Wednesday, June 23

Tag: poem

എൻ. എൻ. കക്കാടിന്റെ പേരിൽ സവർണ്ണ കവികൾക്ക് മാത്രമായൊരു മത്സരം
Featured News, കേരളം, വാര്‍ത്ത

എൻ. എൻ. കക്കാടിന്റെ പേരിൽ സവർണ്ണ കവികൾക്ക് മാത്രമായൊരു മത്സരം

അന്തരിച്ച പ്രശസ്ത കവി എൻ. എൻ. കക്കാട് എന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ പേരിൽ ബ്രാഹ്മണർക്ക് മാത്രമായി ഒരു കവിതാ മത്സരം. മദ്രാസ് യോഗക്ഷേമ സഭയുടെ പേരിലാണ് എൻ. എൻ. കക്കാട് സ്മാരക കവിതാ പുരസ്ക്കാരം നടത്തുന്നത്. ബ്രാഹ്മണർക്കിടയിലുള്ള കവികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലോകമെങ്ങുമുള്ള ബ്രാഹ്മണരായ കവികൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും നോട്ടീസിൽ പറയുന്നു. പങ്കെടുക്കുന്നവർ പേരും ഇല്ലപ്പേരും രചനയുടെ കീഴെ രേഖപ്പെടുത്തണം, ലോകമെങ്ങുമുള്ള സമുദായങ്ങൾക്ക് പ്രായഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം, മലയാളി ബ്രാഹ്മണർക്ക് മാത്രമായി മദ്രാസ് യോഗക്ഷേമ സഭ നടത്തുന്ന സ്വകാര്യ മത്സരമാണിതെന്നും നോട്ടീസിൽ പറയുന്നു. തങ്ങളുടെ സമുദായങ്ങൾക്ക് വേണ്ടിയുള്ള മത്സരമെന്ന രീതിയിലാണ് ഇത് സംഘടിപ്പിച്ചതെന്നും എന്നാൽ ഇതെങ്ങനെയോ പുറത്ത് പോവുകയായിരുന്നുവെന്നും സംഘാടക സമിതി പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു. ഓപ്പൺ കമ്മ്യൂ...
കുറച്ചുകൂടി കാത്തിരിക്കുക ; മനുഷ്യപുത്തിരൻ്റെ കവിത
Featured News, കവിത, സാഹിത്യം

കുറച്ചുകൂടി കാത്തിരിക്കുക ; മനുഷ്യപുത്തിരൻ്റെ കവിത

തമിഴിൽ നിന്നും പരിഭാഷ :വരദൻ ഞാൻ മുടിഞ്ഞില്ലാതാവണമെന്നു നിൻ്റെ അടിവയറ്റിൽ നിന്ന് കൊടുത്ത ശാപത്തെ ഒരു പ്രണയ ചുംബനം പോലെ തന്നെ ഞാൻ ഏറ്റത് ഞാൻ നന്നായിരിക്കണമെന്നു കണ്ണീരോടെ പ്രാർത്ഥിച്ച ദൈവങ്ങളിൻ ചെവികളിൽ നിൻ്റെ ശാപം  വീഴാൻ പാടില്ലെന്ന് അത്രക്കും ഭയപ്പെട്ടു ഞാൻ അവർ നിന്നെ വെറുക്കപ്പെടും നിന്നെ ഏതും ഇല്ലാതാക്കികൂടെന്ന ഞാൻ തപസ്സ് ചെയ്ത മരത്തടിയിൽ ചാഞ്ഞു ഒരു മാത്ര വാവിട്ടു കരഞ്ഞു ഞാൻ നിൻ്റെ ആരുമല്ല വെറുതെ വാക്കുകളുടെ കൂട്ടത്തെ രൂപപ്പെടുത്തുന്നവൻ അതുകൊണ്ടുതന്നെ മുടിഞ്ഞു ഇല്ലാതായി പോകേണ്ടവൻ സ്നേഹമേ നീ ആഗ്രഹിക്കുന്ന പോലെ നീ ഇല്ലാതാവണം എന്നത് തന്നെ എൻ്റെ നീണ്ട കാല ആഗ്രഹവും മൂന്ന് വയസ്സിൽ എൻ്റെ കാലുകളെ പറിച്ച് ഈശ്വരൻ എന്നെ ഇല്ലാതാക്കി ഏഴാം വയസ്സിൽ എൻ്റെ ബാല്യത്തെ പറിച്ച് ഈശ്വരൻ എന്നെ ഇല്ലാതാക്കി പതിനേഴാമത്തെ വയസ്സിൽ എൻ്റെ യൗവനത്തെ പറിച്ച് എന്നെ ഇല്ലാതാക്കി മുപ്...
മനുഷ്യശരീരം ഒരുപാട് ജലം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ; സാറ അലൂക്കോ
Featured News, കവിത, സാഹിത്യം, സ്ത്രീപക്ഷം

