Wednesday, June 23

Tag: poem

 എന്നെ (അവളെ) നിറച്ചെഴുതുന്നു ; അബിന്‍ എം ദേവസ്യയുടെ കവിത
കവിത, കേരളം, സാഹിത്യം

 എന്നെ (അവളെ) നിറച്ചെഴുതുന്നു ; അബിന്‍ എം ദേവസ്യയുടെ കവിത

കുറച്ചു നാളുകൾക്ക് മുമ്പ് ജീവിച്ചിരുന്ന എന്നെ ഞാൻ ചില്ലിട്ടു വയ്ക്കുന്നു എന്നും രാവിലെ എണീറ്റ് അതിൽ പൊടിപിടിച്ച വസന്തത്തെ തൂത്തു തുടച്ച് മിനുക്കുന്നു മൂടിപ്പുതച്ചു കിടന്നുറങ്ങിയ മഞ്ഞിൽ എന്റെ പേരെഴുതിപ്പഠിക്കുന്നു ചില്ലിനുള്ളിലെ എന്റെ നെഞ്ചത്ത് കാലം ഒരു കേട്ടെഴുത്തിടുന്നു പത്തിൽ ഒന്നര പത്തിലൊന്ന് പത്തിലെത്ര..? നിരന്തരം ഞാനതിൽ തോറ്റു മടങ്ങുന്നു കല്ലുകോലുകൊണ്ട് ചില്ലു പൊട്ടിച്ച് കേട്ടെഴുത്തിട്ടന്റെ നോട്ടുപുസ്തകം പകർത്തി ഞാൻ പുതിയ എന്നെ നിറച്ചെഴുതുന്നു വരാന്തയിൽ പൂതാനിച്ച് നിന്ന് ഒറ്റയ്ക്കൊരു പെരുക്കപ്പട്ടിക പഠിക്കാനോങ്ങുന്നു വക്കു പൊട്ടിയ സ്ലേറ്റിൽ കൈയിട്ട് ഞാനാ ചില്ലുകൂട്ടിൽ നിന്ന് അവളുടെ പച്ച പാവാടയിൽ തൂങ്ങി മലയിറങ്ങുന്നു കറുത്തൊരു ഇഞ്ചിപ്പുളി അവളുടെ ചുണ്ടുകളെ രുചിയിറക്കങ്ങളുടെ മലയിൽ നിന്ന് ഉന്തിയിടുന്നു ഒപ്പം ചാടിയ ഞാൻ ഏതോ നോട്ടുപുസ്തകത്തിന്റെ നടുക്കാം പേജിലെ പേപ്പറാക്കി മാറ്റപ...
പലർ ചേർന്ന് വരച്ച മല; നിഷി ജോർജിന്റെ കവിത
OUT OF RANGE, കവിത, സാഹിത്യം

പലർ ചേർന്ന് വരച്ച മല; നിഷി ജോർജിന്റെ കവിത

പലർ ചേർന്ന് വരച്ച മല ത്രികോണം ചിറകൊടിഞ്ഞൊരു പക്ഷിയാണ്. താഴ്വരകളിൽ തൂവൽ വിടർത്തിവിരിച്ച് ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നൊരു മലയാണ്. സാഹസികരേയും ഭക്തരേയും പ്രലോഭിപ്പിക്കുന്ന ഉയരമാണ്. ത്രികോണം ഒരു മലയാണ്. മലകയറ്റത്തിനിടയിലും മലയിറക്കത്തിനിടയിലും ശ്വാസം നിലച്ചുപോയവരെ പൊതിഞ്ഞുസൂക്ഷിക്കുന്നൊരു പിരമിഡാണ്. അനേകയാത്രകളെ ഉള്ളടക്കം ചെയ്ത ശരീരം മൂന്നുവരകൾക്കുള്ളിലെ ചരിത്രഭാരത്തിലേക്ക് ഉൾക്കണ്ണുതുറക്കുന്നു. മുകളിലേക്ക് വഴിവെട്ടിയവർ- പാദവും ലംബവും കർണ്ണവും അളന്നെടുത്തവർ- സസ്യജന്തുജാലങ്ങളായി ഉപരിതലങ്ങളെ ഒപ്പിയെടുത്തവർ- ഉൾഖനനം നടത്തിയവർ- താഴ്വരകളിലും മലമുകളിലും വസിച്ചവർ- പലർ ചേർന്നു വരച്ചൊരു ത്രികോണമാണ് ഒാരോ മലയും. മൂന്നുവരകളെ മുനകൂർപ്പിച്ച കുന്തങ്ങളാക്കി ഏത് കാട്ടാളരാണ് കൊല്ലവളെ എന്ന് അലറുന്നത് ? ചിറകൊടിഞ്ഞ ഒരുപക്ഷിയുടെ ഹൃദയമിടിപ്പുകളെ ആകാശത്തേക്...
അലക്സാണ്ടർ ബ്ലോക്കിന്;  അന്ന അഹമതോവയുടെ കവിത,  വിവ: വി.ആർ സന്തോഷ്
കവിത, സാഹിത്യം

