മാമനോടോന്നും തോന്നല്ലേ മക്കളെ
ഒരാൾ ഒറ്റയ്ക്കു ഒരു മുറിയിൽ ഇരിക്കുമ്പോഴാണ് അയാളെന്താണ് എന്നറിയുന്നത്. പൊതു സമൂഹത്തിൽ പലർക്കും പല മര്യാദകളും പാലിക്കേണ്ടതായുണ്ട്. പ്രത്യേകിച്ചും പൊതുരംഗത്ത് നിൽക്കുന്നവർ. അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയാം നമ്മുടെ പ്രതിപക്ഷനേതാവിനു നാവുളുക്കി പോയി അഥവാ മനസിലുള്ളത് അറിയാതെ പുറത്ത് ചാടി എന്നും പറയാം. എന്താണ് അദ്ദേഹം വിചാരിച്ചതു ഒരു വൃദ്ധന്റെ അറിയാതെയുള്ള ജല്പനം എന്ന് ജനം കരുതിക്കോളുമെന്നോ അതിനദ്ദേഹത്തെ വൃദ്ധനായി പരിഗണിക്കാൻ അദ്ദേഹം തന്നെ ശ്രമിക്കുന്നില്ല. മുടി നരയ്ക്കാത്ത വാർദ്ധക്യം എന്നവസ്ഥയിലാണ് കേരളത്തിലെ പല നേതാക്കളും . അത് തികച്ചും പേഴ്സണലായ കാര്യമായതുകൊണ്ടു വിട്ടുകളയാം. ഇത്രയേറെ സ്ത്രീവിരുദ്ധമായ ഒരു പരാമര്‍ശം സംഘപരിവാർ കേരളഘടകത്തിൽ നിന്നോ അല്ലെങ്കിൽ അവരുടെ ദേശീയ ചിന്താധാരയിൽ നിന്നോ ഉണ്ടായതാണെങ്കിൽ നമുക്ക് അറിവില്ലായ്മയുടെയോ മറ്റോ പേരിൽ മാപ്പുകൊടുക്കാം, ഇത് അടുത്ത മുഖ്യമന്ത്രി കസേരയില...