Tuesday, August 4

Tag: RTI

മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ
ദേശീയം, വാര്‍ത്ത

മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. മലയാളിയാണ് പ്രധാനമന്ത്രിയുടെ രേഖകൾ ആവശ്യപ്പെട്ടു അപേക്ഷ നൽകിയിരിക്കുന്നത്. തൃശൂർ ചാലക്കുടി സ്വദേശിയും ആം ആദ്മി പ്രവർത്തകനുമായ ജോഷി കല്ലുവീട്ടിലാണ് തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകിയത്. ജോഷി ചാലക്കുടി നഗരസഭയിൽ സമർപ്പിച്ച അപേക്ഷ സെൻട്രൽ ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറും. ജനുവരി 13-ാം തീയതിയാണ് ജോഷി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ പൗരത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഇന്ന് പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നിട്ടും റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളായി കണക്കാക്കുമോ എന്ന കാര്യത്തിൽ വ്...
ടോൾ പ്ളാസ; വിവരാവകാശ ചോദ്യത്തിനു നിഷേധാത്മക മറുപടി
Featured News, കേരളം, വാര്‍ത്ത

ടോൾ പ്ളാസ; വിവരാവകാശ ചോദ്യത്തിനു നിഷേധാത്മക മറുപടി

പ്രതിപക്ഷം ന്യുസ് ജൂൺ എട്ടാം തിയതി വളരെ പ്രാധാന്യമുള്ള ഒരു വിവരാവകാശ രേഖ വായനക്കാർക്കുവേണ്ടി പങ്കുവച്ചിരുന്നു. വളരെ ആവേശത്തോടെയാണ് പ്രതിപക്ഷം ന്യൂസിന്റെ മറ്റു വാർത്തകൾ എന്നപോലെ വായനക്കാർ അതും സ്വികരിച്ചത്. നിലവിൽ പാലിയേക്കര ടോൾ പ്ലാസ ഉൾപ്പടെയുള്ള പലേടങ്ങളിലും നിരന്തരമായി നടക്കുന്ന യാത്രക്കാരുമായുള്ള പ്രശ്നങ്ങൾ തന്നെയാകും ഈ വാർത്തയെ കൂടുതൽ പേരിലേക്ക് ആകർഷിച്ചത്. നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ ഹരി ഓം ജിൻഡാൽ എന്ന അഭിഭാഷകന് നൽകിയ ഒരു മറുപടിയാണ്. ഇതനുസരിച്ച് മൂന്നു മിനിറ്റ് സമയം കഴിഞ്ഞാൽ ടോൾ നൽകേണ്ടതില്ല എന്നുള്ള വിവരമാണ് ലഭ്യമാകുന്നത്. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ എന്നാൽ പ്രതിപക്ഷത്തിന്റെ വായനക്കാരിൽ ചിലർ ഉന്നയിച്ച സംശയം മറ്റൊന്നായിരുന്നു. ഈ വിവരവകാശത്തിനു സാധുതയില്ലെന്നാണ് അവർ ഉന്നയിച്ച വാദം. അതുകൊണ്ടു തന്നെ മാന്യ വായനക്കാരുടെ ആശങ്കയെ ക്കുറിച്ച് പ്രതിപക്ഷത്തിന്റെ ഭ...
വിവരാവകാശ നിയമത്തെ സർക്കാർ ശല്യമായാണ് കാണുന്നതെന്ന് സോണിയ ഗാന്ധി
ദേശീയം, വാര്‍ത്ത

വിവരാവകാശ നിയമത്തെ സർക്കാർ ശല്യമായാണ് കാണുന്നതെന്ന് സോണിയ ഗാന്ധി

വിവരാവകാശ നിയമത്തെ സർക്കാർ ശല്യമായാണ് കാണുന്നതെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അവർ ആരോപിച്ചു. വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കിയ സാഹചര്യത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ വിവരാവകാശ കമ്മിഷണര്‍മാരുടെ പ്രവര്‍ത്തനകാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. വിവരാവകാശനിയമത്തില്‍ വെള്ളംചേര്‍ക്കാനുള്ള നീക്കമാണിതെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നു. എന്നാൽ 79-നെതിരേ 218 വോട്ടുകൾക്ക് ബിൽ പാസായി. വളരെയധികം ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് പാര്‍ലമെന്റ് വിവരാവകാശ നിയമം ഏകകണ്ഠമായി പാസ്സാക്കിയത്. എന്നാല...
മൂന്ന് മിനിറ്റിൽ കൂടുതൽ ക്യൂ നിന്നാൽ ടോൾ നൽകേണ്ടതില്ല; വിവരാവകാശം
ദേശീയം, വാര്‍ത്ത

