Monday, January 18

Tag: PEOPLE FOR ANIMAL

നിയമവിരുദ്ധം ; പക്ഷികളെ കൊല്ലുന്നതിന് പുതിയ മാർഗ്ഗവുമായി പീപ്പിൾ ഫോർ അനിമൽസ്
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

നിയമവിരുദ്ധം ; പക്ഷികളെ കൊല്ലുന്നതിന് പുതിയ മാർഗ്ഗവുമായി പീപ്പിൾ ഫോർ അനിമൽസ്

  പനി ബാധിച്ച പക്ഷികളെ നശിപ്പിക്കുന്ന രീതി ക്രൂരമെന്ന് വിശേഷിപ്പിച്ച് മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ അനിമൽസ്. അനിമൽ വെൽഫയർ ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന രീതിയിൽ രോഗികളായ പക്ഷികളെ കൊല്ലണമെന്നാണ് പി എഫ് എ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. പക്ഷികളിൽ നിന്നു പക്ഷികളിലേക്ക് പകരുന്ന ഈ രോഗം ഇത് വരെ മനുഷ്യനിലേക്ക് പകർന്നതായി കണ്ടെത്തിയിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കു ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഇന്നലെ തകഴി, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ അമ്പതിനായിരത്തോളം താറാവുകളെയും വളർത്തു പക്ഷികളെയും ജീവനോടെ തീയിലിട്ട് ചുട്ടു കൊന്നിരുന്നു. ഇങ്ങനെ കൊല്ലുന്നത് Animal Welfare Of India നൽകിയിട്ടുള്ള നിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്. തികച്ചും മനുഷ്യത്വ ഹീനവും നിയമവിരുദ്ധവുമായ ഈ പ്രവർത്തി ഗവണ്മെന്റ് ഏജൻസികൾ ചെയ്യുന്ന...
ഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; പോലീസ് കേസെടുത്തു
കേരളം, പരിസ്ഥിതി, വാര്‍ത്ത

ഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; പോലീസ് കേസെടുത്തു

നഗരത്തിലെ സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് പൂർണഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ ദാരുണമായ കാഴ്ച. തിരുവനന്തപുരത്ത് പാൽക്കുളങ്ങരയിലാണു സംഭവം. പൂർണഗർഭിണിയായ പൂച്ചയെയാണു വീടിനോട് ചേർന്ന ചുവരിൽ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്.  ഈ ദാരുണമായ കാഴ്ച കണ്ടയുടനെ സമീപവാസികൾ പീപ്പിൾസ് ഫോർ അനിമലിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സമീപവാസിയായ ആരോ പൂച്ചയെ ബോധപൂർവ്വം കൊലപ്പെടുത്തി  കൊളുത്തിൽ ചുവരിനോട് ചേർന്ന് തൂക്കിയിട്ടിരിക്കുന്നതായി അറിയിക്കുകയായിരുന്നു. അവരുടെ അയൽ വീട്ടിലെ താമസക്കാരായ ചിലരാണു ഇത് ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞതായി സംഭവത്തിൽ ഇടപെട്ട മൃഗപരിപാലനസംഘടയിലെ പ്രവർത്തകയായ പാർവ്വതി പറഞ്ഞു. 'നാട്ടുകാർ അറിയിച്ചതനുസരിച്ച് ഞങ്ങൾ സ്ഥലത്തെത്തുകയും പോലീസിൽ ബന്ധപ്പെടുകയും ചെയ്തു. ആദ്യം പോലീസ് ഈ കേസ് ഗൗരവമായി എടുത്തില്ല. ഇതിനിടെ പൂച്ചയുടെ മൃതദേഹം...
നഗരത്തിൽ നായയെ വെടിവെച്ച് പരിക്കേല്പിച്ച സംഭവത്തെക്കുറിച്ച് ശ്രീദേവി എസ് കർത്താ എഴുതുന്നു
കേരളം, പരിസ്ഥിതി, വാര്‍ത്ത

നഗരത്തിൽ നായയെ വെടിവെച്ച് പരിക്കേല്പിച്ച സംഭവത്തെക്കുറിച്ച് ശ്രീദേവി എസ് കർത്താ എഴുതുന്നു

വിളിച്ചപ്പോൾ ഓടിച്ചെന്നത് ഒരു കഷ്ണം ബിസ്‌ക്കറ്റൊ ബ്രെഡോ കിട്ടുമെന്നോർത്താവാം, കിട്ടിയത് അതിവേഗതയിൽ വന്ന മൂന്നു വെടിയുണ്ടകളാണ് .ഇടതു നെഞ്ചിൽ മൂന്നു തുളകൾ .ഒരു പെല്ലറ്റ് നട്ടെല്ല് തുളച്ചു .മറ്റു രണ്ടെണ്ണം കശേരുക്കളും . ഇനി അരയ്ക്ക് താഴേക്കു അനങ്ങില്ല .ഒന്നുമറിയില്ല .. ഇന്ന് രാവിലെ PFA സെക്രട്ടറി Lata Latha Indira യ്ക്ക് വന്ന ഫോൺ സന്ദേശം ഇങ്ങിനെയായിരുന്നു തിരുവനന്തപുരം പൂജപ്പുര ചാടിയറയിൽ residential lane ൽ ഒരു നായയെ ആരോ എയർ ഗൺ ഉപയോഗിച്ചു വെടി വച്ചിട്ടിരിക്കുന്നു .നായ വേദന സഹിക്കാതെ ഇഴഞ്ഞു നടക്കുന്നു ..അറിഞ്ഞയുടൻ PFA റെസ്ക്യൂ ടീം നായയെ PMG വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു .Dr. Suman Somanന്റെ ന്റെ വിശദമായ പരിശോധനയിൽ "An x ray radiograph revealed 3radio opaque material which may be metal pellets of air gun shot,one over the dorsal neck region ,2over spinal canal area at a distance of 6cm apar...