Friday, July 30

Tag: Prathipaksham Exclusive

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
വയനാടും വടകരയും സ്ഥാനാർത്ഥികൾ മാറുമോ? AICC ലിസ്റ്റിൽ ഉൾപ്പെടാതെ ഇരു മണ്ഡലങ്ങളും
Featured News, കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

വയനാടും വടകരയും സ്ഥാനാർത്ഥികൾ മാറുമോ? AICC ലിസ്റ്റിൽ ഉൾപ്പെടാതെ ഇരു മണ്ഡലങ്ങളും

ഏറെ കോലാഹലങ്ങൾക്കും പലവട്ട ചർച്ചകൾക്കും ഗ്രൂപ്പ് വീതം വെയ്പുകൾക്കും ഒടുവിൽ പ്രഖ്യാപിച്ച വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ എഐസിസി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള നേതാക്കളുമായി പലവട്ട ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ വെച്ച് വടകരയിൽ കെ. മുരളീധരനെയും വയനാട്ടിൽ ടി. സിദ്ധീഖിനെയും പ്രഖ്യാപിച്ചത്. എന്നാൽ ഈ ലിസ്റ്റ് ഇതുവരെ എഐസിസി അംഗീകരിച്ചിട്ടില്ല. കെപിസിസി നേതാക്കന്മാർ ഡൽഹിയിൽ തമ്പടിച്ചു ചർച്ച ചെയ്തു പുറത്തുവിട്ട ലിസ്റ്റ് പലതവണ തിരുത്തപ്പെട്ടിരുന്നു. മാർച്ച് ഏഴാം തീയതി പുറത്തുവന്ന ലിസ്റ്റിൽ കേരളത്തിലെ സ്ഥാനാർത്ഥികൾ ആരെല്ലാമെന്നുള്ള പരാമർശമില്ല. പിന്നീട് പുറത്ത് വന്ന രണ്ടാമത്തെ ലിസ്റ്റിലും കേരളത്തിലെ സ്ഥാനാർഥി വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. മാർച്ച് 13നാണ് രണ്ടാം വട്ട സ്ഥാനാർഥി ലിസ്റ്റ് കോൺഗ്രസ് പുറത്ത് വി...
സാക്ഷര കേരളമേ ഈ കൊല ചെയ്തത് നിങ്ങളാണ്; കാലം 2019 മാർച്ച് മാസം, സ്ഥലം മലപ്പുറം, കേരളം
Editors Pic, Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത

സാക്ഷര കേരളമേ ഈ കൊല ചെയ്തത് നിങ്ങളാണ്; കാലം 2019 മാർച്ച് മാസം, സ്ഥലം മലപ്പുറം, കേരളം

നവോത്ഥാന മതിൽ പണിത കേരളം, രാഷ്ട്രീയ പ്രബുദ്ധമായ കേരളം, സ്ത്രീ പുരുഷാനുപാതത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, സാക്ഷരത വിദ്യാഭ്യാസത്തിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന കേരളം. സർക്കാർ പരസ്യങ്ങളിലും ലോകത്തിന്റെ മുന്നിലും കേരളം അങ്ങനെ പലതുമാണ്. എന്നാൽ യഥാർത്ഥ കേരളം എങ്ങനെയാണ്? അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങാണ് ഈ കേരളം.ഇവിടെ ആചാരങ്ങളുടെ പേരിൽ  ആയിരകണക്കിന് മനുഷ്യരെയാണ് കൊന്നുകൊണ്ടിരിക്കുകയാണ്.  ഈ കൊലകൾക്ക്  ഭരണകൂടവും നിയമസംവിധാനങ്ങളും ഉത്തരവാദിത്വമുള്ള വ്യക്തികളെന്ന നിലയിൽ നമ്മൾ ഓരോരുത്തരും  പ്രതിപക്ഷം ഡോട്ട് ഇൻ ഉൾപ്പടെയുള്ള മാധ്യമങ്ങളും ഉത്തരവാദികളാണ്. മലപ്പുറം ജില്ലയിലെ കരുളായി പത്തുതറപ്പടി, കൊളപ്പറ്റ ഫിറോസ് അലി എന്ന 39 വയസ്സുള്ള ചെറുപ്പക്കാരൻ മന്ത്രവാദത്തിന്റെ പേരിൽ കഴിഞ്ഞ മാർച്ച് ഒന്നിന് കൊലചെയ്യപ്പെട്ടു . രണ്ടാം തീയതി ആ യുവാവിന്റെ ശവസംസ്ക്കാര ചടങ്ങും കഴിഞ്ഞു. കേരളം എല്ലാ പ്പോലെ...
വൈദ്യുതി ബിൽ അടക്കുന്നതിനും സർവീസ് ചാർജ്; ഉപഭോക്താക്കളെ  പിഴിഞ്ഞ്  കെഎസ്ഇബി
Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത

വൈദ്യുതി ബിൽ അടക്കുന്നതിനും സർവീസ് ചാർജ്; ഉപഭോക്താക്കളെ പിഴിഞ്ഞ് കെഎസ്ഇബി

വൈദ്യുതി ബിൽ അടക്കുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തി കെഎസ്ഇബി ഉപഭോക്താക്കളെ പിഴിയുന്നു. 2,000 രൂപയ്ക്ക് മേൽ വരുന്ന ബില്ലുകൾ കെഎസ്ഇബി ഓഫീസുകളിൽ ഇപ്പോൾ സ്വീകരിക്കുന്നില്ല. പകരം ഇത്തരം ബില്ലുകൾ ഓൺലൈൻ മുഖേന അടക്കുവാനാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിരി ക്കുന്നത്. കെഎസ്ഇബിയുടെ വെബ്‌സൈറ്റായ kseb.in വഴി കൺസ്യൂമർ നമ്പർ നൽകി ബിൽ അടക്കുവാൻ ശ്രമിക്കുമ്പോൾ ആണ് 2,000 രൂപയ്ക്ക് മേൽ വരുന്ന ഇടപാടിന് കെഎസ്ഇബി സർവീസ് ചാർജ് ഈടാക്കുന്നത്. ഡെബിറ്റ് കാർഡ് വഴി പണം അടയ്ക്കുമ്പോൾ ഫെഡ് ഇ ഗേറ്റ്, ടെക്ക് പ്രോസസ്സ് പേയ്‌മെന്റ് സർവീസ് തുടങ്ങിയ രണ്ട് ഓപ്‌ഷനുകൾ ആണ് സൈറ്റിൽ ഉള്ളത്. ഫെഡ് ഇ ഗേറ്റ് വഴി പണം അടച്ചാൽ 2,000 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലിന് 17 രൂപ സർവീസ് ചാർജ് ഈടാക്കുന്നതിന് പുറമെ ജിഎസ്ടിയും ഈടാക്കും. അതേസമയം ടെക്ക് പ്രോസസ്സ് പേയ്‌മെന്റ് സർവീസ് വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ ബില്ലിന്റെ .90% സർവീസ് ച...
ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ചു; അനധികൃത ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണം ഹൈറേഞ്ചിലെ കാലാവസ്ഥയെ ഇല്ലാതാക്കും
Editors Pic, Featured News, കേരളം, പരിസ്ഥിതി, പ്രതിപക്ഷം, വാര്‍ത്ത

ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ചു; അനധികൃത ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണം ഹൈറേഞ്ചിലെ കാലാവസ്ഥയെ ഇല്ലാതാക്കും

പ്രളയാനന്തര കേരളത്തിൽ ഭൂപരിഷ്‌ക്കരണ നിയമം വരെ അട്ടിമറിച്ച് സംസ്ഥാന മൊട്ടാകെ കയ്യേറ്റങ്ങൾ വ്യാപിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 3500 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഒന്നായ കുട്ടിക്കാനത്ത് വികസനത്തിന്റെ പേരിലാണ് സകല നിയമങ്ങളെയും അട്ടിമറിച്ചു കൊണ്ടുള്ള കയ്യേറ്റം നടക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം തണുപ്പ് അനുഭവ പ്പെടുന്ന സ്ഥലങ്ങളിൽ ഒന്നും പ്രധാന വിനോദ സഞ്ചാര മേഖലയുമായ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് അധികാരത്തിന്റെയും പണത്തിന്റെയും ധൈര്യത്തി ലാണ് ഇത്തരം കയ്യേറ്റങ്ങൾ നടക്കുന്നത്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിനെന്ന പേരിൽ വളരെ യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള കുട്ടിക്കാനത്ത് ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാ ണത്തിനുള്ള അനുമതി നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. തേയില കൃഷിക്കായി പാട്ടത്തിന് നൽകിയിരിക്കുന്ന തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് മുറിച്ച് ...
മോട്ടോർ വാഹനവകുപ്പിൽ നിന്ന് അനധികൃത ചെക്ക്പോസ്റ്റ് നിയമനം; വകുപ്പിൽ ആളില്ലാത്തത് കാരണം നട്ടം തിരിഞ്ഞു പൊതുജനം
കേരളം, വാര്‍ത്ത

മോട്ടോർ വാഹനവകുപ്പിൽ നിന്ന് അനധികൃത ചെക്ക്പോസ്റ്റ് നിയമനം; വകുപ്പിൽ ആളില്ലാത്തത് കാരണം നട്ടം തിരിഞ്ഞു പൊതുജനം

മോട്ടോർ വാഹനവകുപ്പിൽ നിന്ന് ചെക്ക് പോസ്റ്റുകളിലേയ്ക്ക് ചട്ടം ലംഘിച്ച് നിയമനം. പുതിയതായി വകുപ്പിൽ ജോയിൻ ചെയ്യുന്നവരുൾപ്പടെ ചെക്ക്പോസ്റ്റ് നിയമനത്തിന് വേണ്ടി അനധികൃതമായി സ്വാധീനം ചെലുത്തിയും മറ്റും ചെക്ക് പോസ്റ്റുകളിൽ നിയമനം നടത്തുന്നുവെന്ന് പ്രതിപക്ഷം ന്യൂസ് അന്വേഷണത്തിൽ വ്യക്തമാവുന്നു. രാഷ്ട്രീയ സ്വാധീനവും ഉന്നതങ്ങളുമായി വഴിവിട്ട ബന്ധവും ഉണ്ടെങ്കിൽ ആർക്കും ട്രാൻസ്‌പോർട്ട് വകുപ്പിൽനിന്നും ചെക്ക് പോസ്റ്റ് പരിശോധനകളിലേയ്ക്ക് മാനദണ്ഡങ്ങളൊന്നുമില്ലാതെ മാറ്റം ലഭിക്കും. ഇതിനായി ഉദ്യോഗസ്ഥർ പതിനായിരങ്ങൾ ചിലവഴിക്കാനും മടിക്കുന്നില്ല. ചെക്ക് പോസ്റ്റുകളിൽ ലഭിക്കുന്ന 'കിമ്പള'മാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ ശുഷ്‌ക്കാന്തിക്ക് കാരണം. മാസപ്പടിയായും വീതമായും ലഭിക്കുന്ന ഒരുമാസത്തെ തുക കൊണ്ട് അനധികൃത നിയമനത്തിന് ചിലവാക്കുന്ന മുഴുവൻ തുകയും തിരിച്ചു പിടിക്കാമെന്നതും പിന്നീട് ലഭിക്കുന്ന തുക കീശയിൽ വീഴ...