Sunday, May 31

Tag: r sureshkumar

സംഘപരിവാർ ആചാര്യൻ  പി.പരമേശ്വരനും കേരളവും ; ആർ സുരേഷ് കുമാർ എഴുതുന്നു
Featured News, കേരളം, വാര്‍ത്ത

സംഘപരിവാർ ആചാര്യൻ പി.പരമേശ്വരനും കേരളവും ; ആർ സുരേഷ് കുമാർ എഴുതുന്നു

പി.പരമേശ്വരൻ കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനായിരുന്നു. ഹിന്ദുത്വ ദേശീയതയിൽ ജാതിവ്യത്യാസങ്ങൾക്ക് സ്ഥാനമില്ലെന്നും വാത്മീകിയും വേദവ്യാസനുമുൾപ്പെടെയുള്ള അവർണജാതിക്കാരാണ് ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങൾ രചിച്ചതെന്നുമുള്ള പ്രചാരണങ്ങളിലൂടെ ഈഴവർ മുതൽ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ കേരളത്തിലെ ബഹുഭൂരിപക്ഷമായ അവർണർക്കിടയിൽ ഹിന്ദുത്വ ആശയത്തിന് വേരോട്ടമുണ്ടാക്കാൻ ബൗദ്ധികനേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. സജീവമായ അദ്ദേഹത്തിന്റെ ഇടപെടൽ കാലത്ത് അതിനെ പ്രതിരോധിക്കാനും ഹിന്ദുത്വമുന്നേറ്റത്തെ കേരളത്തിൽ തടഞ്ഞുനിർത്താനും ബൗദ്ധിക നേതൃത്വം നൽകിയത് സാക്ഷാൽ ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. പേരിൽ ജാതിസ്ഥാനം ഉപയോഗിക്കാത്ത മേൽജാതിക്കാരനായ ഒരാൾ മനുസ്മൃതിയുടെ നീതിശാസ്ത്രം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും നമ്പൂതിരിപ്പാട് എന്നതിനെ പേരിൽ നിന്ന് നീക്കാത്തയാൾ മനുസ്മൃത...
സവർക്കറുടെ രാഷ്ട്രവും മസ്ജിദിലെ രാഷ്ട്രപതാകയും ; ആർ.സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, കാഴ്ചപ്പാട്

സവർക്കറുടെ രാഷ്ട്രവും മസ്ജിദിലെ രാഷ്ട്രപതാകയും ; ആർ.സുരേഷ് കുമാർ എഴുതുന്നു

സവർക്കറിൽ തുടങ്ങി സവർക്കറിൽ അവസാനിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിരമിക്കുന്നവരാണ് ഇന്ന് ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് വെല്ലുവിളി ഉയർത്തുന്നത്. ഇന്ത്യൻഭരണഘടനയല്ല, മനുസ്മൃതിയിലെ നീതിശാസ്ത്രമാണ് സ്വതന്ത്രഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന് ശക്തിയുക്തം വാദിച്ചിരുന്നയാളാണ് സവർക്കർ. ദേശീയസ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾക്കും ഇന്ത്യയിലെ കോടിക്കണക്കായ ജനത്തിനും അന്നത് പരിഹാസ്യമായ, അപരിഷ്കൃതമായ ആവശ്യം മാത്രമായിരുന്നു. ഭരണഘടനയിലെ ഓരോഭാഗവും സൂക്ഷ്മമായ സംവാദങ്ങൾക്ക് വിധേയമാക്കി സവർക്കറെപ്പോലുള്ളവരുടെ വാദഗതികളെ യുക്തിയുക്തം പ്രതിരോധിച്ചുകൊണ്ടുള്ള തീരുമാനങ്ങളിലേക്കും ഭരണഘടനാ വകുപ്പുകളിലേക്കുമാണ് ദേശീയ നേതാക്കൾ എത്തിച്ചേർന്നത്. നിരവധി പതിറ്റാണ്ടുകൾ കഴിഞ്ഞ് അന്നത്തെ ഭരണഘടനാ നിർമ്മാണസഭയിൽ ഉയർന്നുവന്ന വിഭാഗീയമായ ആവശ്യങ്ങൾ നിയമമാക്കുവാൻ അതേ ഭരണഘടനയുടെ സാധ്യതകളെ ഉപയോഗപ്പ...
മലയാളിയെന്ന ഇന്ത്യൻപൗരൻ ; ആർ സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, കാഴ്ചപ്പാട്, കേരളം, രാഷ്ട്രീയം

