Wednesday, June 23

Tag: PRIYANKA

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ദേശീയം, വാര്‍ത്ത

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ഒരു മാസത്തോളമായി തുടരുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റേതാണ് നടപടി. മാർച്ചിന് നേതൃത്വം നൽകിയ പ്രിയങ്ക ഉൾപ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ആരംഭിച്ചതോടെ മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പോലീസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവർത്തകരെ വാഹനത്തിലേക്ക് കയറ്റിയത്. 'സർക്കാർ കർഷകരുടെ ശബ്ദം കേൾക്കണം, കാർഷിക നിയമങ്ങൾ പിൻവലിക്കണം, ഭരണകൂടം കർഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സർക്കാർ പറയുന്നത് കേൾക്കാനാണ് അവർ കർഷകരോട് ആവശ്യപ്പെടുന്നത്.' പ്രിയങ്ക മാധ്...
യു പിയിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നു
ദേശീയം, വാര്‍ത്ത

യു പിയിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നു

  ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നു. കോൺഗ്രസ് നേതൃത്വത്തെ കുറിച്ച് വളരെ ഗൗരവത്തിലുള്ള വിമര്‍ശനങ്ങള്‍ കൂടി വന്നത് കൊണ്ടാണ് പ്രിയങ്ക അടുത്ത നീക്കവുമായി ഇറങ്ങിയത്. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാവും മത്സരിക്കുക. യുപി നേതൃത്വത്തെ തിരഞ്ഞെടുപ്പിനായി ഒരുക്കുകയാണ് പ്രിയങ്ക. ലഖ്‌നൗവില്‍ പുതിയ പാര്‍ട്ടി ക്യാമ്പ് ആരംഭിക്കുകയാണ്. 18 മാസം മുമ്പില്‍ കണ്ട് കൊണ്ട് അതിവേഗത്തിലുള്ള ജനപിന്തുണ നേടലാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി ദുര്‍ബലമായ മേഖലകളില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ വരെ പ്രതീക്ഷിക്കാവുന്നതാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ എ.ഐ.സി.സി സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരിക്കും നയിക്കുക. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് ജയിക്കാനായിരുന്നില്ല. രണ്ട് സീറ്റില്‍ രണ്ടാമതെത്തിയത് മാത്രമാണ് നേട്ടം. ...
പ്രിയങ്കയെ കയ്യേറ്റം ചെയ്തതിൽ മാപ്പു ചോദിച്ച് യു പി പോലീസ്
ദേശീയം, വാര്‍ത്ത

പ്രിയങ്കയെ കയ്യേറ്റം ചെയ്തതിൽ മാപ്പു ചോദിച്ച് യു പി പോലീസ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്തതിൽ മാപ്പ് ചോദിച്ച് യു.പി പൊലീസ്. ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്യുകയും അവരുടെ കുര്‍ത്തയില്‍ ബലമായി പിടിച്ചുവലിക്കുന്ന യു.പി പൊലീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. യോഗിയുടെ കീഴിലുള്ള പൊലീസില്‍ വനിതകളില്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതെത്തുടർന്നാണ് മാപ്പ് ചോദിച്ചത് യു പി പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്. ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ പൊലീസ് തടഞ്ഞ വേളയിലായിരുന്നു അതിക്രമം. ശക്തമായ പ്രതിഷേധങ്ങള്‍ക്ക...
രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; പോലീസ് മർദ്ദിച്ചതായി രാഹുൽ
ദേശീയം, വാര്‍ത്ത

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; പോലീസ് മർദ്ദിച്ചതായി രാഹുൽ

യു പിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്പെൺകുട്ടിയുടെ വസതിയായ ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ തന്നെയും മറ്റ് പ്രവർത്തകരെയും നിലത്തിട്ട് വലിച്ചിഴച്ചതായി രാഹുൽ പറഞ്ഞു. തങ്ങളോട് പോലീസ്  ക്രൂരമായി പെരുമാറുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ‘ പൊലീസുകാര്‍ എന്നെ നിലത്തേക്ക് തള്ളിയിട്ടു.  ഈ രാജ്യത്ത് മോദിജിക്ക് മാത്രമേ നടക്കാന്‍ കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാന്‍ കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ലെന്നു രാഹുല്‍ പറഞ്ഞിരുന്നു. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുന്‍പായിരുന്നു രാഹുലിന്റെ പ്രതികരണം. തന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം പൊലീസ് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ...
കങ്കണയുടെ വീട് പൊളിച്ചതിനു പ്രതികാരമായി പ്രിയങ്കയുടെ ആഡംബര ഭവനം നോട്ടമിട്ട ബി ജെ പി
ദേശീയം, രാഷ്ട്രീയം

കങ്കണയുടെ വീട് പൊളിച്ചതിനു പ്രതികാരമായി പ്രിയങ്കയുടെ ആഡംബര ഭവനം നോട്ടമിട്ട ബി ജെ പി

