Wednesday, September 23

Tag: PUTHUSSERY RAMACHANDRAN

പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ
Featured News, കവണി, കേരളം

പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ

മലയാളത്തിലെ പുരോഗമന സാഹിത്യകാരൻമാരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്ന പുതുശ്ശേരിക്കു വിട. വിപ്ലവാഭിവാദ്യങ്ങൾ. വയലാർ , ഒ.എൻ.വി , പി.ഭാസ്കരൻ, തിരുനല്ലൂർ എന്നീ ഇടതുപക്ഷ അനുഭാവമുള്ള കവികളുടെ നിരയിലാണ് പുതുശ്ശേരിയെ മലയാളം ആദരിച്ചിരുത്തിയിരിക്കുന്നത്. കമ്യൂണിസത്തിൻ്റെ രക്തച്ചുവപ്പ് പടർന്ന വള്ളികുന്നത്ത് വിപ്ലവക്കനലുകളുടെ ഇടയിലൂടെ നടന്നു കയറിയ പുതുശ്ശേരി തീക്ഷ്ണമായ ഒരു കാലത്തെ ജീവിതത്തിലേറ്റു വാങ്ങിയ വിപ്ലവകാരിയായിരുന്നു. ചുവന്ന കവിതകൾ എഴുതാൻ പുതുശ്ശേരിയെ പ്രേരിപ്പിച്ചതും തിളയ്ക്കുന്ന ജീവിതാനുഭവങ്ങളായിരുന്നു. കവി എന്ന നിലയിൽ മലയാളിക്ക് ഏറെ പരിചിതനായിരുന്ന പുതുശ്ശേരി മികച്ച മലയാള അധ്യാപകനുമായിരുന്നു, ഒ.എൻ.വിയെയും തിരുനല്ലൂരിനെയും പോലെ. എസ്.എൻ. കോളേജുകളിൽ കുറച്ചു കാലവും കേരളാ യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ദീർഘകാലവും അദ്ദേഹം മലയാളം പഠിപ്പിച്ചു. യൂനിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ ഗവേഷണ രംഗത്തും അദ്ദേഹം...
ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു
കവിത, കേരളം, വാര്‍ത്ത

ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു

ഭാഷാപാണ്ഡിതനും വിവർത്തകനും കവിയുമായ ഡോ. പുതശ്ശേരി രാമചന്ദ്രൻ (92 ) അന്തരിച്ചു. ഏതാനും ആഴ്ചകളായി അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളുമായി വീട്ടിൽ കഴിയുകയായിരുന്നു. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ ദിശാബോധം നൽകി. മലയാളത്തിന് ശ്രേഷ്ഠപദവി നേടിയെടുക്കാനായി പ്രയത്നിച്ച ഭാഷാപണ്ഡിതനായിരുന്നു പുതുശേരി രാമചന്ദ്രൻ. ദേശീയ സ്വാതന്ത്ര്യസമരകാലം മുതൽ സജീവമായി സമരത്തിന് പോരാട്ടവീര്യം നൽകിയ കവിതകളെഴുതിയ പണ്ഡിതനായിരുന്നു പുതുശ്ശേരി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കേരള സർവ്വകലാശാലയിൽ ദീർഘകാലം മലയാളവിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഗ്രൻഥങ്ങളുടെ കർത്താവാണ് പുതുശേരി. മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ പോക്കാട്ടു ദാമോദരൻ പിള്ളയുടെയും പുതുശ്ശേരിൽ ജാനകി അമ്മയുടെയും മകനായി 1928 ൽ ജനനം. വള്ളികുന്ന...