Tuesday, September 22

Tag: PETER HANDKE

പീറ്റർ ഹാൻഡ്കെക്ക് നൊബേൽ സമ്മാനം നൽകിയതിനെതിരെ പ്രതിഷേധം
അന്തര്‍ദേശീയം, വാര്‍ത്ത, സാഹിത്യം

പീറ്റർ ഹാൻഡ്കെക്ക് നൊബേൽ സമ്മാനം നൽകിയതിനെതിരെ പ്രതിഷേധം

2019 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഓസ്​ട്രിയൻ എഴുത്തുകാരൻ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൽകിയതിനെതിരെ വിവിധസംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. അൽബേനിയ, ബോസ്​നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ്​ പ്രതിഷേധം ഉയരുന്നത്​. സെർബിയൻ നേതാവ് സ്ലോബോഡൻ മിലോസെവിക് എന്ന  സ്വേച്ഛാധിപതിയുടെ ആരാധകനാണു ഹെൻഡ്കെ.  ബോസ്​നിയ, ​െക്രായേഷ്യ, കെസോവോ എന്നിവിടങ്ങളിൽ സെർബുകൾ നടത്തിയ വംശഹത്യയിലുള്ള പങ്കിൽ ശിക്ഷിക്കപ്പെട്ട സെർബിയൻ മുൻ പ്രസിഡൻറ്​ സ്​ലോബോഡൻ മിലോസെവികിൻെറ ആരാധകനായ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൊബേൽ പുരസ്​കാരം നൽകിയതിനാണ്​ എതിർപ്പ്​. ബോസ്​നിയൻ മുസ്​ലിം വംശഹത്യക്ക്​ നേതൃത്വം നൽകിയ മിലോസവികിനെ ന്യായീകരിച്ചതിൻെറ പേരിൽ സൽമാൻ റുഷ്​ദി അടക്കമുള്ള നിരവധി എഴുത്തുകാർ ഹാൻഡ്​കെയെ നേരത്തേതന്നെ വിമർശിച്ചിരുന്നു. അന്താരാഷ്​ട്ര യുദ്ധ കോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ മിലോസവികി​നെ ന്യായീകരിച്ച ഹാൻഡ്​കെക്ക്​ പുരസ്​...
വലതുപക്ഷതീവ്രവാദിക്ക് സാഹിത്യനോബൽ നൽകിയത് വിവാദമാകുമെന്ന് സൂചന
Featured News, അന്തര്‍ദേശീയം, വാര്‍ത്ത, സാഹിത്യം

വലതുപക്ഷതീവ്രവാദിക്ക് സാഹിത്യനോബൽ നൽകിയത് വിവാദമാകുമെന്ന് സൂചന

പോളിഷ് എഴുത്തുകാരി ഓലഗ ടോകർസുക 2018 ലെ  നോബൽ സമ്മാനത്തിനര്ഹനായതും 2019 ലെത് അവാർഡ് ഓസ്ട്രിയൻ സാഹിത്യകാരനായ പീറ്റർ ഹാൻഡ്‌കെ കരസ്ഥമാക്കിയതായുംമുള്ള അറിയിപ്പ് സ്വീഡിഷ് അക്കാദമിയിൽ നിന്നും വരുമ്പോൾ തന്നെ ഒരു മുന്നറിയിപ്പുമുണ്ടായിരുന്നു. പീറ്റർ ഹാൻഡ്കെ എന്ന തീവ്രവലതുപക്ഷവാദിക്ക് അവാർഡ് നൽകിയത് വിവാദമാകുമെന്ന ഒരു മുന്നറിയിപ്പായിരുന്നു അക്കാദമിയുടെ പത്രക്കുറിപ്പിലൂടെ നൽകിയിരിക്കുന്നത്.  സ്വീഡിഷ് അക്കാദമിയുടെ  ഇതുവരെയുള്ള നിലപാടിനു മാറ്റം വന്നത് ഒരു പക്ഷെ വൻ രാഷ്ട്രീയവിവാദത്തിനു തന്നെ തുടക്കം കുറിച്ചേക്കാം. ഇടതുവീക്ഷണമുള്ള എഴുത്തുകാർക്ക് നൊബേൽ നൽകാനായിരുന്നു എന്നും സ്വീഡിഷ് അക്കാദമി ശ്രദ്ധിച്ചിരുന്നത്.  ഇത് സ്വീഡിഷ് അക്കാദമിയുടെ മുൻകൂർ ജാമ്യം നേടലാണു. അതായത് വലതുപക്ഷതീവ്രനിലപാടുള്ള ഒരാൾക്ക് അവാർഡ് നൽകിയതിലൂടെ വിവാദമുണ്ടായാൽ തങ്ങളെ വിമർശിക്കേണ്ടതില്ല എന്ന മുന്നറിയിപ്പ് തന്നെയാണു ഈ സൂചനയിലൂടെ അവർ ന...