കങ്കണയുടെ  ആഡംബര ഭവനം ശിവസേന പൊളിച്ചതിന് പിന്നാലെ നടിയെ സന്തോഷിപ്പിക്കാനായി പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ വീട് പൊളിക്കാൻ ബി ജെ പി നോട്ടമിട്ടിരിക്കുന്നതായി ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. നിയമവിരുദ്ധമായ നിർമ്മാണപ്രവർത്തനങ്ങളാണ് ഇവിടെയും ഉണ്ടായിട്ടുള്ളത് എന്നന്യായമാണ് ബി ജെ പി ഉന്നയിക്കുന്നത്. ഷിംലയിലെ പരിസ്ഥിതി ലോല പ്രദേശത്തതാണ് പ്രിയങ്കയുടെ വീട് നിൽക്കുന്നതെന്നാണ് പ്രഥമ ആരോപണം. ഒമ്പത് ഏക്കറിലാണ് ഷിംലയിലെ പ്രിയങ്കാ ഗാന്ധിയുടെ സ്വപ്‌ന ഭവനമുള്ളത്. രണ്ട് നിലകളുള്ള ആഢംബര വീടാണ് ഇത്. കങ്കണയുടെ വീട് പൊളിച്ചതിന് പകരമായി ഈ വീട് പൊളിക്കുമെന്ന് കഴിഞ്ഞ ദിവസം മഹിളാ മോര്‍ച്ചാ നേതാവ് ഭീഷണി മുഴക്കിയിരുന്നു. 2007ല്‍ ഈ സ്ഥലം പ്രിയങ്ക വാങ്ങിയത് മുതല്‍ പ്രശ്‌നങ്ങളും വിവാദങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.എന്നാല്‍ മഹിളാ മോർച്ചയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്...
പുറത്തുപോകാൻ ആഗ്രഹിക്കുന്നു, പ്രസിഡന്റിനെ എത്രയും വേഗം കണ്ടത്തണമെന്നു സോണിയ
ദേശീയം, വാര്‍ത്ത

പുറത്തുപോകാൻ ആഗ്രഹിക്കുന്നു, പ്രസിഡന്റിനെ എത്രയും വേഗം കണ്ടത്തണമെന്നു സോണിയ

  പ്രസിഡന്റിന്റെ ചുമതലയിൽനിന്ന് ഉടൻ തന്നെ ഒഴിവാക്കണമെന്നു ഇടക്കാല കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ നിലപാട് പരസ്യമാക്കിയത്. അതേസമയം അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും ആവശ്യപ്പെട്ടത്. സോണിയ അധ്യക്ഷസ്ഥാനം ഒഴിയുകയാണെങ്കില്‍ പകരം രാഹുല്‍ ഗാന്ധി എത്തണമെന്ന് ആന്റണി നിലപാടെടുത്തു. പക്ഷെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എത്രയുംവേഗം പുറത്തുപോകാന്‍ ആഗ്രഹിക്കുന്നെന്നും നേതാക്കള്‍ എല്ലാവരും കൂടിയിരുന്ന് പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നുമായിരുന്നു സോണിയ അറിയിച്ചത്. ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുകയാണെന്ന് അറിയിച്ച് സോണിയ അയച്ച കത്ത് യോഗത്തില്‍ കെ.സി വേണുഗോപാല്‍ വായിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം നടത്തണമെന്...
കോൺഗ്രസിലെ കുടുംബവാഴ്ചയവസാനിപ്പിക്കാൻ രാഹുലും പ്രിയങ്കയും
ദേശീയം, വാര്‍ത്ത

കോൺഗ്രസിലെ കുടുംബവാഴ്ചയവസാനിപ്പിക്കാൻ രാഹുലും പ്രിയങ്കയും

കോൺഗ്രെസ്സിനുള്ളിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും പാർട്ടി നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ തീരുമാനം. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. 'കുടുംബത്തിൽനിന്നും ഞങ്ങൾ രണ്ടുപേരും അധ്യക്ഷ പദം ഏല്‍ക്കേണ്ട എന്നാണ് രാഹുല്‍ പറഞ്ഞത്. അതിനോട് ഞാനും പൂര്‍ണമായും യോജിക്കുന്നു പാര്‍ട്ടിക്ക് അതിന്റെ പുതിയ ദിശാബോധം കണ്ടെത്തേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' പ്രിയങ്ക പറഞ്ഞു. 'ഭാവിയിലെ ഇന്ത്യ' എന്ന വിഷയത്തില്‍ രാഷ്ട്രീയത്തിലെ പുതുതലമുറ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. പ്രസ്ഥാനത്തിന് വേണ്ടി പ്രവര...
കേരളം, വാര്‍ത്ത

