Saturday, July 31

Tag: PREETHA SHAJI

പ്രീത ഷാജിക്ക് ഹൈക്കോടതിയുടെ സാമൂഹ്യസേവനശിക്ഷ
കേരളം, വാര്‍ത്ത

പ്രീത ഷാജിക്ക് ഹൈക്കോടതിയുടെ സാമൂഹ്യസേവനശിക്ഷ

ബാങ്ക് ലോൺ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട ജപ്തി നടപടിക്കേസിൽ പ്രീത ഷാജിയുടെ പ്രവർത്തിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ എടുത്തയാൾക്ക്​ വിട്ടു നൽകണമെന്ന കോടതി ഉത്തരവ്​ പരസ്യമായി ലംഘിച്ചത്​ അംഗീകരിക്കാനാവില്ലെന്ന്​ ഹൈക്കോടതി. പ്രീത ഷാജിയുടെ പ്രവർത്തികൾ സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത്. നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെരായ കോടതിയലക്ഷ്യ കേസില്‍ ക്ഷമാപണം സ്വീകരിച്ചു നടപടി ഒഴിവാക്കണമെന്ന പ്രീത ഷാജിയുടെ ഹരജിയിലാണ്​ കോടതിയുടെ രൂക്ഷ വിമർശനം. കേസ് എന്തുകൊണ്ടും പ്രീതക്കെതിരാണു. പ്രീതയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതി വിധിയുടെ നഗ്നമായ ലംഘനം നടത്തിയതിന് തക്കതായ ശിക്ഷ നൽകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം ചെയ്യണം. സാമൂഹിക സേവനം എന്തായിരിക്കണമെന്ന്​ ജില്ലാ കലക...
ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം
കേരളം, വാര്‍ത്ത

ഒടുവിൽ പ്രീത ഷാജിയ്ക്ക് നീതി; ഇത് ജനകീയ സമരത്തിന്റെ വിജയം

സർഫാസി നിയമത്തിനെതിരായ പ്രീത ഷാജിയുടെ സമരത്തിന് ഒടുവിൽ വിജയം. പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കിടപ്പാടം എച്ച്ഡിഎഫ്‌സി ബാങ്ക് ജപ്തി ചെയ്യാതിരിക്കാൻ നടത്തിയ നീണ്ട സമരത്തിനാണ് ഇതോടെ അവസാനം വന്നിരിക്കുന്നത്. 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ വീടും സ്വത്തും പ്രീതാഷാജിക്ക് ലഭിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടും വസ്തുവും ലേലത്തില്‍ വാങ്ങിയ രതീഷിന് 1,89,000 രൂപ നല്‍കണം. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയ കോടതി പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം വി ഷാജി സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ലോർഡ് കൃഷ്ണാ ബാങ്കിൽ നിന്നുമെടുത്ത വായ്പ തുകയുടെ 115 ഇരട്ടിയിലധികം വരുന്ന തുക തിരിച്ചടയ...
സർഫാസി നിയമം മൂലം ഈ വർഷം കിടപ്പാടം നഷ്ട്ടപെട്ടത് 1800 പേർക്ക്; 14000 പേർ ഭീഷണിയിൽ
കേരളം, വാര്‍ത്ത

സർഫാസി നിയമം മൂലം ഈ വർഷം കിടപ്പാടം നഷ്ട്ടപെട്ടത് 1800 പേർക്ക്; 14000 പേർ ഭീഷണിയിൽ

സർഫാസി നിയമം മൂലം ഈ വർഷം മാത്രം കിടപ്പാടം നഷ്ട്ടപെട്ടത് 1800ൽ അധികം പേർക്ക്. 140000ത്തിൽ അധികം ആളുകൾ കുടിയിറക്കി ഭീഷണിയിലുമാണ്. കിടപ്പാടം നഷ്ടമായവരില്‍ ഏറെയും വയനാട്, ഇടുക്കി, പാലക്കാട് ജില്ലക്കാരാണ്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്ന വന്‍കിടക്കാരെ ലക്ഷ്യമിട്ട് 2002ല്‍ കൊണ്ടുവന്ന നിയമമാണ് സർഫാസി എങ്കിലും വൻകിടക്കാരെ ഒന്നും ചെയ്യാൻ ഈ നിയമം മൂലം സാധിച്ചിട്ടില്ല. പകരം ബാങ്കുകൾക്ക് സാധാരണക്കാരെ നേരിട്ട് ജപ്തി ചെയ്യാനുള്ള അധികാരം മൂലം പാവപ്പെട്ടവർ കുടിയിറക്കപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി കിട്ടാത്തതിനെത്തുടർന്ന് ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക നിയമസഭ സമിതിയെ നിയോഗിക്കുകയായിരുന്നു. എസ്.ശർമ്മ അദ്ധ്യക്ഷനായ 11 അം​ഗ സ​മി​തി​യി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ, ജെ​യിം​സ്​ മാ​ത്യു, മോ​ൻ​സ്​ ജോ​സ​ഫ്, ...
പ്രീത ഷാജിയുടെ വീട് സംരക്ഷിക്കാൻ നാളെ മുതൽ വീട് കാവൽ സമരം
കേരളം, വാര്‍ത്ത

