Wednesday, July 15

Tag: POLITICAL GAME

റിപ്പബ്ലിക് ദിനപരേഡിലും  രാഷ്ട്രീയ വൈര്യം ; കേരളത്തിന്റെ ഫ്ളോട്ടുകൾ കേന്ദ്ര സർക്കാർ ഒഴിവാക്കി
കേരളം, ദേശീയം, വാര്‍ത്ത

റിപ്പബ്ലിക് ദിനപരേഡിലും രാഷ്ട്രീയ വൈര്യം ; കേരളത്തിന്റെ ഫ്ളോട്ടുകൾ കേന്ദ്ര സർക്കാർ ഒഴിവാക്കി

2020 ജനുവരി 26 നു ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം പ്രതിരോധ മന്ത്രാലയം ഒഴിവാക്കി. പൗരത്വ നിയമ ഭേദഗതിയിലുൾപ്പെടെ കേന്ദ്ര സർക്കാരിനെ നിരന്തരം എതിർക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് കേരളത്തിനു അയിത്തം കല്പിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകൾ നേരത്തെതന്നെ ഒഴിവാക്കിയ വാർത്ത പുറത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിന്റെ ഫ്ലോട്ടുകൾ ഒഴിവാക്കിയത്. മൂന്നു സംസ്ഥാനങ്ങളെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുയർന്നിട്ടുണ്ട്. കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ധസമിതി ആവശ്യപ്പെട്ടതുപ്രകാരം തിരുത്തലുകൾ നടത്തി ടാബ്ലോകൾ മൂന്നു തവണയായി അവതരിപ്പിച്ചെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മീഷണർ പുനീത് കുമാറും പറഞ്ഞു.  ബംഗാളിൽ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തിയാണ് കേ...
മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം, വാര്‍ത്ത

മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടത്തായി കൊലപാതകസംബന്ധമായ വിവരങ്ങൾ നേരത്തെ ലഭിച്ചതാണെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സര്‍ക്കാരിന്‍റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയുടെ ഭാഗമായാണു ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്...