് സംഗതി എത്തിച്ചേരുന്നതിനുമുമ്പ് ചാക്കിൽ എത്ര പേർ കയറുമെന്ന് കൊണ്ടുപോകുന്ന ചിരിക്കുന്ന ഗാന്ധി നിറഞ്ഞുതുളുമ്പിയ ചാക്കുകെട്ടുകളുടെ വലിപ്പമനുസരിച്ചിരിക്കുമെന്നാണു വിവരം. ഇപ്പോൾ കേന്ദ്രത്തിലിരിക്കുന്ന ആഭ്യന്തരൻ എന്ന വിദ്വാൻ്റെ പൂർവ്വചരിത്രമൊക്കെ നമുക്...
ഹിന്ദുത്വ അജണ്ട വിജയപഥത്തിലെത്തിക്കാൻ ജൈനനായ അമിത് ഷാ തന്നെ വേണം ; പി കെ സി പവിത്രൻ എഴുതുന്നു
Featured News, കാഴ്ചപ്പാട്, ദേശീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ അജണ്ട വിജയപഥത്തിലെത്തിക്കാൻ ജൈനനായ അമിത് ഷാ തന്നെ വേണം ; പി കെ സി പവിത്രൻ എഴുതുന്നു

ചരിത്രം പഴങ്കഥകളാൽ സമൃദ്ധം ചരിത്രങ്ങളെല്ലാം അപ്രസക്തമാകുന്ന കാലത്തെ രാഷ്ട്രീയത്തിൽ ആർക്കും അത്യുന്നതങ്ങളിൽ വേണമെങ്കിലും പറന്നുയരാൻ നിലപാടുകളെടുക്കുന്നതിൽ ഇച്ഛാശക്തിയുള്ള ആർക്കും കഴിയുമെന്നതിൻ്റെ തെളിവാണു നരേന്ദ്രമോദി പിൻ ഗാമിയായി ഉയർത്തിക്കൊണ്ടുവരുന്ന അമിത് ഷാ. പുതിയ കാലത്ത് അർഥവ്യത്യാസമുള്ള ദീർഘവീക്ഷണമെന്ന പദം എങ്ങനെയും വ്യാഖ്യാനിക്കാൻ വളക്കൂറുള്ള മണ്ണായി ഇന്ത്യയും മാറുകയാണ്. അന്യമതത്തിൽ ജനിച്ചതുകൊണ്ട് ഒരാൾക്ക് ഭൂരിപക്ഷമതത്തിൻ്റെ ഇംഗിതത്തിനനുസരിച്ചുള്ള ജീവിതം കെട്ടിപ്പടുക്കാൻ കഴിയണമെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ്  അമിത് ഷാക്ക് വിതക്കേണ്ട വളത്തെക്കുറിച്ച് ബോധ്യമുണ്ടായതും. സനാതനധർമ്മിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമിത് ഷാക്ക് ജൈനനായതുകൊണ്ട് പുറത്തുനിൽക്കേണ്ടിവന്നിട്ടില്ല എന്ന് ഇതര സമുദായങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണു പിൻ ഗാമിയായി പുറത്തുനിന്നൊരാളെ തെരഞ്ഞെടുത്തതിനു പിന്നിൽ. ഇതൊക്കെയ...
കാർഗിൽ പോരാളി സനാവുള്ള ഇന്ത്യൻ പൗരനല്ലാതാകുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷായുടെ നയങ്ങളുടെ തുടക്കമോ!!! പി കെ സി പവിത്രൻ എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

കാർഗിൽ പോരാളി സനാവുള്ള ഇന്ത്യൻ പൗരനല്ലാതാകുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷായുടെ നയങ്ങളുടെ തുടക്കമോ!!! പി കെ സി പവിത്രൻ എഴുതുന്നു

ദേശീയ പൗരത്വരജിസ്റ്ററിൽ നിന്നും പുറത്താക്കപ്പെട്ട ലഫ്. (റിട്ട.) കേണർ മുഹമ്മദ് സനാവുള്ള വിദേശിയെന്ന് മുദ്രകുത്തി തടവിലായ സംഭവം എൻ ഡി എ സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗം തന്നെയാണു. പുതുതായി നിയമിതനായ ആഭ്യന്തരമന്ത്രിയായ അമിത് ഷായാണു തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്രസർക്കാരിൻ്റെ നിലവിലുള്ള  വ്യവസ്ഥകൾ കർശനമാക്കിയാൽ ലക്ഷക്കണക്കിനു മുസ്ലിങ്ങൾ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്യപ്പെടുന്ന വേദനാജനകമായ അവസ്ഥയിലേക്കെത്തിപ്പെടും. കാർഗിലിൽ പാകിസ്ഥനെതിരെ സൈനികരെ നയിച്ച ധീരനായ പടയാളിയായ മുഹമ്മദ് സനാവുള്ളയാണു ഇന്ത്യൻ പൗരനല്ലെന്ന് അസം വിദേശട്രിബൂണൽ വിധിച്ചിരിക്കുന്നത് എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു സനാവുള്ള ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണു അധികൃതർ തടവിലാക്കിയിരിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ ധീരമായി പോരാട്ടം നയിച്ചതിനു ...
ടി എൻ ശേഷനെന്ന ചൂടൻ ഹെഡ്മാസ്റ്ററും എക്സ്പയേർഡ് കമ്മീഷണർ ശിപായിമാരും ; പി കെ സി പവിത്രൻ എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

