Friday, September 17

Tag: Passed Away

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട
Featured News, കവിത, കേരളം, വാര്‍ത്ത

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട

ആധുനികകവികളിൽ ശ്രദ്ധേയനായ  വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു മരണം. സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. ദീർഘകാലം അസുഖബാധിതനായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ദീർഘകാലം കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ച കവി റിട്ടയർമെൻറിനുശേഷം ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി ജോലി ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് വിവിധ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു. പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , വയലാര്‍ പുരസ്‌കാരം , വള്ളത്തോള്‍ പുരസ്‌കാരം , ഓടക്കുഴല്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക ക...
മലയാളത്തിന്റെ  പ്രിയകവി സുഗതകുമാരി വിടവാങ്ങി
Featured News, കവിത, കേരളം, വാര്‍ത്ത, സാഹിത്യം

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി വിടവാങ്ങി

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10 52നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ കോവിഡ് പോസിറ്റിവ് ആയിരുന്നതിനാൽ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സംസ്കാരം ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവർത്തകനായ ബോധേശ്വരന്റെ മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദമെടുത്തു സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ കേരളത്തിന്റെ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്...
റായ് സിനിമകളിലൂടെ അനശ്വരനായ സൗമിത്ര ചാറ്റർജി ഇനി ഓർമ്മ
ദേശീയം, വാര്‍ത്ത, സിനിമ

റായ് സിനിമകളിലൂടെ അനശ്വരനായ സൗമിത്ര ചാറ്റർജി ഇനി ഓർമ്മ

  സത്യജിത് റേ ചലച്ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) ഇനി ഓർമ. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില തീരെ മോശമാവുകയായിരുന്നു. ഉച്ചയോടെ അന്തരിച്ച നടന്റെ മൃതദേഹം വൈകുന്നേരം മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ച മഹത്‌വ്യക്തിത്വമായിരുന്നു സൗമിത്ര. സത്യജിത് റേയ്‌ക്കൊപ്പം 14 സിനിമകളിൽ പ്രവർത്തിച്ചു. റേയുടെ 1959ൽ പുറത്തിറങ്ങിയ അപുർ സൻസാറിലൂടെയായിരുന്നു സൗമിത്ര ചാറ്റർജി വെള്ളിത്തിരയിലെത്തുന്നത്. 2018ൽ ഫ്രാൻസിന്റെ പരമോന്നത കലാ ബഹുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാർഡ് നേടി. 2012ൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡിനും അർഹനായി. സത്യജിത് റേയുടെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മഹാനടൻ എ...
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
Culture, Featured News, കവിത, കേരളം, വാര്‍ത്ത

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറയുമ്പോൾ അവസാനിക്കുന്നത്. സാംസ്കാരികകേരളത്തിനു നിരവധി പ്രതിഭകളെ സമ്മാനിച്ച പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണി...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു
ദേശീയം, വാര്‍ത്ത

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചത്. രാജ്യത്തിൻ്റെ 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2012 മുതല്‍ ’17 വരെയാണ് രാഷ്ട്രപതിയായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ വിവിധ കാലഘട്ടങ്ങളിലായി ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ ചുമതലകള്‍ പ്രണബ് മുഖര്‍ജി വഹിച്ചിരുന്നു. 2019 ല്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം പ്രണബ് മുഖര്‍ജിക്ക് ലഭിച്ചിരുന്നു. 1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയില്‍ കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായിട്ടായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. മികച്ച പാർലമെൻ്റേറിയനാണ്. അഞ്ചുതവണ രാജ്യസഭയിലും മ...
ചെന്നൈ വിലപിക്കുകയാണ്; 5 രൂപ ഡോക്ടർ വി. തിരുവെങ്കടം ഇനിയില്ല
ദേശീയം, വാര്‍ത്ത