അലക്സാണ്ടർ ബ്ലോക്കിന്; അന്ന അഹമതോവയുടെ കവിത, വിവ: വി.ആർ സന്തോഷ്

അന്ന അഹമതോവ പരിഭാഷ: വി.ആർ സന്തോഷ് ആ കവിയെ ഞാൻ കാണുവാൻ പോയൊരു ഞായറാഴ്ച തൻ കൃത്യമാം ഉച്ചയിൽ വിസ്തൃതം മുറി ശാന്തമാണെങ്കിലും ജനലിനപ്പുറം അതിശൈത്യപൂരിതം പ രുപരു ത്തൊരാനീലപ്പുകയ്ക്കു മേൽ മിന്നിനിന്നു ചെങ്കനി സൂര്യനും മിണ്ടിയില്ലെന്റെ ആതിഥേയൻ, പക്ഷെ ഒട്ടു ശ്രദ്ധിച്ചു എന്റെ കാര്യങ്ങളെ ! അവനയച്ചൊരാ കൺനോട്ടമെപ്പൊഴു- മേവരുമ്മോർക്കുമെന്നുറപ്പാണത്. ഞാനവയ്ക്കുനേർ നോക്കാതിരിക്കുവാൻ ജാഗരൂപയായെനിക്കായി നിശ്ചയം. ഞായറിലെ പുകഞ്ഞ മധ്യാഹ്നത്തിൽ നേവ തന്റെ കടൽക്കവാടക്കരെ ഉന്നതം പ്രതിപ്രാചീനമായൊരാ കവിയുടെ ഭാവ ഭവനത്തിൽ വച്ചന്നു ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണ- മെങ്കിലുംഞാനതോർക്കുമതെപ്പൊഴും...
ആദർശം ;               പാട്രിക് പിയേഴ്സിൻ്റെ കവിത
കവിത, സാഹിത്യം

ആദർശം ; പാട്രിക് പിയേഴ്സിൻ്റെ കവിത

വിവ: വി ആർ സന്തോഷ് നഗ്നനായി നിന്നെ ഞാൻ കണ്ടു ഓ, സൗന്ദര്യ ധാമമേ! ഞാനെന്റെ കണ്ണുകളിറുക്കിയടച്ചു ഭയന്നു പിൻതിരിഞ്ഞു. നിന്റെ സംഗീതം ഞാൻ കേട്ടു. ഓ, മധുവിൻ മാധുര്യമേ! ഞാനെന്റെ കാതുകളടച്ചു ഭയത്താൽ പതറാതിരിക്കാൻ. ഞാൻ നിന്റെ അധരങ്ങൾ ചുംബിച്ചു ഓ ,മധുവിൻ മാധുര്യമേ! ഞാനെന്റെ ഹൃദയം കഠിനമാക്കി തകരുമെന്ന ഭയത്താൽ. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ചെവികൾ കൊട്ടിയടച്ചു. ഹൃദയം കല്ലാക്കി. ഞാനെന്റെ പ്രണയത്തെ ഞെരിച്ചു കൊന്നു. ഞാൻ സ്വരൂപിച്ച സ്വപ്നത്തോട് ഞാൻ പുറംതിരിഞ്ഞു നിന്നു എനിക്കു മുന്നിലുള്ള ഈ വഴിയിലേക്കു ഞാൻ മുഖം തിരിഞ്ഞു നിന്നു. ഞാൻ എന്റെ മുഖം തിരിച്ചു വച്ചിരിക്കുന്നു എനിക്കു മുന്നിലുള്ള ആ വഴിയിലേക്ക് മുന്നിൽ കാണുന്ന ആ ലക്ഷ്യത്തിലേക്ക് ഞാൻ സന്ധിക്കുന്ന ആ മരണത്തിലേക്ക്. *പാട്രിക് പിയേഴ്സ് (1879- 1916) ഐറീഷ് കവിയും ദേശീയ വാദിയും.1916 ലെ ഈസ്റ്റർ കലാപത്തിന്റെ നായകരിൽ ഒരാൾ. കലാപ പരാജയത്തെ ...
വീടോർമ്മ ; യു ഗ്വാങ് ഷോങ്ങിന്‍റെ കവിത പരിഭാഷ: പി.രാമൻ
കവിത, രാമലീലകൾ, സാഹിത്യം

