Monday, May 17

Tag: Peoples Movement

സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ
Featured News, അന്തര്‍ദേശീയം, വാര്‍ത്ത, സ്ത്രീപക്ഷം

സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ

മതമൗലീകവാദത്തിനെതിരെയുള്ള സുഡാനിലെ കലാപത്തെ നയിക്കുന്നത് സ്ത്രീകളാണ്. സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെന്നപോലെ സുഡാൻ സ്ത്രീകളും അക്രമാസക്തമായ എതിർപ്പിനെ നേരിടുന്നുണ്ട്. എന്നാൽ അവർക്ക് വിജയിച്ചേ മതിയാകൂ. 30 വർഷത്തെ മുസ്ളീം ഭരണത്തിന്റെ അടിച്ചമർത്തലിനും അപമാനത്തിനുമെതിരെയാണ് ഈ സ്ത്രീകൾ പോരാടുന്നത്. രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഡാൻ സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന ജീവിത സാഹചര്യം മോശമായതും സാധനങ്ങൾക്ക് അനിയന്ത്രിതമായി വില വർധിച്ചതും സാമ്പത്തികാവസ്ഥ താളം തെറ്റിയതും വൻ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഏകാധിപത്യ ഭരണത്തിനെതിരെ സംസാരിക്കുകയും തെരുവിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയുമായിരുന്നു. സമാധാനപരമായി തെരുവിൽ ഇറങ്ങിയ സ്ത്രീകൾ ഭരണകൂടത്തിനെതിരായി നിയമലംഘനം നടത്തി പ്രതിഷേധിക്കുകയും ഇത...
ഈ സർക്കാരിനെ താഴെയിറക്കുക ;കർഷകർ വീണ്ടും ലോങ്‌ മാർച്ചുമായി കിസാൻ സഭ
ദേശീയം, വാര്‍ത്ത

ഈ സർക്കാരിനെ താഴെയിറക്കുക ;കർഷകർ വീണ്ടും ലോങ്‌ മാർച്ചുമായി കിസാൻ സഭ

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളുടെ ഭാഗമായി ജീവിക്കാൻ പെടാപാട് പെടുന്ന കർഷകർ നിരവധി തവണ സമരങ്ങളുമായി ഭരണകൂടത്തിന്റെ മുന്നിലെത്തിയിരുന്നു. എന്നാൽ അധികാരത്തിന്റെ തിമിരം ബാധിച്ച കേന്ദ്ര സർക്കാർ ഇവരെ തിരിഞ്ഞു നോക്കാൻ തയ്യാറായിരുന്നില്ല. വായ്പ എടുത്തും കടം മേടിച്ചും കൃഷി നടത്തി അതിന് വേണ്ടത്ര വില ലഭ്യമല്ലാതെ കർഷകർ ആത്മഹത്യ ചെയ്യുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് വീണ്ടും കർഷകരുടെ ലോങ്‌ മാർച്ച് വരുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ആണ് കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരുടെ ലോങ്‌ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിൽ പങ്കെടുക്കാനെത്തിയ കർഷകരെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തടഞ്ഞതിനെത്തുടർന്ന് മാർച്ച് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. നാസിക്കിൽനിന്നു മുംബൈയിലേക്കു 180 കി.മീ മാർച്ചിനായി ആദിവാസികളും...
പൗരത്വഭേതഗതി ബില്ലിൽ പ്രതിഷേധിച്ച് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി
ദേശീയം, വാര്‍ത്ത

പൗരത്വഭേതഗതി ബില്ലിൽ പ്രതിഷേധിച്ച് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ അസമിൽ കരിങ്കൊടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുമായി എത്തിയതായിരുന്നു മോദി. ഓൾ ആസാം സ്റ്റുഡന്‍റ്‌സ് യൂണിയന്‍, ക്രിഷക് മുക്രി സംഗ്രമം സമിതി (കെ.എം.എസ്.എസ്) തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരാണ് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടിയുമായി തെരുവുകളിൽ പ്രതിഷേധിച്ചത്. ‘ഗോ ബാക്ക് മോദി’ എന്ന മുദ്രാവാക്യം വിളിച്ചാണ് കരിങ്കൊടി കാട്ടിയത്. വിമാനത്താവളത്തില്‍നിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് മോദിയെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതും ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് മോദി ആസാം സന്ദർശിക്കുന്നത്. യുവാക്കളുടെ ശക്തമായ പ്രതിഷേധമാണ് മോദിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്,...
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മണിപ്പൂരി സംവിധായകൻ പദ്മശ്രീ തിരികെ നൽകി
ദേശീയം, വാര്‍ത്ത

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മണിപ്പൂരി സംവിധായകൻ പദ്മശ്രീ തിരികെ നൽകി

