Wednesday, August 5

Tag: RANJAN GOGOI

അയോധ്യ ഭൂമിപൂജയ്ക്ക് രഞ്ജൻ ഗോഗോയിയെ മുഖ്യാതിഥിയാക്കണം
ദേശീയം, വാര്‍ത്ത

അയോധ്യ ഭൂമിപൂജയ്ക്ക് രഞ്ജൻ ഗോഗോയിയെ മുഖ്യാതിഥിയാക്കണം

അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ മുഖ്യതിഥിയാക്കണമെന്ന് മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. ഗൊഗോയിയെ ഇതുവരെ ചടങ്ങിന് ക്ഷണിക്കാത്തത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.ഗൊഗോയിയായിരുന്നു ഭൂമിപൂജ ചടങ്ങിലെ മുഖ്യാതിഥി ആകേണ്ടിയിരുന്നതെന്നു അദ്ദേഹം പരിഹസിച്ചു. 'ഗോഗോയ് യെ ചടങ്ങിന് ക്ഷണിക്കാതിരുന്നത് ശരിയായില്ല. ആഗസ്റ്റ് 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗോഗോയിക്കെതിരെ ഉയർന്നിരുന്നു. റഫാൽ ആയുധ ഇടപാടിൽ നരേന്ദ്രമോദിക്കെതിരായ ഹർജിയിൽ മോദിക്കനുകൂലമായ വിധി വന്നതു...
രഞ്ജൻ ഗൊഗോയിയുടെ സത്യപ്രതിജ്ഞക്കിടെ രാജ്യസഭയിൽ വൻ പ്രതിഷേധം ; നാണംകെട്ട നടപടിയെന്ന് പ്രതിപക്ഷം
ദേശീയം, വാര്‍ത്ത

രഞ്ജൻ ഗൊഗോയിയുടെ സത്യപ്രതിജ്ഞക്കിടെ രാജ്യസഭയിൽ വൻ പ്രതിഷേധം ; നാണംകെട്ട നടപടിയെന്ന് പ്രതിപക്ഷം

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ രാജ്യസഭയിൽ വൻ ഒച്ചപ്പാട്. രാജ്യസഭാ എം.പി.യാകുന്ന ആദ്യ മുന്‍ചീഫ് ജസ്റ്റിസാണു ഗൊഗോയ്. രണ്ടുദിവസം മുമ്പാണ് ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗൊഗോയിയുടെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്നതിനിടെ പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു. ജുഡീഷ്യറിയെ ലജ്ജിപ്പിക്കുന്ന നടപടിയാണിതെന്നു പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഗൊഗോയിയുടെ നിയമനം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു. പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ മുൻ സുപ്രീം കോടതി ന്യായാധിപന്മാരുൾപ്പെടെയുള്ളവരുടെ...
‘ഇത്രയും അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള മറ്റൊരു ജഡ്ജിയെ കണ്ടിട്ടില്ല’ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ചു ജസ്റ്റീസ്. കട്ജു
ദേശീയം, വാര്‍ത്ത

‘ഇത്രയും അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള മറ്റൊരു ജഡ്ജിയെ കണ്ടിട്ടില്ല’ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ചു ജസ്റ്റീസ്. കട്ജു

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ​ ഗോഗോയിക്കെതിരെ ആഞ്ഞടിച്ച്​ സുപ്രീംകോടതി മുൻ ജഡ്​ജി ജസ്റ്റീസ് മാർക്കണ്ഡേയ കട്​ജു. ഇത്രയും അധപതിച്ച, ലൈംഗികവൈകൃതമുള്ള നാണംകെട്ട മറ്റൊരു ജഡ്​ജിയെ ത​​​ന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ്​ ഗോഗോയിയുടെ നിയമനത്തെ വിമർശിച്ചുകൊണ്ട്​ കട്​ജു ഫേസ്​ബുക്കിൽ കുറിച്ചത്​.   ‘‘ജുഡീഷ്യറിയിൽ 20 വർഷം അഭിഭാഷകനും അതിനുശേഷമുള്ള 20 വർഷം ഞാൻ ജഡ്​ജിയുമായിരുന്നു. മികച്ച പ്രവർത്തനം നടത്തിയവരും ​ വൃത്തികെട്ടവരുമായ ഒരുപാട്​ ജഡ്​ജിമാ​രെ എനിക്കറിയാം. പക്ഷേ ഇന്ത്യൻ ജുഡീഷ്യറിയിൽ ഇത്രയും നാണംകെട്ടതും അധപതിച്ചതും ലൈംഗിക വൈകൃതമുള്ളതുമായ മറ്റൊരു ജഡ്​ജിയെ ഞാൻ കണ്ടിട്ടേയില്ല’’. കട്​ജു ഫേസ്​ബുക്കിൽ കുറിച്ചു. ആഭാസനും തെമ്മാടിയുമായ ഈ മനുഷ്യൻ ഇപ്പോൾ ഇന്ത്യൻ പാർലമ​​ന്റിറി​ലേക്ക്​ പോകുന്നുവെന്ന​ പരിഹാസവും കട്​ജു പങ്കുവെച്ചു. കഴിഞ്ഞ ദിവസം രഞ്​ജൻ ഗേ...
രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് മദൻ ലോകൂർ
ദേശീയം, വാര്‍ത്ത

രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് മദൻ ലോകൂർ

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിമർശനവുമായി ഗൊഗോയിയുടെ സഹപ്രവർത്തകനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുർ. ഈ നിയമനം ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണെന്ന് ജസ്റ്റിസ് ലോകുർ കുറ്റപ്പെടുത്തി. എന്നാൽ രാജ്യസഭാംഗസ്ഥാനം ഏറ്റെടുക്കുമെന്ന് ജസ്റ്റിസ് ഗൊഗോയി സൂചന നല്കി രാഷ്ട്രപതി കഴിഞ്ഞ ദിവസം രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുള്ള വിജ്ഞാപനം പുറത്തിറിക്കിയിരുന്നു. 2018 ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയ്ക്കെതിരെ വിവാദപരമായ വാർത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ഒരാളായിരുന്നു ജസ്റ്റിസ് ഗൊഗോയിയും ജസ്റ്റിസ് മദൻ ബി ലോകൂറും . ഒരു കോട്ട കൂടി വീണോ എന്ന് ചോദിച്ചാണ് ലോകൂർ പ്രതികരിച്ചത്. ജുഡീഷ്യറിയുടെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവയെ ബാധിക്കുന്ന തീരുമാനമാണിതെന്നും ജസ്റ്റിസ് ലോകുർ പറഞ്ഞു. ജഡ്ജിമാരുടെ വിശ്വാ...
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് രാജ്യസഭാംഗം
ദേശീയം, വാര്‍ത്ത

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് രാജ്യസഭാംഗം

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നിയമിച്ചു. ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു. 2019 നവംബറിലാണ് ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് രഞ്ജൻ ഗോഗോയ് വിരമിച്ചത്. രഞ്ജൻ ഗൊഗോയിയുടെ അവസാനത്തെ വിധിപ്രഖ്യാപനമായിരുന്നു ബാബ്‌റി മസ്ജിദു -രാമജന്മഭൂമി തർക്കത്തിലെ വിധി. അയോധ്യയിൽ ബാബറി മസ്ജിദു നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനിച്ചുകൊണ്ടുള്ള വിധിയുടെ അധ്യക്ഷ സ്ഥാനത്ത് ഗോഗോയ് ആയിരുന്നു. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ കേന്ദ്ര സർക്കാർ തിരിച്ചെടുത്തു
ദേശീയം, വാര്‍ത്ത

ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ കേന്ദ്ര സർക്കാർ തിരിച്ചെടുത്തു

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതിയിൽ പുനർ നിയമനം. പിരിച്ചുവിട്ട കാലയളവിലെ ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും തിരിച്ചു നൽകിക്കൊണ്ട് യുവതിയെ തിരിച്ചെടുത്തതായി കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നു. ഗൊഗോയിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതിയിൽ നിന്നും യുവതിയെ പിരിച്ചുവിടുകയായിരുന്നു. ഏറെ വിവാദമായ സംഭവമായിരുന്നു രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക ആരോപണം. ആരോപണത്തെക്കുറിച്ചു ചീഫ് ജസ്റ്റീസ് തന്നെ നിയോഗിച്ച ജുഡീഷ്യൽ സമിതി അന്വേഷിക്കുകയൂം സംഭവം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് പരാതിക്കാരിയായ ജീവനക്കാരിയെ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയായായിരുന്നു. യുവതി ചീഫ് ജസ്റ്റിസിന്റെ ക്യാബിനിൽ എത്തിയപ്പോൾ മോശമായി പെരുമാറുകയായിരുന്നു എന്നായിരുന്നു പരാതി . എന്നാൽ രഞ്ജൻ ഗോഗ...
അരവിന്ദ് ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു
ദേശീയം, വാര്‍ത്ത

അരവിന്ദ് ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു

സുപ്രീം കോടതിക്ക് പുതിയ ചീഫ് ജസ്റ്റീസായി. ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തെരഞ്ഞെടുത്തുള്ള ഉത്തരവില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനെത്തുടര്‍ന്നാണ് ബോബ്‌ഡെയെ തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ശേഷമുള്ള സർവ്വീസുള്ള സുപ്രീം കോടതി ജഡ്ജിയാണു ബോബ്‌ഡെ. നവംബര്‍ 18-നാണ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുമ്പോള്‍ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും.  2000 ത്തിലാണു ജസ്റ്റിസ് ബോബ്‌ഡെ മഹാരാഷ്ട്ര ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. തുടര്‍ന്ന് 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോ...
അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി
ദേശീയം, വാര്‍ത്ത

