ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തട്ടകങ്ങളിൽ എൽ ഡി എഫിന് വിജയം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കാല് നൂറ്റാണ്ട് യുഡിഎഫിന്റെ കുത്തകയായിരുന്നു പഞ്ചായത്തിലാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണിത്.
കായംകുളം ,ഹരിപ്പാട് , ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും എല്‍.ഡി.എഫ് മുന്നേറുകയാണ്...