മനുഷ്യശരീരം ഒരുപാട് ജലം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ; സാറ അലൂക്കോ

മനുഷ്യശരീരം ഒരുപാട് ജലം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് സാറ അലൂക്കോ പരിഭാഷ -വി കെ അജിത്കുമാർ (നൈജീരിയൻ -ബ്രിട്ടീഷ് എഴുത്തുകാരി സ്ത്രീത്വത്തെപ്പറ്റി പ്രണയത്തെപ്പറ്റി ഹൃദയ ബന്ധങ്ങളെപ്പറ്റിയാണ് അവരുടെ എഴുത്തുകൾ അധികവും. Firstborn എന്ന ആദ്യ സമാഹാരം 2017 ലെ വനിതാദിനത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ഗ്ലണ്ടിലെ അറിയപ്പെടുന്ന കവിത കൂട്ടായ്മയായ Apple and Sneakes ൽ സജീവമായി പങ്കെടുക്കുന്ന സാറ അലൂക്കോ നൈജീരിയൻ സാഹിത്യത്തിലെ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരിയാണ്.) എവിടെയാണത് വേദനയാകുന്നത് ? ഇവിടെ ഇവിടെ അതെ ഇതിനിടയിലെവിടെയോ ശ്‌മശാനം കാട്ടിത്തന്നിട്ട് നീ അതിനെ ഒരു ദേഹമെന്നും വിളിക്കുന്നു. വയറുനിറയെ കവിതയുമായി ഗ്രഹണത്തിലേക്ക് നടക്കുന്ന നിന്റെ താടിയെല്ല് വിറയാർന്നിരിക്കുന്നു. ഒരുപാട് ക്ഷമാപണങ്ങളുമായി ക്ഷമിക്കണമെന്നു നീ യാചിക്കുന്നു. ഇതെങ്ങനെ അണിയണമെന്നു നീ ഒടുവിൽ പഠിക്കുന്നദിവസം ഇതായിരിക്കു...
തോരാനിടയില്ലാത്ത മഴ എങ്ങനെ തോർന്നു? എസ് കലേഷിന്റെ  പുതിയ കവിതയെപ്പറ്റി    കെ രാജേഷ്‌കുമാർ-കവണി
Featured News, കവണി

തോരാനിടയില്ലാത്ത മഴ എങ്ങനെ തോർന്നു? എസ് കലേഷിന്റെ പുതിയ കവിതയെപ്പറ്റി കെ രാജേഷ്‌കുമാർ-കവണി

