Saturday, August 8

Tag: PROOF OF MODI

മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ
ദേശീയം, വാര്‍ത്ത

മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. മലയാളിയാണ് പ്രധാനമന്ത്രിയുടെ രേഖകൾ ആവശ്യപ്പെട്ടു അപേക്ഷ നൽകിയിരിക്കുന്നത്. തൃശൂർ ചാലക്കുടി സ്വദേശിയും ആം ആദ്മി പ്രവർത്തകനുമായ ജോഷി കല്ലുവീട്ടിലാണ് തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകിയത്. ജോഷി ചാലക്കുടി നഗരസഭയിൽ സമർപ്പിച്ച അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറും. ജനുവരി 13-ാം തീയതിയാണ് ജോഷി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ പൗരത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഇന്ന് പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടും റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളായി കണക്കാക്കുമോ എന്ന കാര്യത്തിൽ വ്...