അയോധ്യകേസിൽ മധ്യസ്ഥശ്രമം വിജയകരമെന്ന് സുപ്രീം കോടതി നിയമിച്ച സമിതി

അയോധ്യ തർക്കം സംബന്ധിച്ചു നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ വിജയകരമെന്ന്  സുപ്രീം കോടതി നിയമിച്ച  സമിതി വെളിപ്പെടുത്തി. സുപ്രീം കോടതിയിൽ ഉടൻ തന്നെ ഇത് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നേതൃത്വത്തിൽ  രാമജന്മഭൂമി - ബാബ്റി മസ്ജിദ് കേസിൽ കക്ഷി ചേർന്ന ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വാദത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന  ക്ഷേത്രമാണു ഉണ്ടായിരുന്നതെന്നും അത് തകർത്ത ക്ഷേത്രമാണു ബാബ് റി മസ്ജിദ് വന്നതെന്നും വാദിച്ചു.  രാമക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്ന സ്ഥലത്ത് ക്ഷേത്രത്തിൻ്റെ സ്ഥലം  രേഖപ്പെടുത്തിയ മാപ്പിൻ്റ് പകർപ്പ്   അഭിഭാഷകൻ  ഉയർത്തിക്കാട്ടി. മുസ്ലിങ്ങൾക്ക് പ്രാർഥിക്കാൻ വേറെ 55- 60 പള്ളികൾ അയോധ്യയിലുണ്ടെന്ന് നിർമോഹി അഖാര, രാം ലല്ലാ എന്നീ ഹിന്ദുസംഘടനകളുടെ അഭിഭാഷകനായ പരാശരൻ പറഞ്ഞു പറഞ്ഞു  അതേസമയം ഇത്തരം മാപ്പുകൾ കീറിക്കളയുകയാണു വേണ്ടതെന്ന് സുന്നി വഖഫ് ബോർഡിൻ്റെ അഭിഭാഷകൻ രാജീവ് ധവാൻ  കോടതിയുടെ മുമ...
ബാബ് റി മസ്ജിദ് – രാമജന്മഭൂമി കേസിൽ  വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കും
ദേശീയം, വാര്‍ത്ത

ബാബ് റി മസ്ജിദ് – രാമജന്മഭൂമി കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കും

ബാബ്റി മസ്ജിദ് - രാമജന്മഭൂമി കേസിൽ ഭരണഘടനാബെഞ്ചിന്റെ വാദം കേൾക്കൽ ഇന്ന് ബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. പക്ഷെ 16 ആം തീയതി അവസാനിപ്പിക്കേണ്ടിവരുമെന്ന സൂചനയാണു നൽകിയത് ഇരു വിഭാഗങ്ങളും ആശങ്കയോടെ കാത്തിരിക്കുന്ന വിധിയായതിനാലും രാജ്യം ഉറ്റുനോക്കുന്ന കേസായതിനാലും നേരത്തെതന്നെ കേസിൽ തീർപ്പ് കൽപ്പിക്കാനാണു തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുന്നതിന് മുന്നോടിയായി നാലിനോ അഞ്ചിനോ വിധി പുറപ്പെടുവിച്ചേക്കും. ‘ഇന്ന്‌ വാദം കേൾക്കലിന്റെ 39–-ാം ദിവസമാണ്‌. 40–-ാം ദിനത്തിൽ വാദംകേൾക്കൽ പൂർത്തിയായേക്കും’–- ചീഫ്‌ജസ്‌റ്റിസ്‌ ചൊവ്വാഴ്‌ച വാദംകേൾക്കലിനിടെ സൂചിപ്പിച്ചു .‘ഒരിക്കൽ പള്ളിയായിരുന്ന കെട്ടിടം എപ്പോഴും പള്ളിയായിരിക്കുമെന്ന’–- സുന്നിവഖഫ്‌ബോർഡിന്റെയും മറ്റും വാദം അംഗീകരിക്കുന്നുണ്ടോയെന്ന്‌...
അയോധ്യ കേസ് ഒക്ടോബർ 18 നുമുമ്പ് വാദം തീർക്കണമെന്ന് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

അയോധ്യ കേസ് ഒക്ടോബർ 18 നുമുമ്പ് വാദം തീർക്കണമെന്ന് സുപ്രീം കോടതി

അയോധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് കേസിൽ കക്ഷി ചേർന്നവരോട് സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഒക്ടോബർ 18ന് മുമ്പ് എല്ലാവാദവും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇതിനു ശേഷം അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 'കേസിൻ്റെ വാദം ഒക്ടോബർ 18 ഓടെ പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' ഗോഗൊയ് പറഞ്ഞു. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍...