Saturday, May 30

Tag: PINARAI VIJAYAN

ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ; ഇന്ന് 84 പേര്‍ക്ക് രോഗം
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ; ഇന്ന് 84 പേര്‍ക്ക് രോഗം

ഇന്ന് സംസ്ഥാനത്ത് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. ഇന്ന് 3 പേർ രോഗമുക്തി നേടിയതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 48 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്, . 31 പേർ വിദേശത്തുനിന്നു വന്നവർ. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശി അഞ്ജയ്‌ ആണ് മരിച്ചത്. തെലങ്കാനയിലെക്ക് പോകാനുള്ള ഇവർ ട്രെയിൻ മാറിക്കയറിയാന്ന്  തിരുവനന്തപുരത്ത് എത്തിയത് ജില്ലാ അടിസ്ഥാനത്തിലെ കണക്കുകൾ: കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാ...
ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;

കേരളത്തിൽ ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം . കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രോഗം ബാധിച്ച 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട് (അഞ്ച്), ഡൽഹി (മൂന്ന്), ആന്ധ്രാ, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങിൽനിന്ന് വന്ന ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർക്കു സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാ...
വർഗ്ഗീയവാദികളുടെ അഴിഞ്ഞാട്ടo കേരളമണ്ണിൽ നടക്കില്ലെന്ന് പിണറായി
കേരളം, വാര്‍ത്ത

വർഗ്ഗീയവാദികളുടെ അഴിഞ്ഞാട്ടo കേരളമണ്ണിൽ നടക്കില്ലെന്ന് പിണറായി

'മിന്നൽമുരളി' സിനിമയുടെ സെറ്റ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. സെറ്റ് നിർമ്മിക്കപ്പെട്ടപ്പോൾ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളമെന്നവർ ഓർക്കണമെന്നും അക്രമികൾക്കെതിരെ ശക്തമായ, നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സമീപ കാലത്തായി ചില വർഗീയശക്തികൾ വർഗീയ വികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പ് ചില സ്ഥലങ്ങളിൽ ഷൂട്ടിങ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന സിനിമാശാലകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം വർഗീയ ശക്തികളാണ് ഇത്തരം പ്രവണതകളുമായി രംഗത്തു വന്നിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച സെറ്റാണ് ആക്രമിക്കപ്പ...
ഇന്ന് സംസ്ഥാനത്ത് 42  പേർക്ക് കോവിഡ് ; ഗൗരവമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

ഇന്ന് സംസ്ഥാനത്ത് 42 പേർക്ക് കോവിഡ് ; ഗൗരവമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി

  കേരളത്തിന് ഇന്ന് ഉത്ക്കണ്ഠയുടെ ദിനം സമ്മാനിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്ന്.   കോവിഡ്-19 ഇന്ന്  സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1, പത്തനംതിട്ട-1, വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. സംസ്ഥാനത്ത് രണ്ടുപേര്‍ ഇന്ന്  രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. 17 പേർ വിദേശത്തുനിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് സംസ്ഥാനത...
‘സിസ്റ്റർ ലിനിയുടെ ഓർമ്മ ‌രണ്ടു വർഷം’ മുഖ്യമന്ത്രി അനുസ്മരിക്കുന്നു
ആരോഗ്യം, കേരളം, വാര്‍ത്ത

‘സിസ്റ്റർ ലിനിയുടെ ഓർമ്മ ‌രണ്ടു വർഷം’ മുഖ്യമന്ത്രി അനുസ്മരിക്കുന്നു

  നിപ്പയെന്ന ഭീകരവൈറസിനോട് ഏറ്റുമുട്ടി മരണം വരിച്ച ലിനിയുടെ ഓർമ്മയ്ക്ക്‌ രണ്ടു വർഷം തികയുന്ന ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓർമ്മക്കുറിപ്പ്. നിപ്പ ബാധിച്ച മറ്റു രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്തുന്നതിനിടയിൽ സ്വന്തം ജീവൻ ബലി കൊടുക്കേണ്ടിവന്ന ലിനി ആരോഗ്യമേഖലയിലെ രക്തസാക്ഷിയായി ഇന്നും മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ കുറിപ്പ് 'ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറി. കോവിഡ് 19...
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നേരത്തെ തീരുമാനിച്ച തീയതിയിൽ തന്നെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് മാറിയിട്ടുണ്ട്. മെയ് 26 നു തന്നെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും. ആവശ്യമായി സുരക്ഷാനടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു നേരത്തെ പരീക്ഷകൾ മാറ്റിവെച്ചതായ വാർത്തകൾ പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ അനുമതി വൈകിയതുകൊണ്ടാണ് പരീക്ഷാതീയതി സംബന്ധിച്ച അനിശ്ചിതത്വം ഉണ്ടായത്. ഇതുസംബന്ധിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനും സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല.   സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിച്ചപ്പോൾ അനിശ്ചിതത്വം മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്ര...
സംസ്ഥാനത്തു 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; പ്രവാസികളാണ് രോഗവാഹകർ എന്ന പ്രചാരണം അനുവദിക്കില്ല
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്തു 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; പ്രവാസികളാണ് രോഗവാഹകർ എന്ന പ്രചാരണം അനുവദിക്കില്ല