മൂന്ന് മിനിറ്റിൽ കൂടുതൽ ക്യൂ നിന്നാൽ ടോൾ നൽകേണ്ടതില്ല; വിവരാവകാശം

മൂന്ന് മിനിറ്റിൽ കൂടുതൽ ടോൾ നൽകുന്നതിനായി ടോൾ ബൂത്തുകളിൽ കാത്ത് നിൽക്കേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹരിഓം ജിൻഡാൽ എന്ന അഭിഭാഷകന് നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ ടോൾ നൽകുന്നതിനായി രണ്ട് മിനിറ്റ് 50 സെക്കൻഡ് ആണ് നിങ്ങൾ ടോൾ ബൂത്തിൽ പരമാവധി കാത്ത് നിൽക്കേണ്ട സമയം. മൂന്ന് മിനിറ്റ് സമയം കഴിഞ്ഞാൽ ടോൾ നൽകേണ്ടതില്ല. നിങ്ങൾക്ക് സൗജന്യമായി കടന്നു പോകുന്നതിനുള്ള അവകാശം ഉണ്ട്. രാജ്യത്തെവിടെയും ഇത് ബാധകമാണ്. പാലിയേക്കര ഉൾപ്പടെയുള്ള ടോൾ ബൂത്തുകളിൽ 15 മിനിറ്റിലധികം കാത്ത് നിൽക്കേണ്ടി വന്നിട്ടും ടോൾ നൽകുന്ന കാഴ്ചയാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷാവസാനം പാലിയേക്കര ടോൾ പ്ലാസയിൽ 15 മിനിറ്റിലധികം കിടക്കേണ്ടി വന്ന കളക്ടർ ടി. വി. അനുപമ ടോൾ ബൂത്ത് തുറന്ന് കൊടുക്കാൻ നിർദ്ദേശിച്ചത് വാർത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേ...
രാജ്യത്തെ 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ കാണ്മാനില്ല; എവിടെപോകുന്നു ഈ വോട്ടിംഗ് യന്ത്രങ്ങൾ?
ദേശീയം, വാര്‍ത്ത

രാജ്യത്തെ 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ കാണ്മാനില്ല; എവിടെപോകുന്നു ഈ വോട്ടിംഗ് യന്ത്രങ്ങൾ?

രാജ്യത്തെ 20 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫ്രണ്ട് ലൈന്‍ മാഗസിൻ പുറത്ത് വിട്ടിരിക്കുന്നത്. യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്റെയും അവ വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകള്‍ തമ്മില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകളുണ്ടെന്നും ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററും മലയാളി മാധ്യമപ്രവര്‍ത്തകനുമായ വെങ്കടേഷ് രാമകൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഫ്രണ്ട് ലൈൻ റിപ്പോർട് തയ്യാറാക്കിയത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ഭെല്‍), ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എല്‍) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് യന്ത്രങ്ങ...
2010 മുതൽ സൈന്യം കൊലപ്പെടുത്തിയത് 1190 മാവോയിസ്റ്റുകളെയെന്ന് വിവരാവകാശ രേഖ
Featured News, ദേശീയം, വാര്‍ത്ത