ചെന്നൈ വിലപിക്കുകയാണ്; 5 രൂപ ഡോക്ടർ വി. തിരുവെങ്കടം ഇനിയില്ല

ചെന്നൈ നഗരം വിലപിക്കുകയാണ്. അഞ്ചു രൂപ ഡോക്ടർ ഇനിയില്ല. ദശാബ്ദങ്ങളായി പാവപ്പെട്ട രോഗികളുടെ ആശാകേന്ദ്രമായിരുന്ന ഡോ തിരുവങ്കടം അന്തരിച്ചു. ചെന്നൈ വ്യാസർപാഡിയിൽ സതേൺ റെയിൽവേ ആശുപത്രിയിലായിരുന്നു ഡോക്ടറുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. 70 വയസ്സ് പ്രായമുണ്ടായിരുന്നു. ഡോക്ടർക്ക് കോവിഡ് 19 ബാധിച്ചിരുന്നു എന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്. നിർധനരായ രോഗികളുടെ ആശാകേന്ദ്രമായിരുന്നു ഈ ഭിഷഗ്വരൻ. ഒരു രോഗിയിൽ നിന്നും അഞ്ചു രൂപയായിരുന്നു കൺസൾട്ടിങ് ഫീസ് ആയി തിരുവെങ്കടം വാങ്ങിയിരുന്നത്. 45 വർഷങ്ങൾക്കുമുമ്പ് ആശുപത്രി തുടങ്ങുമ്പോൾ 2 രൂപയായിരുന്നു ചികിത്സ നിരക്ക് ആയി ഈടാക്കിയിരുന്നത്. പല രോഗികൾക്കും അദ്ദേഹം സൗജന്യമായി മരുന്ന് വാങ്ങി നൽകിയിരുന്നതായി ഡോക്ടറുടെ അസിസ്റ്റന്റ് ആയിരുന്ന ബൂബാലൻ പറഞ്ഞു. ചെന്നൈയിൽ പ്രശസ്തി നേടിയ ഡോ തിരുവെങ്കടത്തിന്റെയൊപ്പം 25 വർഷങ്ങളായി സേവനമനുഷ്ഠിക്കുകയാ...
പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു
കല, കേരളം, വാര്‍ത്ത, സാഹിത്യം

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

  പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്ന മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ ഇദ്ദേഹമാണ് മലയാളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നിരവധി ഫോട്ടോകൾ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് മലയാളികളായ വായനക്കാരുടെ ഇടയിൽ പുനലൂർ രാജൻ പ്രശസ്തി നേടിയത്. ബഷീർ പുസ്തകങ്ങളുടെ പിൻപുറത്തിന്റെ അലങ്കാരം രാജന്റെ ബഷീർ ഫോട്ടോ കൊണ്ട് സമ്പന്നമായിരുന്നു. ബഷീർ മ്യൂസിയത്തിൽ പുനലൂർ രാജൻ തന്റെ ചിത്രങ്ങൾ ആസ്വദിക്കുന്നു ബഷീറിന് പുറമെ എസ്എ ഡാങ്കേ, സി. അച്യുതമേനോൻ, എംഎൻ ഗോവിന്ദൻനായർ, പികെ വാസുദേവൻ നായർ, എംടി വാസുദേവൻ നായർ, എസ്കെ. ...
കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി അന്തരിച്ചു ; ചാനൽ ചർച്ചയ്ക്കു തൊട്ടു പിന്നാലെ മരണം
ദേശീയം, വാര്‍ത്ത

കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി അന്തരിച്ചു ; ചാനൽ ചർച്ചയ്ക്കു തൊട്ടു പിന്നാലെ മരണം

  കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു രാജീവ് ത്യാഗി വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാജീവ് മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിൽ പങ്കെടുത്തിരുന്നു. ‘ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്’, രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു...
നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു
ദേശീയം, വാര്‍ത്ത

നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു

ആദ്യകാല ഹിന്ദി സൂപ്പർ സ്റ്റാറുകളിൽ ഒരാളും പ്രശസ്ത ബോളിവുഡ് നട സംവിധായകനുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. ഏറെ നാളായി വിദേശത്ത് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. 1955 ൽ 'ശ്രീ 420 ' എന്ന ചിത്രത്തിലൂടെ 'പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ' എന്ന ഗാന...
നടൻ രവി വള്ളത്തോൾ അന്തരിച്ചു
കേരളം, വാര്‍ത്ത

നടൻ രവി വള്ളത്തോൾ അന്തരിച്ചു

മലയാളത്തിലെ സിനിമാ-സീരിയല്‍ താരം രവി വള്ളത്തോള്‍ ( 67 ) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ്. ഏതാണ്ട് മൂന്നു ദശാബ്ദക്കാലമായി മലയാള സിനിമയിലും ടി വി സീരിയലിലും നിറഞ്ഞുനിന്ന നടനായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ എന്നിങ്ങനെ അന്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് ഗാനരചയിതാവാണ് രവിയുടെ രംഗപ്രവേശം മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 1976-ല്‍ ‘താഴ്‌വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങി. 1986-ല്‍ ഇറങ്ങിയ 'രേവതിക്കൊരു പാവക്കുട്ടി' എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു. മികച്...