Friday, September 17

Tag: Passed Away

കവി ജോസ് വെമ്മേലി അന്തരിച്ചു
കേരളം, വാര്‍ത്ത, സാഹിത്യം

കവി ജോസ് വെമ്മേലി അന്തരിച്ചു

കവിയും അദ്ധ്യാപകനുമായ ജോസ് വെമ്മേലി (63) അന്തരിച്ചു.  അദ്ദേഹം താമസിക്കുന്ന തിരുവല്ല കാവുംഭാഗത്തെ വീട്ടിൽ  മരിച്ചുകിടക്കുന്ന നിലയിലാണു  ഇന്നു പുലർച്ചെ മൃതശരീരം അയൽ വാസികൾ കണ്ടെത്തിയത്.  വീടിനുമുന്നിൽ മൂന്നുനാലുദിവത്തെ പത്രം എടുക്കാതെ ഉപേക്ഷിച്ചിരുന്നതിനെത്തുടർന്ന് സംശയം തോന്നിയ അയൽ വാസികൾ നടത്തിയ തെരച്ചിലിലായിരുന്നു മൃതശരീരം കണ്ടെത്തിയത്. ഭാര്യ ഒരു വർഷം മുമ്പ് മരിച്ചു. ജോസ് കാവുംഭാഗത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും വിവരമറിഞ്ഞ് വീട്ടിൽ എത്തിയിട്ടുണ്ട്. മൃത ശരീരത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വളരെ നാളായി കവി വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ഏതാനും  കവിതാ സമാഹാരങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ജോസ് എഴുതിയ 'ബഹുവചനങ്ങൾ' എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീക...
സി പി  എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
കേരളം, രാഷ്ട്രീയം, വാര്‍ത്ത

സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സി പി എം നേതാവും മുന്‍ എം എല്‍ എയുമായ  സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാഘാതം മൂലം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടു തൃശൂരിലായിരുന്ന ബ്രിട്ടോ  ആമാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി അരയ്ക്കു കീഴെ തളര്‍ന്ന സൈമണ്‍ ബ്രിട്ടോ തന്‍റെ ഇച്ഛശക്തി ഒന്നുകൊണ്ടു മാത്രം ഇപ്പോഴും സജീവമായി രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു. 2006 - 2011 കാലഘട്ടത്തില്‍ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ബ്രിട്ടോ തന്‍റെ അഭിപ്രായങ്ങള്‍ ധീരമായി വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു.  1983 ല്‍ എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ എറണാകുളം മഹാരാജാസ് കോളേജില്‍  വെച്ച് കുത്തേറ്റു അരയ്ക്കു കീഴെ തളര്‍ന്ന ബ്രിട്ടോ തുടര്‍ന്നുള്ള കാലം വീല്‍ചെയറില്‍ ആയിരുന്നെങ്കിലും ...
ഇസ്രായേല്‍ നോവലിസ്റ്റ് അമോസ് ഓസ് അന്തരിച്ചു
അന്തര്‍ദേശീയം, വാര്‍ത്ത, സാഹിത്യം