' കുന്നോളം ഭൂതകാലക്കുളിർ ' എന്ന പ്രയോഗം അസല് പൈങ്കിളിയാണ്. എസ്. കലേഷിന്റെ കവിതകളിൽ ഭൂതകാലത്തിന്റെ യഥാർത്ഥ കാഴ്ചകൾ, ചിത്രങ്ങൾ ,അനുഭവങ്ങൾ നിറഞ്ഞൊഴുകുന്നു. തോടുപോലെ. 'മീനുകളുടെ ശബ്ദത്തിൽ ഷൂളമടിക്കുന്ന ഒരാൾ ' എന്ന എസ്.കലേഷിന്റെ പുതിയ കവിത ഭൂതകാലത്തിലേക്ക് കൺ പായിക്കലാണ്. എവിടെയെങ്കിലും ചിമ്മിനിവെട്ടം തെളിയുമ്പോൾ ആ വെളിച്ചത്തെ അപ്പാടെ പിന്തുടരുന്ന ഇരുട്ടു കാണാനാകും കണ്ണുകൾ അങ്ങനെയാണെനിക്ക് പതിച്ചു കിട്ടിയത് എന്ന പ്രസ്താവനയിലാണ് ഈ കവിത അവസാനിക്കുന്നത്.  എഫ്.ബി യിൽ പോസ്റ്റിയ ഈ കവിത ഇതിനകം തന്നെ കാവ്യാസ്വാദകർ ഹൃദയത്തിലേറ്റിയിരിക്കുന്നു. സമാനഹൃദയരുമായി വല്ലാതെ ഒട്ടുന്നു ഈ കവിത. സാധാരണ ഗതിയിൽ പ്രസ്താവനയോ റിയലിസ്റ്റിക് ചിത്രങ്ങളോ ഒട്ടും കവിതയാകില്ല. എന്നാൽ ചൂണ്ടക്കൊളുത്തു പോലെ അപൂർവ്വങ്ങളായ ചില കാവ്യക്കൊളുത്തുകളുടെ കൂർത്തു മൂർത്ത മിന്നായം കൊണ്ട് കവിത ജ്വലിക്കുന്നു. 'തോരാനിടയില്ലാത്ത മഴ എങ്ങനെ തോർ...
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം …..   കവിത     ഉഷ എ ആർ
സാഹിത്യം

ഈ പെണ്ണുങ്ങളുടെ ഒരു കാര്യം ….. കവിത ഉഷ എ ആർ

ഈ പെണ്ണുങ്ങളുടെ ഒരു കാര്യം ..... ഉഷ എ ആർ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം ..... ഒരു കവിത കിളിർത്താൽ  ഉടനേ അതു നുള്ളിയെടുത്തു  കുനു കുനാ അരിഞ്ഞ്  കുറെ കൊച്ചുള്ളീം ചേർത്ത് വഴറ്റി  നല്ല മൂത്തുവിളഞ്ഞ നാളികേരം ചുവക്കെ വറുത്തരച്ച്  ഒന്നാന്തരമൊ'രുള്ളിത്തീയൽ' വെക്കും  അങ്ങനെ  എത്രയെത്ര  കഥകൾ .....  കാവ്യങ്ങൾ ..... ചിത്രങ്ങൾ .....  സ്വപ്‌നങ്ങൾ ...... ആവിയിൽ വെന്തുപോയിട്ടുണ്ട് ! തിളച്ച എണ്ണയിൽ വീണു പോയിട്ടുണ്ട് ! പ്രതീക്ഷയ്ക്കു വകയൊന്നുമില്ലെങ്കിലും ... വീണ്ടുമൊരു വനിതാദിനം...
കടുംപിടി ; മുസ്തഫ സ്റ്റിറ്റൗയുടെ കവിത , പരിഭാഷ: പി.രാമൻ
Featured News, കവിത, രാമലീലകൾ

കടുംപിടി ; മുസ്തഫ സ്റ്റിറ്റൗയുടെ കവിത , പരിഭാഷ: പി.രാമൻ

മുസ്തഫ സ്റ്റിറ്റൗ (മൊറോക്കോ, ജനനം: 1974) പരിഭാഷ: പി.രാമൻ - അപ്പോൾ, നമ്മളെന്താണു കാണുന്നത്? - ശരിക്കും ഒരു മുയലിനെ. - അതെ, ഒരു മുയലിനെ. പിന്നെ? - പിന്നെ? ഞാൻ കാണുന്നത് മുയലിനെ. - അതെ, വേറെ........? - ഞാൻ പറഞ്ഞു, ഒരു മുയൽ! - താറാവ് - താറാവ്? - ചെവി, കൊക്ക് - കാണുന്നില്ലേ? - ഞാൻ കാണുന്നത് മുയലിനെ മാത്രം - പിന്നൊരു താറാവും. - ഒരു മുയൽ! - താറാവ്! - മുയൽ! മുയൽ മുയൽ മുയൽ!  ...
‘മരപ്പൊത്ത്’ സൂരജ് കല്ലേരിയുടെ കവിത
Featured News, കവിത, കേരളം, സാഹിത്യം