വീടോർമ്മ ; യു ഗ്വാങ് ഷോങ്ങിന്‍റെ കവിത പരിഭാഷ: പി.രാമൻ

യു ഗ്വാങ് ഷോങ് ( തായ് വാൻ) പരിഭാഷ: പി.രാമൻ കുഞ്ഞുന്നാളിൽ വീടോർമ്മ ഒരു തപാൽ സ്റ്റാമ്പ് " ഇവിടെ ഞാൻ അവിടെ ...... എന്നമ്മ " പിന്നെ മുതിർന്നപ്പോൾ വീടോർമ്മ ഒരു യാത്രാട്ടിക്കറ്റ് ''ഇവിടെ ഞാൻ അവിടെ..... യെന്റെ വധു " പിൻ വർഷങ്ങളിൽ വീടോർമ്മ ഒരു കുഴിമാടമായ് മാറി " ഇവിടെ ഞാൻ അവിടെ...... യെന്നമ്മ " ഇന്നിപ്പോൾ വീടോർമ്മ ഒരു കടൽപ്പിളർപ്പായ് പരക്കുന്നു " ഇവിടെ ഞാൻ അവിടെ........ യെൻ വൻകര " *തായ്‌വാന്‍ കവിയാണ്‌ ഗ്വാങ്ങ് ഷോങ്ങു.1928 ല്‍ ചൈനയിൽ ജനിച്ച കവി തായ്‌വാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നായിരുന്നു ബിരുദം നേടിയത്. ഈ കാലയളവിൽ തന്നെ അദ്ദേഹം കാവ്യഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം അധ്യാപകനായി ജോലി ചെയ്തു. ആദ്യകാലത്തുതന്നെ കാവ്യാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ കവിയാണ് ഷോങ് . പതിനേഴു സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.           ...
വിവര്‍ത്തനത്താല്‍ പൊലിപ്പിക്കപ്പെട്ടൊരു ദേശം; നിഷി ജോര്‍ജിന്‍റെ കവിത
OUT OF RANGE, കവിത, കേരളം, സാഹിത്യം

