Friday, July 30

Tag: protests

തൂത്തുക്കുടി വെടിവെയ്പ്പ്; സി ബി ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
ദേശീയം, വാര്‍ത്ത

തൂത്തുക്കുടി വെടിവെയ്പ്പ്; സി ബി ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

തൂത്തുക്കുടി സ്റ്റാർലൈറ്റ് പ്രക്ഷോഭത്തോടനുബന്ധിച്ചുണ്ടായ വെടിവയ്പ്പ് സി ബി ഐ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ്  വെടിവയ്പുമായി ബന്ധപ്പെട്ട എല്ലാ വിഷണങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന് ജഡ്ജിമാരായ സി ടി ശെൽവം, എ എം ബഷീർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. പ്രക്ഷോഭവുമായി  ബന്ധപ്പെട്ടു വിവിധകോടതികളിൽ ഉണ്ടായിരുന്ന എല്ലാ കേസുകളും മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാർലൈറ്റ് കമ്പനി മാനേജുമെന്റിനെതിരെ സമാധാനപരമായി നടന്ന പ്രക്ഷോഭത്തിൽ പ്രകോപനമില്ലാതെ നടത്തിയ പോലീസ് വെടിവെയ്പ്പിൽ ഇക്കഴിഞ്ഞ മെയ് 22 നു 13 നിരപരാധികളാണ് കൊല്ലപ്പെട്ടത്. സി ബി ഐ അന്വേഷണത്തിനായി  മനുഷ്യാവകാശപ്രവർത്തർ വ്യാപകമായ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു...
രജനികാന്തിന്റെ കാലയുടെ കര്‍ണാടക റിലീസ് അനിശ്ചിതത്വത്തില്‍
വിനോദം, സിനിമ

രജനികാന്തിന്റെ കാലയുടെ കര്‍ണാടക റിലീസ് അനിശ്ചിതത്വത്തില്‍

കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് രജനികാന്ത് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'കാല' കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നത് അനിശ്ചിതത്വത്തിലായി. കാല കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിച്ച് കാണാന്‍ സംസ്ഥാന ജനത ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രജനികാന്ത് കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചില കന്നട സംഘടനകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വധഭീഷണിയുണ്ടാവുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്ക് ഭീഷണി നേരിടുന്നതാ...