Friday, May 27

Tag: pinarayi vijayan

പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കടമ്പകൾ
Editors Pic, Featured News, Opinion, കേരളം, രാഷ്ട്രീയം, വീക്ഷണം

പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കടമ്പകൾ

പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രതിപക്ഷം റിസോഴ്സ് ഗ്രൂപ്പ് തയ്യാറാക്കിയ ലേഖനം ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഭരണത്തുടർച്ച നേടിചരിത്രം സൃഷ്ടിച്ച വാർത്തകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് നിരവധി ദിവസങ്ങളായി. യഥാർത്ഥത്തിൽ ഭരണമാറ്റമുണ്ടായില്ലെന്ന് പറയാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പ്രവർത്തനമികവ് കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച മന്ത്രിമാർ തുടരുന്നില്ലെന്നതാണ് അതിന് കാരണം. നയങ്ങളാണ് പ്രധാനമെന്നും വ്യക്തികൾക്ക് പ്രാധാന്യമില്ലെന്നും പറയുന്നതിനെ നിരാകരിക്കുന്നില്ലെങ്കിലും അനുഭവജ്ഞാനം ഒരുഘടകമായി തുടക്കഘട്ടങ്ങളിലെ താരതമ്യപ്പെടുത്തലുകളിൽ ഇടംപിടിച്ചേക്കാം. അങ്ങനെ വിലയിരുത്തപ്പെടാൻ പോകുന്ന വകുപ്പുകളിൽ പ്രധാനപ്പെട്ടതാണ് പൊതുവിദ്യാഭ്യാസവകുപ്പ്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വകുപ്പ് കൂടിയാണത്. പുതുതായി അധികാരമേറ്റെടുത്തിരിക്കുന്ന മന...
‘കോവിഡ്’ ; സത്യപ്രതിഞ്ജക്ക് ആളെണ്ണം കുറയ്ക്കാൻ തീരുമാനം
കേരളം, വാര്‍ത്ത

‘കോവിഡ്’ ; സത്യപ്രതിഞ്ജക്ക് ആളെണ്ണം കുറയ്ക്കാൻ തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് പങ്കെടുക്കുന്നവരുടെ ആളെണ്ണം കുറയ്ക്കാൻ ധാരണയായി. അതേ സമയംസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്തും. പക്ഷെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ  എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനമനുസരിച്ച് എം.എല്‍.എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കയറാനുള്ള അനുമതി. . കോവിഡ് തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞ വിപുലമായി നടത്തുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെത്തുടർന്ന് സി.പി.എം- സി പി ഐ നേതാക്കൾ കൂടിയാലോചനകൾ നടത്തിയിരുന്നു. ഈ  യോഗത്തിലാണ് പരമാവധി ആളെണ്ണം കുറയ്ക്കാന്‍ തീരുമാനമായത്...
ധിക്കാരിപ്പട്ടം ചാർത്തപ്പെട്ട നേതാവ് ജനകീയനായതിനു പിന്നിൽ ; പിണറായിയെ കെ മനോജ് കുമാർ വിലയിരുത്തുന്നു
Featured News, കാഴ്ചപ്പാട്, കേരളം, പ്രതിപക്ഷം, രാഷ്ട്രീയം

ധിക്കാരിപ്പട്ടം ചാർത്തപ്പെട്ട നേതാവ് ജനകീയനായതിനു പിന്നിൽ ; പിണറായിയെ കെ മനോജ് കുമാർ വിലയിരുത്തുന്നു

  ഒരു പതിറ്റാണ്ട് മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട രാഷ്ട്രീയനേതാവായിരുന്നു പിണറായി വിജയൻ. ധാർഷ്ട്യം എന്ന വാക്ക് ആ പേരിനോട് ചേർത്ത് എന്നും വായിക്കപ്പെട്ടിരുന്നു. പിന്നീട് സ്വന്തം ഇച്ഛയാൽ മാത്രം പ്രവർത്തിക്കുന്ന നിശ്ചയദാർഢ്യമുള്ള നേതാവ് എന്ന തൂവലുംകൂടി ചാർത്തപ്പെട്ടിരുന്നു. ഈ മൂന്ന് വിശേഷണങ്ങളും പേറി അധികാരത്തിലെത്തിയ പിണറായി വിജയനെ ഭരണതലത്തിൽ തിളങ്ങാൻ സഹായിച്ചതും ശത്രുക്കൾ ചാർത്തിക്കൊടുത്ത ഈ വിശേഷണങ്ങളായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തപ്പോൾ വിളിച്ചുചേർത്ത യോഗങ്ങളിലെല്ലാം വകുപ്പുതലത്തിൽത്തന്നെ മൂന്നിലധികം ചർച്ചകൾ നടത്തി കൃത്യമായ ഗൃഹപാഠം ചെയ്‌‌ത് മാത്രമെ സെക്രട്ടറിമാർ പങ്കെടുത്തിരുന്നുള്ളൂ. അതേ തരത്തിലുള്ള ഗൃഹപാഠം മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർക്കും മനസ്സിലായി. മീറ്റിങ്ങുകളിൽ മുഴുവൻ സമയവു...
Featured News, കേരളം, രാഷ്ട്രീയം

