Friday, July 30

Tag: RELIGION

ഇറാനിലെ ഭൂരിപക്ഷജനത മതവിശ്വാസം വെടിയുന്നതായി സർവ്വെ
അന്തര്‍ദേശീയം, വാര്‍ത്ത

ഇറാനിലെ ഭൂരിപക്ഷജനത മതവിശ്വാസം വെടിയുന്നതായി സർവ്വെ

ഇറാനിയൻ പൗരസമൂഹം ഇസ്ലാമിക ജീവിതത്തോട് വിട പറയാനാഗ്രഹിക്കുകയാണ്. രാജ്യത്തെ ഇസ്‌ലാമിക വിപ്ലവ ഭരണകൂടത്തിനോട് ഇറാനിയന്‍ ജനതയ്ക്ക് താല്‍പര്യം കുറയുന്നു എന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ സ്ഥാപനമായ ദ കോണ്‍വര്‍സേഷന്‍ എന്ന അക്കാദമിക, ജേര്‍ണലിസ്റ്റ് സ്ഥാപനത്തിലെ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോര്‍ അനലൈസിംഗ് ആന്‍ഡ് മെഷറിംഗ് ആറ്റിറ്റിയൂട്ട്‌സ് ഇറാനിലെ ഒരു മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതേതര സമൂഹമായി ഇറാനിയന്‍ ജനത പരുവപ്പെടുകയാണെന്നാണ് സര്‍വേയില്‍ പൊതുവെ പറയുന്നത്. ഇറാനില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ 99.5 ശതമാനം പേരും മുസ്ലിങ്ങളാണ് . പക്ഷെ ഇവര്‍ നടത്തിയ സര്‍വേ പ്രകാരം 40 ശതമാനം ജനങ്ങള്‍ മാത്രമേ തങ്ങൾ മുസ്‌ലിങ്ങളാണെന്ന് അവകാശപ്പെടുന്നുള്ളൂ. ശേഷിക്കുന്നവർ മതരഹിതരായി തുടരാനാഗ്രഹിക്കുന...
കൊറോണ കാലത്തെ പോൾ ഹൈലിമാർ വരുത്തിവെക്കുന്ന വിനകൾ
Featured News, Uncategorized, ദേശീയം, രാഷ്ട്രീയം

കൊറോണ കാലത്തെ പോൾ ഹൈലിമാർ വരുത്തിവെക്കുന്ന വിനകൾ

ഡോ പോൾ ഹൈലിമാർ ഇനിയെങ്കിലും നാവടയ്ക്കണം . ലോകം അതീവ ഗുരുതരമായ ഒരാവസ്ഥയിലൂടെ കടന്നു പോകുകയാണ്. ജീവിതനിലവാരത്തിലും സാമ്പത്തിക രംഗത്തും ഇന്ത്യയേക്കാൾ കാതങ്ങൾക്കു മുൻപിൽ നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളും യു എസും വരെ കൊറോണയ്ക്കു മുൻപിൽ പകച്ചു നിൽക്കുന്നു. ചൈന പുതിയ കേസുകളൊന്നും കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് നിലവിൽ ആശ്വാസം പകരുന്ന ഒരേ ഒരു വാർത്ത. ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പൗരന്മാർ വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടാൻ തീരുമാനിച്ചതും സംസ്ഥാന സർക്കാരുകൾ അതിനു പിന്തുണ പ്രഖ്യാപിച്ചതും ഈ രോഗ വ്യാപനാവസ്ഥയുടെ ഗുരുതരമായ സ്ഥിതിയെ നേരിടാൻ ഇന്ത്യ ഒന്നായി സന്നദ്ധമായി എന്ന സൂചനയാണ് നൽകുന്നത്. ജനകീയമായ , രാജ്യത്ത് ഇതേവരെയുണ്ടായിട്ടുള്ള ഒരു ഹർത്തലിലും പങ്കെടുക്കത്തെ സ്ഥലങ്ങളും തൊഴിൽ മേഖലകളും ഇന്ന് വീടുകൾക്കുള്ളിൽ കഴിയാൻ തീരുമാനിക്കുന്നതും ജനകീയമായ പ്രതിരോധ...
പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
ജാതി മാറി വിവാഹം; വരന്റെ കുടുംബത്തെ നഗ്നരാക്കി കെട്ടിയിട്ടു മർദ്ദിച്ചു
ദേശീയം, വാര്‍ത്ത

