Wednesday, June 23

Tag: P K Firoz

ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്
കേരളം, വാര്‍ത്ത

ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്

മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച യൂത്ത് ലീഗ് പ്രവർത്തകൻ ഇസ് ഹാഖിൻ്റെ കൊലപാതകത്തിനുപിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേ താവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് സി പി എം നേതാവ് പി ജയരാജൻ സംഭവസ്ഥലം സന്ദർശിച്ചെന്നും അതിനുശേഷം ചില സൂചനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നതെന്നും ഫിറോസ് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി പി കെ ഫിറോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്...
രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നു പി കെ ഫിറോസിനോട് ഹൈക്കോടതി
Uncategorized

രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നു പി കെ ഫിറോസിനോട് ഹൈക്കോടതി

വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമനക്കേസില്‍ ഹര്‍ജിക്കാരനായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്നതിനെതിരെ ഹർജിക്കാരനു മുന്നറിയിപ്പ് നൽകുകയും ചെയ്തു. കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. ഇനിയും ഇങ്ങനെ കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും....
ബന്ധു നിയമനത്തിൽ നൽകിയ പരാതി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പി. കെ. ഫിറോസ്
കേരളം, വാര്‍ത്ത

ബന്ധു നിയമനത്തിൽ നൽകിയ പരാതി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പി. കെ. ഫിറോസ്

മന്ത്രി കെ. ടി. ജലീലിനെതിരെയുള്ള ബന്ധു നിയമന ആരോപണത്തിൽ ഇതുവരെ അന്വേഷണം നടത്താത്തതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് രംഗത്ത്. മന്ത്രി കെ.ടി. ജലീലിൽ ബന്ധുവായ കെ.ടി. അദീബിനെ ചട്ടങ്ങൾ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചുവെന്നായിരുന്നു പരാതി. വിവാദങ്ങൾ ഉയർന്നതോടെ അദീബ് രാജി വെക്കുകയായിരുന്നു. നവംബര്‍ മൂന്നിന് നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവംബര്‍ 28ന് സര്‍ക്കാരിന് കൈമാറിയിട്ടും ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്ന് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലന്നും അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താലാണ് അന്വേഷണം പ...
വസ്തുതാ പരമായ പിഴവുകൾ പറ്റിയെന്ന് പി.കെ. ഫിറോസ്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

വസ്തുതാ പരമായ പിഴവുകൾ പറ്റിയെന്ന് പി.കെ. ഫിറോസ്

യുവജന യാത്രയിൽ പ്രസംഗിക്കുന്നതിനിടെ രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ആണ് മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂർ ആണെന്നുമുള്ള തന്റെ പ്രസംഗത്തിൽ വസ്തുതാപരമായ പിഴവുകൾ സംഭവിച്ചുവെന്ന് പി. കെ. ഫിറോസ്. ഇത്‌ സംബന്ധിച്ച പി. കെ. ഫിറോസിന്റെ വിശദീകരണം ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ...
കെ. ടി. ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി. കെ. ഫിറോസ്
കേരളം, വാര്‍ത്ത

കെ. ടി. ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി. കെ. ഫിറോസ്

മന്ത്രി കെ. ടി. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി. കെ. ഫിറോസ് രംഗത്ത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ.ടി. ജലീല്‍ വഴിവിട്ട് ഇടപെട്ടുവെന്നാണ് ഫിറോസ് തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ അനധികൃതമായി ഇടപെട്ടുവെന്നാണ് ഫിറോസ് ഇപ്പോൾ തെളിവുകൾ നിരത്തി ആരോപിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ട് 28-7-2016 ന് ജലീല്‍ ലെറ്റര്‍പാഡില്‍ സെക്ഷനിലേക്ക് നിർദ്ദേശം നല്‍കി. മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യതമാറ്റാന്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വെക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് അറിയുവാൻ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ്‌ സെക്രട്ടറിയായ എ. ഷാജ...
മന്ത്രി കെ. ടി. ജലീലിനെ രക്ഷിക്കാൻ ബന്ധു അബീദ് രാജി വെച്ചു
കേരളം, വാര്‍ത്ത

മന്ത്രി കെ. ടി. ജലീലിനെ രക്ഷിക്കാൻ ബന്ധു അബീദ് രാജി വെച്ചു

മന്ത്രി കെ. ടി.ജലീലിനെതിരെ ഉയര്‍ന്ന ബന്ധു നിയമന ആരോപണങ്ങള്‍ മന്ത്രിയുടെ രാജിയിലേക്ക് നയിക്കുന്ന ഘട്ടം വന്നപ്പോൾ മന്ത്രിയുടെ രാജി ഒഴിവാക്കാനായി ബന്ധു കെ. ടി. അബീദ് രാജി വെച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിൽ നിന്നാണ് അബീദിന്റെ രാജി. ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോര്‍പറേഷന്‍ എം.ഡിക്ക് അദീബ് കത്ത് നൽകി. കത്തിന്റെ പകർപ്പ് ന്യൂസ് 18 മലയാളം പുറത്ത് വിട്ടു. യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ് ആണ് മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ മറ്റാരെയും പ്രസ്തുത തസ്തികയിലേക്ക് യോഗ്യതയുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തന്റെ ബന്ധു മാത്രമാണ് യോഗ്യതയുള്ള ആൾ എന്നുമായിരുന്നു മന്ത്രിയുടെ വാദങ്ങൾ. തുടർന്ന് മന്ത്രി കെ. ടി. ജലീലിനെതിരെ അഴിമതി ആരോപണങ്ങൾ ഓരോന്നായി ഉയർന്ന വരാൻ തുടങ്ങി...
അംഗീകാരമില്ലാത്ത കോഴ്സുമായാണ് മന്ത്രി ബന്ധു ‘സർക്കാരിനെ സേവിക്കാനിറങ്ങിയത്’
കേരളം, വാര്‍ത്ത