2010 മുതൽ സൈന്യം കൊലപ്പെടുത്തിയത് 1190 മാവോയിസ്റ്റുകളെയെന്ന് വിവരാവകാശ രേഖ

2010 മുതൽ ഇന്ത്യയിൽ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയ മാവോയിസ്റ്റുകളുടെ കണക്ക് വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നു. 1190 മാവോയിസ്റ്റുകളെയാണ് കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ രാജ്യത്ത് കൊലപ്പെടുത്തിയത്. 2018 വരെയുള്ള കാലയളവിൽ മാവോയിസ്റ്റുകൾ ഉൾപ്പെട്ട 11,567 സംഭവങ്ങളാണ് നടന്നിരിക്കുന്നത്. ഇതിൽ 1331 സുരക്ഷാ സൈനികർക്ക് വിവിധാ അക്രമണങ്ങളിലായി പരിക്ക് പറ്റിയി ട്ടുണ്ട്. എന്നാൽ മാവോയിസ്റ്റുകളുമായുള്ള ആക്രമണത്തിൽ എത്ര സുരക്ഷാ സൈനി കർ കൊല്ലപെട്ടുവെന്ന കണക്കുകൾ വിവരാവകാശ പ്രകാരം നൽകിയില്ല. 225 പേരെയാണ് 2018-ൽ മാത്രം സുരക്ഷാ സൈന്യം കൊലപ്പെടുത്തിയത്. 2010-ൽ 172 പേരെയും 2011-ൽ 99 പേരെയും 2012-ൽ 74 പേരെയും 2013-ൽ 100 പേരെയും 2014-ൽ 66 മാവോയിസ്റ്റ് പ്രവർത്തകരെയുമാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കൊലപ്പെടുത്തിയിരിക്കുന്നത്. മോദി അധികാരത്തിലേറിയ 2014-നു ശേഷം മാവോ യിസ്റ്റുകളെ കൊലപ്പെടുത്തിയ കണക്കിൽ കാര്യമായ വർധനവാണ് ഉണ്...
അംബേദ്ക്കർ, നെഹ്‌റു ചിത്രങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ അവ്യക്തത; വിവരവകാശത്തിന് മറുപടിയില്ല
കേരളം, വാര്‍ത്ത

അംബേദ്ക്കർ, നെഹ്‌റു ചിത്രങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ അവ്യക്തത; വിവരവകാശത്തിന് മറുപടിയില്ല

ഇന്ത്യൻ ഭരണഘടന ശില്പി ഡോ: ബി. ആർ. അംബേദ്ക്കർ, രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ജവഹർലാൽ നെഹ്‌റു, രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെതുൾപ്പടെ രാഷ്ട്ര സേവനത്തിന് ജീവിതം നീക്കി വെച്ചവരുടെ ചിത്രങ്ങൾ പുരാവസ്തു വകുപ്പിന് നൽകണമെന്നും സർക്കാർ സ്ഥാപനങ്ങളിൽ ഇന്ത്യൻ രാഷ്ട്ര പിതാവിന്റെ ചിത്രം മാത്രമാണ് പ്രദർശിപ്പിക്കാവൂവെന്നുമുള്ള കേന്ദ്ര സർക്കാർ ഉത്തരവിൽ അവ്യകതത. ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച വിവരാവകാശ രേഖയിൽ വ്യക്തതയില്ലാത്ത മറുപടിയാണ് വിവരാവകാശ ഓഫീസർ നൽകിയിരിക്കുന്നത്. ചിത്രങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന രാഷ്ട്ര പിതാവ് ആരാണെന്ന ചോദ്യത്തിനും പ്രസ്തുത വ്യക്തിയെ രാഷ്ട്രപിതാവ് ആയി അംഗീകരിച്ചിരിക്കുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പും ആവശ്യപ്...
വിവരാവകാശ കമ്മീഷന്റെ ആവശ്യം തള്ളി; കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയം, വാര്‍ത്ത

വിവരാവകാശ കമ്മീഷന്റെ ആവശ്യം തള്ളി; കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