ഇതിലെവിടെയാണ് സൈബർ സ്‌പേസ്?? ഇതിലെവിടെയാണ് സ്ത്രീ സുരക്ഷാ? പുതിയ പോലീസ് നിയമം ചർച്ചയാകുന്നു

സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കന്ന പൗരാവകാശങ്ങളുടെ ലംഘനമാണെന്നും ആര്‍ക്കും പരാതിയില്ലങ്കിലും പൊലീസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നത് കൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും. സി പി എമ്മിനും ഇടതു സര്‍ക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നവരെയും, സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെയും നിശ്ബ്ദരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് പുതിയ പോലീസ് നിയമത...
സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ
കേരളം, രാഷ്ട്രീയം

സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി വ്യക്തമാക്കിയ നിലയ്ക്ക് . ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്ത് വന്നെന്നുള്ളതാണ് ഇപ്പോൾ പ്രശനമായിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ജയിൽ ഡിഐജി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേ സമയം സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടിട്ടുള്ളത് കേസന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാമെന്ന സംശയമാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തിച്ച ശേഷം സ്വപ്നയെ നവംബർ രണ്ടിന് വിജിലൻസും മൂന്ന്, പത്ത് തിയ്യതികളിൽ എൻഫോഴ്സ്മെന്റമാണ് ചോദ്യം ചെയ്തത്. ഇതിന് മുമ്പ് കസ്റ്റംസും സ്വപ്നയെ ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്ന് നവംബർ 18നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്...
മുഖ്യമന്ത്രി പ്രതിരോധത്തിലാകുമ്പോൾ ; രഘുനന്ദനൻ എഴുതുന്നു
Featured News, കേരളം, രാഷ്ട്രീയം

മുഖ്യമന്ത്രി പ്രതിരോധത്തിലാകുമ്പോൾ ; രഘുനന്ദനൻ എഴുതുന്നു

സ്പ്രിംഗ്‌ളര്‍ മുതല്‍ ബെവ്‌കോ ആപ്പ് വരെ പിണറായി സർക്കാരിനെതിരെ കത്തിപ്പടര്‍ന്ന വിവാദങ്ങളിലെല്ലാം കേന്ദ്രബിന്ദു ഒരാളായിരുന്നു. അത് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കര്‍ തന്നെ. ഇടതുപക്ഷ മുന്നണി സർക്കാരിന് നേരെ ഉയർന്ന ആരോപണങ്ങൾ മറ്റു വകുപ്പുകൾക്കുപരി ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ആയതു മുന്നണിയെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തൻ എന്ന് പലരും പറഞ്ഞ ശിവശങ്കറിന് നേരെ. സ്പ്രിംഗ്ലർ, ബെവ്‌ കോ ആപ്പ് പ്രതിസന്ധിയിൽ ശിവശങ്കരന് രക്ഷാകവചം തീർത്ത പിണറായി വിജയൻ പക്ഷെ സ്വർണ്ണ കടത്തുകേസ് വന്നപ്പോൾ തന്നെ ശിവശങ്കരനെ നീക്കം ചെയ്തത് ഒരു വിധത്തിൽ പ്രതിരോധത്തിന്റെ ആക്കം കുറച്ചുവെന്നു വേണം കരുതാൻ. മാത്രമല്ല എത്ര ഉന്നതനായാലും അറസ്റ്റു ചെയ്യപ്പെടട്ടെ എന്നതരത്തിൽ തീരുമാനമെടുക്കുകയും കേന്ദ്ര ...
ഡി പി ഇ പി വരുത്തിയ പഴിമാറ്റിയെടുത്തുകൊണ്ട്  ഇടതിന്റെ ഹൈടെക്ക് പ്രഖ്യാപനം ; രഘുനന്ദൻ എഴുതുന്നു
Featured News, കേരളം, ദേശീയം, രാഷ്ട്രീയം

ഡി പി ഇ പി വരുത്തിയ പഴിമാറ്റിയെടുത്തുകൊണ്ട് ഇടതിന്റെ ഹൈടെക്ക് പ്രഖ്യാപനം ; രഘുനന്ദൻ എഴുതുന്നു

ഇന്നലെ കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദിവസമായിരുന്നു. 16027 സ്കൂളുകളിൽ 374274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനം ഹൈടെക് ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ചത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എംപിമാർ, എംഎൽഎമാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സർക്കാർ പറയുന്നത്.. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിന്‍റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികളാണ് ഹൈടെക്...
പ്രളയം കാത്തിരിക്കുന്ന രാഷ്ട്രീയം
CORONA, Featured News, കേരളം, രാഷ്ട്രീയം

