Friday, July 30

Tag: PHONE TAPPING

‘പെഗാസസ്’ ? പ്രത്യാഘാതങ്ങൾ പ്രവചനാതീതമെന്ന് വിദേശമാധ്യമങ്ങൾ
Featured News, ദേശീയം, വാര്‍ത്ത

‘പെഗാസസ്’ ? പ്രത്യാഘാതങ്ങൾ പ്രവചനാതീതമെന്ന് വിദേശമാധ്യമങ്ങൾ

പെഗാസസ് നിരീക്ഷണ ലോകത്ത് വരുത്തുന്ന പ്രത്യാഘാതങ്ങൾ ശക്തമായിരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഒരു മാധ്യമ കൺസോർഷ്യം നടത്തിയ അന്വേഷണത്തിന്റെ ഫലമായി വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് ഇത് ദൃശ്യമാകും, ഇസ്രായേലി ലൈസൻസുള്ള “മിലിട്ടറി ഗ്രേഡ് സ്പൈവെയർ” എന്ന് വിളിക്കുന്ന പെഗാസസ്. എൻ‌എസ്‌ഒ ഗ്രൂപ്പ്, യഥാർത്ഥത്തിൽ തീവ്രവാദ മൊഡ്യൂളുകളിലേക്ക് നുഴഞ്ഞുകയറാൻ സർക്കാരുകൾക്ക് വിതരണം ചെയ്തതാണെന്നാണ് മനസിലാക്കേണ്ടത്. ആധുനിക തീവ്രവാദികൾ, പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ്, അവരുടെ ഹിറ്റ് ഗ്രൂപ്പുകളിലേക്കുള്ള ഇലക്ട്രോണിക് ആശയവിനിമയ രീതികളിൽ വാണിജ്യപരമായി ലഭ്യമായതും എന്നാൽ എൻ‌ക്രിപ്റ്റ് ചെയ്തതുമായ ചാനലുകൾ വഴിയുള്ള പ്രവർത്തന രീതി (MECOPS എന്ന് വിളിക്കുന്നു) യെ തകർക്കേണ്ടത് counter Terrorist [CT] ഏജൻസികളെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. . ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവ...
പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തി ; ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളെന്ന് കോൺഗ്രസ്സ്
കേരളം, വാര്‍ത്ത

പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തി ; ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളെന്ന് കോൺഗ്രസ്സ്

കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തിയതായി കോൺഗ്രസ്സ്. ഫോൺ ചോർത്തൽ സംബന്ധിച്ച് വാട്സാപ്പ് മെസേജ് വന്നിരുന്നെന്ന് പ്രിയങ്ക അറിയിച്ചതായി കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല മാധ്യമങ്ങളോടെ പറഞ്ഞു. ഇസ്രായേൽ ചാരസോഫ്റ്റ് വെയർ കമ്പനിയാണു ചോർത്തലിനു പിന്നിലെന്നും വാട്സാപ്പ് അധികൃതർ പ്രിയങ്കയെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നും 40 പൊതുപ്രവർത്തകരുടെ ഫോണുകൾ വാട്സാപ്പിലൂടെ ചോർത്തിയതായി വാട്സാപ്പ് കമ്പനി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഫോൺ ചോർത്തൽ നടന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പ്രഫുൽ പട്ടേൽ, മമതാ ബാനർജി തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖരുടെയും ഫോൺ ചോർത്തിയതായി കോൺഗ്രസ് വക്താവ് വെളിപ്പെടുത്തി ഇന്ത്യയിൽ നടക്കുന്ന ഫോൺ ചോർത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. ഇവിടെ നടക്കുന്നത് മറ്റൊരു രാജ്യത്തും നടക്കാത്ത കാര്യമാണു ....
വിവരം ചോർത്തിയ കാര്യം രണ്ടുതവണ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടും മൗനം പാലിച്ചുവെന്ന് വാട്സാപ്പ്
ദേശീയം, വാര്‍ത്ത

വിവരം ചോർത്തിയ കാര്യം രണ്ടുതവണ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടും മൗനം പാലിച്ചുവെന്ന് വാട്സാപ്പ്

രണ്ടുതവണ കേന്ദ്രത്തിനു മുന്നറിയിപ്പ് സന്ദേശമറിയിച്ചിട്ടും വിവരം ചോർത്തിയ ഇസ്രായേൽ ചാരസോഫ്റ്റ് വെയറിനെതിരെ നടപടിയെടുത്തില്ലെന്നു വാട്സാപ്പ്.  ഇതു സംബന്ധിച്ച് വിശദമായി മേയ് മാസത്തിലും  സെപ്തംബര്‍ മാസത്തിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നെന്നാണ് വാട്സാപ്പിൻ്റെ വിശദീകരണം. ഇതോടെ വാട്സാപ്പ് ചോർത്തൽ വിവരം നൽകിയിരുന്നില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം വാസ്തവവിരുദ്ധമാണെന്ന് വ്യക്തമായിരിക്കുകയാണു.   രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇസ്രായേലി സ്‌പൈവെയര്‍ ആയ പെഗാസസ് വഴി ചോര്‍ത്തിയതായി സര്‍ക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സ്ആപ്പ് വെളിപ്പെടുത്തിയത്. ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് വാട്സാപ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മേയ് മാസത്തിലുണ്ടായ ഒരു സുരക്ഷാ പ്രശ്നം ഉടന്‍തന്നെ തങ്ങള്‍ പരിഹരിക്കുകയും ഇന്ത്യന്‍ അധികൃതരെയും ബന്ധ...
ഇസ്രായേലിനു സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതിൻ്റെ പിന്നിൽ കേന്ദ്രസർക്കാരോ
Featured News, ദേശീയം, വാര്‍ത്ത

ഇസ്രായേലിനു സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതിൻ്റെ പിന്നിൽ കേന്ദ്രസർക്കാരോ

ഇസ്രായേലിലെ സൈബർ സുരക്ഷാസ്ഥാപനം ഈയിടെ ഇന്ത്യയിലെ നാല്പതോളം പൊതുപ്രവർത്തകരുടെയും പത്രപ്രവർത്തകരുടെയും അഭിഭാഷകരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയതിൽ ദുരൂഹതകളവശേഷിക്കുന്നു, കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് മുതലാണു മനുഷ്യാവകാശപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ ഫോൺ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയെടുത്തത്. ഇത്തരത്തിൽ പൊതുപ്രവർത്തകരുടെ ഫോണുകൾ ചോർത്തിയതിനു പിന്നിലെ ലക്ഷ്യം എന്തായിരുന്നു എന്നാണു ചർച്ച ചെയ്യുന്നത്. വാട്സാപ്പിലെ വിവരങ്ങളാണു ചോർത്തുന്നത് എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഫോൺ ചോർത്തൽ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളനുസരിക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരായതുകൊണ്ട് രണ്ടുദിവസംമുമ്പ്  ഇതുസംബന്ധിച്ച് വാട്സാപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ഒരു വശത്ത് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നതിനിടെയാണു പുതിയ ചോർത്തൽ സംഭവം വിവാദമായിരിക്...