മലയാളിയെന്ന ഇന്ത്യൻപൗരൻ ; ആർ സുരേഷ് കുമാർ എഴുതുന്നു

യഥാർത്ഥ ഇന്ത്യക്കാരെന്ന് പറയാവുന്നത് കേരളത്തിലെ ജനങ്ങളെയാണെന്ന് ജസ്റ്റിസ് മാർക്കണ്ടേയ കട്ജു രണ്ടുമൂന്ന് വർഷങ്ങൾക്ക് മുമ്പ് പറയുകയുണ്ടായി. സാമൂഹിക ജീവിതത്തിന്റെ പുരോഗതിയെ നിശ്ചയിക്കുന്നതിൽ ജാതിമതഘടകങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കാത്ത സാഹോദര്യം നിലനിർത്താൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുന്നു എന്നാണദ്ദേഹം അതിനോടൊപ്പം വ്യക്തമാക്കിയത്. എന്നാൽ വർത്തമാനകാല ഇന്ത്യയിൽ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് നോക്കുമ്പോൾ കേരളത്തെ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കാത്ത തരത്തിലുള്ള മാനസികവിദ്വേഷം ഇന്ത്യാരാജ്യത്തെ ഭരണ-രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ ശക്തമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതിലേറ്റവും അവസാനം അരോചകമായി തോന്നിയത് നേപ്പാളിലെ ടൂറിസ്റ്റ് റിസോർട്ട് മുറിയിൽ വിഷവാതകം ശ്വസിച്ച് ജീവൻ വെടിയേണ്ടിവന്ന എട്ട് മലയാളികളുടെ കാര്യത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കൈക്കൊണ്ട നിസംഗമായ സമീപനമാണ്.  മരിച്ചവർ സംഘപരിവാർ ബന്ധങ...
ദൈവത്തിന് മനുഷ്യത്വം പാടില്ലേ? ആർ സുരേഷ് കുമാർ എഴുതുന്നു.
Featured News, കേരളം, രാഷ്ട്രീയം

ദൈവത്തിന് മനുഷ്യത്വം പാടില്ലേ? ആർ സുരേഷ് കുമാർ എഴുതുന്നു.

                      ആർ സുരേഷ് കുമാർ "തന്റെ ഉദ്യോഗപ്പേര് സൂചിപ്പിക്കുന്ന ജോലിമാത്രം ചെയ്യുകയാണ് തന്റെ കർത്തവ്യമെന്നും അതിനപ്പുറം ഒരു ഇല അനക്കിയിടേണ്ട ചുമതല പോലും ഏൽക്കുകയോ സ്വയം ഏറ്റെടുക്കുകയോ ചെയ്യാതിരിക്കുന്നത് അവകാശബോധത്തിന്റെ ഭാഗമാണെന്നുമുള്ള ഒരു ചിന്തയും സ്വഭാവവും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ അടുത്തകാലത്തായി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ എഴുതപ്പെട്ട ചുമതലകൾക്കപ്പുറം ഒന്നും തന്നെ ശ്രദ്ധിക്കാത്ത വലിയൊരു വിഭാഗം നിലവിൽ സർവീസിലുണ്ട്. സ്വീപ്പർ, ഓഫീസ് അറ്റൻഡ്, സാനിറ്റേറിയൻ, വാച്ച്മാൻ, ക്ലാർക്ക്, അധ്യാപകർ... ഇതിലാരാണ് ക്ലാസിൽ കാണുന്ന ആ മാളം അടക്കേണ്ടത്? കുട്ടിക്ക് സുഖമില്ലെങ്കിൽ രക്ഷിതാവിനെ അറിയിക്കുക എന്ന ലളിത യുക്തിക്കപ്പുറം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? അതുകൊണ്ട് ഇത് അനാസ്ഥയല്ല.... ഇത് അപകടമാം വിധം വ്യാപിക്കുന്ന ഒരു സ്വഭാവമാണ്". പ്രമുഖ സർക്കാർ കോളേജധ്യാപക സംഘടനയുടെ നേതാവും ...
യു.ജി.സി.യെ ഇല്ലാതാക്കുന്നതിന് പിന്നിൽ
കാഴ്ചപ്പാട്, ദേശീയം

യു.ജി.സി.യെ ഇല്ലാതാക്കുന്നതിന് പിന്നിൽ

ആര്‍. സുരേഷ് കുമാര്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യവിദ്യാഭ്യാസ കമ്മിഷന്റെ ശുപാർശ പ്രകാരം രൂപീകൃതമായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ഇല്ലാതാകുന്നതോടെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിയന്ത്രണാധികാരങ്ങളോടെ നിലവാര മാനദണ്ഡങ്ങളും സേവനവേതന വ്യവസ്ഥകളും നിശ്ചയിച്ചിരുന്ന സ്വയംഭരണാധികാരമുള്ള  ഏറ്റവുംവലിയ ഏജൻസിയുടെ സാന്നിധ്യമാണ് ഇല്ലാതാകുന്നത്. ജനാധിപത്യ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന് അവസരസമത്വത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച്, ഗുണനിലവാരമുറപ്പുവരുത്തി മുന്നോട്ടു പോകാൻ കുറച്ചെങ്കിലും കഴിഞ്ഞത് യു.ജി.സി. എന്ന ഏജൻസിയുടെ കൂടി കൃത്യമായ ഇടപെടലുകൾ കാരണമാണ്. 1948- നവംബറിൽ ഡോ.എസ്.രാധാകൃഷ്ണൻ അധ്യക്ഷനായ സർവകലാശാലാ വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിച്ചത് നിരവധി പരിഗണനാ വിഷയങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ്. ഡോ. താരാചന്ദ്, ഡോ.സക്കീർ ഹുസൈൻ, ഡോ.ജയിംസ്.എഫ്.ഡഫ്, ഡോ.ആർതർ ഇ.മോർഗൻ, ഡോ....