മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കമ്മിഷണർ
കൂത്തുപറമ്പ് പാനൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊലയ്ക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആക്രമണമുണ്ടായ സ്ഥലം പരിശോധിച്ചശേഷം കമ്മിഷണർ വ്യക്തമാക്കി.
മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായത്. മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 11പേരെ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമിസംഘം വീടിനു മുന്നിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്...