പ്രീത ഷാജിയുടെ വീട് സംരക്ഷിക്കാൻ നാളെ മുതൽ വീട് കാവൽ സമരം

നാളെ മുതൽ പ്രീത ഷാജിയുടെ വീട് കാവൽ സമരം. വീടൊഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയാല്‍ മാത്രമേ ഷാജി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കൂ എന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നാളെ 3 മണിക്ക് പ്രീത ഷാജി വീടൊഴിയും. അതേസമയം കുടിയിറങ്ങുന്ന പ്രീതാഷാജിയുടെ കിടപ്പാടം സംരക്ഷിക്കാന്‍ വീട് കാവല്‍ സമരവുമായി മുന്നോട്ടുപോകാന്‍ സമരസമിതി തീരുമാനിച്ചു. വീട് കാവല്‍ സമരം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ എന്‍.എം. പിയേഴ്‌സണ്‍ വെള്ളിയാഴ്ച 3 മണിക്ക് ഉദ്ഘാടനം ചെയ്യും. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവ് ഉണ്ടായി 3 വര്‍ഷത്തിനകം വില്പന നടത്തേണ്ടിയിരുന്ന ഈട് വസ്തു കാലഹരണപ്പെട്ട് 9 വര്‍ഷത്തിന് ശേഷമാണ് റിക്കവറി ഓഫീസര്‍ വില്പന നടത്തിയിട്ടുള്ളത് എന്നതുകൊണ്ട് റിക്കവറി നടപടി നിലനില്‍ക്കില്ല എന്ന് കാണിച്ച് ഷാജി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കണമെങ്കില്‍ കുടിയൊഴിഞ്ഞ് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കണമെന്ന ഉപാധി കോട...
പ്രീത ഷാജിയെ അറസ്റ്റ് ചെയ്ത ഈ സർക്കാർ ആർക്കൊപ്പമാണ്?
കേരളം, വാര്‍ത്ത

പ്രീത ഷാജിയെ അറസ്റ്റ് ചെയ്ത ഈ സർക്കാർ ആർക്കൊപ്പമാണ്?

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരം നടത്താനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. പ്രീത ഷാജിയ്ക്കൊപ്പമുണ്ടായിരുന്ന സർഫാസി ജപ്തി വിരുദ്ധ സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസമുണ്ടായ ജപ്തി നടപടികൾ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. HDFC ബാങ്കിന്റെ ജപ്തി; പ്രീത ഷാജിയുടെ കുടുംബത്തെ തെരുവിലിറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ശക്തം പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കഴ...
HDFC ബാങ്കിന്റെ ജപ്തി; പ്രീത ഷാജിയുടെ കുടുംബത്തെ തെരുവിലിറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ശക്തം
കേരളം, വാര്‍ത്ത

HDFC ബാങ്കിന്റെ ജപ്തി; പ്രീത ഷാജിയുടെ കുടുംബത്തെ തെരുവിലിറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ശക്തം

ലോൺ തുകയുടെ 115 ഇരട്ടിയിലധികം തിരിച്ചടവ് ആവശ്യപ്പെട്ട് കൊച്ചിയിൽ HDFC ബാങ്ക് ജപ്തി നടപടികൾ സ്വീകരിക്കുന്നതിനെതിരെ കഴിഞ്ഞ ഒരു വർഷമായി പ്രീത ഷാജിയും കുടുംബവും നടത്തിവരുന്ന സമരം സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ഒരു വർഷമായി ഇവിടെ നാട്ടുകാരുടെയും ആന്റി സർഫാസി മൂവ്മെന്റിന്റെയും നേതൃത്വത്തിൽ ചിതയൊരുക്കി സമരം നടന്നു വരികയാണ്. ജപ്തി നടപടികൾ കൈക്കൊള്ളാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് ബാങ്ക് പ്രതിനിധികൾ എത്തുന്നതിൽ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആയിരുന്നു ഇന്ന് സമരം നടന്നത്. തുടർന്ന് പിരിഞ്ഞു പോയ നാട്ടുകാരിൽ 4 പേരെ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ട്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പിടി തോമസ് എംഎൽഎ, മന്ത്രി തോമസ് ഐസക് തുടങ്ങിയവർ ബാങ്ക് ജപ്തിക്കെതിരെ രംഗത്ത് വന്നു. ചേരാനല്ലൂർ സ്വദേശി സാജൻ കണ്ണിപുറത്തുചാലിന് ബിൽഡിംഗ് വർക് ഷോപ് തുടങ്ങുവാൻ ജാമ്യം നിന്ന സുഹൃത്തായ പത്തടിപ്പാല...