‘മരപ്പൊത്ത്’ സൂരജ് കല്ലേരിയുടെ കവിത

മരപ്പൊത്ത്... ========================== തലചായ്ക്കാനിടമില്ലാതെ തെണ്ടുന്ന നേരങ്ങളിൽ വഴി തെറ്റി ഞാനൊരു കാട് കയറും മഴയാണെന്നുമവിടെ, മരങ്ങളാണ് പെയ്യുക ചിറകുള്ള മരങ്ങൾ. ആകാശത്തൂന്ന് വേരുകളാട്ടിയാട്ടി പതിഞ്ഞ താളത്തിൽ പെയ്യും.. തോർന്നാലവ- നിലം തൊടില്ല.. എല്ലാമരത്തിലും പൊത്തുകളുണ്ട് മണ്ണിൽ നിന്നും ഞാനതിലേക്ക് വലിഞ്ഞ് കയറും പൊത്തിനുള്ളിൽ ഒരിത്തിരി ഇരുട്ട് നെറ്റിയിലതിനൊരു പൊട്ട്, ചുരുണ്ട മുടി, ഞങ്ങൾ ചേർന്നിരിക്കും കെട്ടിപിടിക്കും ഉമ്മവയ്ക്കാനായുന്നേരം ഒരു ചിരിതന്ന് പെട്ടെന്നവളൊരു മുല്ലപ്പൂവിന്റെ  മണമായിപ്പോവും തല ചായ്ക്കാനവളെനിക്കൊരു മെത്ത തരും.. ഉണർന്നെണീക്കുന്നതെപ്പോഴും മലർന്ന് കിടന്ന് ശ്വസിക്കുന്ന വാക്കുകൾക്കിടയിൽ. നിങ്ങൾ  വായിക്കുന്നതിനിടയിൽ ഇതിലൊന്ന് തൊടണം ഞാനുമവളും പൊരുന്നിരുന്നതിന്റെ ചൂടുണ്ടാവും.. ഇന്നും തലചായ്ക്കാനിടമില്ലാതെ ഞാനലയുന്നു മരം പെയ...
നാടിനെപറ്റിയൊരു കവിത-  മഹ് മൂദ് ഡാർവിഷ്
കവിത, സാഹിത്യം

നാടിനെപറ്റിയൊരു കവിത- മഹ് മൂദ് ഡാർവിഷ്

നാടിനെപറ്റിയൊരു കവിത മഹ് മൂദ് ഡാർവിഷ് വിവർത്തനം: വി കെ അജിത്കുമാർ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു സന്ധ്യയിൽ നിദ്രപൂകിയ രണ്ടു കണ്ണുകൾ മുപ്പതു വർഷങ്ങൾ അഞ്ചു യുദ്ധങ്ങൾ എനിക്കായി ഒളിപ്പിച്ച ആ കാലത്തിനു ഞാൻ സാക്ഷിയായി. ഒരു ഗോതമ്പ് ചെടിയുടെ കാതുകൾ ഗായകർ പാടുന്നു. തീയ്കും വരത്തനും വൈകുന്നേരങ്ങൾ വൈകുന്നേരങ്ങൾ മാത്രമായിരുന്നു. പാട്ടുകാരൻ പാടുന്നു. അവരയാളെ ചോദ്യം ചെയ്യുന്നു. നിങ്ങളെന്തിനാണ് പാടുന്നത് ? അവരവനെ നിശബ്ദനാക്കുന്നതുവരെ അവനവർക്ക് മറുപടികൊടുത്തു കൊണ്ടിരുന്നു . അവരവനെ തിരഞ്ഞുകൊണ്ടിരുന്നു അവൻ്റെ നെഞ്ചിൽ അവൻ്റെ ഹൃദയം മാത്രമെ ഉണ്ടായിരുന്നുള്ളു അവൻ്റെ ഹൃദയത്തിൽ അവൻ്റെ ജനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവൻ്റെ ശബ്ദത്തിൽ അവൻ്റെ ദു:ഖം മാത്രമാണുണ്ടായിരുന്നത്. ...
പശുവിനെ വരയ്ക്കുന്നതെങ്ങനെ ; ഗോപകുമാർ തെങ്ങമത്തിന്‍റെ കവിത
Featured News, കവിത, കേരളം, സാഹിത്യം