ജാതി മാറി വിവാഹം; വരന്റെ കുടുംബത്തെ നഗ്നരാക്കി കെട്ടിയിട്ടു മർദ്ദിച്ചു

ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരന്റെ കുടുംബത്തിലെ എട്ടുപേരെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ പെണ്ണഗരം ഗ്രാമത്തിലാണു സംഭവം. മർദ്ദനമേറ്റ കുടുംബം നവിതാർ സമുദായത്തിൽപ്പെട്ടവരാണ്. കുടുംബത്തിലെ ഒരംഗം ഒരു മാസം മുൻപ് വണ്ണിയർ സമുദായത്തിലെ സ്ത്രീയെ പ്രേമവിവാഹം കഴിച്ചു ഒളിച്ചോടിയിരുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരാണ് ഇരു സമുദായങ്ങളും. ഗ്രാമവാസികളായ പ്രിയ, വിവേക് എന്നിവർ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ പ്രിയയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ മാസം 21ന് പ്രിയ വിവേകിനൊപ്പം ഒളിച്ചോടി. പ്രിയയെ കാണാനില്ലെന്നു കാണിച്ചു കുടുംബം അടിയാമൻകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, വിവേകിനേയും കാണാനില്ലെന്നു വിവരം ലഭിച്ചതോടെ ഇവർ ഒളിച്ചോടിയതാണെന്നു കുടുംബം മനസ്സിലാക്കി. ഗ്രാമത്തിൽ ആകെയ...
പശുക്കളുടെ മതം കണ്ടെത്തി; പശു ഹിന്ദുവാണ്, മരിച്ചാൽ കുഴിച്ചിടരുത്
ദേശീയം, വാര്‍ത്ത

പശുക്കളുടെ മതം കണ്ടെത്തി; പശു ഹിന്ദുവാണ്, മരിച്ചാൽ കുഴിച്ചിടരുത്

പശുക്കളുടെ മതം ഏതാണെന്നു വെളിപ്പെടുത്തലുമായി ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ. പശുക്കൾ ഹിന്ദുക്കളാണെന്നും പശുക്കൾ മരിച്ചാൽ കുഴിച്ചിടരുതെന്നും ഉത്തര്‍പ്രദേശിലെ ബാരാബങ്കി മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും നിലവിലെ മുനിസിപ്പൽ അധ്യക്ഷയുടെ ഭർത്താവ് കൂടിയായ രഞ്ജിത് ശ്രീവാസ്തവ വ്യക്തമാക്കി. പശുക്കൾ മരിച്ചാൽ കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണ്. ഹിന്ദുവായ പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയാണു വേണ്ടത്. ഇതിനായി വൈദ്യുതി ശ്‌മശാനം തയ്യാറാകണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചേര്‍ന്ന മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തിലായിരുന്നു ശ്രീവാസ്തവ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും പശുക്കള്‍ക്കായുള്ള വൈദ്യുത ശ്മശാനം നിര്‍മിക്കാനുള്ള അനുമതി ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ വ്യക്തമാക്കി. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാ...
മത സ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളി; ന്യൂനപക്ഷാവകാശങ്ങൾ രാജ്യം സംരക്ഷിക്കുന്നുണ്ടെന്ന് രവീഷ് കുമാർ
ദേശീയം, വാര്‍ത്ത

മത സ്വാതന്ത്ര്യ റിപ്പോർട്ട് ഇന്ത്യ തള്ളി; ന്യൂനപക്ഷാവകാശങ്ങൾ രാജ്യം സംരക്ഷിക്കുന്നുണ്ടെന്ന് രവീഷ് കുമാർ

രാജ്യാന്തര മത സ്വാതന്ത്ര്യ റിപ്പോർട്ടിൽ രാജ്യത്തെ മുസ്ലിങ്ങൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നുവെന്ന റിപ്പോർട്ട് ഇന്ത്യ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശമുണ്ടന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ രാജ്യം സംരക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ മതേതരത്വത്തിലും രാജ്യത്തിന്റെ ഏകത്വത്തിലും അഭിമാനിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും രാജ്യത്തിനുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. 2018ലെ രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലാണ് നരേന്ദ്രമോദി സർക്കാരിന് കീഴിൽ കന്നുകാലികളെ വിറ്റുവെന്നോ മോഷ്ടിച്ചുവെന്നോ അവയുടെ ഇറച്ചി സ്വന്തമാക്കിയെന്നോ ആരോപിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തുന്നത് പതിവായിരിക്കുന്നുവെന്നും പറയുന്ന...
ശ്രീലങ്ക;ഉയർത്തെഴുനേൽപ്പിന്റെ നാളിൽ ഭീകരവാദികളാൽ ആക്രമിക്കപ്പെടുമ്പോൾ..
Editors Pic, Featured News, അന്തര്‍ദേശീയം, പ്രതിപക്ഷം, വാര്‍ത്ത, വീക്ഷണം

ശ്രീലങ്ക;ഉയർത്തെഴുനേൽപ്പിന്റെ നാളിൽ ഭീകരവാദികളാൽ ആക്രമിക്കപ്പെടുമ്പോൾ..

