ഗ്രേറ്റയുടെ ട്വീറ്റ് ഷെയർ ചെയ്ത ദിഷയുടെ അറസ്റ്റിനെതിരെ വ്യാപകപ്രതിഷേധം
ഗ്രേറ്റ തുൻബെർഗിൻ്റെ ട്വീറ്റ് ഷെയർ ചെയ്ത ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയരുന്നു.
ടൂൾ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് കര്‍ഷകരും രംഗത്ത് വന്നു. കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് അറസ്റ്റിനെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്..
‘രാജ്യത്ത് സർക്കാർ നയങ്ങളെ എതിർത്തുകൊണ്ടുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യത്തെ പൊലീസ് സേനയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. യാതൊരു നിയമനടപടികളും പിന്തുടരാതെ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെയും അപലപിക്കുന്നു. ദിഷയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം’, കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. കർഷക പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്ത് ഫെബ്രുവരി 18ന് ...