വിവര്‍ത്തനത്താല്‍ പൊലിപ്പിക്കപ്പെട്ടൊരു ദേശം; നിഷി ജോര്‍ജിന്‍റെ കവിത

  അതിരില്ലാത്തൊരു നിരപ്പാണ് പച്ചപ്പുല്‍മൈതാനമായി, ആവേശംമൂത്ത കാണികളായി, പ്രതിരോധമുന്നേറ്റങ്ങളുടെ ഇരട്ടവേഷംചെയ്യുന്ന കളിക്കാരായി, ഗാലറിയും റഫറിയും ഗോള്‍വലകളും വരകുറികളും കാല്‍പ്പന്തുമായി, വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഭൂഗോളം എന്ന ബ്രഹദാഖ്യാനമാണ് കാല്‍പ്പന്തെന്നൊരുഹൈക്കുവായി പരിഭാഷപ്പെട്ടത്. വൃത്തങ്ങളുംചതുരങ്ങളുമായി റഫറിയുംസമയക്രമങ്ങളുമായി പദാനുപദമായി വൃത്താനുവൃത്തമായി ഞാന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗോട്ടിക്കുഴികളുംഗോള്‍ഫ്കുഴികളുമായി ചുരുണ്ടുകൂടിയിരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ മൈതാനവശങ്ങളിലേക്ക് പതഞ്ഞുയര്‍ന്ന് പരന്നുപൊങ്ങി ഗോള്‍വലകളായി. ലക്ഷ്യത്തെ വലിച്ചുനീട്ടിയവിവര്‍ത്തനം മാര്‍ഗ്ഗത്തെയോസങ്കീര്‍ണ്ണമാക്കി... കളിയെഇഷ്ടപ്പെടുകയും അരാജകവാദിയാവുകയും ഒരേസമയംസാധ്യമല്ലെന്ന് റഫറികാണികളിലൊരുവനെ ചുമപ്പുകാര്‍ഡ്കാണിച്ചു... തോറ്റകളിതോറ്റജീവിതമാണ്എന്നെഴുതി മറ്റൊരുവന്‍ തുന്നിച...
ഒരു സ്ത്രീയുടെ ശരീരം; പാബ്ലോ നെരൂദയുടെ കവിത
കവിത, സാഹിത്യം

ഒരു സ്ത്രീയുടെ ശരീരം; പാബ്ലോ നെരൂദയുടെ കവിത

പരിഭാഷ: വി ആർ സന്തോഷ് ഒരു സ്ത്രീയുടെ ശരീരം, വെളുത്ത കുന്നുകൾ, വെളുത്ത തുടകൾ കീഴടങ്ങിക്കിടക്കുന്ന നിന്നെക്കണ്ടാൽ ഒരു ഭൂമി പോലെ. എന്റെ മെരുങ്ങാത്ത കർഷക ഉടൽ നിന്നിലേക്കാഴ്ന്നിറങ്ങുകയും ഭൂമിയുടെ ആഴത്തിൽ നിന്ന് എന്റെ മകനെ കിളച്ചെടുക്കുകയും ചെയ്യുന്നു. ഞാൻ ഒരു തുരങ്കം പോലെ തനിച്ചായിരുന്നു.എന്നിൽ നിന്ന് പക്ഷികൾ പറന്നകന്നു, തകർത്ത് തരിപ്പണമാക്കി രാത്രി എന്നിൽ പതിയ്ക്കുമ്പോൾ നിന്നിൽ നിന്ന് അതിജീവിക്കാൻ ഒരായുധം പോലെ ഉലയിൽ നിന്ന് ഞാൻ കാച്ചിയെടുക്കുന്നു. എന്റെ വില്ലിലെ ഒരമ്പു പോലെ, എന്റെ കവിണയിലെ കല്ലു പോലെ ... പക്ഷെ പ്രതികാരത്തിന്റെ നിമിഷം നിന്നോടുള്ള പ്രണയമായ് മാറുന്നു. ത്വക്കിന്റെ , പായലിന്റെ, ആസക്തിയുടെ, തനിപ്പാലിന്റെ ഉടൽ. ഓ,നിന്റെ മുലകളുടെ പാനപാത്രങ്ങൾ! ഓ, അസാന്നിധ്യത്തിന്റെ മിഴികൾ! ഓ, ഗുഹ്യഭാഗത്തെ ഇളം ചുവപ്പ് പനീർപ്പൂക്കൾ! ഓ, നിന്റെ മന്ദവും ദുഃഖിതവുമായ നിസ...
ആഘാതത്തിനു ശേഷം; തോമസ് ട്രാൻസ്ട്രോമറിന്‍റെ കവിത
കവിത, രാമലീലകൾ, സാഹിത്യം