രണ്ടു കേരളം സംസ്ഥാനങ്ങൾ ചേർത്തുവച്ചാൽ ഏതാണ്ട് ഒരു ശ്രീലങ്കയാകും. ഒരു ചെറിയ രാജ്യം 1972 ൽ ബ്രിട്ടീഷ്‌കാരിൽ നിന്നും സ്വാതന്ത്ര്യത്തെ നേടിയെങ്കിലും ആഭ്യന്ത്രകലാപങ്ങളിൽ നിന്നുംഈ രാജ്യം മുക്തമായിട്ട് ഏതാണ്ട് രണ്ടു ദശാബ്ദങ്ങൾ പോലുമാകുന്നില്ല.വൈവിധ്യങ്ങയുടെ എന്നതുപോലെ ദുരന്തങ്ങളുടെയും നാടാണ് ശ്രീലങ്ക. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണം. ഉയിർത്തെഴുന്നെല്പിന്റെ നാളിൽ ശ്രീലങ്കയിൽ ആക്രമിക്കപ്പെട്ടത് പള്ളിയിൽ പ്രാർത്ഥന നിരതരായി ഇരുന്ന മനുഷ്യരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം രണ്ടു ദിവസങ്ങൾകഴിഞ്ഞിട്ടും ആരും ഏറ്റെടുത്തതിലെങ്കിലും ശ്രീലങ്കൻ ഗവണ്മെന്റ് അന്വേഷണസംഘം അവിടെത്തന്നെയുള്ള ഒരു മുസ്ലിം തീവ്ര ചിന്ത സഘടനയുടെ പേരിൽ എത്തിക്കുകയുണ്ടായി (നാഷണൽ തൗ ഹിത് ജമാ അത്ത് ) എന്നാൽ ഇപ്പോൾ സി എൻ എൻ പോലുള്ള മാധ്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ലോക വ്യാപകമായി ഇസ്ലാമിക ഭീകരവാദം കൊണ...
മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കേരളം, വാര്‍ത്ത

മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്‌ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് ഇട്ടുവെന്നാരോപിച്ച് ഹിന്ദു രാഷ്ട്ര പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് എത്തിച്ചതിനെത്തുടർന്നാണ് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുമായി ബിനിൽ സോമസുന്ദരം എന്ന വ്യക്തി രംഗത്ത് വന്നത്. ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ...
സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ
Fact Check, Fake News, Featured News, കേരളം, വാര്‍ത്ത

സാക്ഷര കേരളത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ

അന്ധവിശ്വാസങ്ങൾ എന്നൊന്നില്ല, വിശ്വാസം തന്നെ അന്ധമാണെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷേർ ചെയ്‌താൽ അതിന്റെ സത്യാവസ്ഥ എന്താണെന്നോ താൻ അത് ഷേർ ചെയ്യുന്നത് എന്തിനാണെന്നോ ഒന്നും ആലോചിക്കാതെ ഷേർ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് പത്ത് പേർക്ക് ഷേർ ചെയ്തില്ലെങ്കിൽ നിങ്ങളെ വണ്ടി ഇടിയ്ക്കും, നിങ്ങളുടെ പണം നഷ്ടപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളും ആ മെസേജുകൾക്കൊപ്പം സാധാരണയായി ഉണ്ടാകാറുണ്ട്. ഷേർ ചെയ്ത അമേരിക്കയിൽ ഉള്ള ഒരാൾക്ക് ലോട്ടറി അടിച്ചുവെന്നും, മറ്റൊരാൾ പരീക്ഷ പാസായി എന്നൊക്കെയുള്ള പ്രോത്സാഹനങ്ങളും ആ മെസേജുകൾക്കൊപ്പം കാണുക പതിവാണ്. ഷേർ ചെയ്യുന്നതിനപ്പുറം അത് ഷേർ ചെയ്തത് കൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് മറുപടി. https://www.facebook.com/permalink.php?story_fbid=1070870212949958&id=5268...
കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ
Featured News, കേരളം, വാര്‍ത്ത

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

തെരഞ്ഞെടുപ്പും പ്രളയവും സംബന്ധിച്ച ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറക്കുമെന്നും ബൈബിളിൽ പറഞ്ഞിരുന്നതായ അവകാശ വാദവുമായി പെന്തകോസ്ത് പാസ്റ്റർ. ലോകത്തുള്ള കണ്ടുപിടുത്തങ്ങളും ആധുനിക സൃഷ്ടികളും എല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന അവകാശ വാദങ്ങൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്പോലെ തന്നെയുള്ള ഒരു അവകാശ വാദമാണ് സുനി ഐയ്ക്കാട്ട് എന്ന ഈ പാസ്റ്റർ ഉന്നയിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്തുപയോഗിക്കുക എന്നതിന്റെ ഒരു വകഭേദം മാത്രമാണ് ഈ അവകാശവാദവും എന്ന് യുക്തിപരമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. മതത്തിൽ യുക്തിയില്ലല്ലോ എന്നത് വേറെ കാര്യമാണ്. യോഹന്നാൻ മുതൽ നോസ്ട്രഡാമസ് തുടങ്ങി സത്യസായി ബാബ വരെ പലതും പലരുടെയും പലവിധ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് വേണം കരുതാൻ. പുരാണങ്ങളിൽ ടെസ്റ്റ് ടൂബ് ശിശുക്കൾ ഉണ്ടാക്കിയിരുന്നതായും കൗരവർ അത്തരത്തിൽ ഉ...