Friday, September 17

Tag: paranjoy guha thakurtha

“ബ്യൂറോക്രസി ജിഹാദ്”സുദർശൻ ചിഫ് എഡിറ്റർക്കെതിരെ കേസെടുക്കണം പിണറായി വിജയൻ ഉൾപ്പടെ ഏഴു മുഖ്യന്ത്രിമാർക്കു നിവേദനം
Featured News, ദേശീയം, രാഷ്ട്രീയം

“ബ്യൂറോക്രസി ജിഹാദ്”സുദർശൻ ചിഫ് എഡിറ്റർക്കെതിരെ കേസെടുക്കണം പിണറായി വിജയൻ ഉൾപ്പടെ ഏഴു മുഖ്യന്ത്രിമാർക്കു നിവേദനം

പ്രമുഖ പത്രപ്രവർത്തകർ, ചലച്ചിത്ര സംവിധായകർ, അഭിഭാഷകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ 1,700 ൽ അധികം പൗരന്മാർ വെള്ളിയാഴ്ച ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയതിനെ തുടർന്ന് സുദർശൻ ന്യുസിനും ചീഫ് എഡിറ്റർ സുരേഷ് ചവൻകെയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു . സിവിൽ സർവീസിൽ മുസ്ലീങ്ങൾ നുഴഞ്ഞുകയറുന്നതായുള്ള ഒരു ടീസർ പോസ്റ്റ് ചെയ്തതാന് ചവങ്കെയ്ക്കു നേരെയുള്ള ആരോപണം. ചൊവ്വാഴ്ച ട്വിറ്ററിൽ “ബ്യൂറോക്രസി ജിഹാദ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിവിൽ സർവീസിൽ മുസ്ലിം സമുദായ അംഗങ്ങൾ നുഴഞ്ഞുകയറുന്നു എന്ന സൂചനയാണ് സുദർശൻ ചീഫ് എഡിറ്റർ നൽകിയത്. ഇന്ത്യൻ ഭരണഘടനപ്രകാരം ഗുരുതരമായ സാമുദായിക ഐക്യ ലംഘനമായി ഇത് പരിഗണിക്കാവുന്നതാണ്, സംവിധായകരായ അനുരാഗ് കശ്യപ്, കബീർ ഖാൻ, വിക്രമാദിത്യ മോട്വാനെ തുടങ്ങിയ പ്രമുഖരാണ് നിവേദനത്തിൽ ഒപ്പിട്ടത്. മുതിർന്ന പത്രപ്രവർത്തകരായ മീനൽ ബാഗേൽ, ദീപാൽ ത്രിവേദി, സാഗരിക ഘോ...
ഖനിമാഫിയ പിടിമുറുക്കിയ കർണ്ണാടക ബി ജെ പി. യദ്യൂരപ്പയെ കുരുക്കിയ ഓംബുഡ്സ്മാൻ  സന്തോഷ് ഹെഗ്‌ഡെ സംസാരിക്കുന്നു
Featured News, ദേശീയം, രാഷ്ട്രീയം

ഖനിമാഫിയ പിടിമുറുക്കിയ കർണ്ണാടക ബി ജെ പി. യദ്യൂരപ്പയെ കുരുക്കിയ ഓംബുഡ്സ്മാൻ സന്തോഷ് ഹെഗ്‌ഡെ സംസാരിക്കുന്നു

മുതിർന്ന പത്രപ്രവർത്തകനായ പരഞ്ചോയ് ഗുഹ തകുർത്ത കർണാടക പീപ്പിൾ ഓംബുഡ്‌സ്‌മാനായിരുന്ന എൻ സന്തോഷ് ഹെഗ്‌ഡെയുമായി മുൻപ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തകുർത്ത ഇന്ത്യൻ ഖനി വ്യവസായത്തിന്റെ മാഫിയ പ്രവർത്തനരീതിയെ പറ്റി നിശിതമായ ഭാഷയിൽ എഴുതാറുള്ള മാധ്യമപ്രവർത്തകനാണ്. സന്തോഷ് ഹെഗ്‌ഡെ ഖനിയിലൂടെ യദ്യൂരപ്പയെ കുടുക്കിയ ഓംബുഡ്‌സ്മാനും. ഈ അഭിമുഖത്തിന്റെ ഉള്ളിലൂടെ സഞ്ചരിച്ചാൽ ഒരു മുൻ ബി ജെ പി അനുകൂലി യായിരുന്ന സന്തോഷ് ഹെഗ്‌ഡെ എങ്ങനെയാണ് മോഡി കാലത്തെ ബി ജെ പിയുടെ അവസ്ഥയെ നോക്കിക്കാണുന്നതെന്നും മനസിലാക്കാം 2011 ജൂലൈ 26 നു ബെല്ലാരി ഖനി കുത്തകകളുടെ യദ്യൂരപ്പയ്ക്കും അദ്ദേഹത്തിന്റെ മക്കൾക്കും ഉള്ള ബന്ധത്തെ സൂചിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമാണ് സുപ്രീം കോടതി ജഡ്‍ജി കൂടിയായിരുന്ന സന്തോഷ് ഹെഗ്‌ഡെ സ്ഥാനമൊഴിഞ്ഞത്. കർണ്ണാടക രാഷ്ട്രീയത്തെ സമീപകാലത്ത് ഇളക്കി മറിച്ച സംഭവങ്ങളായി...
പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം
Editors Pic, ദേശീയം

പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം

രാജ്യത്തെ ആകെയുള്ള 21 പൊതുമേഖല ബാങ്കുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് 2017-18 കാലത്ത് ലാഭം നേടിയതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചും ഗൗരവതരമായ ചോദ്യങ്ങളാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്. നീരവ് മോദി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് നഷ്ടത്തില്‍ മുന്‍പന്തിയില്‍. 12,283 കോടി രൂപയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 1324.8 കോടി രൂപ പിഎന്‍ബി ലാഭം രേഖപ്പെടുത്തിയിരുന്നു എന്നു കൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. എല്ലാ ബാങ്കുകളുടെയും കൂടിയുള്ള സഞ്ചിത നഷ്ടം 87,357 കോടി രൂപയാണ്. ഇടപാടൂകാരെ അനാവശ്യ പിഴകളിലൂടെ പിഴിയുന്നതിന്റെ പേരില്‍ കുപ്രസിദ്ധി ന...