ഇസ്രായേല്‍ നോവലിസ്റ്റ് അമോസ് ഓസ് അന്തരിച്ചു

പ്രശസ്തനായ ഇസ്രായേല്‍ നോവലിസ്റ്റ് അമോസ് ഓസ് അന്തരിച്ചു. 79 വയസ്സായിരുന്നു. ജൂതരാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിന്റെ വളര്‍ച്ചയും അറബ്-ജൂത സംഘര്‍ഷങ്ങളും പ്രമേയമാക്കിയ രചനകളാണ് ഓസിനെ ലോകപ്രശസ്തനാക്കിയത്. അരനൂറ്റാണ്ടു നീണ്ട സാഹിത്യജീവിതത്തില്‍ ഹീബ്രുവില്‍ 19 നോവലുകള്‍ രചിച്ചു. ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും എഴുതി. കൃതികള്‍ ഇംഗ്ലിഷ് അടക്കം വിവിധ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നൊബേല്‍ സമ്മാനത്തിനു സാധ്യതയുള്ള എഴുത്തുകാരുടെ പട്ടികയില്‍ പലവര്‍ഷം ഓസും ഇടംനേടിയിരുന്നു. ഓസിന്റെ പ്രശസ്തമായ ആത്മകഥാപരമായ നോവല്‍ 'എ ടെയില്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നസ് ' നടിയും സംവിധായികയുമായ നടലി പോര്‍ട്മാന്‍ 2015 ല്‍ സിനിമയാക്കി. മറ്റു മുഖ്യകൃതികള്‍: ബ്ലാക് ബോക്സ്, ഇന്‍ ദ് ലാന്‍ഡ് ഓഫ് ഇസ്രയേല്‍, ജൂഡാസ് തുടങ്ങിയവയാണ്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പരസ്യമായി അനുകൂലിച്ചു നിലപാടെടുത്ത...
നടി ദേവകി അമ്മ അന്തരിച്ചു, പ്രതിപക്ഷം.ഇന്നിന്‍റെ അനുശോചനം
കല, കേരളം, വാര്‍ത്ത, സിനിമ

നടി ദേവകി അമ്മ അന്തരിച്ചു, പ്രതിപക്ഷം.ഇന്നിന്‍റെ അനുശോചനം

മുതിര്‍ന്ന സിനിമാ, നാടകനടി കെ ജി ദേവകിയമ്മ ഇന്ന് രാവിലെ തിരുവനന്തപുരത്ത് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് കുറെ കാലമായി ചികിത്സയിലായിരുന്നു. കലാനിലയം നാടകകേന്ദ്രത്തിന്‍റെയും തനിനിറം പത്രത്തിന്‍റെയും സ്ഥാപകനായിരുന്ന കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു ദേവകി അമ്മ. ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിന്‍റെ ആദ്യകാലകലാകാരിയായിരുന്ന ദേവകി അമ്മ നിരവധി റേഡിയോ പ്രക്ഷേപണങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും പങ്കെടുത്തിട്ടുണ്ട്. വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍ മുതലായവയുടെ അവതാരകയുമായിരുന്നു. സംഗീതജ്‍ഞനായിരുന്ന അച്ഛനില്‍ നിന്നും സംഗീതം പഠിച്ച് 8ാമത്തെ വയസ്സില്‍ സംഗീതപരിപാടി തുടങ്ങിയ ദേവകിയമ്മ നിരവധി നാടകങ്ങളില്‍ പാടുകയും നൃത്തം വയ്ക്കുകയും ചെയ്തിട്ടുണ്ട്. 1981ല്‍ 62ാമത്തെ വയസ്സില്‍ പദ്മരാജന്‍റെ ഒരിടത്തൊരു ഫയല്‍വാനില്‍ അഭിനയിച്ചു കൊണ്ടായിരുന്നു...
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ദേശീയം, വാര്‍ത്ത

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) ബാംഗ്ലൂരില്‍ അന്തരിച്ചു. രാത്രി 1.50 നായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ പാര്‍ലമെന്‍ററി കാര്യങ്ങളുടെയും കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്സിന്‍റെയും മന്ത്രിയായിരുന്നു. ലണ്ടനിലും ന്യൂയോര്‍ക്കിലും ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരില്‍ എത്തിയതായിരുന്നു. ബസവനഗുഡിയിലെ ശ്രീശങ്കരാ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററിലായിരുന്നു അന്ത്യം. ബംഗളൂരു സൗത്ത് പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് ആറ് പ്രാവശ്യം എം പി യായിരുന്നു അനന്ത് കുമാര്‍.തേജസ്വനിയാണ് സഹധർമ്മിണി.രണ്ട് പുത്രിമാരുണ്ട്. അടൽ ബിഹാരി വാജ്പേയ് ഗവണ്മെൻ്റിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന അനന്ത് കുമാർ അന്ന് സിവിൽ ഏവിയേഷൻ വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയുൾപ്പടെ പല പ്രമുഖരും  മരണത്തിൽ അനുശോചിച്ചു....
പി ബി അബ്ദുല്‍ റസാഖ്  എം എല്‍ എ അന്തരിച്ചു
കേരളം, വാര്‍ത്ത

പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ അന്തരിച്ചു

മഞ്ചേശ്വരം നിയമസഭാംഗവും  മുസ്ലിം ലീഗ് നേതാവുമായ പി ബി അബ്ദുല്‍ റസാഖ്( 63) എം എല്‍ എ അന്തരിച്ചു. കാസര്‍ഗോഡ്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചു മണിക്ക് ആലമ്പാടി ജുമാ മസ്ജിദില്‍ നടക്കും. ഏറെ നാളായി ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ മുസ്ലിം ലീഗിന്റെ  മുതിര്‍ന്ന നേതാവായിരുന്ന അബ്ദുല്‍ റസാഖ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബി ജെ പി യിലെ കെ സുരേന്ദ്രനെ തോല്‍പ്പിച്ചത്. കാസര്‍ഗോഡ്‌ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടിട്ടിട്ടുണ്ട് ...
എം എൻ പാലൂര്  അന്തരിച്ചു.
കവിത, കേരളം, സാഹിത്യം

എം എൻ പാലൂര് അന്തരിച്ചു.

പ്രശസ്ത കവി എം എൻ പാലൂര് (86 ) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നു വെളുപ്പിന് 5 . 30 നു വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരത്തിന്റെ സമയം പിന്നീട് തീരുമാനിക്കും ഉഷസ്, പേടിതതൊണ്ടൻ, തീർത്ഥയാത്ര, കലികാലം, സുഗമസംഗീതം, ഭംഗിയും അഭംഗിയും, പച്ചമാങ്ങ എന്നിവ കവിതകളാണ്. 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ സ്മാരക അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്., കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. 1932 ജൂൺ 22 നു എറണാകുളം ജില്ലയിലെ പാറക്കടവിലാണ് ജനനം. പാഴൂർ മാധവൻ നമ്പൂതിരി എന്ന പേരായിരുന്നുവെങ്കിലും എം എൻ പാലൂർ എന്ന ചുരുക്കപ്പേരിൽ കവിതകളെഴുതി. ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നെങ്കിലും ചെറിയ പ്രായത്തിൽ തന്നെ പണ്ഡിതനായ കെ പി നാരായണപിഷാരടിയുടെ കീഴിൽ സംസ്‌കൃതം അഭ്യ...
ടി എൻ ജോയി അന്തരിച്ചു
കേരളം, വാര്‍ത്ത

ടി എൻ ജോയി അന്തരിച്ചു

പ്രമുഖ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി എൻ ജോയി എന്നറിയപ്പെടുന്ന നജ്മൽ ബാബു (70) അന്തരിച്ചു. ഏതാനും ദിവസമായി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിട്യൂട്ടിൻ്റെ സ്ഥാപകരിലൊരാളാണ് ജോയി. അടിയന്തിരാവസ്ഥക്കു ശേഷം സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. ഏതാനും വർഷം മുമ്പ് ഇസ്ലാം മതം സ്വീകരിക്കുകയും നജ്മൽ ബാബു എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ദീർഘകാലം ജയിൽവാസം അനുഭവിച്ച രാഷ്ട്രീയ നേതാവാണ്. കൊടുങ്ങല്ലൂരിൽ പ്രമുഖ കമ്യൂണിസ്റ്റ്‌ കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിൻ്റെയും ദേവയാനിയുടെയും മകനാണ്. അവിവാഹിതനാണ്....