പ്രമുഖ മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മ, നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പദ്മശ്രീ തിരിച്ച് നൽകി. ദേശീയ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തയാളാണ് സംഗീത സംവിധായകൻ കൂടിയായ അരിബാം ശ്യാം ശർമ്മ. സിനിമയിലെ സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം 2006-ൽ ആണ് അദ്ദേഹത്തിന് പദ്മശ്രീ നൽകിയത്. മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ളദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ എന്നീ മതവിഭാഗങ്ങൾക്ക് പരിരക്ഷ നൽകുകയും മുസ്ലീങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അരിബാം ശ്യാം ശർമ്മയുടെ തീരുമാനം. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും തകർക്കുന്നതാണ് പ...
വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന പ്രചാരണത്തിന് പിന്നിൽ സിപിഐഎം: സുരേഷ് കീഴാറ്റൂർ
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന പ്രചാരണത്തിന് പിന്നിൽ സിപിഐഎം: സുരേഷ് കീഴാറ്റൂർ

കീഴാറ്റൂർ ബൈപ്പാസ് സമരത്തിനെതിരെ വയൽക്കിളികൾ നടത്തിവന്ന ഐതിഹാസിക സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും വാർത്തയ്ക്ക് പിന്നിൽ സിപിഐഎം ആണെന്നും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഇനി സമരം ചെയ്തിട്ട് കാര്യമില്ലെന്നും അവിടെ പോയി വെറുതെ നിലവിളിക്കാൻ മാത്രമാണ് സാധിക്കൂ എന്നും അദ്ദേഹം പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു. സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത പൂർണ്ണമായും കെട്ടി ചമച്ച് ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.  "കൃഷിക്കാരൻ കൃഷി ഭൂമി വിട്ടുകൊടുത്തുവെന്നാണ് ഇന്നലത്തെ വാർത്ത ഹൈലൈറ്റ് ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. സർവേ പ്രവർത്തനം പൂർത്തികരിക്കാൻ വന്ന ഉദ്യോഗസ്ഥരെ 49-ഓളം വരുന്ന കൃഷിക്കാരും ബഹുജനങ്ങളും തടഞ്ഞിരുന്നു. എന്നാൽ മുഴുവൻ കൃഷിക്കാരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെ...
ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം
Featured News, ജനപക്ഷം, ദേശീയം, പരിസ്ഥിതി, പ്രതിപക്ഷം, രാഷ്ട്രീയം, വാര്‍ത്ത, സ്ത്രീപക്ഷം

ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

ഇന്ത്യയിലെ ഏറ്റവും ധാതു സമ്പന്ന പ്രദേശങ്ങളിൽ ഒന്നായ ഛത്തീസ്ഗഡിലെ ബസ്തറിൽ നിന്നുള്ള അധ്യാപികയാണ് താനെന്ന് പരിചയപ്പെടുത്താനാണ് സോണി സോറിക്ക് ഇഷ്ടം. ഇന്ത്യൻ പട്ടാളവും പ്രാദേശിക പോലീസും ഇടത് പക്ഷ തീവ്രവാദം വളരുന്നുവെന്നാരോപിച്ച് പ്രദേശത്തെ ആദിവാസി സ്ത്രീകൾക്കെതിരെ നടത്തുന്ന ലൈംഗിക ചൂഷണത്തിനും ആക്രമണത്തിനും എതിരെ ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ച് അവർക്കെതിരെ പൊരുതുന്നതിൽ സോണി സോറി മുന്നിൽ നിൽക്കുന്നു. 2011-ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സോണി സോറിയെ ഭരണകൂടം ജയിലിലടയ്ക്കുകയും ലൈംഗിക ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാക്കിയതുമെല്ലാം സോണി സോറി മുൻപ് വെളിപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഡിൽ ആദിവാസികൾക്ക് വേണ്ടി നിലകൊള്ളുന്ന സോണി സോറി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബസ്തറിൽ നിന്നും ആം ആത്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വീണ്ടും മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്...
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത

മിസോറാമിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേതഗതി ബില്ലിനെതിരെയുള്ള ജനരോഷം ഓരോ ദിവസവും തെരുവുകളിലേയ്ക്ക് വ്യാപിക്കുകയാണ്. ആയിരക്കണക്കിന് യുവതി യുവാക്കളാണ് ബുധനാഴ്ച്ച 'ഹായ് ചൈന ബൈ ബൈ ഇന്ത്യ' എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളുമായി തെരുവിലിറങ്ങിയത്. ഇന്ത്യൻ സർക്കാർ മിസോറാം ജനതയെ കേൾക്കാനോ ശ്രദ്ധിക്കാനോ ശ്രമിക്കുന്നില്ല. പകരം അനധികൃത കുടിയേറ്റക്കാരെ മിസോറാമിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംയുക്ത വിദ്യാർത്ഥി സംഘടനയായ നോർത്ത് ഈസ്റ്റ് സ്റ്റുഡൻസിന്റെ ഫിനാൻസ് സെക്രട്ടറി റിക്കി ലാൽബീഅഃമാവിയ പറഞ്ഞു. മിസോറാമിലെ ഏറ്റവും ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമായ മിസോ സിർലായി പൗളുമായി ചേർന്ന് കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് സ്റ്റുഡന്റസ് റാലി സംഘടിപ്പിച്ചിരുന്നു. ചൈനയുമായി സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചും അവരുമായി ചേർന്ന് കൂടതൽ മെച്ചപ്പെട്ട സഹകരണത്തിലേയ്ക്ക് നീങ്ങാൻ ചിന്തിക്...
ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം
Featured News, അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് സിംബാവെയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയതെങ്കിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ആഗോള കുത്തകകൾക്കെതിരെയായിരുന്നു ബംഗ്ളാദേശിലെ സ്ത്രീ തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ പതിനായിരക്കണക്കിന് അധ്യാപകർ തെരുവ് കയ്യടക്കിയത്. ഫ്രാൻസിൽ ഇമ്മാനുവേൽ മാക്രോണിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ഇപ്പോഴും മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കത്തുകയാണ്. എന്നാൽ സുഡാനിലെ ജനതയുടെ നിത്യഭക്ഷണമായ ബ്രഡിന് അമിതമായി വിലവർധിപ്പിച്ചതാണ് ഇപ്പോഴത്തെ സുഡാനി പ്രക്ഷോഭങ്ങളുടെ കാരണം. മുപ്പത് വർഷമായി തുടരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിർന്റെ ഏകാധിപത്യ ഭരണത്തിന് അവസാനം കുറിക്കാൻ കൂടിയാണ് സുഡാനിലെ ജനങ്ങൾ തെരുവിൽ പ്രക്ഷോഭം നയിക്കുന്നത്. സമരങ്ങൾ സുഡാൻ ജനതയ്ക്ക് പുത്തരി അല്ലെങ്കിലും എക്കാലത്തതിലും വിഭിന്നമായി വൻ തോതിലുള്ള സ്ത്രീ പങ്കാളിത്തവും ...
30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്
അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

2019 തുടക്കം മുതൽതന്നെ ലോകമെങ്ങും ശക്തമായ പ്രതിഷേധങ്ങളും അവകാശ പോരാട്ടങ്ങളുമാണ് നടക്കുന്നത്. മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് എല്ലായിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. പൊതുവിദ്യാഭാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 30,000ത്തോളം അധ്യാപകർ അമേരിക്കയിലെ ലോസ് ആഞ്ചലിസിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങി. അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം പുന:ക്രമീകരിക്കുക, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾവർധിപ്പിക്കുക,ശമ്പളവര്‍ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപക സമരം. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയാണ് ലോസ് ആഞ്ചലസ്. മുപ്പത് വർഷത്തിനിടയിൽ ആദ്യമായാണ് അമേരിക്കയിൽ ഇത്രയും വലിയ ഒരു അദ്ധ്യാപക സമരം നടക്കുന്നത്.  അമേരിക്കയിൽ മഴക്കാലമായതിനാൽ മഴക്കോട്ടുകൾ ധരിച്ചും കുടകൾ പി...
സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു
Featured News, അന്തര്‍ദേശീയം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

ലോകമെങ്ങും മുതലാളിത്തത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇന്ധന വില വർദ്ധനവിനെതിരെയും മോശം ജീവിത സാഹചര്യങ്ങൾക്കെതിരെയും ജനങ്ങൾ ഭരണകൂടങ്ങൾക്കെതിരെ തെരുവിൽ സമരം ചെയ്യുകയാണ്. ഇന്ത്യയിൽ അത്തരം സമരങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ലോകമെങ്ങും മുതലാളിത്ത ഭരണകൂടങ്ങൾക്കെതിരായ സമരം ശക്തി ആർജ്ജിക്കുന്നതിന്റെ കാഴ്ച്ചയാണ് കാണുന്നത്. മിനിമം വേതനം ആവശ്യപ്പെട്ട് ആഗോള കുത്തകകൾക്കെതിരെ ബംഗ്ളാദേശിലെ സ്ത്രീ തൊഴിലാളികളുടെ സമരവും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടിയും ഇന്ധന വില വർദ്ധനവിനെതിരെയും ഫ്രാൻസിലെ മഞ്ഞ കുപ്പായക്കാർ നടത്തുന്ന സമരത്തെയും സുഡാനിലെ ജനങ്ങൾ അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഭരണകൂടത്തോട് ഏറ്റുമുട്ടികൊണ്ടിരിക്കുന്നതും എല്ലാം മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കാനുള്ള ലോകസമരങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. ഒറ്റയടിയ്ക്ക് ഇന്ധന വിലവർദ്ധനവ് രണ്ടിരട്ടിയായി വർധിപ്പിച്ചത...