പ്രളയം കാത്തിരിക്കുന്ന രാഷ്ട്രീയം

രഘുനന്ദനൻ കോവിഡ് 19 രാഷ്ട്രീയ കേരളത്തിൽ നൽകിയ തിരിച്ചറിവുകൾ വളരെ വലുതാണ്. ശരിയായ ദിശാബോധത്തോടെ പ്രവർത്തിച്ച ഒരു സർക്കാർ സംവിധാനം നമുക്ക് കാട്ടിത്തന്നത് ഈ കോവിഡ് പ്രതിരോധ കാലത്താണ്. പോലീസ്, റവന്യൂ, എക്സൈസ് ഉൾപ്പടെ യുളള സർക്കാർ സംവിധാനങ്ങൾ ആരോഗ്യ വകുപ്പുമായി കൈകോർത്ത് നടത്തിയ പരിചരണങ്ങൾ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താവുന്നതാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ ആരോഗ്യമന്ത്രിയുടെ ഇടപെടലുകൾ എല്ലാം തന്നെ കാലത്തിൻ്റെ സാക്ഷ്യങ്ങളായി വായിക്കപ്പെടും. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ നമ്മുടെ പ്രതിരോധത്തിനു നൽകിയ ആവേശകരമായ പിന്തുണയും കേരളമെന്ന കുഞ്ഞു നാടിനു കിട്ടിയ അംഗീകാരങ്ങളായി കരുതപ്പെടുമ്പോഴാണ് ഇവിടെ ചിലർ വേപഥു കൊണ്ട് വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് നടക്കുന്നത്. പ്രതിപക്ഷം ആകെ വല്ലാത്ത സമ്മർദ്ദത്തിലാണ്. സമ്മർദ്ദം എന്നതിനുപരി അങ്കലാപ്പിലോ ഏതാണ്ട് അത്യാപത്തിലോ ചെന്നുപെട്ടിരിക്കുന...
എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ
കേരളം, വാര്‍ത്ത

എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ

സ്വന്തം വകുപ്പിലെ 4500 കോടി രൂപയുടെ ഇടപാട് അറിയാത്ത ഉണ്ണാക്കനായ മന്ത്രിയാണ് എ.കെ ശശീന്ദ്രനെന്ന് കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍ കെ.എച്ച്.എസ്.ടി.യു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകായിരുന്നു അദ്ദേഹം. എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി നിശ്ചലമാക്കുകയാണ്. മുഖ്യമന്ത്രി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് അഴിമതിയെ കുറിച്ച് അറിയാന്‍ പോലും കഴിയാനാവാത്ത തരത്തില്‍ ഗതാഗതമന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കിയതെന്നും കെ.എം ഷാജി ആരോപിച്ചു. കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ട് അതിന്റെ കണക്ക് പോലും അവതരിപ്പിക്കാരന്‍ കഴിയുന്നില്ല. ഭരണകൂടത്തിന്റെ സാധ്യത അഴിമതി നടത്താന്‍ മുഖ്യമന്ത്രി പരമാവധി ഉപയോഗപ്പെടുത്തുകയാണ്. തെളിയിക്കപ്പെടാത്തത് കൊണ്ട് ആരോപണം ഇല്ലാതാകുന്നില്ലെന്നും, മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നത് കൊണ്ടാണ് തെളിവ്...
‘മുഖ്യമന്ത്രിയുടെ മകള്‍  6 തവണ സ്പ്രിംക്ലര്‍ എം.ഡിയുടെ വീട് സന്ദർശിച്ചു’ : എൽദോസ് കുന്നപ്പിള്ളി എം  എൽ എ
കേരളം, വാര്‍ത്ത

‘മുഖ്യമന്ത്രിയുടെ മകള്‍ 6 തവണ സ്പ്രിംക്ലര്‍ എം.ഡിയുടെ വീട് സന്ദർശിച്ചു’ : എൽദോസ് കുന്നപ്പിള്ളി എം  എൽ എ

കൊവിഡ് 19 രോഗികളുടെ ഡാറ്റാ കൈമാറ്റം ചെയ്യാൻ സ്പ്രിംക്ളർ കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ   മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഇടപെടലുണ്ടെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. സ്പ്രിംക്ലര്‍ എം.ഡി രാജി തോമസുമായി പിണറായി വിജയന്റെ മകള്‍ വീണ വിജയന് അടുത്ത ബന്ധമുണ്ടെന്നും  അദ്ദേഹത്തിൻ്റെ വസതി നിരവധി തവണ വീണ സന്ദർശിച്ചതായും എൽദോസ് കുന്നപ്പള്ളി ആരോപിച്ചു.  വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ രാജി തോമസിന്റെ അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ വസതി വീണ വിജയന്‍ സന്ദര്‍ശിച്ചത് ആറ് തവണയാണ്. ഇതുസംബന്ധിച്ച്  അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ തയ്യാറാകണം. കൂടുതല്‍ വിവരങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും പുറത്ത് വിടുമെന്നും എല്‍ദോസ് കുന്നപ്പള്ളി ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.  സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയും വിവാദത്തിലകപ്പെട്ടി...