അംഗീകാരമില്ലാത്ത കോഴ്സുമായാണ് മന്ത്രി ബന്ധു ‘സർക്കാരിനെ സേവിക്കാനിറങ്ങിയത്’

മന്ത്രി കെ. ടി. ജലീൽ തന്റെ ബന്ധു ആയതിന്റെ പേരിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ച കെ. ടി. അബീദ് സമർപ്പിച്ച വിദ്യാഭ്യാസ രേഖകൾ കേരളത്തിൽ അംഗീകാരമില്ലാത്തത്. അണ്ണാമല സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. എന്നാൽ അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരം ലഭിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ബന്ധു സ്വകാര്യ ബാങ്കിലെ ലക്ഷങ്ങൾ കൈപ്പറ്റുന്ന ജോലി കളഞ്ഞു സർക്കാരിനെ സേവിക്കാനിറങ്ങിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ. ടി. ജലീൽ പറഞ്ഞിരുന്നു. ബിടെക്കിനൊപ്പം പിജിഡിബിഎയും കാണിച്ചാണ...
കെ. ടി. ജലീലിനെ സംരക്ഷിക്കുന്നത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ്
കേരളം, വാര്‍ത്ത

കെ. ടി. ജലീലിനെ സംരക്ഷിക്കുന്നത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ്

കെ. ടി. ജലീലിനെ സംരക്ഷിക്കുന്നത് സിപിഐഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കുന്നതിലൂടെ ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം പുറത്തെത്തിയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ജലീല്‍ മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ അഴിമതി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. കെ. ടി. ജലീലിനെതിരായ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കാനുള്ള ധൈര്യം മറ്റു മന്ത്രിമാര്‍ക്ക് ലഭിച്ചു. ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സാണ് ജയരാജനെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ അഴിമതി സര്‍ക്കാരായി അധഃപതിച്ചിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു....
കെ. ടി. അദീപ് സർക്കാരിൽ നിന്ന് ചെലവുകൾക്കായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; വിവരാവകാശ രേഖ പുറത്ത്
കേരളം, വാര്‍ത്ത

കെ. ടി. അദീപ് സർക്കാരിൽ നിന്ന് ചെലവുകൾക്കായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; വിവരാവകാശ രേഖ പുറത്ത്

മന്ത്രി കെ. ടി. ജലീലിലിനെതിരായ ബന്ധു നിയമന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. തന്റെ ബന്ധു സ്വകാര്യ സ്ഥാപനത്തിലെ 1,10,000 രൂപ ശമ്പളം ഉപേക്ഷിച്ച് 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വന്നത് വലിയ ത്യാഗമായി അവതരിപ്പിച്ച മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. മാസം തോറും പതിനായിരക്കണക്കിന് രൂപയാണ് കെ. ടി. അദീപ് സർക്കാരിൽ നിന്ന് ചെലവുകൾക്കായി ആവശ്യപ്പെട്ടത്. ആവശ്യങ്ങൾ നിരത്തി അദീപ് നൽകിയ അപേക്ഷ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു. പെട്രോൾ ആവശ്യങ്ങൾക്കായി വാർഷിക തുകയായി ഒരുലക്ഷത്തോളം രൂപയാണ് അദീപ് ആവശ്യപ്പെട്ടത്. കൂടാതെ 10000 രൂപയിൽ അധികമാണ് ഫോൺ വിളികൾക്കായി മന്ത്രിയുടെ ബന്ധു ആവശ്യപ്പെട്ടത്. 1500 രൂപയിൽ താഴെ കേരളത്തിലെ സകല മൊബൈൽ ഓപ്പറേറ്റർമാരും അൺലിമിറ്റഡ് കോളുകളും ഡാറ്റയും നൽകുമ്പോഴാണ് 10,000 രൂപ അദീപ് ആവശ്യപ്പെട്ടിട്ടുള്ളത്. വർഷം 6000 രൂപ വിനോദ ആവശ്യങ്ങൾക്ക് നൽകാനും അദീപ് നൽകിയ അപേക്ഷയിൽ പറയുന്നു. പത്രം വാങ്ങ...
ബന്ധു നിയമനത്തെ ന്യായികരിച്ച് വീണ്ടും മന്ത്രി കെ. ടി. ജലീൽ
കേരളം, വാര്‍ത്ത

ബന്ധു നിയമനത്തെ ന്യായികരിച്ച് വീണ്ടും മന്ത്രി കെ. ടി. ജലീൽ

ബന്ധു നിയമനത്തെ ഓരോ ദിവസവും പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തി ന്യായികരിക്കുകയാണ് മന്ത്രി കെ. ടി. ജലീൽ. കൂടിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ചാണ് അദീപ് ഈ ജോലി സ്വീകരിച്ചത്. ജോലിയില്ലാത്ത ആളെ കൊണ്ടു വന്ന് സ്ഥാനത്തിരുത്തിയതല്ല താനെന്നും ജലീൽ ഇന്ന് പറഞ്ഞു. 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വേണ്ടി വരുമ്പോള്‍ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്നും ഇത് ബന്ധു നിയമനമല്ല, താൽക്കാലിക നിയമനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തില്‍ പങ്കെടുത്ത് ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചു എന്ന പരാതിയില്ല. മാധ്യമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മൂന്നാം ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം മാധ്യമങ്ങള്‍ക്ക് നടത്താം. മാധ്യമങ്ങളാണിപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മാധ്യമങ്ങളാണ് യോഗ്യതകള്‍ പോലും തീരുമാനിക്കുന്നത്. ഈ പദവിയിലേക്ക് സ്ഥിരനിയമനം നടത്താന്‍ കഴിയില്ല...