പ്രവേശനാനുമതി നൽകിയശേഷം അതിർത്തി അടച്ച് പ്രിയങ്കയോട് ഏറ്റുമുട്ടി യോഗി
കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ആയിരം ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്കിയ ശേഷം നടപ്പല്ലാത്ത കാര്യങ്ങൾ പറഞ്ഞ് യു പി സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് കോൺഗ്രസ്സ്. യു.പി സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ഇക്കാര്യത്തിൽ ഭിന്നത രൂക്ഷമാവുകയാണ്. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകളില്‍ നിയോഗിക്കുന്ന ഡ്രൈവര്‍മാര്‍ രാവിലെ പത്ത് മണിക്കകം തലസ്ഥാനമായ ലക്നൗവില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാര്‍ എന്തിനാണ് തലസ്ഥാനത്തെത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.
ഡ്രൈവര്‍മാരോട് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ലൈസന്‍സും സഹിതം രാവിലെ പത്ത് മണിക്കുള്ളില്‍ ലക്നൗവിലെ ഓഫീസിൽ ഹാജരാവാനാണ് യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് യു.പിയുടെ പ്രത്യേക ചുമതലയുള...