ടി എൻ ശേഷനെന്ന ചൂടൻ ഹെഡ്മാസ്റ്ററും എക്സ്പയേർഡ് കമ്മീഷണർ ശിപായിമാരും ; പി കെ സി പവിത്രൻ എഴുതുന്നു

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യസ്ഥനെപ്പോലെ പെരുമാറുന്നുവെന്നു വ്യാപകമായി ആരോപണം ഉയർന്ന സാഹചര്യത്തിലാണു പുതിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ വിയോജനക്കുറിപ്പെഴുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവേസയുടെ അടുത്ത നീക്കം എങ്ങനെയായിരിക്കുമെന്ന് നോക്കിയ ശേഷം മറ്റു കാര്യങ്ങൾ വിലയിരുത്താം. എന്തായാലും നാളെ നടക്കാനിരിക്കുന്ന അവസാനഘട്ടവോട്ടെടുപ്പിൽ ഈ വിഷയം ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണു                                                                      അശോക് ലവേസ സുപ്രീം കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്സിൻ്റെ കേസ് നിലവിലിരിക്കെ തന്ത്രപരമായി തന്നെയാണു ലവേസ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ അറോറ ഐ എ എസിൽനിന്ന് വിരമിച്ച ആളാണു. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണറായ സുശ...
റഡാറേന്ദ്രമോദി, ഒരു യമണ്ടൻ തിരക്കഥ ; പി കെ സി പവിത്രൻ്റെ സറ്റയർ
Featured News, ട്രോൾ, ദേശീയം, വീക്ഷണം

റഡാറേന്ദ്രമോദി, ഒരു യമണ്ടൻ തിരക്കഥ ; പി കെ സി പവിത്രൻ്റെ സറ്റയർ

കൊട്ടാരത്തിലെ സേനാധിപനും പരിവാരങ്ങളും വെപ്രാളപ്പെട്ട് ഓടുകയാണു. അതെല്ലാം ഷൂട്ട് ചെയ്യാനായി ഡ്രോൺ അവരോടൊപ്പം തെക്കുവടക്കായി പറക്കുന്നു. അവിടവിടെയുള്ള സാധനങ്ങളൊക്കെ തട്ടിമറിച്ചുകൊണ്ടാണു അന്തം വിട്ടുള്ള ഓട്ടം തുടരുന്നത്. രാജാവ് എന്തോ അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണു. സേനാധിപൻ കീഴ് പട്ടാളന്മാർക്കൊക്കെ വെപ്രാള വാട്ട്സാപ്പ് ദൂതയച്ചിരിക്കുകയാണു. രാജാവിനെ രാജധാനിയിലോ വിശ്രമമുറിയിലോ ഉദ്യാനത്തിലോ കാണാൻ കഴിയാത്തതുകൊണ്ട് അവർ ആകെ അങ്കലാപ്പിലായിരുന്നു. സേനാമുഖ്യൻ ഓടി ബാൽക്കണിയിൽ കയറി.  പണി തടസ്സപ്പെട്ടിരിക്കുന്നതിനാൽ  വിദൂഷകൻ ഒരു കോണിലിരുന്ന് ഉറക്കം തൂങ്ങുന്നു ഹാവൂ രക്ഷപ്പെട്ടു.....ചക്രവർത്തി അവിടെ അസ്വസ്ഥനായി ഉലാത്തുകയാണു ; പഞ്ചപുശ്ചമടക്കി സൈന്യർ നിന്നു. സൈന്യർ ( ഇല്ലാത്ത ചുമ വരുത്തി സാന്നിധ്യമറിയിച്ച് ഉണർത്തിച്ചു) : നമുക്ക് മേഘസന്ദേശമുണ്ടായിരുന്നു.... രാജാവ് ആകാശത്തേക്ക് മുഖമുയർത്തി നി...
തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു സർക്കാരിനു യുദ്ധം ചെയ്യുന്നതിനെന്താണു തടസ്സം ? പി. കെ. സി. പവിത്രൻ എഴുതുന്നു
Featured News, അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത, വീക്ഷണം

തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു സർക്കാരിനു യുദ്ധം ചെയ്യുന്നതിനെന്താണു തടസ്സം ? പി. കെ. സി. പവിത്രൻ എഴുതുന്നു

ഇന്ത്യക്കെതിരെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം ഉയർത്തിയ ആരോപണം അന്താരാഷ്ട്രതലത്തിൽ സജീവമായി ചർച്ചയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനിടെ ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന ആരോപണം അസംബന്ധമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. പാകിസ്ഥാൻ്റെ ശ്രമം മേഖലയിൽ യുദ്ധ പ്രതീതി നിലനിർത്താൻ വേണ്ടിയാണു. പാക്കിസ്ഥാൻ ഈ ആരോപണം വഴി ഭീകരർക്ക് ഇന്ത്യയെ ആക്രമിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിമർശിച്ചു. ബി ജെ പിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ശ്രമങ്ങളും ഹിന്ദു സമൂഹത്തെ ഇസ്‌ലാമോഫോബിയയിൽ കുടുക്കാൻ തന്നെയായിരുന്നു എന്ന് നിരീക്ഷിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഇതിനനുരൂപമായ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നു വിശ്വസിക്കുന്ന ഒരു ഭരണകൂടമാണ് ദില്ലി ദർബാറിലും 'ശാഖോപശാഖ'കളായി രാജ്യത്ത് ചിന്നിച്ചിതറിയും പതിയിരിക്കുന്നത്. അങ്ങനെയൊരു സംഘർഷാവസ്ഥ നിലനിർത്തുന്നതിൽ സമാനചിന്തയുള്ള രാജ്യതന്...