ആഘാതത്തിനു ശേഷം; തോമസ് ട്രാൻസ്ട്രോമറിന്‍റെ കവിത

തോമസ് ട്രാൻസ്ട്രോമർ (1931-2015- സ്വീഡൻ ) പരിഭാഷ: പി.രാമൻ രോഗിയായ പയ്യൻ ഒരു കാഴ്ചയിൽ കുരുങ്ങി കൊമ്പുപോലെ കനം വെച്ച നാക്കുമായി ഇരിക്കുന്നു. ചോളപ്പാടത്തിന്‍റെ ചിത്രത്തിനു പുറം തിരിഞ്ഞാണവനിരിക്കുന്നത്. അവന്‍റെ താടിയെല്ലിലെ ബാൻഡേജ് മൃതദേഹത്തിന്‍റെ കെട്ടിനെ ഓർമ്മിപ്പിക്കുന്നുണ്ട്. മുങ്ങൽ വിദഗ്ദ്ധന്‍റെതുപോലുള്ള കട്ടിക്കണ്ണടയാണവന്‍റെത്. ഇരുട്ടത്തെ ടെലഫോൺ മണിയടി പോലെ എല്ലാം തീവ്രം, മറുപടി രഹിതം. എന്നാൽ അവന്‍റെ പിന്നിലെ ചിത്രം - ധാന്യമണികളുടെ സുവർണ്ണക്കൊടുങ്കാറ്റാണെങ്കിലും ശാന്തി പകരുന്ന പ്രകൃതിദൃശ്യം. ആകാശനീലക്കളകളും ഒഴുകുന്ന മേഘങ്ങളും. മഞ്ഞത്തിരയുടെ താഴെ ചില വെളുത്ത ഷർട്ടുകൾ കപ്പലോട്ടുന്നു: കൊയ്ത്തുകാർ. അവർ നിഴലുകളൊന്നും വീഴ്ത്തുന്നില്ല. പാടത്തിനക്കരെ ഒരാൾ ഇങ്ങോട്ടു നോക്കി നിൽക്കുമ്പോലെ കാണപ്പെടുന്നു. ഒരു പരന്ന തൊപ്പി അയാളുടെ മുഖം ഇരുണ്ടതാക്കുന്നു. ഈ മുറിയിലെ ഇരുണ്...
കാജൽ അഹമ്മദിന്റെ കവിത: ഗർഭം
കവിത, സാഹിത്യം, സ്ത്രീപക്ഷം

കാജൽ അഹമ്മദിന്റെ കവിത: ഗർഭം

കവി:  കാജൽ അഹമ്മദ് പരിഭാഷ : വി .കെ.  അജിത് കുമാർ ഗർഭം അവളുടെ സുഹുത്തുക്കളെപ്പോലല്ല അവൾക്ക്  ഇനി അടിവയറൊളിക്കാൻ കഴിയില്ല ഇടുപ്പുകൾ ഇളക്കാൻ കഴിയില്ല ഇതുവരെ അവളനുഭവിച്ച വണ്ടിയിലും സർവ് നാറിലെ നൗകകളിലെയും യാത്രയെ വെല്ലുവിളിക്കാൻ കഴിയില്ല. അവൾ ഗർഭിണിയാണ് അതിനാൽ തന്നെ അവൾക്ക് ചുറ്റുമുള്ള പെൺകുട്ടികളെക്കാൾ സുന്ദരിയാണവൾ വൈകുന്നേരങ്ങളിൽ അവിടം കടന്നു പോകുന്ന ആണുങ്ങളേക്കാൾ സൗന്ദര്യമുണ്ടവൾക്ക് അവളുടെ അയൽക്കാരികളേക്കാൾ പ്രണയം തോന്നുംവിധം സുന്ദരിയാണ്. അവളെ നോക്കുമ്പോൾ തണ്ണിമത്തനെ ഓർക്കും പോലെ നിനക്ക് ഒരു കുഞ്ഞിന്റെ ചിരിയോ കരച്ചിലോ കിനാവ് കാണാം ഒരു കുസൃതിയുടെ തലോടൽ പോലെയും അവളുടെ അടിവയർ ഇനിയൊരു മുളന്തണ്ട് പോലല്ല പാവാട വിടർത്തിക്കെട്ടുന്നു ജീൻസ് മറഞ്ഞു പോകുന്നു ചുണ്ടുകളിലെ ചായം ഹൈഹീൽഡിനൊപ്പവും കണ്ണാടിക്കൊപ്പവും വിസ്മരിക്കുന്നു. അവളുടെ നീളമേറിയ ഫ്രോക്കുകളും നീന്തൽ വേഷവുമെല്ല...