വിവരാവകാശ നിയമം പോലും കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്ന് കാലങ്ങളായി ആരോപണങ്ങൾ ഉയരുന്നതിനിടെ, കള്ളപ്പണം തിരികെ കൊണ്ട് വരും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ ബിജെപി സർക്കാരും അതിന്റെ പ്രധനമന്ത്രി നരേന്ദ്ര മോദിയും കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ കമ്മീഷനെ അറിയിച്ചു. 15 ദിവസത്തിനകം കള്ളപ്പണത്തിന്റെ വിശദവിവരങ്ങൾ നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം തള്ളിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിലപാട് ആവർത്തിച്ചത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകൾ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ ന്യായങ്ങൾ നിരത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മീഷന്റെ ആവശ്യം തള്ളിയത്. വിവരാവകാശപ്രവർത്തകനും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുർവേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ തേടിയത്. 2014 ജൂൺ ഒന്നുമുതൽ ഇതുവരെ സർക്കാർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണ...
എത്ര കള്ളപ്പണം തിരികെ എത്തിച്ചു?, പൗരന്മാരുടെ അക്കൗണ്ടിൽ എത്ര നിക്ഷേപിച്ചു?  വിവരാവകാശ കമ്മീഷൻ
ദേശീയം, വാര്‍ത്ത

എത്ര കള്ളപ്പണം തിരികെ എത്തിച്ചു?, പൗരന്മാരുടെ അക്കൗണ്ടിൽ എത്ര നിക്ഷേപിച്ചു? വിവരാവകാശ കമ്മീഷൻ

വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം വിദേശത്തുനിന്ന് ഇന്ത്യയില്‍ എത്തിച്ച കള്ളപ്പണത്തിന്റെ അളവും മൂല്യവും സംബന്ധിച്ച വിവരങ്ങളും, ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ രേഖാമൂലമുള്ള വിവരങ്ങളും നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തില്‍ എത്ര തുക ഇന്ത്യന്‍ പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങളും നല്‍കാനും നിര്‍ദേശമുണ്ട്. കള്ളപ്പണം സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍, വിവരാവകാശ നിയമപ്രകാരം 'നല്‍കേണ്ട വിവരങ്ങ'ളുടെ നിര്‍വചനത്തിനുള്ളില്‍ വരുന്നതല്ലെന്നണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇത് തെറ്റായ നിലപാടാണെന്...
എഫ് ഐ ആറിന്റെ കോപ്പി നൽകാത്തതിന് കുടുങ്ങി; വിവരാവകാശനിയമപ്രകാരം എസ് ഐ കാരണം കാണിക്കണം
കേരളം, വാര്‍ത്ത

എഫ് ഐ ആറിന്റെ കോപ്പി നൽകാത്തതിന് കുടുങ്ങി; വിവരാവകാശനിയമപ്രകാരം എസ് ഐ കാരണം കാണിക്കണം

  വിവരാവകാശനിയമപ്രകാരം 2015 ജൂലായ് 24 ൽ വട്ടിയൂർക്കാവ് എസ് ഐ ആയിരുന്ന അനൂപ് ചന്ദ്രനെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ വിവരാവകാശകമ്മീഷണർ വിൻസന്റ് എം പോൾ നോട്ടീസ് ഉത്തരവായി.   അഭിഭാഷകനായ മനോജ് കുമാറിന് ഒരു കേസ് സംബന്ധിച്ചു ആവശ്യപ്പെട്ട എഫ് ഐ ആർ നല്കാത്തതിനെത്തുടർന്നാണ് വിവരാവകാശനിയമപ്രകാരമുള്ള നടപടി ഫയൽ നമ്പർ 16714/sic-gen1/2015 പ്രകാരമുള്ള പരാതിയിലാണ് എസ് ഐ ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. 2015 ൽ മനോജ് കുമാറിന്റെ കക്ഷിയായിരുന്ന പി എസ് ദിനേശിനെതിരെ പെറ്റികേസെടുത്തിരുന്നു. ഇതുസംബന്ധിച്ചുള്ള എഫ് ഐ ആറാണ് മനോജ് കുമാർ ആവശ്യപ്പെട്ടത്. കോടതിവഴി എടുത്തുകൊള്ളാനായിരുന്നു മറുപടി. തുടർന്ന് പോലീസ് കംപ്ലയിന്റ് സെല്ലിൽ ഒരു പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു വിവരാവകാശനിയമപ്രകാരം മനോജ് കുമാർ മൂന്നു വിവരങ്ങളാവശ്യപ്പെട്ടു അപേക്ഷ നൽകി. 74/2015 മുതൽ 100/2015 വരെയുള്ള വട്ടി...