പശുവിനെ വരയ്ക്കുന്നതെങ്ങനെ ; ഗോപകുമാർ തെങ്ങമത്തിന്‍റെ കവിത

ഇനി നമുക്ക് പശുവിനെ വരച്ച് പഠിക്കണം. ഞങ്ങൾക്കറിയില്ല മാഷേ.. സാരമില്ല. ഇന്ത്യയെ വരയ്ക്കാനറിയാമല്ലോ? പിന്നേ..! പണ്ടേ വരച്ചു പഠിച്ചതല്ലേ! എങ്കിൽ പിന്നെ എളുപ്പമാണ്. എങ്ങനെ? ഇൻഡ്യയെ വരച്ച് ഉള്ളംകൈയ്യിൽ കുത്തി നിർത്തുക. നിർത്തി. മറുകൈ കൊണ്ട് കാശ്മീരിന്റെ ഉച്ചിയിൽ അമർത്തി കീഴ്പ്പോട്ട് തള്ളുക. തള്ളി. ഭൂപടത്തിന്റെ ഉയരം കുറഞ്ഞ് ഇടവും വലവും വലിഞ്ഞു നീളുന്നത് കണ്ടോ? ശരിയാണല്ലോ..! ഗുജറാത്ത് നീണ്ടുതാഴ്ന്ന് വാലാകും അറബിക്കടലിൽ ചാണകം വീഴാൻ പാകത്തിൽ..! കിഴക്കൻ സംസ്ഥാനങ്ങൾ നീണ്ടും നിവർന്നും ചുരുങ്ങിയും അയവെട്ടിയും പശുവിന്റെ തലയാവും കേരളവും തമിഴ്നാടും പശുവിനെ താങ്ങി നിർത്തുന്ന കൈകാലുകളാകും..! ശരിയാണല്ലോ മാഷേ .. ബംഗ്ലാദേശിനെ പുൽത്തൊട്ടിലാക്കുക റോഹിംഗ്യകളെ പിടിച്ച് പുൽത്തൊട്ടിലിടുക. സൂക്ഷിച്ച് നോക്ക്.. ഇപ്പോൾ അതൊരു പശുവായി മാറിയിരിക്കുന്നു. ആഹാ. പുല്ലു തിന്നുന്ന പശു എന്തെളുപ്പം ...ല്ലേ...
പേരറ്റ കവിത ; മലൈച്ചാമി,    പരിഭാഷ: പി.രാമൻ
കവിത, കേരളം, രാമലീലകൾ, സാഹിത്യം

പേരറ്റ കവിത ; മലൈച്ചാമി, പരിഭാഷ: പി.രാമൻ

മലൈച്ചാമി (തമിഴ്) പരിഭാഷ: പി.രാമൻ എല്ലാം മുടിഞ്ഞ ശേഷം ജീവൻ കൂടി അഴിഞ്ഞ ശേഷം കാല്പാടുകളെല്ലാം അലകളും നുരകളും പടർന്ന് മാഞ്ഞു കഴിഞ്ഞ ശേഷം നിന്റെ വീട്ടിലെത്തോട്ടത്തിൽ എപ്പോഴും ചെറുവണ്ടുകൾ മുരളും. ചുവർ വിള്ളലിൽ മുളച്ച ആലിൽ മിന്നാമിന്നികൾ കാത്തിരിക്കും.