ഹൃദയം നുറുങ്ങുന്ന കളി ; ഇസ്രയേൽ നഷ്ടപ്പെടുത്തിയ, കാലില്ലാത്തവരുടെ ഫുഡ്ബോൾ
അതെ, ഈ കാൽപ്പന്ത് കളി ഒരു രാഷ്ട്രീയപ്രതിരോധം തീർക്കലാണ്. ഇസ്രായേൽ നഷ്ടപ്പെടുത്തിയ കാലുകളുടെ ഓർമ വീണ്ടെടുത്തുകൊണ്ട് ഗാസയിലെ യുവാക്കൾ ക്രച്ചസുമായി മൈതാനത്തിറങ്ങിയപ്പോൾ ലോകമൊട്ടാകെയുള്ള ഫുഡ്ബോൾ പ്രേമികളുടെ ഹൃദയം ഘനീഭവിക്കുകയായിരുന്നു. ദൃശ്യവാർത്താമാധ്യമങ്ങളിലുടെ ഈ പൊയ്കാലുകളുടെ ചലനം വേദനയായി മാറി.
കോവിഡ് 19 വൈറസിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ . പലസ്തീൻ യുവാക്കൾ ക്രച്ചസിൽ ഗ്രൗണ്ടിലേക്കിറങ്ങി. ഗാസയിൽ വീണ്ടും കാൽപന്തുരുളുകയായിരുന്നു.
പല വേളകളിലായി ഇസ്രയേലിന്റെ ആക്രമണത്തിൽ കാൽ നഷ്ടമായവരുടെ ഫുട്ബോൾ കളിയാണ് ഗ്രൗണ്ടിൽ നടക്കുന്നത്. കാലിനൊപ്പം കൈകൾ നഷ്ടപ്പെട്ടവരും ടീമിലുണ്ട്
പാലസ്തീനിൽ അതിർത്തി കടന്ന് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഇന്ന് വാർത്തയല്ലാതായിരിക്കുകയാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കുട്ടികളുൾപ്പെടെ ആയിരക്കണക്കിന് യുവാക്കളാണ് ഇസ്രായേലിൻ്റെ ആക്രമണത്തിനിരയായി അംഗവ...