Wednesday, July 8

Tag: pandemic

മഹാമാരിയാവാൻ സാധ്യതയുള്ള പുതിയയിനം വൈറസ് ചൈനയിൽ കണ്ടെത്തി
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

മഹാമാരിയാവാൻ സാധ്യതയുള്ള പുതിയയിനം വൈറസ് ചൈനയിൽ കണ്ടെത്തി

ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി കോവിഡ് 19 വ്യാപനത്തിനെതിരെ പൊരുതുന്നതിനിടെ ഭീഷണിക്കു സാധ്യതയുള്ള പുതിയ ഇനം വൈറസ് ചൈനയിൽ കണ്ടെത്തിയത് ആശങ്ക ഉയർത്തുകയാണ്. കോവിഡ് പോലെതന്നെ വ്യാപകമായി പടർന്നു പിടിക്കാൻ ശേഷിയുള്ള മാരകമായ വൈറസിനെയാണ് ഗവേഷകർ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അത് ഇതുവരെ മനുഷ്യനിലേക്ക് പകർന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുള്ളതായി ഗവേഷകർ പറയുന്നു. പന്നികളിലാണ് പുതിയ ഇനം ഫ്ളൂ വൈറസ് സ്വഭാവമുള്ള രോഗാണു കണ്ടെത്തിയത്. 'G4 EA H1N1' എന്നാണു വൈറസിനെ വിശേഷിപ്പിക്കുന്നത്. യു എസ് ഗവേഷണ പ്രസിദ്ധീകരണമായ 'പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസി'ൽ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഈ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിട്ടുള്ളത് . ചൈനയിലെ പന്നി ഫാമുകളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ലോകം ഒന്നടങ്കം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയ...
CORONA, Featured News, ദേശീയം, രാഷ്ട്രീയം

ഇരുണ്ട ദിനങ്ങൾ, കോവിഡ് ഉയർത്തുന്നത് ഫെഡറലിസത്തെപ്പോലും ബാധിക്കുന്ന ഗുരുതരപ്രത്യാഘാതങ്ങൾ: രാമചന്ദ്ര ഗുഹ

1947 ഓഗസ്റ് മുതൽ തന്നെ ഇന്ത്യ എന്ന രാജ്യം പലപ്പോഴും ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്വാതന്ത്ര്യപ്രഖ്യാപനത്തോടൊപ്പം നടന്ന ഇന്ത്യാ വിഭജനം മുതൽ ചിന്തിച്ചാൽ 1960 കളിലെ ക്ഷാമങ്ങളും യുദ്ധങ്ങളും; പിന്നീട് ഇന്ദിരാഗാന്ധിയുടെ 1970 കളിലെ അടിയന്തരാവസ്ഥയും 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമുള്ള വർഗീയ കലാപങ്ങളും ഇങ്ങനെ പോകുന്നു സംഭവങ്ങൾ. എന്നാൽ നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്ന ദിവസങ്ങൾ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതാകാം. ഇതുവരെ ഒരാവസ്ഥയിലും പരിഗണനീയമല്ലാതിരുന്ന ചില ഘട്ടങ്ങൾ ഈ സമയത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് ഇപ്പോഴുള്ള അവസ്ഥയുടെ കാഠിന്യത്തെ കൂടുതൽ വ്യകതമാക്കുന്ന ഘടകങ്ങൾ ഇതിൽ തന്നെ ആദ്യത്തേത്, ഏറ്റവും പ്രകടമായി അനുഭവപ്പെടുന്ന ആരോഗ്യരംഗത്തെ പ്രതിസന്ധി തന്നെയാണ്. വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ, ഇപ്പോൾ തന്നെ ദുർബലമായ നമ്മുടെ ആരോഗ്യ സംവ...
ലോകം മുഴുവൻ മരണതാണ്ഡവമാടിയ പകർച്ചവ്യാധികളുടെ ചരിത്രം നൂറ്റാണ്ടുകളിലൂടെ
Featured News, അന്തര്‍ദേശീയം, ആരോഗ്യം

ലോകം മുഴുവൻ മരണതാണ്ഡവമാടിയ പകർച്ചവ്യാധികളുടെ ചരിത്രം നൂറ്റാണ്ടുകളിലൂടെ

പാൻഡെമിക്ക് എന്ന വാക്കിന്റെ കൃത്യമായ നിർവചനത്തിൽ ശാസ്ത്രജ്ഞരും മെഡിക്കൽ ഗവേഷകരും വർഷങ്ങളായി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്. പാൻഡെമിക്, അല്ലെങ്കിൽ പകർച്ചവ്യാധി എന്നാൽ  സാധാരണഗതിയിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതലായി രോഗത്തിന്റെ വ്യാപനത്തെയാണ് വിവരിക്കുന്നത്. ഒരു പ്രത്യേക ദേശത്തുള്ള അതിന്റെ വ്യാപനം എന്ന നിലയിലും ചില നിർവ്വചനങ്ങൾ അതിനു നൽകുന്നുണ്ട്. കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവൻസ എന്നിവയെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലയാളികൾ എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തികളിലുടനീളം ഈ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് പാൻഡെമിക് എന്ന രീതിയിലാണ്, പ്രത്യേകിച്ച് വസൂരി, ചരിത്രത്തിലുടനീളം, 12,000 വർഷത്തിനിടയിൽ 300-500 ദശലക്ഷം ആളുകൾ കൊല്ലാൻ ഈ വ്യാധിക്ക് കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കൊന്ന എബോള വൈറസിന്റെ പ്രവർത്തനം ഇപ്പോഴും പശ്ചിമാഫ്രിക്കയിൽ ഒതു...