  ഇന്ന് സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പതിവ് കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ചികിത്സയിലായിരുന്ന അഞ്ചുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. പാലക്കാട് ജില്ലയില്‍ ഏഴു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേരും പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് രണ്ടു പേര്‍ വീതവും കാസര്‍കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഓരോ പേര്‍ വീതവും ഇന്ന് പോസിറ്റീവായി. വിദേശത്തുനിന്നും വന്ന പ്രവാസികളാണ്  രോഗവാഹകർ എന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്നും പ്രചാരണം നടക്കുകയാണ്. രോഗം പകരുന്നത് ഒരു കുറ്റമല്ലെന്നും അത്തരത്തിൽ പ്രചാരണം നടത്തുന്നത് തെറ്റാണെന്നും അതവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കോവിഡ് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേർ മറ്റു സംസ്ഥാ...
ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല ; തട്ടുകടകളിൽ ഇരുന്നു ഭക്ഷണം കഴിക്കരുതെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല ; തട്ടുകടകളിൽ ഇരുന്നു ഭക്ഷണം കഴിക്കരുതെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷനും അനുവദിക്കുക. അല്ലാത്ത പക്ഷം നടപടിയുണ്ടാവും. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നടത്താവുന്നതാണ്. കോവിഡ് അവലോകയോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. തട്ടുകടകളിൽ ഇരുന്നു യാതൊരു കാരണവശാലും ഭക്ഷണം കഴിക്കരുത്. ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ മാത്രമാണ് അനുവാദം. എന്നാല്‍ ചില മേഖലകളിൽ തട്ടുകടകള്‍ പ്രവര്‍ത്തിക്കുകയും റസ്റ്റോറന്റ് മാതൃകയില്‍ ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊരുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാന്‍ പറ്റില്ല. പലയിടത്തും ആളുകള്‍ ആശുപത്രികളിൽ കൂട്ടം കൂടിയെത്തുന്നതും ശ്രദ്ധയില്‍പെട്ടിട്...
​ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേർ വിദേശത്തുനിന്നും വന്നവർ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

​ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേർ വിദേശത്തുനിന്നും വന്നവർ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തുനിന്നും 8 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇന്ന് ആർക്കും രോഗമുക്തിയില്ല കണ്ണൂർ ജില്ലയിൽ 5 മലപ്പുറം ജില്ലയിൽ 3 പത്തനംതിട്ട, ത്യശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മഹാരാഷ്ട്ര-6,ഗുജറാത്ത്-1, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. വിമാനത്തിൽ വന്ന 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് മാർഗം വന്ന 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി ആർക്കും ഈ ആഴ്ച രോഗം സ്ഥിരീകരിച്ചിട്ടില്ല. 33 പുതിയ തീവ്രബാധിതപ്രദേശങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍...
‘കോവിഡ് പ്രതിരോധവുമായി ഒരു ബന്ധവുമില്ലാത്ത സാമ്പത്തികപാക്കേജ്’ ; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
Uncategorized

‘കോവിഡ് പ്രതിരോധവുമായി ഒരു ബന്ധവുമില്ലാത്ത സാമ്പത്തികപാക്കേജ്’ ; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

  കോവിഡ് പ്രതിരോധവുമായി ഒരു ബന്ധവുമില്ലാത്ത സാമ്പത്തികപാക്കേജെന്നു വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് കോവിഡ് പ്രതിരോധവുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന അദ്ദേഹം കുറ്റപ്പെടുത്തി നിലവിലെ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പാക്കേജാണ് വേണ്ടിയിരുന്നതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി ഖജനാവില്‍നിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം എത്തില്ല. അതേസമയം, കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി നികുതിയിളവ് നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍നിന്ന് ഈ പാക്കേജിന് വേണ്ട അധികചിലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്...