സച്ചിൻ രാഹുലിനെയും പ്രിയങ്കയെയും കണ്ടു ; വിമതനീക്കത്തിന് തിരശ്ശീല വീഴുന്നു

  രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ അശോക് ഗെലോട്ടിന് ഭീഷണി ഉയർത്തി സച്ചിൻ പൈലറ്റ് നടത്തിയ വിമത നീക്കത്തിന് തിരശ്ശീല വീഴുന്നുവെന്ന് സൂചന. രാജസ്ഥാനിലെ വിമത നേതാവായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കടുത്ത നിലപാട് തുടരുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടും രാജേഷ് പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയും രാഹുലും സമ്മതിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സച്ചിൻ വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാനലിനെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുണ്ട്. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയെ ഹൃദയങ്ങളുടെ കൂടിക്കാഴ്ചയെന്നാണ് പൈലറ്റ് ക്യാമ്പ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് ദേശീയ നേതൃ...
ആഗസ്ത് പതിനഞ്ചിന്റെ ചരിത്രം മാറ്റിയെഴുതപ്പെടും സംശയമില്ല
Featured News, ദേശീയം, രാഷ്ട്രീയം

ആഗസ്ത് പതിനഞ്ചിന്റെ ചരിത്രം മാറ്റിയെഴുതപ്പെടും സംശയമില്ല

ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി പ്രഖ്യാപിച്ച രണ്ട് പ്രധാന ഹിന്ദുത്വ പദ്ധതികളുടെ “വിജയകരമായ” ഓർമയ്ക്കായി ഇനി മുതൽ ​ ഓഗസ്റ്റ് 5 നെ “ഭാരതീയ” വിമോചന ദിനമാക്കി മാറ്റാൻ കഴിയുമെന്ന് തോന്നുന്നു. ഇന്ത്യൻ ഹിന്ദുത്വ പതാക വാഹകരുടെ, എന്നതിനുപരി ഇന്ത്യൻ ജനാധിപത്യത്തിന്റെ കസേരയിൽ ഭരണം നടത്തുന്നവരുടെ കൈകൊണ്ടു ഇന്ത്യൻ സെക്കുലർ ചിന്തയ്ക്കു പരിക്കുകകൾ പറ്റിയ ദിനമാണ് ഇനിമുതൽ ആഗസ്ത് അഞ്ച്. കഴിഞ്ഞ വർഷം ഇതേ അഞ്ചാംതീയതിയാണ് ജമ്മു കശ്മീരിൽ കേന്ദ്ര ഗവണ്മെന്റ് കടന്നു കയറിയത്. ഈ വർഷം ഇതേ ദിനം തന്നെ അയോദ്ധ്യയിലെ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമി പൂജയും. ഈ രണ്ടു സംഭവങ്ങളും ഒരേ ദിനമായതു തികച്ചും യാദൃശ്ചികം എന്ന് കരുതാൻ കഴിയില്ല. കാരണം സംഘ പരിവാർ ബുദ്ധികേന്ദ്രങ്ങൾ ഇത്തരം കാര്യങ്ങളിൽ വിവേക രഹിതരല്ല. ഒരു ഹൈപ്പർ ഹൈന്ദവ വായനയിലൂടെ പോയാൽ, 2019 ഓഗസ്റ്റ് 5 നാണ് മോദിജി ജമ്മു കശ്മീരിലെ പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയെ...
‘രാമക്ഷേത്രം’ പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ ലീഗ് പ്രമേയം പാസാക്കി
കേരളം, ദേശീയം, വാര്‍ത്ത

‘രാമക്ഷേത്രം’ പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ ലീഗ് പ്രമേയം പാസാക്കി

  രാമക്ഷേത്രഭൂമിപൂജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ആശംസസന്ദേശത്തിനെതിരെ പ്രതിഷധം രേഖപ്പെടുത്തുന്ന മുസ്ലിം ലീഗ് പ്രമേയം. രാമക്ഷേത്രവിഷയം വീണ്ടും സജീവ ചർച്ചയായെങ്കിലും സംയമനം പാലിച്ച് മുന്നോട്ട് പോവുകയാണ് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. ഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധിക്കെതിരേ പ്രസ്താവന അസ്ഥാനത്തായി എന്ന ഒറ്റവരി പ്രമേയം പാസാക്കിയശേഷമാണ് മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം പിരിഞ്ഞത്. ബാബ്റി മസ്ജിദ് വിഷയത്തിൽ കോടതി വിധിയോടെ ലീഗ് എല്ലാം അവസാനിപ്പിച്ചതാണ്. അയോധ്യാ വിഷയം വീണ്ടും കുത്തിപ്പൊക്കി ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഉന്നതതലയോഗം തീരുമാനിച്ചു.. കോടതി വിധി അംഗീകരിക്കുന്നുവെന്ന് അന്ന് തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ കുടുതൽ...